വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ അടുത്ത ഞായറാഴ്ച റോമിലെ ആംഗ്ലിക്കൻ പള്ളി സന്ദർശിക്കും. 1816-ൽ ആരംഭിച്ച പള്ളിയുടെ ദ്വിശതാബ്ദിയാഘോഷത്തോടനുബന്ധിച്ചുളള എക്യുമെനിക്കൽ ശുശ്രൂഷയിൽ അദ്ദേഹം പങ്കെടുക്കും. ഈ പള്ളിയിൽ ഇതാദ്യമാണ് ഒരു മാർപാപ്പ എത്തുന്നത്.
