കൃതജ്ഞത- 08.10.2019

കൃതജ്ഞത- 08.10.2019

കൃതജ്ഞത 08.10.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ്
പുണ്യവാളന് നന്ദി.
സാധിക്കുമ്പോഴെല്ലാം ഈ ദൈവാലയത്തിൽ വന്ന്
ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുന്ന
ഒരു വിശ്വാസിയാണ് ഞാൻ. വിശുദ്ധന്റെ
മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്കും
എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ പ്രമുഖ പൊതുമേഖല സ്ഥാപനത്തിൽ
സ്ഥിരം ജോലിക്കാരനാണ് ഞാൻ. കമ്പനിയിൽ വച്ച്
എനിക്കുണ്ടായ ഒരു അനുഭവം താഴെ
വിവരിക്കുന്നു.
കമ്പനിയിലെ maintenance സെക്ഷനിൽ സീനിയർ
വർക്കറായ എന്നെ acting supervisor ആയി
നിയമിച്ചിരുന്നു. മൂന്ന് വർഷം മുമ്പ്, ഒരു ദിവസം
രാവിലെ അന്നത്തെ ജോലി schedule
ചെയ്തതിനുശേഷം, ജോലി സംബന്ധമായ ഒരു
വിഷയത്തിൽ, എന്റെ ഉറ്റ സുഹൃത്തുമായി തർക്കം
ഉണ്ടായി. ആ പ്രശ്‌നം ഓരോ ദിവസം
കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരുന്നു.
അവസാനം എന്നെ acting supervisor തസ്തികയിൽ

നിന്നും ഒഴിവാക്കുവാൻ തീരുമാനമായി. പിന്നീട്
എന്നെ തരം താഴ്ത്തുന്ന ഒരുപാട്
നടപടികളെടുക്കുകയും ഞാൻ ഏകനായി
മാറുകയും ചെയ്തു. ആ അവസരത്തിലെല്ലാം ഞാൻ
അന്തോണിസ് പുണ്യവാളനോട്
പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി
മേലുദ്യോഗസ്ഥർ വഴി തന്നെ എന്നെ പഴയ
പദവിയിലേക്ക് എടുത്തു. അതോടെ, കമ്പനിയിൽ
ഇത്രയും നാൾ ഞാൻ സഹിച്ച അപവാദങ്ങൾക്ക്
ഒരു പരിധിവരെ പരിഹാരമായി. വിശുദ്ധന്റെ
മാധ്യസ്ഥതയാൽ മാത്രമാണ് ഈ വലിയ അനുഗ്രഹം
ലഭിച്ചതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

വർഗ്ഗീസ് എം. കെ
അങ്കമാലി

കൃതജ്ഞത 08.10.2019

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ചെറുപ്പം മുതലേ ഞാൻ കലൂർ പള്ളിയിൽ
വരുകയും നൊവേനയിൽ സംബന്ധിക്കുകയും
ചെയ്തിരുന്നു. ഒരുപാട് അനുഗ്രഹങ്ങൾ
പുണ്യവാളനിലൂടെ എനിക്കും എന്റെ
കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു.
എന്റെ ഇളയ മകന് ശ്വാസതടസ്സം മൂലമുള്ള
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയുണ്ടായി. അതിൽ നിന്നും എന്റെ
മകന് "adenoid" എന്ന അസുഖമാണെന്ന് മനസ്സിലായി.
പെട്ടെന്ന് തന്നെ Operation ചെയ്യുന്നതാണ് നല്ലതെന്ന്
ഡോക്ടർ പറഞ്ഞു. എനിക്ക് കൂലിപ്പണിയാണ്.
അതിൽ നിന്നുള്ള വരുമാനം മാത്രമാണ്
ഞങ്ങൾക്കുള്ളത്. ഓപ്പറേഷനായുള്ള പണത്തിനായി
ഒത്തിരി വിഷമിച്ചെങ്കിലും ഞങ്ങൾ അന്തോണിസ്
പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അതിന്റെ ഫലമായി ഓപ്പറേഷന് ആവശ്യമായ തുക
പലരിൽ നിന്നുമായി പിരിഞ്ഞു കിട്ടി. കൂടാതെ
ചികിത്സിച്ചിരുന്ന ഡോക്ടർ വഴിയായി
ആശുപത്രിയിൽ ഇളവും ലഭിച്ചു. അങ്ങനെ
ഓപ്പറേഷൻ പരിപൂർണ്ണ വിജയമായി. വിശുദ്ധന്റെ
മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ
വലിയ അനുഗ്രഹത്തിന് ഒരായിരം
നന്ദിയർപ്പിക്കുന്നു.

കൃതജ്ഞത 08.10.2019

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി.
അന്തോണിസിന് നന്ദി.
ഞാൻ കോട്ടയം സ്വദേശിനിയായ ഒരു നഴ്‌സ് ആണ്.
കഴിഞ്ഞ 4 വർഷമായി എറണാകുളത്തെ ഒരു
ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ജോലിത്തിരക്കുകൾക്കിടയിലും, ദൈവകൃപയാൽ
IELTS പരീക്ഷ ഉയർന്ന സ്‌കോറോടു കൂടി തന്നെ
ജയിക്കുവാൻ എനിക്ക് സാധിച്ചു. ആദ്യം
ഓസ്‌ട്രേലിയയിൽ പോകുവാൻ ശ്രമിച്ചു. എനിക്ക്
decision letter വരെ വന്നെങ്കിലും സാമ്പത്തിക

ബുദ്ധിമുട്ടുകൾ കാരണം പോകുവാൻ സാധിച്ചില്ല.
പിന്നീട് 2018 മെയ് മാസം UK യിലേക്കുള്ള
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുകയും ദൈവ
കൃപയാൽ select ആവുകയും ചെയ്തു.
അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തവേ,
അമ്മയ്ക്ക് Breast cancer ആണെന്നറിഞ്ഞു. പിന്നീട്
ഓപ്പറേഷനും കീമോ തെറാപ്പിയും ചെയ്യേണ്ടി വന്നു.
Oncology വിഭാഗം നഴ്‌സായ എനിക്കത്
താങ്ങാവുന്നതിലപ്പുറമായിരുന്നു. മനം തകർന്ന
എനിക്ക് ബന്ധുക്കളും സുഹൃത്തുക്കളും
ആശ്വാസമായി. ഞാനൊരു ഹിന്ദുമത
വിശ്വാസിയാണെങ്കിലും കലൂർ പള്ളിയിൽ വന്ന്
സ്ഥിരമായി പ്രാർത്ഥിക്കുമായിരുന്നു. അത് എനിക്ക്
നൽകിയിരുന്ന ആത്മബലം വളരെ വലുതായിരുന്നു.
പ്രാർത്ഥനയുടെ ഫലമായി അമ്മയുടെ ചികിത്സ
വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു.
എന്റെ വിദേശ ജോലിക്കായുള്ള ശ്രമങ്ങൾക്ക്,
ഒത്തിരി തടസ്സങ്ങൾ നേരിട്ടെങ്കിലും ഞാൻ
പ്രാർത്ഥനയോടെ കാത്തിരുന്നു. അതിന്റെ ഫലമായി
അധികം വൈകാതെ എനിക്ക് U.K -യിലേക്ക്
പോകുവാൻ സാധിക്കും. ഒത്തിരിയെ പരീക്ഷണങ്ങൾ
നേരിട്ടപ്പോഴും എനിക്ക് കൂട്ടായി നിന്ന അന്തോണിസ്
പുണ്യവാളന് ഒരായിരം നന്ദി.

Leave a Reply

Your email address will not be published.