കൃതജ്ഞത-16/02/2021

കൃതജ്ഞത-16/02/2021

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ, നന്ദിയുടെ കോടാനുകോടി പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

ഞാൻ എൻറെ മകൾക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.  എൻറെ മകൾക്ക് 23 വയസ്സായി, അവൾ CA യ്ക്ക് പഠിക്കുക്കയാണ്.  കഴിഞ്ഞ 20 ദിവസങ്ങളായി എൻറെ മകൾക്ക് ഛർദി തുടങ്ങിയിട്ട്.  ഒരു സ്പൂൺ വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല.  വെള്ളം പോലും കുടിച്ചാൽ അപ്പോൾത്തന്നെ ഛർദിച്ചു പോകും, അങ്ങനെ 20 ദിവസമായി ഭക്ഷണം കഴിച്ചിട്ട്. മകൾ ക്ഷീണിച്ചു അവശനിലയിൽ ആയി.  ഇതിനിടയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, ഛർദിലിന് ഇൻജെക്ഷൻ കൊടുത്തു. എന്നിട്ടും ഛർദിൽ നിൽക്കുന്നില്ല.  എല്ലാ ടെസ്റ്റും നടത്തി, ഒരുകുഴപ്പവുമില്ല.  അവസാനം ഡോക്ടർസ് പറഞ്ഞു വീട്ടിൽ കൊണ്ടുപോയ്‌കൊള്ളൂ സാവധാനം മാറിക്കൊള്ളും എന്ന്.  വീട്ടിൽ കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഛർദിൽ നിൽക്കുന്നില്ല, കുട്ടി അവശനിലയിൽ ആയി.

പിന്നീട് ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി, അവിടെ ഡോക്ടർസ് പറഞ്ഞത് ഇത് ഹോർമോൺ ചേഞ്ച് ആകുന്നതിന്റെ കുഴപ്പം ആണ് നമുക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല, ഇൻജെക്ഷൻ കൊടുത്തുനോക്കാം എന്നേയുള്ളു.  ഇതുകേട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി, എൻറെ മകളെ ഹോസ്പിറ്റലിൽ ചേച്ചിയെ ഏൽപ്പിച്ചിട്ടു ഞാനും എൻറെ ഭർത്താവും കൂടി വിശുദ്ധ അന്തോണീസ് പുണ്ണ്യവാളൻറെ തിരുമുമ്പിൽ വന്നു കരഞ്ഞു പ്രാർത്ഥിച്ചു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന വിശുദ്ധ അന്തോനീസേ, എൻറെ മകൾ ഇനി ഛർദിക്കരുതെന്നും, അടുത്ത ആഴ്ച കൃതജ്ഞത എഴുതി ഇടാൻ പറ്റണം എന്നും പ്രാർത്ഥിച്ചു.  അത്ഭുതമെന്നു പറയട്ടെ, എൻറെ ചേച്ചി എന്നെ വിളിച്ചുപറഞ്ഞു, നീ പോയതുമുതൽ അവൾ ഛർദിച്ചിട്ടില്ല, ഭക്ഷണവും കഴിച്ചു, വെള്ളവും കുടിച്ചു.  അന്നുമുതൽ ഇന്നുവരെ എൻറെ മകൾ ഛർദിച്ചിട്ടില്ല.  ഞങ്ങൾ ഡിസ്ചാർജ് ചെയ്തു, ഇപ്പോൾ വീട്ടിലാണ്.  അവൾക്കു ഒരു കുഴപ്പവും ഇല്ല.

ഇത് പുണ്ണ്യവാളൻറെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്നു ഞാനും എൻറെ കുടുംബവും ഉറപ്പായി വിശ്വസിക്കുന്നു.  ഇനിയും അങ്ങയുടെ സന്നിധിയിൽ വരുന്നവരെ അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു.

 

അങ്ങയുടെ എളിയ ദാസി