കൃതജ്ഞത-10.09.2019

കൃതജ്ഞത-10.09.2019

 

കൃതജ്ഞത                           10.09.2019

പാദുവായിലെ വി. അന്തോണിസേ, തീർത്താൽ തീരാത്ത കടപ്പാടോടുകൂടി ഞാൻ ഈ കൃതജ്ഞത സമർപ്പിക്കുന്നു.

എന്റെ മകന്റെ കുഞ്ഞിന് മൂന്നര വയസ്സുണ്ട്. കുഞ്ഞിന് പനി വന്നു. പിന്നീട് പനി കൂടി fits ആയി. രണ്ടര മണിക്കൂർ അങ്ങനെ നിന്നു. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. ഉടനെ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പറഞ്ഞു. പക്ഷേ ഞങ്ങളുടെ മനസ്സ് അത് അനുവദിച്ചില്ല. ഉടനെ തന്നെ ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റി. അപ്പോഴേക്കും കുഞ്ഞിന്റെ ശരീരമാകെ നീല നിറം വ്യാപിച്ചിരുന്നു. ഞങ്ങളെല്ലാവരും അന്തോണിസ് പുണ്യവാളനെ വിളിച്ച് കണ്ണീരോടെ അപേക്ഷിച്ചുകൊണ്ടിരുന്നു. കൃതജ്ഞതയും അരിയും സമർപ്പിക്കാമെന്ന് നേരുകയും ചെയ്തു. അര മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞിന് മാറ്റം വരുവാൻ തുടങ്ങി. കുഞ്ഞ് അതിവേഗം സുഖം പ്രാപിച്ചു. വേദനിക്കുന്ന മക്കളുടെ കണ്ണീരൊപ്പുന്ന പുണ്യവാളന് കോടാനുകോടി നന്ദിയർപ്പിക്കുന്നു.

ഫ്ലോറി സേവ്യർ

കൃതജ്ഞത                           10.09.2019

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ബിരുദ്ധം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച വ്യക്തിയാണ്. ഞാൻ join ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവിടെ ജോലി ചെയ്തിരുന്ന Senior Staff എല്ലാം പല കാരണങ്ങളാൽ അവിടെ നിന്നും പിരിഞ്ഞു പോയി. സീനിയർ സ്റ്റാഫ് എല്ലാം പോയതോടെ എല്ലാ ഫയലുകളും ഏറ്റെടുത്ത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമായി മാറി. എല്ലാ ഫയലുകൾക്കും വളരെ അടുത്ത Deadlines ആയിരുന്നു. ഒരു Training പോലും ലഭിക്കാത്ത എനിക്ക് ആ ഫയലുകൾ കൈകാര്യം ചെയ്യുവാൻ ഭയമായിരുന്നു. എങ്കിലും ഞാൻ അന്തോണിസ് പുണ്യവാളന്റെ സഹായം അഭ്യർത്ഥിക്കുകയും പൂമാല ചാർത്താമെന്ന് നേരുകയും ചെയ്തു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ അവിടെ ഉണ്ടായിരുന്ന 5 ഫയലുകൾ എനിക്ക് ചെയ്തു തീർക്കുവാൻ സാധിക്കുകയും അതിനെല്ലാം Approval ലഭിക്കുകയും ചെയ്തു. യാതൊരു Training കൂടാതെ ഞാൻ ചെയ്ത ആ  ഫയലുകൾ, Approve ആക്കി തന്നത് പുണ്യവാളന്റെ മാധ്യസ്ഥതകൊണ്ടാണെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

കൃതജ്ഞത                           10.09.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ മകൾ ഗർഭിണിയായിരുന്നപ്പോൾ പെട്ടെന്ന് ഒരു രാത്രി Bleeding ഉണ്ടാകുകയും ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ചെയ്തു. Placenta previa ആയിരുന്നു. അതുകൊണ്ട് സൂക്ഷിക്കണമെന്ന് ഡോക്ടർ പറഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ ഗർഭധാരണം പോകുമെന്ന് ഡോക്ടർ പറഞ്ഞു. ആ ദിവസങ്ങളിൽ ഞാൻ ഫെബ്രുവരിയിൽ നടക്കുന്ന തിരുനാൾ ഒരുക്ക  നവനാൾ നൊവേനയിൽ സംബന്ധിച്ചിരുന്നു. പുണ്യവാളൻ ഉണ്ണിശോയെ കൈയ്യിൽ താങ്ങി നിർത്തുന്നതുപോലെ എന്റെ മകളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും താങ്ങി നിർത്തണമേയെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥനയ്ക്ക് ഫലവും ലഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 7-ന്, സുഖ പ്രസവത്തിലൂടെ  ഒരു ആൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചു. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരുന്നു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.