കൃതജ്ഞത- 26.11.2019

കൃതജ്ഞത- 26.11.2019

കൃതജ്ഞത 26.11.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ദുബൈയിലെ ഒരു Multi National company-യിൽ ലോജിസ്റ്റിക് സ്റ്റാഫായി ജോലി ചെയ്യുകയാണ്. Client-ന്റെ ആവശ്യപ്രകാരം ഞാൻ ഒരു shipment ഫ്രാൻസിസിൽ import clearance നടത്തി ഡെലിവറി ചെയ്തു. കുറച്ചു urgent shipment ആയതുകൊണ്ട് Import Duty/VAT Pre-Check ചെയ്യാൻ മറന്നു പോയി. Clearance ചെയ്തു കഴിഞ്ഞപ്പോൾ import clearance and delivery ബില്ല് കണ്ട് ഞാൻ ഞെട്ടി പോയി. വാറ്റ്/ഡ്യൂട്ടി 80000/- യൂറോ ആയിരുന്നു. ആ പ്രോജക്റ്റിന്, ആകെ 50000/- യൂറോ profit ഉള്ളപ്പോഴായിരുന്നു വാറ്റ്/ഡ്യൂട്ടി 80000/- യൂറോ ആയത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഒത്തിരി വിഷമിച്ചു. വാറ്റ് റീഫണ്ടിനായി ഒരു Provision ഉണ്ടായിരുന്നു. പക്ഷേ അത് കിട്ടണമെങ്കിൽ Import ചെയ്ത client ആദ്യം ഈ തുക ഫ്രാൻസിൽ അടയ്ക്കണമായിരുന്നു. പിന്നീട് Re-export ചെയ്യുമ്പോൾ claim ചെയ്യാം. പക്ഷേ Import Client ഇത്രയും വലിയ തുക അടക്കുവാൻ തയ്യാറായില്ല. ഈ പ്രശ്നം Top Level Management അറിഞ്ഞു. പലരും എന്നെ കുറ്റപ്പെടുത്തി. കൂടാതെ Internal ഇൻവെസ്റ്റിഗേഷനും ആരംഭിച്ചു. ആഴ്ചകൾ കടന്നുപോയി. Solution ഒന്നും ലഭിച്ചില്ല. എല്ലാ ദിവസവും conference കോളുകൾ, investigation അങ്ങനെ ഞാൻ ആകെ വിഷമത്തിലായി. എങ്കിലും ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഒരു ചൊവ്വാഴ്ച്ച Top Level മാനേജ്മെന്റുമായി കോൺഫറൻസ് കോൾ ഉണ്ടായിരുന്നു. കോളിന് മുമ്പായി എനിക്ക് ആകെ ഒരു വിറയലും, പേടിയും ആയിരുന്നു. ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അന്ന് ഞാൻ ഓഫീസിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. Import Client തുക അടക്കുവാൻ തയ്യാറാണെന്നും അവർ VAT അടച്ച് Re-claim ചെയ്യാൻ സമ്മതമാണെന്നും അറിയിച്ചു.


അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി. ഞാൻ 2009-ൽ ഉപരി പഠനം പൂർത്തിയാക്കിയതാണെങ്കിലും എനിക്ക് ജോലിയൊന്നും ഇതുവരെയും ലഭിച്ചില്ല. 2006-ൽ ആയിരുന്നു എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായത്. ഒരു ദിവസം രാത്രി പ്രാർത്ഥന കഴിഞ്ഞ് കിടന്നപ്പോൾ ഞാൻ ബോധാവസ്ഥയിലാവുകയും തുടർന്ന് എനിക്ക് fits വരുകയും ചെയ്തു. പിന്നീടുള്ള പരിശോധനയിൽ നിന്ന് epilepsy ആണെന്ന് തിരിച്ചറിഞ്ഞു. ആ സമയം ഞാൻ Engineering രണ്ടാം വർഷമായിരുന്നു. ഞാൻ തെരഞ്ഞെടുത്ത കോഴ്സിന് വിദേശത്ത് ഒത്തിരി സാധ്യതകൾ ഉണ്ടായിരുന്നു. അസുഖങ്ങൾക്കിടയിലും ഞാൻ പഠനം പൂർത്തിയാക്കി. പക്ഷേ വിദേശത്തേക്ക് പോകുവാൻ എനിക്ക് സാധിക്കില്ലായിരുന്നു. നാട്ടിൽ പല കമ്പനികളിലും അപേക്ഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഞാൻ തീർത്തും നിരാശനായെങ്കിലും പ്രാർത്ഥന മുടക്കിയില്ല. ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് ദിവ്യബലിയും നൊവേനയിലും സംബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. നീണ്ട ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ പഠിച്ച Field-ൽ തന്നെ എനിക്ക് ജോലി ലഭിച്ചു. ഇപ്പോൾ എനിക്ക് തെറ്റില്ലാത്ത ശമ്പളം ലഭിക്കുന്നുണ്ട്. പിന്നീട് എന്റെ വിവാഹം നടന്നു. ഞങ്ങൾക്കിപ്പോൾ ഒരു കുഞ്ഞുണ്ടാകുവാൻ പോകുന്നു. എന്റെ ജീവിതത്തിൽ അസാധ്യമായിരുന്ന ഈ കാര്യങ്ങളെല്ലാം സാധിച്ചു തന്ന അന്തോണിസ് പുണ്യവാളന് നന്ദി.

 


അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ വർഷങ്ങളായി പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുന്ന ഒരു വിശ്വാസിയാണ്. വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് എന്റെ അപ്പച്ചന്റെ കാലിൽ ശക്തമായ വേദന വന്നു. കാല് നിലത്ത് കുത്തുവാൻ പോലും സാധിക്കുന്നില്ലായിരുന്നു. നീരും വന്ന് തുടങ്ങി. ഓരോ ദിവസം കഴിയുംന്തോറും അവസ്ഥ മോശമായിക്കൊണ്ടിരുന്നു. മറ്റ് വല്ല അസുഖങ്ങളുടെയും ലക്ഷണമാണോ എന്ന് ഭയപ്പെട്ടു. അപ്പച്ചന്റെ അവസ്ഥയിൽ എനിക്ക് ഒത്തിരി വിഷമം തോന്നി. അപ്പച്ചനുവേണ്ടി ഞാൻ പുണ്യവാളനോട് പ്രാർത്ഥിക്കുകയും ഒൻപതാഴ്ച്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. പിന്നീട് നടത്തിയ ടെസ്റ്റിൽ നിന്ന് അപ്പച്ചന്റെ രോഗ കാരണം കണ്ടെത്തുവാൻ സാധിക്കുകയും തുടർ ചികിത്സ നടത്തുകയും ചെയ്തു. ഇപ്പോൾ നടത്തിയ ബ്ലഡ് ടെസ്റ്റിൽ എല്ലാം നോർമലാണെന്ന റിപ്പോർട്ടും ലഭിച്ചു. അപ്പച്ചൻ ഇപ്പോൾ ജോലിക്ക് പോയി തുടങ്ങി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.