കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാൻ എൻറെ ഭർത്താവിനും മകൾക്കും ലഭിച്ച അനുഗ്രഹത്തിനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. എൻറെ ഭർത്താവിന് നവംബർ 22 ആം തീയതി പനിയും ചുമയും ഉണ്ടായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊറോണ ചെക്ക് അപ്പ് നടത്തി, റിസൾട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഞങ്ങൾ വീട്ടിൽ തിരിച്ചുവന്നു കോവിഡ് സെൻററിൽ വിളിച്ചു പറഞ്ഞു, അവിടേക്ക് കൊണ്ടുപോവുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് രോഗസംബന്ധമായി വളരെയധികം ബുദ്ധിമുട്ടുകൾ...
Author: St Antony's Shrine Kaloor (Anand Kurian)
കൃതജ്ഞത-16/02/2021
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാൻ എൻറെ മകൾക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. എൻറെ മകൾക്ക് 23 വയസ്സായി, അവൾ CA യ്ക്ക് പഠിക്കുക്കയാണ്. കഴിഞ്ഞ 20 ദിവസങ്ങളായി എൻറെ മകൾക്ക് ഛർദി തുടങ്ങിയിട്ട്. ഒരു സ്പൂൺ വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല. വെള്ളം പോലും കുടിച്ചാൽ അപ്പോൾത്തന്നെ ഛർദിച്ചു പോകും, അങ്ങനെ 20 ദിവസമായി ഭക്ഷണം കഴിച്ചിട്ട്. മകൾ ക്ഷീണിച്ചു അവശനിലയിൽ ആയി. ഇതിനിടയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, ഛർദിലിന്...
കൃതജ്ഞത-03/02/2021
കൃതജ്ഞത സ്നേഹനിധിയായ വിശുദ്ധ അന്തോണീസ് പുണ്ണ്യവാളന് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാനും എൻറെ കുടുംബവും വളരെ ചെറുപ്പം മുതൽ തുടങ്ങി ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരാണ്. ഞങ്ങളുടെ കുടുംബത്തിന് പുണ്ണ്യവാളൻ ഒത്തിരിയേറെ അനുഗ്രഹങ്ങൾ ഉണ്ണീശോയിൽനിന്നു വാങ്ങിത്തന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് പുണ്ണ്യവാളൻ ഞങ്ങൾക്ക് നൽകിയ ഒരു വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഇത് എഴുതുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്തിലെ എല്ലാവർക്കും,ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒന്നാണ്. കോവിഡ് രോഗത്തിൻ്റെ വരവോടെ എൻറെ ഭർത്താവിന് വിദേശത്ത് ഉണ്ടായിരുന്ന ജോലി...
കൃതജ്ഞത- 29.12.2020
കൃതജ്ഞത വിശുദ്ധ അന്തോണീസ് പുണ്യാളന് ഒരായിരം നന്ദി! എന്‍റെ സഹോദരന്‍റെ മകനു വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്. ഖത്തര്‍ എയര്‍വേസില്‍ ആയിരുന്നു അവന്‍റെ ജോലി. കോവിഡ് 19 വന്നപ്പോൾ ഫ്ലൈറ്റ് സര്‍വീസ് കുറഞ്ഞു വന്നതു കാരണം ആ സ്ഥാപനത്തില്‍ നിന്ന് കുറ ച്ചു വീതം ആളുകളെ പിരിച്ചുവിടാൻ തുടങ്ങി. അപ്പോഴെല്ലാം ഞാൻ അന്തോണീസ് പുണ്യാളനോട് പ്രാര്‍ത്ഥിച്ചുകൊിരുന്നു. നാലാമത്തെ ബാച്ച് പിരിച്ചു വിട്ടതില്‍ ആ മകനും ജോലി നഷ്ടെപ്പട്ടു. അതിനാല്‍ അവിടെ തന്നെ വേറെ കമ്പനിയിൽ ജോലിക്ക് ശ്രമിക്കുകയായിരുന്നു....
കൃതജ്ഞത- 23.12.2020
കൃതജ്ഞത കര്‍ത്താവായ യേശു ക്രിസ്തുവിനും പരിശുദ്ധ അമ്മയ്ക്കും അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീയോസിനും നന്ദിയുടെ ഒരായിരം പൂചെണ്ടുകൾ. എല്ലാ ചൊവ്വാഴ്ച്ചയും കലൂര്‍ പള്ളിയില്‍ വന്ന് വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ഞങ്ങൾ പങ്കുകൊള്ളാറുണ്ട്. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ മധ്യസ്ഥ്യതാല്‍ നിരവധി അനുഗ്രഹങ്ങള്‍ എനിക്ക് ലഭി ച്ചിട്ടുണ്ട്. ഈയിടെ ലഭിച്ച ഒരു വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്‍റെ ഭര്‍ത്താവിന് ഒരു ദിവസം പെട്ടെന്ന് വയറുവേദന വരികയുണ്ടായി. ഹോസ്പിറ്റലില്‍ ചെന്ന് അള്‍ട്രാസൗണ്ട് സ്കാനില്‍ കുടലില്‍ തടി പ്പു് എന്ന് ഡോക്ടര്‍...
കൃതജ്ഞത- 14.12.2020
കൃതജ്ഞത അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസിന് ആയിരമായിരം നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്ലസ് ടു വിന് പഠിക്കുമ്പോള്‍ എനിക്ക് ശക്തമായ വയറു വേദന വരികയും ആശുപത്രിയില്‍ പോവുകയും ചെയ്തു. ഡോക്ടര്‍ സ്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സ്കാന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഓവറിയുടെ വശത്തായി ഒരു സിസ്റ്റ് കാണപ്പെട്ടു. അതിനെ തുടര്‍ന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്നു ഡോക്ടര്‍ പറഞ്ഞു, അത് ക്യാന്‍സര്‍ ആന്‍റിജന്‍ ടെസ്റ്റ് ആയിരുന്നു. അതിന്‍റെ തോത് 35 താഴെയാണെങ്കില്‍...
കൃതജ്ഞത- 01.12.2020
കൃതജ്ഞത പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യാളാ.. ഇരുപത്തേഴ് വർഷത്തോളമായി ഇവിടെവന്നു പ്രാർത്ഥിക്കുകയും നിരവധി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്ത ഒരു വിശ്വാസിയാണ് ഞാൻ. ഒരിക്കലും നടക്കില്ലാ എന്ന് കരുതിയ ഒരു വലിയ നന്മ ഞങ്ങൾക്ക് ലഭിച്ചതിൻ്റെ നന്ദിയർപ്പിക്കട്ടെ! ഒരുപാടു കടബാധ്യതകളും ബുദ്ധിമുട്ടുകളും കൊണ്ട് കഷ്ട്ടപെടുന്നവളാണ് ഞാൻ. ഒരു രൂപ പോലും സമ്പാദ്യമില്ല. അങ്ങനെയിരിക്കെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ എൻ്റെ മകൾക് മെഡിസിന് പോകണമെന്നായിരുന്നു ആഗ്രഹം. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാലും മതിയായ വസ്തുക്കൾ ഈടു നല്കാനില്ലാത്തതിനാലും ബാങ്ക് ലോൺ ലഭിക്കുമായിരുന്നില്ല....
കൃതജ്ഞത- 04.02.2020
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യവാളന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാനും എന്റെ ഭർത്താവും സാമ്പത്തീകമായി വളരെ വിഷമിച്ചിരുന്നതിനിടയിൽ, വിശുദ്ധന്റെ മാധ്യസ്ഥം തേടി കലൂർ തീർത്ഥാടന കേന്ദ്രത്തിൽ വന്നു 9 ആഴ്ച മുടങ്ങാതെ നൊവേന കൂടി പ്രാർത്ഥിച്ചു. ഞങ്ങൾക്ക് ഒരു dead investment ഉണ്ടായിരുന്നു. അത് കാക്കനാട് ഏരിയയിൽ ഉള്ള ഒരു ഫ്ലാറ്റ് ആയിരുന്നു. ഏറെ നാൾ എന്റെ ഭർത്താവ് advocate വഴിയും, city police commissioner വഴിയും, മറ്റു ഉദ്യോഗസ്ഥർ വഴിയും അത്...
കൃതജ്ഞത- 28.01.2020
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. നാളുകൾ ഏറെയായി, കടബാധ്യതകൾ നിമിത്തം, ഞങ്ങൾക്ക് കുടുംബ സമാധാനം നഷ്ടപ്പെട്ടിട്ട്. വീട്ടിൽ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം. അതിലുപരി ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനമില്ല. ഞങ്ങളുടെ കൈവശമുള്ള സ്ഥലത്ത് ഒരു ഭവനം പോലും നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥ. വെറും രണ്ടര സെന്റ് സ്ഥലമായതിനാൽ ഒരു ലോൺ പോലും കിട്ടിയില്ല. അങ്ങനെ ഞങ്ങൾ ആ സ്ഥലം വിൽക്കുവാൻ തീരുമാനിച്ചു. സ്ഥലം നോക്കുവാൻ വരുന്നവർ ആരും തന്നെ അത് വാങ്ങിക്കുവാൻ...
കൃതജ്ഞത 21.01.2020
കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. വർഷങ്ങളായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. എന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്നും ഒരു തുക എനിക്ക് നഷ്ടമായി. കഴിഞ്ഞ നവംബർ 11-ന് എനിക്ക് ഒരു കോൾ വരുകയുണ്ടായി. ബാങ്കിൽ നിന്നും Verification-നു വേണ്ടി വിളിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഞാൻ ഇൻഷുറൻസ് cancel ചെയ്യുവാൻ ബാങ്കിൽ പറഞ്ഞിരുന്നു. അതാണെന്ന് കരുതി, ഞാൻ എല്ലാ വിവരങ്ങളും അവർക്ക് കൈമാറി. അന്ന് രാത്രി...