കൃതജ്ഞത

സ്നേഹനിധിയായ വിശുദ്ധ അന്തോണീസ് പുണ്ണ്യവാളന് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

ഞാനും എൻറെ കുടുംബവും വളരെ ചെറുപ്പം മുതൽ തുടങ്ങി ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരാണ്.  ഞങ്ങളുടെ കുടുംബത്തിന് പുണ്ണ്യവാളൻ ഒത്തിരിയേറെ അനുഗ്രഹങ്ങൾ ഉണ്ണീശോയിൽനിന്നു വാങ്ങിത്തന്നിട്ടുണ്ട്.  ഈ അടുത്ത കാലത്ത് പുണ്ണ്യവാളൻ ഞങ്ങൾക്ക് നൽകിയ ഒരു വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഇത് എഴുതുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്തിലെ എല്ലാവർക്കും,ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒന്നാണ്.  കോവിഡ് രോഗത്തിൻ്റെ വരവോടെ എൻറെ ഭർത്താവിന് വിദേശത്ത് ഉണ്ടായിരുന്ന ജോലി കഴിഞ്ഞ മെയ് മാസത്തിൽ നഷ്ടപെട്ടു.  ഒത്തിരിയേറെ കടങ്ങൾ ഉണ്ടായിരുന്ന ഞങ്ങൾക്ക് ജോലി നഷ്ടപെട്ടത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഞാനും എൻറെ ഭർത്താവും പുണ്ണ്യവാളനോട് ഒരു ജോലി ലഭിക്കുവാനായിട്ട് മുട്ടിപ്പായിട്ട്  പ്രാർത്ഥിച്ചുകൊണ്ടിരുന്നു.  ദൈവത്തിന്റെഅനുഗ്രഹത്താൽ ഒക്ടോബർ മാസം ഭർത്താവിന് അബുദാബിയിലെ ഒരു കമ്പനിയിൽനിന്നും ഓഫർ ലെറ്റർ ലഭിച്ചു.  ഒരു മാസത്തെ വിസിറ്റിംഗ് വിസയിൽ ഭർത്താവ്  ദുബായിയിലേക്ക്  പോയി.  14 ദിവസത്തെ QUARANTINE കഴിഞ്ഞു അബുദാബിയിലേക്ക് പോയി കമ്പനിയിൽ ജോയിൻ ചെയ്യാൻ ആണ് അവർ പറഞ്ഞിരുന്നത്.  അതനുസരിച്ച് 14 ദിവസത്തിനുശേഷം  അബുദാബിയിലേക്ക് പോയെങ്കിലും ഭർത്താവിനെ അങ്ങോട്ട് അവർ കടത്തിവിട്ടില്ല.  ജോബ് വിസ ഇല്ലാത്തവർക്ക് അങ്ങോട്ട് പോകാൻ സാധിക്കില്ല എന്ന് പറഞ്ഞു.  കമ്പനിയിൽ അറിയിച്ചപ്പോൾ ദുബായിലേക്ക് തന്നെ തിരിച്ചുപോകാനും, അവർ ജോബ് വിസയ്ക്ക് അപ്ലൈ ചെയ്യാമെന്നും പറഞ്ഞു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞിട്ടും ജോബ് വിസ ശരിയായില്ല, എന്ന് മാത്രമല്ല അത് റിജെക്ട് ആയി പോവുകയും ചെയ്തു.  ഇതോടെ എൻറെ ഭർത്താവും, ഞങ്ങളും വളരെ വിഷമത്തിൽ ആവുകയാണ് ചെയ്തു.  ഈ ജോലി ഞങ്ങൾക്ക് ലഭിക്കില്ല എന്ന അവസ്ഥ ഉണ്ടായി, എങ്കിലും ഞങ്ങൾ പ്രതീക്ഷ കൈവിടാത പ്രാർത്ഥിച്ചുകൊണ്ടിരുന്നു.  അതിന്റെ ഫലമായി കമ്പനി രണ്ടാമതും ജോബ് വിസയ്ക്ക് apply ചെയ്യുകയും ഡിസംബർ 15 -ആം തീയതിയോടെ ജോബ് വിസ ലഭിക്കുകയും ചെയ്തു.  ഡിസംബർ 22 ന്  ഭർത്താവ് പുതിയ കമ്പനിയിൽ ജോയിൻ ചെയ്യുകയും ചെയ്തു.

നഷ്ടപെട്ടുപോകുമെന്നു കരുതിയ ജോലി തടസ്സങ്ങൾ ഒരുപാട് ഉണ്ടായിട്ടും പുണ്ണ്യവാളൻ ഉണ്ണീശോയിൽ നിന്ന് ഞങ്ങൾക്ക് നേടി തന്നതാണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.  ഇവിടെ വന്നു പ്രാർത്ഥിക്കുന്ന ഓരോ മക്കൾക്കും പുണ്യവാളന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


കൃതജ്ഞത

പാദുവായിലെ വിശുദ്ധ അന്തോനീസേ, അങ്ങേയ്ക്കു നന്ദിയുടെ ഒരായിരം വാടാമലരുകൾ അർപ്പിക്കുന്നു.

വിശുദ്ധ അന്തോനീസിൻറെ മാധ്യസ്ഥം വഴി ലഭിച്ച ഒരു അനുഗ്രഹം ഇവിടെ പങ്കുവെക്കുന്നു.  കഴിഞ്ഞവർഷം ഒക്ടോബറിൽ എന്റെ മമ്മിക്ക് ശക്തമായ വയറുവേദനയും ഛർദിയും ഉണ്ടായി.  ആദ്യം അതത്ര കാര്യമായി എടുത്തില്ല.  പക്ഷെ ഓരോ ദിവസം കഴിയും തോറും ഇത് കൂടി വന്നു.  ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ENDOSCOPY ചെയ്യാൻ ആവശ്യപ്പെട്ടു.  അതിൽ വലിയ കുഴപ്പമില്ലായിരുന്നു.  മരുന്ന് കൊടുത്തു, എന്നാൽ വീണ്ടും വയറുവേദന ശക്തമായി.  ഡോക്ടറിനെ കാണിച്ചപ്പോൾ CT SCAN എടുക്കാൻ പറഞ്ഞു.  ആ സമയത്ത് ഞങ്ങൾ ശരിക്കും ഭയന്നു.  ഡോക്ടറിന് എന്തെക്കൊയോ സംശയങ്ങൾ  ഉണ്ടായിരുന്നു.  അദ്ദേഹം അത് ഞങ്ങളോട് പറയുകയും ചെയ്തു.  എന്തായാലും SCANNING കഴിഞ്ഞു  എല്ലാം കൺഫേം ചെയ്യാമെന്ന് പറഞ്ഞു.  ആ സമയത്തു ഞാൻ ഓടി വന്നത് എൻറെ പുണ്യവാളന്റെ അടുത്തേക്കാണ്. ഇവിടെവന്നു കണ്ണീരോടെ ഞാൻ പ്രാർത്ഥിച്ചു.  സ്കാനിങ് കഴിഞ്ഞു  റിസൾട്ടുമായി ഞാൻ ആദ്യം വന്നത് പുണ്യവാളന്റെ ദേവാലയത്തിൽ നൊവേന കൂടുവാനാണ്.  പിറ്റേ ദിവസമാണ് ഡോക്ടറെ കാണേണ്ടത്.  ഡോക്ടറിനെ കണ്ടപ്പോൾ പേടിക്കാൻ ഒന്നും ഇല്ല, ഒരു സർജറി വേണമെന്നും അറിയിച്ചു. സർജറി വേഗം തന്നെ നടത്തി, സാമ്പത്തീകമായി ഒരുപാടു ബുദ്ധിമുട്ടുള്ള സമയമായിരുന്നെങ്കിലും, പുണ്യാളൻ വഴി ഈശോ എല്ലാം നടത്തി.  ഇപ്പോൾ മമ്മിക്ക് കുഴപ്പമൊന്നുമില്ല.  ഒരുപാട് ഭയപ്പാടിന്റെ നിമിഷങ്ങളിൽനിന്നും ഒത്തിരി സമാധാനമാണ് ഈ അനുഗ്രഹംവഴി എനിക്കും എൻറെ കുടുംബത്തിനും  ലഭിച്ചത്.  അങ്ങയുടെ അടുത്ത് വന്നു മാധ്യസ്‌തം യാചിക്കുന്ന എല്ലാ മക്കൾക്കും ആവശ്യമായ അനുഗ്രഹങ്ങൾ നൽകണമെന്ന് പ്രാർത്ഥിക്കുന്നു.

 

ഒത്തിരി നന്ദിയോടെ

അങ്ങയുടെ എളിയ വിശ്വാസി