കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ഒപ്പമാണ് ഞാൻ ആദ്യമായി ഈ ദേവാലയത്തിൽ എത്തിയത്. അന്ന് നൊവേനയിൽ സംബന്ധിക്കണമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം എന്റെ ജീവിതം അനിശ്ചിതാവസ്ഥയിൽ പോകുന്ന സമയത്ത് ഞാൻ വീണ്ടും ഇവിടെ വന്നു. ആയൂർവേദ ഡോക്ടറായ എനിക്ക് പഠനത്തിനുശേഷം വീടിന്റെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ആദ്യം ജോലി കിട്ടി. അവിടെ ജോലി ചെയ്യുമ്പോൾ P.G ചെയ്യണമെന്ന ആഗ്രഹം എന്റെ മനസ്സിലേക്ക് കടന്നു വന്നു. അതിനായി...
Author: St Antony's Shrine Kaloor (Anand Kurian)
കൃതജ്ഞത- ഡിസംബർ 26, 2017
കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ ഫീയാൻസേ-ക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. ഞങ്ങൾ ഓസ്ട്രേലിയിൽ പോകുന്നതിന് മുമ്പായി നടത്തിയ മെഡിക്കൽ ചെക്കപ്പിൽ അവന്റെ Chest-ന്റെ side-ൽ ഒരു ചെറിയ മുഴ ഉള്ളതായി അറിയുവാൻ സാധിച്ചു. അതിനുശേഷം പല ടെസ്റ്റുകൾ നടത്തി. കുഴപ്പമൊന്നും ഇല്ലായെന്നും അത് ജന്മനാ ഉള്ളതാണെന്നും കണ്ടെത്തി. എന്നിരുന്നാലും ആ മുഴ Remove ചെയ്യാൻ ഡോക്ടേഴ്സ് നിർദ്ദേശിച്ചു. Minor സർജറിയെ വേണ്ടി വരൂ എന്ന് പറഞ്ഞതിന്റെ പേരിൽ ഞങ്ങൾ നാട്ടിൽ തിരികെ വന്നതിനുശേഷം ഒരു ...
കൃതജ്ഞത- ഡിസംബർ 19, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. കഴിഞ്ഞ 22 വർഷമായി കലൂർ പള്ളിയിൽ വരുന്നു. അതിന്റെ ഫലമായി നിരവധി അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടേത് ഒരു മിശ്ര വിവാഹമായിരുന്നു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താലാണ് ആ വിവാഹം പോലും നടന്നത്. ഇപ്പോൾ എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങൾ പണി തീർത്ത ഒരു Building-ന് കംപ്ലീഷൻ കിട്ടിയില്ല. ഒരിക്കലും ജയിക്കില്ലായെന്ന് എല്ലാവരും കരുതിയ കേസ്...
കൃതജ്ഞത- ഡിസംബർ 12, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ ഭാര്യ പ്ലസ് ടു അധ്യാപികയാണ്. വർഷങ്ങളായി പല സ്കൂളുകളിലും Guest Lecturer -ആയി ജോലി ചെയ്യുന്നു. സ്ഥിര ജോലിക്കായി ഒത്തിരിയേറെ ശ്രമിച്ചെങ്കിലും പലവിധ തടസ്സങ്ങൾ നിമിത്തം ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ HSA physical science പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ 30-mw സ്ഥാനം ലഭിച്ചു. ലിസ്റ്റിന്റെ കാലാവധി നാലര വർഷം നീട്ടി കിട്ടിയിട്ടും, 27 –mw റാങ്ക് വരെ നിയമനം നടത്തിയപ്പോഴേക്കും, ലിസ്റ്റിന്റെ കാലാവധി തീർന്നു. Age...
കൃതജ്ഞത- ഡിസംബർ 5, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. സാധിക്കുമ്പോഴെല്ലാം കലൂർ പള്ളിയിൽ വരുകയും ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ഞാൻ. വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. എന്റെ ഭാര്യ U.K-യിൽ നേഴ്സായി ജോലി ചെയ്യുന്നു. എന്റെ ജോലിക്കാര്യം ശരിയാക്കുന്നതിനുവേണ്ടി, ഭാര്യ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും, Resign ചെയ്ത് ഭാര്യയുടെ ചേച്ചിയുടെ സ്ഥലത്തേക്ക് പോയി. അവിടെ ചെന്ന്...
കൃതജ്ഞത-നവംബർ 21, 2017
കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ സുഹൃത്തിന്റെ മകൾക്കു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. അലീന എന്ന പേരുള്ള ആ കുട്ടിക്ക്, ഭക്ഷണത്തിലൂടെ Poison ആയി, അത് ബ്രയിനിനെ ബാധിച്ചു. ബ്രയിനിൽ ബ്ലീഡിംങ്ങ് ആയതിനാൽ ആദ്യം കാണിച്ച ഹോസ്പിറ്റലിൽ നിന്നും മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. 18.09.2017-ന് കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പിറ്റേ ദിവസം വിവരമറിഞ്ഞ ഞാൻ 19.09.2017-ലെ നൊവേനയിൽ, 12 വയസ്സുള്ള അലീന എന്ന കുട്ടിക്കായി, പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അച്ചനോട് പറഞ്ഞിരുന്നു. അന്ന്...
കൃതജ്ഞത-നവംബർ 14, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. വിവാഹിതനായ ഞങ്ങളുടെ മൂത്തമകൻ ഡിക്സൺ ഷാർജയിൽ ഒരു കമ്പനിയിൽ സെയിൽസ് മാനേജറായി ജോലി ചെയ്ത് 9 വർഷമായി ഷാർജയിൽ താമസിച്ച് വരികയായിരുന്നു. 6 വയസ്സുള്ള ഒരു മകളുണ്ട്. നേഴ്സായ ഭാര്യയ്ക്ക് അയർലന്റിൽ ജോലി ലഭിക്കുകയും 2016-ൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മകളെ അവിടെ പഠിക്കാൻ ചേർത്തു. കുടുംബ സമേതം താമസിക്കുവാൻ വേണ്ടി ഷാർജയിലെ ജോലി രാജിവെച്ച് മകൻ, അയർലന്റിലേക്ക് പോയി. അവിടെ മകന് ജോലി ശരിയായി വരുമ്പോൾ, ഷാർജയിലെ...
കൃതജ്ഞത-നവംബർ 7, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ മകൻ ആൽബർട്ട് തോമസ് ഉപരിപഠനത്തിനായി ന്യൂസിലാൻഡിൽ പോയി. പഠനം പൂർത്തിയാക്കിയശേഷം ഒരു ജോലിക്ക് കയറി. ജോലി നന്നായി പോയി. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോൾ കമ്പനി, അവരുടെ Operations close ചെയ്തു. അതിനിടയ്ക്ക് മൂന്ന് മാസം ആയപ്പോൾ P.R-ന് Apply ചെയ്തുവെങ്കിലും അത് ശരിയായില്ല. അപ്പോഴേക്കും ജോലി നഷ്ടമായി. അതോടെ .PR കിട്ടുവാനുള്ള സാധ്യത ഇല്ലാതായി. P.R ലഭിക്കണമെങ്കിൽ ജോലി വേണം. ജോലി കിട്ടണമെങ്കിൽ P.R...
കൃതജ്ഞത- ഒക്ടോബർ 31, 2017
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദിയുടെ ഒരായിരം നറുമലരുകൾ. കോട്ടയം ജില്ലയിലെ പാലാരൂപതയിൽപ്പെട്ട ഒരു കത്തോലിക്ക വിശ്വാസിയാണ് ഞാൻ. 2004-ൽ കൊച്ചിയിലേക്ക് ട്രാൻസ്ഫറായി വന്നതിനു ശേഷമാണ് കലൂർ പള്ളിയെക്കുറിച്ചും, ഇവിടെ വിശ്വാസികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അറിയാൻ ഇടയായതും. 2010-ൽ ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് തിരികെ പോകുന്നതുവരെ ഞാൻ എല്ലാ ചൊവ്വാഴ്‌ചയും മുടങ്ങാതെ വിശുദ്ധന്റെ അടുക്കൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ എനിക്കും എന്റെ കുടുംബത്തിനും അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹങ്ങൾ ഒട്ടനവധി...
കൃതജ്ഞത- ഒക്ടോബർ 24, 2017
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു നേഴ്സാണ്. 2009-ൽ Permanent Residence Status-ൽ ഞാൻ ഫാമിലിയോടൊപ്പം കാനഡയിൽ settle ചെയ്യാൻ പോയി. രണ്ട് പ്രാവശ്യം അവിടുത്തെ nursing പരീക്ഷ എഴുതിയെങ്കിലും എനിക്ക് വിജയിക്കുവാൻ സാധിച്ചില്ല. ഒരു ജോലി ലഭിക്കാത്തതിനാലും, മറ്റ് ചില കാരണങ്ങളാലും എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്റെ രണ്ട് പെൺകുട്ടികളും കാനഡയിലെ സ്കൂളിൽ പഠനം ആരംഭിച്ചതിനാൽ അവരെ അവിടെ അനുജത്തിയുടെ Family-യുടെ കൂടെ നിർത്തിയിട്ട് ഞാൻ നാട്ടിലേക്ക് തിരിച്ച്...