കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാനൊരു ഓർത്തഡോക്സ് സഭാ വിശ്വാസിയാണ്. എന്റെ മകന്റേത് ഒരു Arranged marriage ആയിരുന്നു. ഒരു പൈസപോലും സ്ത്രീധനം വാങ്ങാതെ, യാതൊരു ഡിമാന്റും ഇല്ലാതെ, സാമ്പത്തികം കുറഞ്ഞ വീട്ടിൽ നിന്നും ഞങ്ങൾ വീട്ടുകാർ ആലോചിച്ചു നടത്തിയതായിരുന്നു ആ വിവാഹം. എന്നാൽ അവൾ മറ്റുള്ളവരുമായി ഇടപഴകുകയോ, എന്തെങ്കിലും കാര്യം ചോദിച്ചാൽ മറുപടി പറയുകയോ ചെയ്തിരുന്നില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. അവസാനം, അവളുടെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ, അവൾ മാനസിക രോഗത്തിന്...
Author: St Antony's Shrine Kaloor (Anand Kurian)
DVD Release-2018
കൃതജ്ഞത – ഫെബ്രുവരി 27, 2018
കൃതജ്ഞത നന്മകളുടെ നിറകുടവും, എളിമയുടെ ദർപ്പണവുമായ അന്തോണിസ് പുണ്യവാളന് നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങൾക്കു ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. ഒരു ജോലിക്കുവേണ്ടി ഒരുപാടു നാളായി എന്റെ സഹോദരി ശ്രമിക്കുന്നു. അവസാനം Railway station master, post-ലേക്കുള്ള written test-ഉം ഇന്റർവ്യൂവും പാസ്സായി മെഡിക്കലിനായി എത്തിയപ്പോൾ ചെവിക്ക്, ഒരു ചെറിയ പ്രശ്‌നം കാരണം വീണ്ടും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും 100% ഇല്ലാത്തതു കാരണം ചെന്നൈയിൽ പോയി വിശദമായ ഒരു...
കൃതജ്ഞത – ഫെബ്രുവരി 20, 2018
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി. ഞാൻ C.A ഫൈനൽ വിദ്യാർത്ഥിനി ആയിരുന്നു. ഒരു പ്രാവശ്യം എക്സാം എഴുതിയപ്പോൾ pass ആകണമേയെന്ന് ഇവിടെ വന്ന് പ്രാർത്ഥിച്ചെങ്കിലും പാസ്സായില്ല. പക്ഷേ ഞാൻ എന്റെ വിശ്വാസം കൈവിട്ടില്ല. രണ്ടാം പ്രാവശ്യം എക്സാം എഴുതുന്നതിന് മുമ്പായി ഇവിടെ വന്ന് പ്രാർത്ഥിക്കുകയും പൂമാല ചാർത്താമെന്ന് നേരുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ഞാൻ എക്സാം എഴുതി. പോകുന്ന വഴി എനിക്ക് ഒരു Accident ഉണ്ടായെങ്കിലും തളരാതെ എക്സാം എഴുതി. പല...
Easter- 2018
കൃതജ്ഞത – ഫെബ്രുവരി 13, 2018
കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ അനുജത്തിക്ക് ലഭിച്ച രോഗസൗഖ്യത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. 2017 ജൂലൈയ് 22 -ന് എന്റെ അനുജത്തി ജിനു തോമസ് (38) ബ്രെയിൻ ട്യുമർ സർജറിക്ക് വിധേയമായി. അവളുടെ സർജറി വളരെ പ്രയാസമേറിയതായിരുന്നു. അത് ഡോക്ടർമാർ തലേ ദിവസം ഞങ്ങളെ അറിയിച്ചു. “പ്രാർത്ഥിക്കുക” എന്ന് മാത്രം ഡോക്ടേഴ്സ് ഞങ്ങളോട് പറഞ്ഞു. അവളെ നേരിട്ട് അറിയാവുന്നവരും അല്ലാത്തവരും ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് പ്രാർത്ഥിച്ചു. 10 മണിക്കൂർ...
കൃതജ്ഞത – ഫെബ്രുവരി 6, 2018
കൃതജ്ഞത അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. 2007-ൽ, ഞാനൊരു ജോലിക്കുവേണ്ടിയാണ് ഇടുക്കിയിൽ നിന്നും വി. അന്തോണിസിന്റെ അനുഗ്രഹം കൊണ്ടു നിറഞ്ഞ എറണാകുളത്തേക്ക് വന്നത്. അന്നു മുതൽ ഇന്നുവരെയുള്ള ,എന്റെ ജീവിതത്തിലെ, എല്ലാ അനുഗ്രഹങ്ങളും, എനിക്ക് ലഭിച്ചത് വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെയാണ്. അതിൽ ഏറ്റവും നിർണ്ണായകമായ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കാനും എന്റെ വിശ്വാസം എല്ലാവരുടെയും മുന്നിൽ ഏറ്റുപറയുവാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹയർ സെക്കൻഡറി ടീച്ചർ, ജോലിക്കായി ഞാൻ ഒത്തിരി നാളായി കാത്തിരിക്കുന്നു. അതിനായി പരിശ്രമിക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ...
കൃതജ്ഞത- ജനുവരി 30, 2018
കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ചതാണ് ഞങ്ങളുടെ രണ്ട് കുഞ്ഞു മക്കൾ. അതിൽ ഒരാൾക്ക് പെട്ടെന്നൊരു ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നീട് അവൻ സംസാരിക്കുമ്പോൾ നാവ് കുഴഞ്ഞുപോവുകയും നടക്കുമ്പോൾ കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് pneumonia ആണെന്നാണ്. ഡിസ്ചാർജ് ആയിട്ടും കുഞ്ഞിന്റെ നിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. Medicine-ന്റെ effect ആണെന്നാണ് ഡോക്ടർ പറഞ്ഞത്. Treatment-ൽ തൃപ്‌തി തോന്നാത്തതുകൊണ്ട് മറ്റൊരു ഹോസ്പിറ്റലിലേക്ക്...
കൃതജ്ഞത- ജനുവരി 16, 2018
കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ചെറുപ്പം മുതലേ വി. അന്തോണിസിന്റെ മാധ്യസ്ഥതയിൽ ആശ്രയിക്കുകയും, അതിനാൽ തന്നെ ഒത്തിരി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്ത ഒരു വിശ്വാസിയാണ് ഞാൻ. 2016 നവംബറിൽ നടത്തിയ scan-ൽ എന്റെ right ovary-യിൽ 3.8 c.m size-ൽ ഒരു cyst കണ്ടെത്തി. എന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയമായതിനാൽ ഫിയാൻസേയോട് കാര്യങ്ങളെല്ലാം തുറന്ന് പറയുകയും ഞങ്ങളൊരുമിച്ച് കലൂർ പള്ളിയിൽ വരുകയും വി. അന്തോണിസിന്റെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഏപ്രിലിൽ നടത്തിയ...
കൃതജ്ഞത- ജനുവരി 09, 2018
കൃതജ്ഞത അത്ഭുതപ്രവർത്തകനായ വി. അന്തോണിസിന് നന്ദി. കഴിഞ്ഞ 27 വർഷമായി, ഈ ദൈവാലയത്തിൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഈ കാലങ്ങളിലൊക്കെയും വിശുദ്ധന്റെ മാധ്യസ്ഥതയാൽ ചെറുതും വലുതുമായ ഒത്തിരി അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. ഇതിൽ ഞങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞ് 19 വർഷമായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഒത്തിരി ചികിത്സകൾ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള കാരണമൊന്നും വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ എല്ലാ...