കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ പേര് അനീറ്റ. ഞാൻ ചെറുപ്പം മുതലേ അമ്മയുടെ കൂടെ ഈ ദേവാലയത്തിൽ വരുമായിരുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്.ഞാൻ ഒരു നേഴ്സാണ്. ഒത്തിരി പ്രാവശ്യം ശ്രമിച്ചതിനെ തുടർന്നാണ് എനിക്ക് IELTS score 7 ലഭിച്ചത്. തുടർന്ന് ഞാൻ Australia-ലേക്ക് പോകുവാൻ Paper submit ചെയ്തു. അതിനുശേഷം വളരെയേറെ അലയേണ്ടി വന്നു. Paper works ചെയ്യാൻ നിരവധി തടസ്സങ്ങൾ നേരിട്ടു. ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും...
Category: Malayalam Testimony
കൃതജ്ഞത- സെപ്റ്റംബര്‍ 19, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. എന്റെ പപ്പയ്ക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. എപ്പോഴും കലൂർ പള്ളിയുടെ മുമ്പിൽക്കൂടി പോകാറുണ്ടെങ്കിലും പള്ളിയിൽ കയറുകയോ പ്രാർത്ഥിക്കുകയോ ചെയ്യാറില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പുണ്യവാളന്റെ നൊവേനയിൽ സംബന്ധിക്കുവാൻ തീരുമാനിച്ചു. രണ്ടാമത്തെ നൊവേനയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ അപകടം വരുന്നതായിട്ട് തോന്നി. ഉടനെ തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ ആ തോന്നൽ ശരിയാണെന്ന് തോന്നുംവിധം എന്റെ...
കൃതജ്ഞത- സെപ്റ്റംബര്‍ 12, 2017
കൃതജ്ഞത അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന വിശ്വാസിയാണ് ഞാൻ. എന്റെ വല്ല്യച്ചനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. വല്ല്യച്ചന് കുറച്ചു മാസങ്ങൾക്ക് മുമ്പ് തൊണ്ടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ആദ്യമൊന്നും അത് കാര്യമാക്കിയില്ല. ഒടുവിൽ വേദന സഹിക്കാതായപ്പോഴാണ് എല്ലാവരോടും പറഞ്ഞത്. പിന്നീട് ഒരു ഡോക്ടറെ കാണുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. കാൻസറാകുവാൻ സാധ്യതയുള്ളതിനാൽ അതിന്റെ ടെസ്റ്റും നടത്തുവാൻ നിർദ്ദേശിച്ചു. കാൻസർ ആണെങ്കിൽ തന്നെ അത് നാവിന്റെ അടിയിലായിട്ടാണ് കാണുന്നത്. അതുകൊണ്ട്...
കൃതജ്ഞത- സെപ്റ്റംബര്‍ 05, 2017
കൃതജ്ഞത . പാദുവായിലെ വി. അന്തോണിസിന് നന്ദി. 2015-ൽ Degree Pass ആയ വ്യക്തിയാണ് ഞാൻ. അതിനുശേഷം Bank Test -നായി prepare ചെയ്തു. എന്നാൽ Exams, clear ചെയ്യുവാൻ എനിക്ക് സാധിച്ചില്ല. ചില Exams Clear ചെയ്തെങ്കിലും, ഇന്റർവ്യൂവിൽ ഞാൻ പരാജയപ്പെട്ടു. സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ സംബന്ധിക്കുന്ന ഞാൻ, അന്തോണിസ് പുണ്യവാളന്റെ എളിയ ഭക്തനാണ്. Exams Clear ചെയ്യുവാൻ സാധിക്കാത്തതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് Employment News-ൽ Indian Navy Civilian Recruitment ശ്രദ്ധയിൽ പെട്ടത്....
കൃതജ്ഞത- ഓഗസ്റ്റ് 29, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ യാക്കോബായ സഭയിലെ ഒരംഗമാണ്. കഴിഞ്ഞ ഒൻപത് വർഷമായി കലൂർ പള്ളിയിൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്നു. ചെറുതും വലുതുമായ, ഒട്ടേറെ അനുഗ്രഹങ്ങൾ എനിക്ക് അന്തോണിസ് പുണ്യവാളനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഞാൻ ഒരു സർക്കാർ ജീവനക്കാരനായിരുന്നു. എന്റെ സഹോദരങ്ങൾക്ക് തൊഴിൽ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു ബസ് വാങ്ങിച്ചു കൊടുത്തു. എന്റെ ഫാദറിന്റെ പേരിലായിരുന്നു ബസ്. ഫാദറിന്റെ മരണശേഷം കാശ് എല്ലാം കൊടുത്തു തീർന്നെങ്കിലും പഴയ ഉടമസ്ഥനിൽ നിന്നും ബസ് മറ്റാരുടെയും...
കൃതജ്ഞത- ഓഗസ്റ്റ് 22, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഒത്തിരി പ്രായമായിട്ടും വിവാഹജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ സാധിക്കാതെ വിഷമിക്കുകയായിരുന്നു ഞാൻ. ആലോചനകൾ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ കലൂർ പള്ളിയിൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തീരുമാനിച്ചത്. മൂന്നാമത്തെ നൊവേന കഴിഞ്ഞപ്പോൾ തന്നെ ഒരു നല്ല വിവാഹാലോചന വന്നു. അന്ന് ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചു ‘ എന്റെ അപ്പച്ചൻ മരിച്ചു പോയതാണ്. അവിടുന്ന് എന്റെ അപ്പച്ചനെ പോലെ എനിക്ക് വേണ്ട കാര്യങ്ങളെല്ലാം ഈശോയെകൊണ്ട് നടത്തിച്ചു തരണമേയെന്ന്’. നല്ല...
കൃതജ്ഞത- ഓഗസ്റ്റ് 15, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. 2016 മെയ് മുതൽ ഞങ്ങൾ New Zealand Study Visa കിട്ടുവാൻ ശ്രമിക്കുകയാണ്. ആദ്യം I.E.L.T.S എഴുതി. തോറ്റുപോയി. രണ്ടാമതും ശ്രമിച്ചു. എന്നാൽ അതിലും പരാജയപ്പെട്ടു. പിന്നീട് അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ച്, പരീക്ഷ എഴുതിയതിന്റെ ഫലമായി I.E.L.T.S പാസ്സായി. അതിനുശേഷം പോകുവാൻ ആവശ്യമായ തുകയ്ക്കായി, ലോൺ എടുക്കുവാൻ തീരുമാനിച്ചു. ഞങ്ങൾക്ക് ആകെ 4 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. എന്നാല്‍ വിചാരിച്ചതിലും കൂടുതൽ തുക ആ...
കൃതജ്ഞത- ഓഗസ്റ്റ് 8, 2017
കൃതജ്ഞത അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി. എന്റെ നാട് Trivandrum ആണ്. ജോലി സംബന്ധമായി ഈ city-യിൽ വരുമ്പോഴെല്ലാം ഞാൻ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഭാര്യ രണ്ടാമത് Pregnant ആയപ്പോൾ അത് Confirm ചെയ്യാൻ വേണ്ടി ഞങ്ങൾ ഹോസ്പിറ്റലിൽ പോയി. ആദ്യത്തെ Check-up കഴിഞ്ഞ്, മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും വരണമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനകളിൽ നിന്ന്...
കൃതജ്ഞത- ഓഗസ്റ്റ് 1, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാനും എന്റെ കുടുംബവും വർഷങ്ങളായി എല്ലാ ചൊവ്വാഴ്ചകളിലും, ഈ തീർത്ഥാടന കേന്ദ്രത്തിൽ മുടങ്ങാതെ വരുകയും , തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ 2013 ഒക്ടോബറിൽ എന്റെ പപ്പയ്‌ക്ക് stroke വരികയും അതേ തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. അതിനുശേഷം ഒരു വർഷത്തോളം എനിക്ക് ദൈവവിശ്വാസം നഷ്ടപ്പെടുകയും ഞാൻ ഇവിടെ വരാതാവുകയും ചെയ്തു. ഇത്രയധികം നല്ല മനുഷ്യനായ, എല്ലാവർക്കും സഹായങ്ങൾ ചെയ്തിരുന്ന എന്റെ പപ്പയുടെ അപ്രതീക്ഷിതമായ വിയോഗം എന്നെ ദൈവത്തിൽ നിന്നും...