കൃതജ്ഞത

പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യാളാ..

ഇരുപത്തേഴ് വർഷത്തോളമായി ഇവിടെവന്നു പ്രാർത്ഥിക്കുകയും നിരവധി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്ത ഒരു വിശ്വാസിയാണ് ഞാൻ. ഒരിക്കലും നടക്കില്ലാ എന്ന്  കരുതിയ ഒരു വലിയ നന്മ ഞങ്ങൾക്ക് ലഭിച്ചതിൻ്റെ  നന്ദിയർപ്പിക്കട്ടെ!

ഒരുപാടു കടബാധ്യതകളും ബുദ്ധിമുട്ടുകളും കൊണ്ട് കഷ്ട്ടപെടുന്നവളാണ് ഞാൻ. ഒരു രൂപ പോലും സമ്പാദ്യമില്ല. അങ്ങനെയിരിക്കെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ എൻ്റെ മകൾക് മെഡിസിന് പോകണമെന്നായിരുന്നു ആഗ്രഹം. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാലും മതിയായ വസ്തുക്കൾ ഈടു നല്കാനില്ലാത്തതിനാലും ബാങ്ക് ലോൺ ലഭിക്കുമായിരുന്നില്ല. അതിനാൽ ഞങൾ മുടക്കം കൂടാതെ പുണ്യളൻ്റെ സന്നിധിയിൽ വന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ അവളുടെ ക്ലാസ്സ്‌മേറ്റ് വഴി യൂറോപ്പിലുള്ള  ഒരു ഗവൺമെന്റ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്റുഡന്റ്സിന്റെ ഒരു ഇന്റർവ്യൂ അവർ നേരിട്ടുവന്ന് ഇവിടെ നടത്തുന്നുണ്ട്  എന്നറിഞ്ഞു. ഇംഗ്ലീഷിൽ ആണ് അവർ ക്ലാസ്സുകൾ എടുക്കുന്നത്. ഭാഷാ നന്നായി അറിയാമെങ്കിൽ ആ ഇന്റർവ്യൂന് പോയി പങ്കെടുക്കാൻ പറഞ്ഞു. മകൾ ഇക്കാര്യം എന്നോട് പറയുകയുണ്ടായി. ഞങ്ങൾ ഇവിടെ വന്നു വി.കുർബ്ബാനയിലും നൊവേനയിലും ആരാധനയിലും പങ്കുകൊണ്ടു പ്രാർത്ഥിച്ചു.

ഞാറാഴ്ച്ച ആയിരുന്നു ഇന്റർവ്യൂ. മകൾ നല്ല ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. മണിക്കൂറുകൾ നീണ്ട ഇന്റർവ്യൂ. രണ്ട് പേര് മാറി മാറി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഈ നിമിഷങ്ങളിൽ ഞാൻ പ്രാർത്ഥിച്ചു. അഴിയാത്ത നാവിന്റെ ഉടമയായ വി.അന്തോണിസേ  എൻ്റെ മകൾക് നല്ലതുപോലെ ഉത്തരം പറയാനുള്ള കൃപ നല്കണമേ. അങ്ങനെ കുറച്ചധികം  കുട്ടികളിൽ നിന്നും അവൾക്കും സെക്ഷൻ കിട്ടി. എന്നാൽ ഇതിനു ആവശ്യമായ പണം കണ്ടെത്താൻ ഒരു മാർഗവും ഇല്ലായിരുന്നു. പണമില്ലാത്തവർ എംബിബിസ് നു പോകാതെ നഴ്സിംഗ്നു പോയിക്കൂടെ എന്ന പരിഹാസമാണ് പലയിടത്തുനിന്നും കേൾക്കാനായത്. അവസാനം ഒരു  ബാങ്കിൽ ചെന്ന് അവിടത്തെ മാനേജരോട്  ഞങളുടെ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ഞങളുടെ കാര്യങ്ങൾ മനസിലാക്കി ഞങ്ങൾക്കുള്ള ഒരു ഫ്ലോറിന്റെ ആധാരം ഈടുവെച്ച ഒരു വർഷത്തേക്കുള്ള പണം പേർസണൽ ലോൺ ആയി എഡ്യൂക്കേഷന് അനുവദിച്ചു. അങ്ങനെ അവൾ വിദേശത്ത് പോയി. ഇപ്പോൾ ഫസ്റ്റ് ഇയർ പൂർത്തിയാക്കി.

ആയിടയ്ക്ക് കോവിഡ് മൂലംമകന് ഉണ്ടായിരുന്ന ജോലി നഷ്ട്ടപെട്ടു . നാട്ടിൽ വന്നിട്ട് തിരിച്ചു പോകാൻ കഴിയാതെയായി. അപ്പോഴാണ് സെക്കന്റ് ഇയർ ലേക്കുള്ള ഫീസ് കൊടുക്കണം എന്ന് മകൾ അവശ്യപെട്ടത്. ഏകദേശം നാലു ലക്ഷം രൂപ വേണമായിരുന്നു. ഈ നിയോഗം സമർപ്പിച്ച്, ലോക്കഡോൺ കാലത്തും അപേക്ഷകൾ എഴുതി മുട്ടിപ്പായി പ്രാർത്ഥിക്കുമായിരുന്നു. ഞങ്ങൾക് പരിചയമുള്ള ഒരു സിസ്റ്റർ വിദേശത്തുള്ള ഒരാളോട് ഇക്കാര്യങ്ങൾ സംസാരിച്ചു. അത്ഭുതമെന്ന് പറയട്ടെ! ഒരു പരിചയവുമില്ലാത്ത നല്ലവരായ സുമനസുകൾ അകമഴിഞ്ഞ് സഹായിച് മുഴുവൻ തുകയും ബാങ്കിൽ ഇട്ടു കൊടുത്തു. ഇത് വി.അന്തോണിസിന്റെ വലിയ കരുണയും അത്ഭുത മധ്യസ്ഥവും മാത്രമാണ് എന്നു ഞങൾ ഉറച്ചു വിശ്വസിക്കുന്നു. ഈ വലിയ അനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

യേശുവേ നന്ദി യേശുവേ സ്തുതി.

എന്ന് ഒരു വിശ്വാസി