കൃതജ്ഞത – 07.01.2020
Post

കൃതജ്ഞത – 07.01.2020

കൃതജ്ഞത  അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ദിവസം രാത്രി എന്റെ അമ്മയുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി. പ്രത്യേകിച്ച്‌ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. രാത്രി 1.30 ആയതിനാൽ ഒരു വണ്ടി കിട്ടുവാൻ ഞങ്ങൾ ഒത്തിരി ബുദ്ധിമുട്ടി. അവസാനം വീടിനടുത്തുള്ള ഒരാൾ ഞങ്ങളെ സഹായിച്ചു. ഹോസ്പിറ്റലിൽ പോകുംവഴിയെല്ലാം ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം രക്തം വന്നുകൊണ്ടിരിക്കുകയായിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ, ഹോസ്പിറ്റലിൽ...

കൃതജ്ഞത – 31.12.2019
Post

കൃതജ്ഞത – 31.12.2019

കൃതജ്ഞത  അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ മകനും അവന്റെ കൂട്ടുകാരനും വിദേശത്ത് ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. അതിനായുള്ള മെഡിക്കൽ ടെസ്റ്റും അവർ പാസ്സായി. ഏജൻസി ആവശ്യപ്പെട്ടിരുന്ന തുകയുടെ പകുതിയും ഞങ്ങൾ കൊടുത്തിരുന്നു. വിസ കിട്ടുമെന്ന പറഞ്ഞ തീയതി കഴിഞ്ഞിട്ടും അവന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയില്ല. കൂട്ടുകാരന്റെയും മകന്റെയും മെഡിക്കൽ ടെസ്റ്റ് ഒരുമിച്ചാണ് നടന്നത്. എന്നാൽ കൂട്ടുകാരന് കിട്ടിയിട്ടും മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് Download ചെയ്യുവാൻ ശ്രമിക്കുമ്പോൾ Network Error...

കൃതജ്ഞത 17.12.2019
Post

കൃതജ്ഞത 17.12.2019

കൃതജ്ഞത അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങളുടെ മോൾ സാൽവിയ നിക്‌സൺ പനിയും ചർദ്ദിയുമായി കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു. ഞങ്ങൾ ആദ്യം മകളെ കാണിച്ചത് എറണാകുളത്തെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു. അവിടെ വച്ച് അവൾ വെന്റിലേറ്ററിൽ ആയി. അവളുടെ ആരോഗ്യ നിലയിൽ ഒരു പുരോഗതിയും കാണാത്തതിനാൽ ഞങ്ങൾ അവളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ അവളുടെ രക്തത്തിന്റെ കൗണ്ടും, പ്ലേറ്റ്ലറ്റും കുറഞ്ഞു പോയി. 48 മണിക്കൂർ ഒന്നും പറയുവാൻ സാധിക്കുകയില്ലെന്ന് ഡോക്ടർ പറഞ്ഞു....

കൃതജ്ഞത – 10.12.2019
Post

കൃതജ്ഞത – 10.12.2019

കൃതജ്ഞത                       10.12.2019 പാദുവായിലെ വി. അന്തോണിസിന് നന്ദി. എന്റെ മകൻ 2014 -ൽ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. 2016-ൽ അതിന്റെ പണി തീരുമെന്നും, താമസ യോഗ്യമാകുമെന്നും അതിന്റെ ബിൽഡേഴ്സ് പറഞ്ഞിരുന്നു. അതിനാൽ രണ്ട് വർഷം കൊണ്ട് അതിന്റെ ഏതാണ്ട് മുഴുവൻ തുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച്‌ ശമ്പളത്തിൽ നിന്നു തന്നെ നേരിട്ട് അടച്ചുകൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ 2019 ആയിട്ടും അവർ അതിന്റെ പണി പൂർത്തിയാക്കിയില്ല. അങ്ങനെയിരിക്കുമ്പോൾ മറ്റൊരാവശ്യത്തിനായി കുറേ പണം ആവശ്യമായി വന്നു. ആ...

കൃതജ്ഞത- 03.12.2019
Post

കൃതജ്ഞത- 03.12.2019

കൃതജ്ഞത 03.12.2019 പാദുവായിലെ വി. അന്തോണിസിന് നന്ദി. വർഷങ്ങളായി, ഞാനും എന്റെ കുടുംബവും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നവരാണ്. ആദ്യമൊക്കെ വിശ്വാസപൂർവ്വം ദിവബലിയിലും, നൊവേനയിലും സംബന്ധിച്ചിരുന്നെങ്കിലും ഞാൻ നേർച്ച കഞ്ഞി കുടിക്കുമായിരുന്നില്ല. നിരവധി അനുഭവങ്ങളും രോഗസൗഖ്യവും ഈ കഞ്ഞിയിലൂടെ അനേകം പേർക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്റെ മമ്മി പറഞ്ഞപ്പോൾ ഞാൻ ആ വാക്കുകളിൽ വിശ്വസിച്ചു. വർഷങ്ങളായി തൈറോയിഡിന് മരുന്ന് കഴിക്കുന്നയാളാണ് ഞാൻ. എപ്പോഴൊക്കെ check ചെയ്താലും എന്റെ തൈറോയ്ഡ് ലെവൽ കൂടുതലായി തന്നെയാണ് കാണാറുള്ളത്. എന്നാൽ പിന്നീട് ഞാൻ...

കൃതജ്ഞത- 26.11.2019
Post

കൃതജ്ഞത- 26.11.2019

കൃതജ്ഞത 26.11.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ദുബൈയിലെ ഒരു Multi National company-യിൽ ലോജിസ്റ്റിക് സ്റ്റാഫായി ജോലി ചെയ്യുകയാണ്. Client-ന്റെ ആവശ്യപ്രകാരം ഞാൻ ഒരു shipment ഫ്രാൻസിസിൽ import clearance നടത്തി ഡെലിവറി ചെയ്തു. കുറച്ചു urgent shipment ആയതുകൊണ്ട് Import Duty/VAT Pre-Check ചെയ്യാൻ മറന്നു പോയി. Clearance ചെയ്തു കഴിഞ്ഞപ്പോൾ import clearance and delivery ബില്ല് കണ്ട് ഞാൻ ഞെട്ടി പോയി. വാറ്റ്/ഡ്യൂട്ടി 80000/- യൂറോ ആയിരുന്നു. ആ...

കൃതജ്ഞത- 19.11.2019
Post

കൃതജ്ഞത- 19.11.2019

കൃതജ്ഞത 19.11.2019 അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ആദ്യമേ തന്നെ ഈ കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. നായർ സമുദായത്തിൽപ്പെട്ട ഒരു വിശ്വാസിയാണ് ഞാൻ. സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കാറുണ്ട്. ഞാൻ കോളേജിൽ പഠിക്കുന്ന കാലം തുടങ്ങി, പുകവലി എന്ന ദുശ്ശീലം എന്റെ കൂടെ ഉണ്ട്. ഇപ്പോൾ എനിക്ക് 48 വയസ്സായി. ഇതിനിടയിൽ പല തവണ ഈ ദുഃശ്ശീലം ഉപേക്ഷിക്കുവാൻ നോക്കിയിട്ടും എനിക്ക് സാധിച്ചില്ല. പുകവലിയും, മദ്യപാനവും മാറിയവരുടെ കൃതജ്ഞത അച്ചൻ വായിക്കുമ്പോൾ, ആ...

കൃതജ്ഞത – 12.11.2019
Post

കൃതജ്ഞത – 12.11.2019

കൃതജ്ഞത 12.11.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. വർഷങ്ങളായി, എല്ലാ ചൊവ്വാഴ്ച്ചകളിലും മുടങ്ങാതെ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കാറുണ്ട്. പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ അച്ചൻ മദ്യത്തിന് അടിമയായിരുന്നു. എല്ലാ ദിവസവും കുടിക്കും. അതിനെ ചൊല്ലി എന്നും വീട്ടിൽ വഴക്കാണ്. ഒരു സമാധാനവും ഇല്ലായിരുന്നു. ഒരു ദിവസം അച്ചൻ കുടിച്ച് വെളിവില്ലാതെ അമ്മയെ തല്ലുകയും വീട്ടിലുള്ള സാധനങ്ങളെല്ലാം പൊട്ടിക്കുകയും ചെയ്തു . അതേ...

കൃതജ്ഞത – 05.11.2019
Post

കൃതജ്ഞത – 05.11.2019

കൃതജ്ഞത 05.11.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഓർമ്മ വെച്ച നാൾ മുതൽ എന്റെ മാതാപിതാക്കൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുന്നത് കേട്ടാണ് ഞാൻ വളർന്നത്. അന്ന് മുതൽ ഇന്നുവരെ നിരവധി അനുഗ്രഹങ്ങൾ പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസം 28-ന്, എറണാകുളത്തുവച്ച് എന്റെ അശ്രദ്ധ മൂലം കാറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം മോഷണം പോയി. അന്ന് തന്നെ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. സംഭവ...

കൃതജ്ഞത- 29.10.2019
Post

കൃതജ്ഞത- 29.10.2019

കൃതജ്ഞത 29.10.2019 അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ആദ്യം തന്നെ കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എന്റെ ഭർത്താവിന്, കണ്ണിൽ ദശവളർച്ച ഉണ്ടായതിനെ തുടർന്ന് ഒരു സർജറി ചെയ്യേണ്ടി വന്നു. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സർജറി ചെയ്യ്തത്. അതൊരു ട്യുമർ ആണെന്നും ബയോപ്സിക്ക് അയക്കണമെന്നും ഡോക്ടർ പറഞ്ഞു. ബയോപ്സി റിസൾട്ടിൽ, കണ്ണിൽ ട്യൂമർ ആണെന്ന് സ്ഥിതീകരിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവസ്ഥയിൽ ഞാനും കുടുംബവും പുണ്യവാളന്റെ അടുക്കൽ...