കൃതജ്ഞത – 15.10.2019

കൃതജ്ഞത – 15.10.2019

കൃതജ്ഞത 15.10.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ്
പുണ്യവാളന് നന്ദി.
വിശുദ്ധന്റെ മാധ്യസ്ഥതയാൽ എന്റെ മകൾക്ക്
ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു.
വിവാഹശേഷം എന്റെ മകൾ രണ്ട് പ്രാവശ്യം
Pregnant ആയി. ആദ്യത്തേത് മൂന്നാം മാസവും,
രണ്ടാമത്തേത് അഞ്ചാം മാസവും നഷ്ടപ്പെട്ടു. പിന്നീട്
ഉണ്ടായ Pregnancy -യിൽ എട്ടാം മാസവും ,
ഒൻപതാം മാസവും നടത്തിയ Scanning-ൽ കുട്ടിയുടെ
കൈകാലുകളുടെ എല്ലുകൾക്ക്, വളർച്ചയില്ലെന്നും,
കുട്ടി കുള്ളനാകുവാൻ സാധ്യതയുണ്ടെന്നും
അറിയിച്ചു. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി
കുഞ്ഞ് ജനിച്ചപ്പോൾ യാതൊരു വൈകല്യവും
ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പല പ്രാവശ്യം
കുട്ടിയെ പരിശോധിച്ചു. തുടർന്ന് വൈകല്യമില്ലെന്ന്
ഉറപ്പിച്ചു പറഞ്ഞു. ഈ വലിയ അത്ഭുതം
അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ
മാത്രം ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ചു
വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

———————————————————————————————————————————————————————————————————-

പാദുവായിലെ വി. അന്തോണിസിന് നന്ദി.
കഴിഞ്ഞ ജൂൺ മാസം എന്റെ മകന് പനി പിടിച്ചു.
ആദ്യം വീടിനടുത്തുള്ള ഒരു ക്ലിനിക്കിലാണ്
കാണിച്ചത്. എന്നാൽ കുറവൊന്നും ഉണ്ടായില്ല.
തുടർന്ന് എറണാകുളത്തെ ഒരു ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. അവിടെ നടത്തിയ
പരിശോധനകളിൽ നിന്ന് Blood, Urine infection ഉണ്ടെന്ന്

അറിഞ്ഞു. Blood count വളരെ കൂടിപ്പോയെന്നും
പറഞ്ഞു. കൂടാതെ tonsils പഴുത്ത് വളരെ
മോശാവസ്ഥയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ്
discharge ലഭിച്ചെങ്കിലും വീണ്ടും tonsillitis പിടിപ്പെട്ടു.
ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ
ചെയ്യണമെന്നും പിറ്റേ ദിവസം വരണമെന്നും
അറിയിച്ചു. ഓപ്പറേഷൻ കൂടാതെ tonsillitis മാറാനും
Blood count നോർമലാകുവാനും പ്രാർത്ഥിച്ചു. പിറ്റേ
ദിവസം ഞങ്ങൾ ആശുപത്രിയിൽ പോയി. അന്ന്
ഡോക്ടർ ലീവിലായിരുന്നു. അതുകൊണ്ട് ഞങ്ങൾ
മറ്റൊരു ആശുപത്രിയിൽ കാണിച്ചു. അവിടെ
ഉണ്ടായിരുന്ന ഡോക്ടറും, tonsils പഴുത്ത് വളരെ
മോശാവസ്ഥയിലാണെന്ന് പറഞ്ഞു. എന്നാൽ
ഓപ്പറേഷന്റെ ആവശ്യമില്ലെന്നും High Dose മരുന്ന്
കഴിച്ചാൽ മതിയെന്നും പറഞ്ഞു. ഒരാഴ്‌ചത്തെ
മരുന്നുകൊണ്ട് tonsillitis മാറി. Blood count ഇപ്പോൾ
നോർമൽ ആയി. അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന്
ഒരായിരം നന്ദിയർപ്പിക്കുന്നു.

———————————————————————————————————————————————————————————————————-

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ്
പുണ്യവാളന് നന്ദി.
ഞങ്ങളുടെ അമ്മയ്ക്ക് ഹൃദ്ദ് രോഗം, ശ്വാസകോശ
സംബന്ധമായ രോഗം, പ്രമേഹം എന്നീ
രോഗപീഡകളാൽ, മരണാസന്നമായ നിലയിൽ ഒരു
ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്ന്
മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ പറഞ്ഞു.
അവിടെയ്ക്ക് കൊണ്ടുപോകുവാനുള്ള
ബുദ്ധിമുട്ടുകൊണ്ടും, സാമ്പത്തികം
കുറവായതുകൊണ്ടും ഞങ്ങൾ അമ്മയെ ജനറൽ
ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ
അമ്മയുടെ നില വളരെ മോശമായിരുന്നു. അപ്പോൾ
തന്നെ അമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റി. 48
മണിക്കൂറിന് ശേഷം എന്തെങ്കിലും പറയാമെന്ന്
ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ
വിഷമിച്ചിരുന്ന അവസ്ഥയിൽ ഞങ്ങൾ അന്തോണിസ്
പുണ്യവാളനോട് പ്രാർത്ഥിക്കുകയും ഒൻപതാഴ്ച്ച

നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും
ചെയ്തു. ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ അമ്മയെ ICU-
വിലേക്ക് മാറ്റി. തുടർന്നുള്ള രണ്ടാഴ്ച്ച ഞങ്ങൾ
വിശ്വാസം കൈവിടാതെ പുണ്യവാളനോട്
പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി
മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ അമ്മയെ ICU-വിൽ നിന്നും
വാർഡിലേക്ക് മാറ്റി. അത് കഴിഞ്ഞ് പള്ളിയിൽ
വന്നപ്പോൾ അച്ചൻ ഒരു ജപമാല നൽകുകയും
വേദനയുള്ള ഭാഗത്ത് വച്ച് പ്രാർത്ഥിക്കുവാൻ
പറയുകയും ചെയ്തു. ഞങ്ങൾ അതുപോലെ തന്നെ
ചെയ്യുകയും അമ്മയുടെ വേദന കുറയുകയും
ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ discharge ലഭിച്ചു.
വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും, ഒൻപതാഴ്ച
മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കുകയും
ചെയ്തതിന്റെയും ഫലമായി അമ്മയുടെ
രോഗങ്ങൾക്ക് നല്ല ആശ്വാസം കിട്ടുകയും
ഞങ്ങൾക്ക് വളരെ സന്തോഷവും, സമാധാനവും
ലഭിക്കുകയും ചെയ്തു. അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന്
ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം
നന്ദിയർപ്പിക്കുന്നു.

—————————————————————————————————————————————————————————————————————————

Leave a Reply

Your email address will not be published.