കൃതജ്ഞത- 01.10.2019

കൃതജ്ഞത- 01.10.2019

കൃതജ്ഞത 01.10.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ്
പുണ്യവാളന് നന്ദി.
എന്റെ നാവ് മുറിഞ്ഞിട്ട് ആറ് മാസത്തോളമായിട്ടും
മുറിവ് ഉണങ്ങുന്നുണ്ടായിരുന്നില്ല. പിന്നീട് നാവിൽ
ചെറിയ ചെറിയ തരി തരിപ്പുകൾ വന്നു തുടങ്ങി.
വേദനയും ശക്തമായി. പല ഡോക്ടർമാരെയും
മാറി മാറി കാണിച്ചു. മരുന്ന് കഴിച്ചിട്ടും യാതൊരു
കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച
(17.09.2019) വെളുപ്പിന് 2 മണിക്ക് കലൂർ
പള്ളിയുടെ മുന്നിലൂടെ പോയപ്പോൾ ഞാൻ
പുണ്യവാളന്റെ അടുക്കൽ വന്ന് പറഞ്ഞു; എനിക്ക്
വേദന സഹിക്കുവാൻ സാധിക്കുന്നില്ല. വേദന മാറ്റി
തരണമേ എന്ന്. അത്ഭുതമെന്ന് പറയട്ടെ, പിന്നീട്
ഇതുവരെയും വേദനയോ, തരിതരിപ്പോ
ഉണ്ടായിട്ടില്ല. ഈ വലിയ അനുഗ്രഹം ഉണ്ണിശോയിൽ
നിന്ന് നേടി തന്ന അന്തോണിസ് പുണ്യവാളന്
ഒരായിരം നന്ദിയർപ്പിക്കുന്നു.

————————————————————————————————————————————————————————————————————-

പാദുവായിലെ വി. അന്തോണിസിന് നന്ദി.
അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ
ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ആദ്യമേ
നന്ദിയർപ്പിക്കുന്നു. മൂന്ന് വർഷം മുമ്പ്, അത്യാവശ്യം
സാലറി ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഞാൻ
ബിസിനസ്സ് തുടങ്ങിയപ്പോൾ വീട്ടുകാരും കൂട്ടുകാരും
എതിർത്തു. അതൊന്നും കാര്യമാക്കാതെ ഞാൻ
മുന്നോട്ട്പോയി. എന്നാൽ ആറ് മാസം
കഴിഞ്ഞപ്പോൾ എന്റെ ബിസിനസ്സ് പാർട്ണർ
കള്ളത്തരം കാണിക്കുവാൻ തുടങ്ങി. അതോടെ

ഞാൻ മാനസികമായി തകർന്നു. ഈ
ബിസിനസ്സുമായി ഇനി മുന്നോട്ട് പോകുവാൻ
സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയ ഞാൻ, എന്റെ
share – വാങ്ങി ബിസിനസ്സ് വിട്ടു. മുടിക്കിയ തുക
മുഴുവൻ കിട്ടിയില്ലെങ്കിലും 80% വാങ്ങിക്കുവാൻ
സാധിച്ചു. ഇനി എന്തെന്ന് ആലോചിച്ച്‌ വിഷമിച്ച
ഞാൻ, പുണ്യവാളന്റെ അടുക്കൽ വന്ന്
പ്രാർത്ഥിക്കുവാൻ തുടങ്ങി. അതിന്റെ ഫലമായി
എനിക്ക് ഒരു പുതിയ Project കിട്ടുകയും, ഞാൻ
ആഗ്രഹിച്ചതിന്റെ മൂന്നിരട്ടി വരുമാനം അതിലൂടെ
ലഭിക്കുകയും ചെയ്തു. അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന്
ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

————————————————————————————————————————————————————————————————————-

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ്
പുണ്യവാളന് നന്ദി.
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ്.
എറണാകുളത്ത് ഒരു ബിസിനസ്സ് സ്ഥാപനം നടത്തി
വരുന്നു. കഴിഞ്ഞ ഒരു വർഷമായി എന്റെ
ബിസിനസ്സ് വളരെ മോശമാണ്. സ്ഥാപനത്തിന്റെ
ദൈനംദിന ചെലവുകൾ നടത്തുന്നതിനായി ഞാൻ,
എന്റെ ഒരു കൂട്ടുകാരനിൽ നിന്നും രണ്ടര ലക്ഷം
രൂപ കടം വാങ്ങിയിരുന്നു. പലിശ മാത്രം 25000/-
രൂപ കൊടുക്കണമായിരുന്നു. അങ്ങനെ 7 മാസം
പലിശ കൊടുത്തു. ഒരു മാസം സ്ഥാപനം
നടത്തികൊണ്ടുപോകുവാൻ ഒരു ലക്ഷം രൂപ
വേണം. എല്ലാം കൂടിയായപ്പോൾ പിടിച്ചു
നിൽക്കാൻ കഴിയാതെയായി. അവസാനം
ആത്മഹത്യയുടെ വക്കിലെത്തി.
അങ്ങനെയിരിക്കുമ്പോൾ ഒരു കൂട്ടുകാരൻ
പറഞ്ഞതനുസരിച്ച് ഞാൻ കലൂർ പള്ളിയിൽ വന്ന്
പൂമാല ചാർത്തി പ്രാർത്ഥിച്ചു. രണ്ട് ദിവസം
കഴിഞ്ഞപ്പോൾ പൈസ തന്ന കൂട്ടുകാരൻ പറഞ്ഞു;
അയാൾക്ക് ഒരു ലോൺ പാസ്സായിട്ടുണ്ടെന്നും

അതിൽ നിന്ന് മൂന്ന് ലക്ഷം രൂപ
എടുത്തുകൊള്ളാനും പറഞ്ഞു. 25000/- രൂപ പലിശ
അടയ്‌ക്കേണ്ട ലോൺ 12000/- രൂപ വച്ച് അടച്ചാൽ
മതിയെന്നും അതിൽ മുതലും പലിശയും
ഉൾപ്പെടുമെന്നും പറഞ്ഞു. അത് എനിക്ക് വളരെ
വലിയ ആശ്വാസം ആയി. ഈ വലിയ അനുഗ്രഹം
ലഭിച്ചത് അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥശക്തിയാൽ മാത്രമാണെന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

Leave a Reply

Your email address will not be published.