കൃതജ്ഞത – 22.10.2019
Post

കൃതജ്ഞത – 22.10.2019

കൃതജ്ഞത 22.10.2019 പാദുവായിലെ വി. അന്തോണിസിന് നന്ദി. ഹിന്ദുമത വിശ്വാസിയാണെങ്കിലും വർഷങ്ങളായി ഞാൻ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നുണ്ട്. സാധിക്കുന്ന ചൊവ്വാഴ്ചകളിളെല്ലാം നൊവേനയിലും സംബന്ധിക്കാറുണ്ട്. അതിന്റെ ഫലമായി ഒരുപാട് അനുഗ്രഹങ്ങൾ പുണ്യവാളൻ എനിക്ക് നൽകിയട്ടുണ്ട്. അതിൽ ഒന്നാണ് കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് 4 വർഷത്തിനുശേഷം കുഞ്ഞിനെ ലഭിച്ചത്. എന്റെ ഭർത്താവിന് ഷിപ്പിലായിരുന്നു ജോലി. എന്നാൽ ഒരു ചികിത്സയുടെ ഭാഗമായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. Service Gap വന്നതുകൊണ്ട് അവസരങ്ങളെല്ലാം...

കൃതജ്ഞത – 15.10.2019
Post

കൃതജ്ഞത – 15.10.2019

കൃതജ്ഞത 15.10.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. വിശുദ്ധന്റെ മാധ്യസ്ഥതയാൽ എന്റെ മകൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. വിവാഹശേഷം എന്റെ മകൾ രണ്ട് പ്രാവശ്യം Pregnant ആയി. ആദ്യത്തേത് മൂന്നാം മാസവും, രണ്ടാമത്തേത് അഞ്ചാം മാസവും നഷ്ടപ്പെട്ടു. പിന്നീട് ഉണ്ടായ Pregnancy -യിൽ എട്ടാം മാസവും , ഒൻപതാം മാസവും നടത്തിയ Scanning-ൽ കുട്ടിയുടെ കൈകാലുകളുടെ എല്ലുകൾക്ക്, വളർച്ചയില്ലെന്നും, കുട്ടി കുള്ളനാകുവാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി കുഞ്ഞ് ജനിച്ചപ്പോൾ യാതൊരു...

കൃതജ്ഞത- 08.10.2019
Post

കൃതജ്ഞത- 08.10.2019

കൃതജ്ഞത 08.10.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. സാധിക്കുമ്പോഴെല്ലാം ഈ ദൈവാലയത്തിൽ വന്ന് ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ. വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖ പൊതുമേഖല സ്ഥാപനത്തിൽ സ്ഥിരം ജോലിക്കാരനാണ് ഞാൻ. കമ്പനിയിൽ വച്ച് എനിക്കുണ്ടായ ഒരു അനുഭവം താഴെ വിവരിക്കുന്നു. കമ്പനിയിലെ maintenance സെക്ഷനിൽ സീനിയർ വർക്കറായ എന്നെ acting supervisor ആയി നിയമിച്ചിരുന്നു. മൂന്ന് വർഷം മുമ്പ്, ഒരു ദിവസം രാവിലെ...

കൃതജ്ഞത- 01.10.2019
Post

കൃതജ്ഞത- 01.10.2019

കൃതജ്ഞത 01.10.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ നാവ് മുറിഞ്ഞിട്ട് ആറ് മാസത്തോളമായിട്ടും മുറിവ് ഉണങ്ങുന്നുണ്ടായിരുന്നില്ല. പിന്നീട് നാവിൽ ചെറിയ ചെറിയ തരി തരിപ്പുകൾ വന്നു തുടങ്ങി. വേദനയും ശക്തമായി. പല ഡോക്ടർമാരെയും മാറി മാറി കാണിച്ചു. മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച (17.09.2019) വെളുപ്പിന് 2 മണിക്ക് കലൂർ പള്ളിയുടെ മുന്നിലൂടെ പോയപ്പോൾ ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന് പറഞ്ഞു; എനിക്ക് വേദന സഹിക്കുവാൻ സാധിക്കുന്നില്ല. വേദന മാറ്റി...

കൃതജ്ഞത- 24.09.2019
Post

കൃതജ്ഞത- 24.09.2019

 കൃതജ്ഞത                           24.09.2019   പാദുവായിലെ വി. അന്തോണിസിന് നന്ദി. 2019 ഏപ്രിൽ മാസത്തിൽ, ഞാൻ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു സുഹൃത്ത്, കലൂർ പള്ളിയെക്കുറിച്ചും, നൊവേനയെക്കുറിച്ചും, അന്തോണിസ് പുണ്യവാളനിലൂടെ നിരവധി പേർക്ക് ലഭിച്ച അനുഗ്രങ്ങളെക്കുറിച്ചും പറയുകയുണ്ടായി.  അതിനുശേഷം, എനിക്ക് ഒരു നൊവേന പുസ്തകം ലഭിക്കുകയുണ്ടായി. കഴിഞ്ഞ ജൂൺ മാസത്തിൽ, മുബൈയിലായിരുന്ന  എന്റെ ഭർത്താവിന്, ജോലിയിൽ വലിയ പ്രതിസന്ധികൾ നേരിടുകയുണ്ടായി. ആ സമയം ഞാൻ പുണ്യവാളനോട് പ്രാർത്ഥിച്ചു. അന്ന് മുതൽ ഞാൻ സസ്യാഹാരം മാത്രം കഴിച്ച്, നൊവേന...

കൃതജ്ഞത -17.09.2019
Post

കൃതജ്ഞത -17.09.2019

 കൃതജ്ഞത                           17.09.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. 2016 ഒക്ടോബറിൽ എനിക്ക് പനിയും, ശരീരം മുഴുവൻ ശക്തിയായ വേദനയും ഉണ്ടായി. ഞാൻ അടുത്തുള്ള ആശുപത്രിയിൽ പോയി. അവിടെ ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോൾ കൗണ്ട് കുറവായി കണ്ടു. അവർ എന്നെ മറ്റൊരു ഹോസ്‌പിറ്റലിലേക്ക് മാറ്റി. അവിടെ വച്ച് ബോൺ മാരോ ടെസ്റ്റ് നടത്തി. അതിന്റെ റിസൾട്ട് വന്നപ്പോൾ Blood Cancer ആണെന്ന് വ്യക്തമായി. ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം അപേക്ഷിച്ച്‌ പ്രാർത്ഥിക്കുകയും ഒൻപതാഴ്ച നൊവേനയിൽ...

കൃതജ്ഞത-10.09.2019
Post

കൃതജ്ഞത-10.09.2019

  കൃതജ്ഞത                           10.09.2019 പാദുവായിലെ വി. അന്തോണിസേ, തീർത്താൽ തീരാത്ത കടപ്പാടോടുകൂടി ഞാൻ ഈ കൃതജ്ഞത സമർപ്പിക്കുന്നു. എന്റെ മകന്റെ കുഞ്ഞിന് മൂന്നര വയസ്സുണ്ട്. കുഞ്ഞിന് പനി വന്നു. പിന്നീട് പനി കൂടി fits ആയി. രണ്ടര മണിക്കൂർ അങ്ങനെ നിന്നു. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. ഉടനെ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പറഞ്ഞു. പക്ഷേ ഞങ്ങളുടെ മനസ്സ് അത് അനുവദിച്ചില്ല. ഉടനെ തന്നെ ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റി. അപ്പോഴേക്കും...

കൃതജ്ഞത- 03.09.2019
Post

കൃതജ്ഞത- 03.09.2019

  കൃതജ്ഞത                           03.09.2019   എന്റെ പേര് റ്റിന്റു. സ്വദേശം പാലക്കാട്. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച  അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നു. കഴിഞ്ഞ ജൂൺ 30-ന് ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്നും Financial Crisis മൂലം ഞങ്ങളെ പിരിച്ചു വിട്ടു. അതിനുശേഷം മറ്റൊരു ജോലി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. 12 interviews ഞാൻ അറ്റൻഡ് ചെയ്തു. എന്നിട്ടും ശരിയാകാതെ വന്നപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളന്റെ സഹായം തേടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ട് പ്രാവശ്യം ഞാൻ ഇവിടെ വന്ന് ദിവ്യബലിയിലും...

കൃതജ്ഞത-27.08.2019
Post

കൃതജ്ഞത-27.08.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്ത വിഷമത്തിലായിരുന്നു. എനിക്ക് PCOD എന്ന അസുഖം ഉണ്ടെന്നും   അതുകൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തതെന്നും ഡോക്ടർ പറഞ്ഞു. ഒരുപാട് ചികിത്സകൾ മാറി മാറി ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പണ്ടു മുതലേ എന്റെ എന്തു കാര്യത്തിനും അന്തോണിസ് പുണ്യവാളന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കണ്ണീരോടെ പ്രാർത്ഥിച്ചാൽ പുണ്യവാളൻ കൈവിടില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.  അങ്ങന ഞാൻ ഇവിടെ വന്ന് 7 ചൊവ്വാഴ്ച നൊവേനയിൽ സംബന്ധിക്കുകയും വിശ്വാസത്തോടെ അപേക്ഷിക്കുകയും...

കൃതജ്ഞത- 19.08.2019
Post

കൃതജ്ഞത- 19.08.2019

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. വിവാഹം കഴിഞ്ഞ് 10 വർഷത്തോളം കുട്ടികൾ ഉണ്ടാവാതിരുന്നതിനാൽ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച്‌ ഞങ്ങൾ എല്ലാ ചൊവ്വാഴ്ചയും  നൊവേനയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി ഈക്കഴിഞ്ഞ മാർച്ച് 11-ന് ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞിനെ ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ലഭിക്കുകയുണ്ടായി. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.         ——————————————————————————————————————- പാദുവായിലെ വി. അന്തോണിസിന് നന്ദി. എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ...