കൃതജ്ഞത- ഡിസംബർ 19, 2017

കൃതജ്ഞത- ഡിസംബർ 19, 2017

 

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. കഴിഞ്ഞ 22 വർഷമായി കലൂർ പള്ളിയിൽ വരുന്നു. അതിന്റെ ഫലമായി നിരവധി അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടേത് ഒരു മിശ്ര വിവാഹമായിരുന്നു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താലാണ് ആ വിവാഹം പോലും നടന്നത്. ഇപ്പോൾ എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങൾ പണി തീർത്ത ഒരു Building-ന് കംപ്ലീഷൻ കിട്ടിയില്ല. ഒരിക്കലും ജയിക്കില്ലായെന്ന് എല്ലാവരും കരുതിയ കേസ് ആയിരുന്നു അത്. ആറ് മാസം കോടതിയിൽ കേസ് പറഞ്ഞു. മുട്ടിപ്പായ  പ്രാർത്ഥനയുടെ ഫലമായി  കേസ് ഞങ്ങൾക്ക് അനുകൂലമായി. തുടർന്ന് അയൽവാസിയുടെ പരാതിയിൽ കുടുങ്ങി കിടന്നു. എല്ലാ ചൊവ്വാഴ്ചയും ഞാൻ മുടങ്ങാതെ നൊവേനയ്ക്ക് വന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു. അതിന്റെ ഫലമായി കഴിഞ്ഞ ആഴ്ച്ച ഞങ്ങളുടെ Building-ന് കംപ്ലീഷൻ കിട്ടി. അങ്ങനെ വലിയൊരു പ്രശ്നത്തിന് പരിഹാരമായി. ഒരു വർഷം ഞാൻ മുടങ്ങാതെ ഇവിടെ വന്നു നൊവേന കൂടി പ്രാർത്ഥിച്ചു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഈ പ്രശ്നം അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് തീർന്നത്. ഇന്ന് ഞാനും, എന്റെ കുടുംബവും, കമ്പനിയും നിലനിൽക്കുന്നത് അന്തോണിസ് പുണ്യവാളന്റെ സഹായം കൊണ്ടു മാത്രമാണ്. എത്ര നന്ദിപറഞ്ഞാലും തീരില്ല വി. അന്തോണിസിനോടും കലൂർ പള്ളിയോടുമുള്ള കടപ്പാട്. ഇവിടെ വരുന്ന എല്ലാവർക്കും നന്മയും അവരുടെ എല്ലാവിധ നല്ല ഉദ്ദേശങ്ങളും സാധിച്ചു കൊടുക്കണം എന്ന അപേക്ഷയും പ്രാർത്ഥനയോടും കൂടി

Munna

ഇടപ്പിള്ളി                       

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ചപ്പോൾ തുടർച്ചയായ അത്ഭുതങ്ങൾ കാണാനുള്ള കൃപയാണ് പുണ്യവാളൻ, ഈശോവഴി എനിക്കും എന്റെ കുടുംബത്തിനും നൽകിയത്. നാല് വർഷങ്ങൾക്കു മുമ്പ് ജോലി രാജിവെച്ച് സ്വന്തമായി ഒരു I.T കമ്പനി തുടങ്ങുകയും ഒത്തിരിയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്തവരാണ് ഞങ്ങൾ. അങ്ങനെയിരിക്കെ പെട്ടെന്ന് I.T കമ്പനികളുടെ ഒരു കൂട്ടായ്മ, കേരളത്തിലെ Promising ആയ, 4 കമ്പനികളിൽ ഒന്നായി ഞങ്ങളുടെ കമ്പനിയെ തിരഞ്ഞെടുക്കുകയും അമേരിക്കയിൽ ഒരു പ്രധാന പ്രോഗ്രാം അറ്റൻഡ് ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തു. Visa-യുടെ കാര്യം വന്നപ്പോൾ അമേരിക്കൻ Visa ഏറ്റവും ദുർബലമായ ഒന്നായി പുതിയ ഭരണകൂടം മാറ്റിയിരുന്നു. ആ സമയത്തു തന്നെ Expired ആയ എന്റെ പഴയ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയതിനാൽ Visa ഇന്റർവ്യൂവിന് പോയിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അന്തോണിസ് പുണ്യവാളനിൽ അതീവ വിശ്വാസമുള്ള എന്റെ ഭാര്യ പാസ്പോർട്ടിന്റെ കാര്യം അറിഞ്ഞപ്പോൾ തന്നെ പുണ്യവാളനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ആഴ്ചകളോളം അന്വേഷിച്ചിട്ടും കാണാതിരുന്ന എന്റെ പാസ്പോർട്ട്, അഞ്ച് മിനിറ്റിനുള്ളിൽ തന്നെ എനിക്ക് തിരിച്ച് കിട്ടി. എന്റെ കൂടെ Visa ഇന്റർവ്യൂവിന് വന്ന, company CEO-യ്ക്ക് Bank Statement Sound അല്ല എന്ന കാരണത്താൽ Visa നിഷേധിച്ചപ്പോൾ Negative Balance വരെ കാണിച്ചിരുന്ന കമ്പനി Bank statement-ഉം ആയി പോയ എനിക്ക് ഒരു പ്രയാസവും ഇല്ലാതെ 10 വർഷത്തേക്ക് ബിസിനസ്സ് Visa കിട്ടി. U.S-ൽ നിന്നും തിരിച്ചു വന്നപ്പോൾ അന്തോണിസ് പുണ്യവാളന്റെ തിരുനാൾ സമയമായിരുന്നു. നൊവേനയിൽ ഞങ്ങൾ മുടങ്ങാതെ സംബന്ധിക്കുകയും കമ്പനിയുടെ ലാഭത്തിന്റെ 5% share കലൂർ പള്ളിയിൽ നടത്തി വരുന്ന കാരുണ്യ പ്രവർത്തികൾക്കായി നീക്കിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

സുനോജ് ആന്റണി                         

 

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. എന്റെ ഭർത്താവിന് 2013 മെയ് മാസത്തിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് angioplasty ചെയ്തു. എന്നാൽ ഓപ്പറേഷന് ശേഷവും ഹൃദയത്തിൽ പമ്പിങ് കുറയുന്നതു മൂലം ശ്വാസതടസ്സം ഉണ്ടായിക്കൊണ്ടിരുന്നു. ഒന്ന് കിടക്കുവാൻ പോലും സാധിക്കാത്ത അവസ്ഥ.    ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വൈകിയതുകൊണ്ട് ഹൃദയപേശികളുടെയും ഞരമ്പുകളുടെയും ക്ഷതമാണ് കാരണമായി അവർ പറഞ്ഞത്. ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥ. ആറ് മാസത്തോളം ഒന്നിടവിട്ട് ഹോസ്പിറ്റലിൽ കിടന്നു. പിന്നീട് ആശുപത്രിയുടെയും മെഡിക്കൽ ഷോപ്പിന്റെയും മുന്നിലായിരുന്നു ഞങ്ങളുടെ ജീവിതം. സ്വന്തമായി ഒരു വീടില്ലാത്തത് ഞങ്ങളെ കൂടുതൽ വിഷമത്തിലാക്കി .     അപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥനായ എന്റെ ഭർത്താവിന് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയത്. ഇവിടെ എത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാലിൽ നീര് വന്നു വീർത്തു തുടർന്ന് ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും അവിടെ നടത്തിയ പരിശോധനകളിൽ നിന്ന് Heart Transplantation അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും മൃതസജ്ജീവനയിൽ പേര് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭർത്താവ് Willing അല്ലാതിരുന്നതിനാലും സാമ്പത്തികമായും മറ്റും സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലും, പിന്നീട് പറയാമെന്ന് പറഞ്ഞ് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും പോന്നു. എന്റെ ചേട്ടനും കുടുംബവും കലൂർ പള്ളിയിൽ വന്ന് ഞങ്ങൾക്കായി പ്രാർത്ഥിച്ചിരുന്നു. എന്റെ വിവാഹത്തിന് മുമ്പ് ഞാനും ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഒട്ടനവധി അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ വീണ്ടും ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു. എല്ലാ ചൊവ്വാഴ്ചയും അദ്ദേഹവുമായി വന്ന് നൊവേനയിൽ സംബന്ധിക്കുകയും വിശ്വാസത്തോടെ  നേർച്ച കഞ്ഞി കുടിക്കുകയും ചെയ്തു.  അത്ഭുതമെന്ന് പറയട്ടെ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ അസുഖം കുറഞ്ഞു തുടങ്ങുകയും രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുവാൻ സാധിക്കുകയും ചെയ്തു. ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. നഷ്ടപ്പെട്ട ഞങ്ങളുടെ ജീവിതം തിരിച്ചു കിട്ടിയപ്പോൾ അതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ വാക്കുകളില്ലായിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം കൊണ്ട് ഓഫീസിലുള്ള സഹപ്രവർത്തകരുടെയും മേലുദ്ദ്യോഗസ്ഥരുടെയും Support വളരെ വലുതായിരുന്നു. അത് അദ്ദേഹത്തെ മാനസികമായി വളരെ ഉയർത്തി. കൂടാതെ മറ്റൊരു അത്ഭുതം കൂടി അന്തോണിസ് പുണ്യവാളൻ ഞങ്ങൾക്കായി ചെയ്തു തന്നു. വർഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി. വർഷങ്ങളായി, മാസംതോറും, വലിയൊരു തുക, ചികിത്സയ്ക്കായി ചെലവഴിക്കേണ്ടതിനാൽ ഞങ്ങൾ സ്വന്തം ഭവനത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. അസുഖം മാറിയതിനാൽ വീടിനായുള്ള തുക പലവിധത്തിൽ കണ്ടെത്തുവാൻ സാധിച്ചു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.                                                                                     (പ്രിയ മാർട്ടിൻ)

 

Leave a Reply

Your email address will not be published.