കൃതജ്ഞത- 23/02/2021

കൃതജ്ഞത- 23/02/2021

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

ഞാൻ എൻറെ ഭർത്താവിനും മകൾക്കും ലഭിച്ച അനുഗ്രഹത്തിനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.  എൻറെ ഭർത്താവിന് നവംബർ 22 ആം തീയതി പനിയും ചുമയും ഉണ്ടായിരുന്നു.  തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊറോണ ചെക്ക് അപ്പ് നടത്തി, റിസൾട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഞങ്ങൾ വീട്ടിൽ തിരിച്ചുവന്നു കോവിഡ് സെൻററിൽ വിളിച്ചു പറഞ്ഞു, അവിടേക്ക് കൊണ്ടുപോവുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തു.  അദ്ദേഹത്തിന് രോഗസംബന്ധമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായി.  വളരെ സീരിയസ് ആയ  അദ്ദേഹം മരണം മുന്നിൽകണ്ടു.  4 ദിവസം രാവും പകലും ഉറക്കമില്ലാത്ത അവസ്ഥ. ശ്വാസംമുട്ടൽ, ചുമ എല്ലാം കൂടിവന്നു.  4 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായില്ല.  ഓക്സിജൻ നൽകുകയും ഉറക്ക ഗുളിക കൊടുക്കുകയും ചെയ്തു.  ആ ദിവസങ്ങളിൽ എല്ലാംകൂടി മനസ്സിൻറെ താളവും തെറ്റിത്തുടങ്ങി.  ഡിസംബർ 10 ആം  തീയതിവരെ ആശുപത്രിയിൽ തുടർന്നു.  ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു.  നെഗറ്റീവ് റിസൾട്ട് കിട്ടുകയും ചെയ്തു.  പന്ത്രണ്ടാം തീയതി വീണ്ടും പനിയും ചുമയും ശ്വാസം മുട്ടലും കൂടി.  ആശുപത്രിയിൽ വിളിച്ചു പറഞ്ഞപ്പോൾ അവിടേക്ക് കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തു.  കൊണ്ടുചെന്നപ്പോൾ ഓക്സിജന്റെ അളവ് വളരെ കുറവും.  ചെക്ക് അപ്പ് നടത്തിയപ്പോൾ ന്യൂമോണിയ വളരെ കൂടുതലാണ്.  ഞങ്ങൾ എല്ലാവരും പ്രാർത്ഥനയും കരച്ചിലുമായിരുന്നു.  അങ്ങനെ ഞങ്ങൾ ബന്ധുക്കൾ കൂടി അന്തോണീസ് പുണ്യവാളനോട് പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതി ഇടാമെന്നും മൂന്ന് ആഴ്ച്ച അവിടെ വന്നു നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥക്കാമെന്നും അപേക്ഷിച്ചു.  ആ നിമിഷം മുതൽ അദ്ദേഹത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിച്ചു.  നല്ല ഉറക്കം കിട്ടി, ഓക്സിജൻറെ അളവ് കൂടുകയും, ഷുഗർ നോർമൽ ആവുകയും ന്യൂമോണിയ കുറഞ്ഞു വരികയും ചെയ്തു.

ആ ദിവസങ്ങളിൽ എൻറെ മകൾക്കു BED നും PG ക്കും അഡ്മിഷൻ കിട്ടാതെ വളരെ വിഷമത്തിലായിരുന്നു.  അത്ഭുതമെന്നുപറയട്ടെ BED നും PG ക്കും അടുത്ത ദിവസം അഡ്‌മിഷൻ ലഭിച്ചു.  മകൾ BED നു ചേരുകയും ചെയ്തു.  ഇത് പുണ്യവാളൻ ഈശോയിൽ നിന്ന് വാങ്ങിത്തന്ന ആഗ്രഹമാണെന്നു ഞാനും എൻറെ കുടുംബവും പൂർണമായി വിശ്വസിക്കുന്നു.  ഇനിയും അങ്ങയുടെ സന്നിധിയിൽ അണയുന്നവരുടെ പ്രാർത്ഥനകൾ കേട്ട് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

 

അങ്ങയുടെ എളിയ ദാസി

 

 

കൃതജ്ഞത

സ്നേഹമുള്ള ഈശൊക്കും  പരിശുദ്ധ മാതാവിനും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി  !

നാട്ടിൽ ഒരു പ്രമുഖ IT സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഞാൻ 2017 ഇൽ വിവാഹത്തിന് ശേഷം അമേരിക്കയിൽ എത്തുകയും പലവിധ കാരണങ്ങളാൽ ഒരു ജോലി ലഭിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്‌തു. ആദ്യം വർക്ക് വിസ ലഭിക്കാത്തതിനാലും പിന്നീട് ഒരു കുഞ്ഞു പിറന്നതിനാലും  ഒരു career gap വരുകയും അതുമൂലം ഒരു ജോലി ലഭിക്കുന്നത് വളരെ പ്രയാസകരം  ആവുകയും ചെയ്‌തു. കിട്ടിയ വളരെ കുറച്ചു ഇന്റർവ്യൂ എല്ലാം തന്നെ experience കുറവാണെന്നു പറഞ്ഞു ലഭിക്കാതെ വന്നു. അങ്ങനെ 2020 march ഇൽ ഇഷ്ടപെട്ട ഫീൽഡ് ഇൽ ഒരു കോഴ്സ് ചെയുവാൻ തീരുമാനിക്കുകയും November  ഇൽ അത് പൂർത്തി ആക്കുകയും ചെയ്‍തു . അത് കഴിഞ്ഞു 150 ഇൽ പരം ആപ്ലിക്കേഷൻസ് അയച്ചെങ്കിലും ഒന്നും ഫലം കാണാതെ വന്നു.

ഞാനും എന്റെ ഭർത്താവും അങ്ങനെ സ്ഥിരം ആയി അന്തോണീസ് പുണ്യവാളന്റെ നൊവേന online വഴി കാണാൻ തീരുമാനിക്കുകയും. November മുതൽ മുടങ്ങാതെ എല്ലാ ചൊവ്വാഴ്‌ചയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്‌തു. വിശുദ്ധ അന്തോണീസ് വഴി ലഭിച്ച നിരവധിയായ അനുഗ്രങ്ങൾ വായിച്ചു കേട്ട് തുടങ്ങിയപ്പോൾ കൂടുതൽ വിശ്വസത്തോടെ ഈശോയോടു പ്രാർത്ഥിക്കുകയും website വഴി ഒരു പ്രാർത്ഥന സഹായം യാചിക്കുകയും ചെയ്‌തു . ജനുവരി  17 ന് എഴുതി അയച്ച പ്രാർത്ഥന സഹായതിനു ‘God Bless You ‘ എന്ന് ഒരു റിപ്ലൈ എനിക്ക് കലൂർ പള്ളിയുടെ ഈമെയിലിൽ നിന്നും ലഭിച്ചു.

അത്ഭുതം പോലെ ജനുവരി 19 നു, ഡിസംബർ ഇൽ ഞാൻ അപ്ലിക്കേഷൻ അയച്ച ഒരു കമ്പനിയിൽ നിന്നും എനിക്ക് ഇന്റർവ്യൂനുള്ള ക്ഷണം വന്നു. തുടർന്ന് ഉണ്ടായ മൂന്നു റൌണ്ട് ഇന്റെർവ്യൂ സമയങ്ങളിൽ ഞാൻ എല്ലാ ദിവസവും പുണ്യാളന്റെ നൊവേന അർപ്പിച്ചു  ഈശ്ശോയോട് ശക്തമായി പരാർത്ഥിച്ചു. പുണ്യാളന്റെ ശക്തമായ മാധ്യസ്ഥംകൊണ്ട് ഇന്റർവ്യൂസ് എല്ലാം തന്നെ നന്നായി പെർഫോം ചെയ്യാൻ സാധിച്ചു. ഫെബ്രുവരി 3 നു നടന്ന ഫൈനൽ ഇന്റർവ്യൂ നു ശേഷം ഫെബ്രുവരി 12 നു എനിക്ക് ആ കമ്പനിയിൽ നിന്നും ഓഫർ ലെറ്റർ ലഭിച്ചു. അങ്ങനെ ഞാൻ ജോലി ചെയ്യണം എന്ന് സ്വപ്നം മാത്രം കണ്ടിട്ടുള്ള എന്റെ ഭർത്താവ് വർക്ക് ചെയുന്ന അതെ കമ്പനിയിൽ  എനിക്ക് ജോലി ലഭിച്ചു . ഈശോ എനിക്ക് തന്നു!

ഇത് വിശുദ്ധ അന്തോനീസിന്റെ ശ്കതമായ മാധ്യസ്ഥ്യം വഴി മാത്രം ലഭിച്ചതാണെന്നു ഞാൻ പരിപൂർണമായി വിശ്വസിക്കുന്നു. ഈശോയോടും മാതാവിന്‌ടും പുണ്യാളനോടും ചെയ്‌തു തന്ന ഈ വലിയ അനുഗ്രത്തിന് ഒരായിരം നന്ദി !

എന്ന് ,    ഒരു വിശ്വാസി

 

 

കൃതജ്ഞത

അപേക്ഷിച്ചാൽ  ഉപേക്ഷിക്കാതെ വിശുദ്ധ അന്തോനീസേ പുണ്യാളാ ഏറ്റവും നന്ദിയുടെയും  അതോടൊപ്പം താമസിച്ചതിനുള്ള ക്ഷമാപനത്തോടെയും ഞാൻ അങ്ങയോടു എന്റെ ഉപകാരസ്മരണ കാഴ്ച വയ്ക്കുന്നു.

ഞാൻ കലൂർ പള്ളിയെ പറ്റി അറിഞ്ഞത് മുതൽ അങ്ങയുടെ സന്നിധിയിൽ കഴിയുന്ന സമയത്തൊക്കെ വന്നു പ്രാർത്ഥിച്ചിരുന്നു. ബി ഫാം പഠിച്ചു  കഴിഞ്ഞു നാട്ടിൽ ഒരു കോളേജിൽ പഠിപ്പിച്ചതിനു  ശേഷം പുറത്തേക്കു പോകാൻ ശ്രമിച്ചിരുന്ന അവസ്ഥയിൽ ഞാൻ ഈ പള്ളിയിൽ വന്നു പ്രാർത്ഥിച്ചു, അതോടൊപ്പം 9 ചൊവ്വാഴ്ച വന്നു നൊവേന കൂടാമെന്നു നേർന്നു, 3  ചൊവ്വാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്ക് ദുബായിൽ വരാനുള്ള വിസിറ്റിംഗ് വിസ ശെരിയായി, ഞാൻ ദുബൈയിൽ വന്നതിനു ശേഷം ഒരു കമ്പനിയിൽ ജോലി ലഭിച്ചു, വീണ്ടും നല്ല ഒരു സാലറി  ഉള്ള  ജോലിക്കു ശ്രമിച്ചു. നല്ല ജോലി ലഭിക്കുകയും എന്റെ വിവാഹമൊക്കെ നല്ല രീതിയിൽ നടക്കുകയും ചെയ്തു, ഞാൻ ഒരു ഉപകാരസ്മരണ എഴുതിയിടാമെന്നു നേർന്നതിനാൽ എനിക്കതിനു സാധിച്ചിരുന്നില്ല, പിന്നീട് കുറെ കഴിഞ്ഞപ്പോൾ പുണ്യാളനോടുള്ള വിശ്വാസവും ഭക്തിയും കുറഞ്ഞു വന്നു ഈ അവസരണങ്ങളിൽ ഞാൻ  പുണ്യാളനോട് പ്രാർത്ഥിക്കുകയോ നൊവേന കൂടുകയോ ചെയ്തിരുന്നില്ല, എന്നാൽ വീണ്ടും എന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നിറഞ്ഞു വന്നു, ഈ 2 ആഴ്ച മുൻപ് എന്റെ, മമ്മിക് പെട്ടന്ന് കൈക്കു വേദന ആയി ഹോസ്പിറ്റലിൽ പോയി തുടർന്നുള്ള ഫിസിയോ തെറാപ്പിയിൽ മമ്മിക് പെട്ടന്ന് വയ്യാതാകുകയും അതിനെ തുടർന്ന് പെട്ടന്ന് വോമിറ്റിംഗ് തുടങ്ങുകയും ചെയ്തു, തല അനങ്ങിയാൽ അപ്പോൾ ഉടനെ വോമിറ്റ് ചെയ്യുന്ന അവസ്ഥ, ഞങ്ങളുടെ പ്രതീക്ഷകൾ ആകെ അസ്തമിക്കുന്ന അവസ്ഥ എല്ലാവരും ആകെ വിഷമിച്ചു, അന്ന് തീരെ വയ്യാതായ ദിവസം ഒരു ചൊവ്വാഴ്ച ആയിരുന്നു അന്ന് ഞാൻ നെറ്റിൽ ഈവെനിംഗില് നൊവേന ലൈവ്  വന്നിരിക്കുന്നത് കണ്ടു അന്ന് ഒരു രോഗശാന്തി ചൊവ്വാഴ്ച്ച ആയിരുന്നു. ഞാൻ നൊവേന കൂടുകയും പുണ്യാളനോട് ക്ഷമ യാചിക്കുകയും ചെയ്തു, എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന അവസ്ഥയിൽ എന്തോ ഒരു ആശ്വാസം ലഭിക്കുകയും ഞാൻ അന്ന് രാത്രി സമാധാനത്തോടെ ഉറങ്ങുകയും ചെയ്തു, പിറ്റേന്ന് രാവിലെ എന്റെ മൊബൈൽ റിങ് ചെയ്തു കണ്ടാണ് ഞാൻ എണീക്കുന്നതു, എൻ്റെ  ചേച്ചി ഫോണിൽ വിളിച്ചു എന്നോട് മമ്മിക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല മമ്മി ഇന്നലെ ഈവെനിംഗ്  തൊട്ടു വോമിട് ചെയ്തിട്ടില്ല എന്നും പറഞ്ഞു,  മമ്മി ഭക്ഷണം കഴിച്ചു എന്നും എൻഡോസ്കോപ്പി ആവശ്യമില്ല എന്നും ഡോക്ടർ പറഞ്ഞതായി പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ ആയില്ല, ഞാൻ ഹോസ്പിറ്റലിൽ ഫോൺ ചെയ്തപ്പോൾ ഇത്രനാളും എന്നോട് സംസാരിക്കാതിരുന്ന മമ്മി എന്നൊട്സ് സംസാരിക്കുകയും അവിടെ നിന്നും 2  ദിവസത്തിനു ശേഷം  ഡിസ്ചാർജ് ആവുകയും ചെയ്തു, എന്റെ പുണ്യാളാ ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു, എന്നെ പോലെ ഉള്ള ഒരു അൽപ വിശ്വാസിയെ വിശ്വാസി ആക്കി തീർത്ത പുണ്യാളാ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങൾ എന്നും എന്റെ കുടുംബത്തിൽ അവിടുന്ന് വാങ്ങി തരണമേ, അവിടുത്തേക്കു ഒരു പാടു നന്ദി