കൃതജ്ഞത- 04.02.2020

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യവാളന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാനും എന്റെ ഭർത്താവും സാമ്പത്തീകമായി വളരെ വിഷമിച്ചിരുന്നതിനിടയിൽ, വിശുദ്ധന്റെ മാധ്യസ്ഥം തേടി കലൂർ തീർത്ഥാടന കേന്ദ്രത്തിൽ വന്നു 9 ആഴ്ച മുടങ്ങാതെ നൊവേന കൂടി പ്രാർത്ഥിച്ചു. ഞങ്ങൾക്ക് ഒരു dead investment ഉണ്ടായിരുന്നു. അത് കാക്കനാട് ഏരിയയിൽ ഉള്ള ഒരു ഫ്ലാറ്റ് ആയിരുന്നു. ഏറെ നാൾ എന്റെ ഭർത്താവ് advocate വഴിയും, city police commissioner വഴിയും, മറ്റു ഉദ്യോഗസ്ഥർ വഴിയും അത് വിൽക്കാനോ, builder തന്നെ തിരിച്ചെടുക്കാനോ ആയിട്ട് ശ്രമിച്ചു. പക്ഷെ അതൊന്നും നടന്നില്ല എന്നു മാത്രമല്ല എല്ലാവരും ഞങ്ങളെ പരിഹസിക്കുവാനും കാരണമായി .ഇത്രയും നിസ്സാരമായ രീതിയിൽ ഞങ്ങൾ കബളിക്കപെട്ടു എന്നും പറഞ്ഞു. പക്ഷെ ഞങ്ങൾ പ്രതീക്ഷ കൈവിടാതെ ഇവിടെ വന്നു നൊവേന കൂടി പ്രാർത്ഥിക്കാൻ തീരുമാനിച്ചു. അനേകം നന്മകൾ വിശുദ്ധ അന്തോണീസിന്റേ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. എങ്കിലും ഇപ്രാവശ്യം ഞങ്ങളുടെ വീടുപണി നടന്നുകൊണ്ടിരുന്നതിനാൽ വളരെ അധികം ഫിനാൻഷ്യൽ TENSIONS ആയിരുന്നു. ഞാൻ  എന്നും നൊവേനയിൽ കരഞ്ഞു പ്രാർത്ഥിക്കുമായിരുന്നു. അത്ഭുതം എന്ന് പറയട്ടെ ഞങ്ങൾക്ക് ഓരോ വഴികൾ ഈശോ തന്നെ തുറന്നു തരുന്നതായി തോന്നി. POLICE CASE വഴി മുന്നോട്ടു പോയി. ആ BUILDER ഞങ്ങളുടെ കയ്യിൽ നിന്നും ഫ്ലാറ്റ് തിരികെ മേടിച്ചുകൊള്ളാമെന്നും, അതിന് ഞങ്ങൾ ചിലവഴിച്ച തുക തന്നെ തന്നുകൊള്ളാമെന്നും സമ്മതിച്ചു. ഉടൻ തന്നെ 2 മാസത്തിനുള്ളിൽ മുഴുവൻ തുക ലഭിച്ചു. ഫ്ലാറ്റ് തിരികെ എഴുതികൊടുക്കുകയും ചെയ്തു. 5 വർഷമായി ഞങ്ങൾ ഇതിനായി പല പ്രമുഖ വ്യക്തികൾ വഴി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ വിശുദ്ധ അന്തോണീസിൻറെ അനുഗ്രഹത്താൽ 3 മാസം കൊണ്ട് നടന്നു കിട്ടി. ഈ അനുഗ്രഹത്തെ നന്ദിയോടെ എന്നും അനുസ്മരിക്കും.


കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസ്‌നിനു നന്ദിയുടെ ഒരായിരം വാടാമലരുകൾ. ഞാൻ ഓസ്‌ട്രേലിയയിൽ സിഡ്‌നിക്കടുത്തു ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിനു പഠിക്കുന്ന വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ നവംബര് 21 നു എന്റെ EXAMS എല്ലാം കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ റിസൽട് വന്നു. ഉറപ്പായും ജയിക്കുമെന്നും നല്ല മാർക്ക് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒരു വിഷയം ഞാൻ തോറ്റതായി അറിഞ്ഞു. അവിടെ ഒരു വിഷയം തോറ്റാൽ, ഏതാണ്ട് രണ്ടര ലക്ഷം രൂപ ഫീസായി നൽകി, ആ വിഷയം തുടക്കം മുതലേ ഒന്നുകൂടി പഠിക്കേണ്ടതായി ഉണ്ട്. ഞാൻ തോറ്റുപോയ വിഷയത്തിന്റെ കോ-ഓർഡിനേറ്ററെ പല പ്രാവശ്യം ബന്ധപ്പെട്ടപ്പോൾ ഞാൻ സമർപ്പിച്ച ഉത്തരങ്ങളടങ്ങിയ കമ്പ്യൂട്ടർ ഫയൽ അദ്ദേഹത്തിന്റെ പക്കൽ ഇല്ലാത്തതായി അറിയാൻ സാധിച്ചു. തികച്ചും തണുത്ത പ്രതികരണമായിരുന്നു ചൈനക്കാരനായ അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഈ സാഹചര്യത്തിൽ നാട്ടിലുള്ള എനിക്ക് ഇവിടെ നിന്നുകൊണ്ട് ഒന്നും ചെയ്യുവാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ എന്തും സാധിക്കാൻ കഴിവുള്ള വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥം ഞാനും മാതാപിതാക്കളും ഉള്ളുരുകി യാചിച്ചു. മൂന്നാഴ്ചകൾ നൊവേനയിൽ പങ്കെടുത്തു വിശുദ്ധ കുർബാന സ്വീകരിച്ചുകൊള്ളാമെന്ന് നേര്ച്ച നേർന്നു പ്രാർത്ഥിച്ചു. പിന്നീട്അവിടെയുള്ള സഹപാഠികൾ യൂണിവേഴ്സിറ്റിയിൽ ചെന്ന് COMPUTER FILES RETRIVE ചെയ്യാൻ ശ്രമിച്ചു. അവധിയായതിനാൽ യൂണിവേഴ്സിറ്റിയിൽ പല ഡിപ്പാർട്മെന്റിലും സ്റ്റാഫ് ഉണ്ടായിരുന്നില്ല. എങ്കിലും വിശുദ്ധ അന്തോനീസിന്റെ പ്രത്യക മാധ്യസ്ഥത്താൽ നഷ്ടപ്പെട്ടെന്ന്‌ കരുതിയ എന്റെ ഉത്തരങ്ങളടങ്ങിയ കമ്പ്യൂട്ടർ ഫയൽ അത്ഭുതകരമായി ഞാൻ എക്‌സാമിന്‌ ഉപയോഗിച്ച കംപ്യൂട്ടറിൻറെ സർവേറിന്റെ RECYLE BIN ൽ നിന്നും ലഭിച്ചു. അവിടെയുള്ള മറ്റ് സ്റ്റാഫിനും എന്റെ സഹപാഠികൾക്കും ഇത് ഒരു അദ്ഭുതകരമായ അനുഭവമായിരുന്നു. വിശുദ്ധ അന്തോനീസിന്റെ പ്രത്യേക ഇടപെടൽ ഒന്ന് മാത്രം കൊണ്ടാണ് ആ അദ്ധ്യാപകനും ക്ഷമയോടെ മറ്റു തിരക്കുകൾ മാറ്റിവച്ചു എന്റെ ANSWER FILE കണ്ടുപിടിക്കാൻ തോന്നിച്ചത് എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം, ഞാൻ ഈ വിഷയത്തിൽ ജയിച്ചതായി റിസൾട്ട് അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഈ സംഭവം ഞങ്ങളിൽ വിശുദ്ധ അന്തോണീനിസിനോടുള്ള മധ്യസ്ഥത്തിൽ ആഴം വർദ്ധിച്ചു. ഈ ദേവാലയത്തിൽ അണയുന്നവരിൽ അങ്ങേ മാധ്യസ്ഥം എന്നുമുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു.


കൃതജ്ഞത

പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന് നന്ദി. കഴിഞ്ഞ 24 വർഷമായി ഞാൻ ഇവിടെ വന്നു നൊവേനയിൽ സംബന്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പുണ്യവാളനിലൂടെ ദൈവത്തിന്റെ ഒത്തിരി നന്മകൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈ കൃതജ്ഞത എഴുതുന്നത് എന്റെ 5 വയസുള്ള മകൾക്കു ലഭിച്ച ഒരു അനുഗ്രഹത്തിന് വേണ്ടിയാണ്. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ITYRIASIS LICHENOID CHRONICA എന്ന ഒരു സ്കിൻ DISEASE ആണ് മകൾക്ക് വന്നത്. ശരീരം മുഴുവൻ വെളുത്ത പാടുകൾ വന്നു നിറയുകയും കൂടാതെ ഇത് മുഖത്തുകൂടെ വ്യാപിച്ചതോടെ ഞങ്ങൾ വളരെ വിഷമിച്ചു. എറണാകുളത്തെ ഒരു പ്രശസ്ത ഹോസ്പിറ്റലിലെ സ്കിൻ ഡോക്ടറെ കാണിച്ചു. മരുന്നുകൾ തുടങ്ങി എങ്കിലും ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ഈ അവസരത്തിൽ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത കലൂരിലെ വിശുദ്ധ അന്തോനീസിന്റെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുകയും പൂമാല ചാർത്തുകയും പുണ്യവാളന്റെ വസ്ത്രം ധരിപ്പിച്ചു നൊവേനയിൽ പങ്കുകൊള്ളിക്കാമെന്നും നേർച്ചനേർന്നതിന്റെ ഫലമായി ഇപ്പോൾ ശരീരത്തിലെ 80% പാടുകളും അപ്രത്യക്ഷകുകയും ചെയ്തു. ഈ വലിയ അനുഗ്രഹം ദൈവത്തിൽ നിന്നും ഞങ്ങൾക്ക് സാധിച്ചുതന്ന വിശുദ്ധ അന്തോണീസ് പുണ്യവാളന് ആയിരമായിരം നന്ദി ഞാനും എന്റെ കുടുംബവും അർപ്പിക്കുന്നു.