കൃതജ്ഞത- 24.09.2019

കൃതജ്ഞത- 24.09.2019

 കൃതജ്ഞത                           24.09.2019

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

2019 ഏപ്രിൽ മാസത്തിൽ, ഞാൻ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു സുഹൃത്ത്, കലൂർ പള്ളിയെക്കുറിച്ചും, നൊവേനയെക്കുറിച്ചും, അന്തോണിസ് പുണ്യവാളനിലൂടെ നിരവധി പേർക്ക് ലഭിച്ച അനുഗ്രങ്ങളെക്കുറിച്ചും പറയുകയുണ്ടായി.  അതിനുശേഷം, എനിക്ക് ഒരു നൊവേന പുസ്തകം ലഭിക്കുകയുണ്ടായി. കഴിഞ്ഞ ജൂൺ മാസത്തിൽ, മുബൈയിലായിരുന്ന  എന്റെ ഭർത്താവിന്, ജോലിയിൽ വലിയ പ്രതിസന്ധികൾ നേരിടുകയുണ്ടായി. ആ സമയം ഞാൻ പുണ്യവാളനോട് പ്രാർത്ഥിച്ചു. അന്ന് മുതൽ ഞാൻ സസ്യാഹാരം മാത്രം കഴിച്ച്, നൊവേന ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 10 ചൊവ്വാഴ്ചകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്  ഇന്റർവ്യൂവിനായി ഒരു call വന്നു. തുടർന്ന് എന്റെ ഭർത്താവ് ഇന്റർവ്യൂവിൽ വിജയിക്കുകയും, ആ ജോലി ലഭിക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 23-ന്  ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പായി അദ്ദേഹം നാട്ടിൽ വന്നു. ഞങ്ങൾ ഒരുമിച്ച് കലൂർ പള്ളിയിൽ വരുകയും കൃതജ്ഞത സമർപ്പിക്കുകയും ചെയ്തു. ഇനിയും ഒരുപാട് പേരുടെ ജീവിതങ്ങളിൽ, അന്തോണിസ് പുണ്യവാളന്റെ അത്ഭുതകരമായ ഇടപെടൽ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ ആഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.

 

കൃതജ്ഞത                           24.09.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ മകൾ U.K – യിലാണ് ജോലി ചെയ്യുന്നത്. അവൾ Pregnant ആണെന്ന് അറിയാതെ ചിക്കൻപോക്സിനുള്ള വാക്‌സിൻ എടുത്തു. വാക്‌സിൻ എടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് Pregnant ആണെന്ന് അറിയുന്നത്. Pregnancy സമയത്ത് വാക്‌സിൻ എടുക്കുന്നത് കുഞ്ഞിന് പലവിധ വൈകല്യങ്ങൾ ഉണ്ടാക്കുവാൻ സാധ്യത ഉണ്ട്. ഇതറിഞ്ഞപ്പോൾ മുതൽ മകൾ വളരെ വിഷമത്തിലായി. ഉറക്കമില്ല, ഛർദ്ദി അങ്ങനെ ആകെ പ്രയാസമായി. പലരും അവളോട് abortion ചെയ്യുവാൻ പറഞ്ഞു. ഇതറിഞ്ഞ ഞാൻ ഇവിടെ വന്ന് അപേക്ഷ സമർപ്പിച്ച് പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അഞ്ചാം മാസം സ്കാൻ ചെയ്തപ്പോൾ ഒരു കുഴപ്പവും ഇല്ലാത്ത കുഞ്ഞാണെന്ന് അറിഞ്ഞു. കഴിഞ്ഞ ജൂൺ 23-ന് 3.200 K.G weight ഉള്ള ആരോഗ്യവാനായ ഒരു മോനെ കിട്ടി. അന്തോണിസ് പുണ്യവാലനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്

ഒരു വിശ്വാസി

കൃതജ്ഞത                           24.09.2019

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ PSC നടത്തിയ Assistant Professor റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥിയായിരുന്നു. റാങ്ക് പട്ടിക വന്നിട്ട്, രണ്ട് വർഷം കഴിഞ്ഞിട്ടും, ഒഴിവുകൾ ഉണ്ടായിരുന്നിട്ടും, നിയമനം ലഭിക്കാതെ ഞാൻ വളരെയേറെ കഷ്ടപ്പെട്ടു. നിയമനം ലഭിക്കുവാൻ കോടതിയെ സമീപിച്ച്‌ അനുകൂലമായ വിധി നേടിയെങ്കിലും, PSC നിയമനം നടത്തിയില്ല. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുവാൻ ആറ് മാസം മാത്രം ബാക്കി നിൽക്കെ ജോലി ലഭിക്കുവാനുള്ള കഠിന പരിശ്രമത്തിന്റെ ഭാഗമായി, ഞാനും എന്റെ ഭർത്താവും വിവിധ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി. ഒടുവിൽ നിയമന ശുപാർശ ലഭിച്ചപ്പോൾ എന്റെ നിയമനം തടയുന്നതിനായി ചിലർ കോടതിയിൽ,  സ്റ്റേ അപേക്ഷ സമർപ്പിച്ചു. ഇതറിഞ്ഞ ഞാൻ, കലൂർ പള്ളിയിൽ വന്ന്, നിയമന ശുപാർശ പുണ്യവാളന്റെ തൃപ്പാദത്തിൽ സമർപ്പിച്ചുകൊണ്ട്, കണ്ണീരോടെ പ്രാർത്ഥിച്ചു. അതിന്റെ ഫലമായി നല്ലൊരു വക്കീലിനെ എനിക്ക് ലഭിക്കുകയും അദ്ദേഹം കോടതിയിൽ ഹാജരാവുകയും നിയമനം തടയാനുള്ള സ്റ്റേ നടപടികൾ തടയുകയും ചെയ്തു. ഇത് പുണ്യവാളന്റെ വലിയ ഇടപെടലായി ഞാൻ വിശ്വസിക്കുന്നു. തുടർന്ന് യാതൊരു തടസ്സവും കൂടാതെ ഞാൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.

Leave a Reply

Your email address will not be published.