കൃതജ്ഞത
വിശുദ്ധ അന്തോണീസ് പുണ്യാളന് ഒരായിരം നന്ദി!
എന്‍റെ സഹോദരന്‍റെ മകനു വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്. ഖത്തര്‍ എയര്‍വേസില്‍ ആയിരുന്നു അവന്‍റെ ജോലി. കോവിഡ് 19 വന്നപ്പോൾ ഫ്ലൈറ്റ് സര്‍വീസ് കുറഞ്ഞു വന്നതു കാരണം ആ സ്ഥാപനത്തില്‍ നിന്ന് കുറ ച്ചു വീതം ആളുകളെ പിരിച്ചുവിടാൻ തുടങ്ങി. അപ്പോഴെല്ലാം ഞാൻ അന്തോണീസ് പുണ്യാളനോട് പ്രാര്‍ത്ഥിച്ചുകൊിരുന്നു. നാലാമത്തെ ബാച്ച് പിരിച്ചു വിട്ടതില്‍ ആ മകനും ജോലി നഷ്ടെപ്പട്ടു. അതിനാല്‍ അവിടെ തന്നെ വേറെ കമ്പനിയിൽ ജോലിക്ക് ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച അതായത് നവംബര്‍ 23 ആം തീയതി ഞാൻ പുണ്യാളന്‍റെ പള്ളിയില്‍ വന്ന് കുര്‍ബാനയിലും നൊവേനയിലും കൂടുന്ന സമയം ഒരു സാക്ഷ്യം കേൾക്കാൻ ഇടയായി. ഇതുപോലെ ജോലി നഷ്ട്ടപെട്ടു പുണ്യാളനോട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി വേറെ നല്ലൊരു ജോലി കിട്ടിയതായി. അപ്പോൾ ഞാനും പുണ്യാളനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഈ മകനിലൂടെ അടു ത്ത ചൊവ്വാഴ്ച എന്നെയും പുണ്യാളൻ ഒരു സാക്ഷിയാക്കി മാറ്റണമെന്ന്.
നൊവേന കഴിഞ്ഞ് വീട്ടില്‍ ചെന്നേ പ്പാള്‍ അറിയാൻ കഴിഞ്ഞത് അന്നേ ദിവസം ഒരു കമ്പനിയിൽ ഇന്റർവ്യൂ നടന്നു, പുണ്യാളന്‍റെ അനുഗ്രഹത്താല്‍ ഇന്റർവ്യൂ പാസ്സായി എന്നും. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പേപ്പര്‍ വര്‍ക്ക് നടക്കും എന്നും പറഞ്ഞു. അങ്ങിനെ മുപ്പതാം തീയതി പുതിയ ജോലിയില്‍ പ്രവേശിക്കുവാനും സാധി ച്ചു. ആദ്യത്തെ ജോലി നഷ്ടെപ്പട്ട് ഒരു മാസം പോലും വെറുതെ നില്കേണ്ടിവന്നില്ല ഉടൻ തന്നെ വേറൊരു ജോലി നല്‍കി അനുഗ്രഹിച്ച ഉണ്ണീശോയ്ക്കും പുണ്യാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അര്‍പ്പിക്കുന്നു.
എന്ന് ഒരു വിശ്വാസി
കൃതജ്ഞത
വിശുദ്ധ അന്തോണീസ് പുണ്യാളന് ഒരായിരം നന്ദി! ഞാൻ വിശുദ്ധ അന്തോണിസിന്‍റെ ഭക്തയാണ്. സമയം കിട്ടുമ്പോഴൊക്കെ അങ്ങയുടെ സന്നിധിയില്‍ വന്നു നൊവേനയില്‍ പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ മാസം എൻ്റെ അമ്മയ്ക്ക് വയറു വേദന അനുഭവെ പ്പട്ടു. ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്തപ്പോഴാണ് വൈറ്റില്‍ ഒരു മുഴയുണ്ടെന്നറിയുന്നത് . എത്രയും വേഗം അത് ഓപ്പറേഷൻ ചെയ്തു കളയണം എന്ന് ഡോക്ടര്‍ പറഞ്ഞു. ഓപ്പറേഷനുവേണ്ടി അമ്മയെ എംആര്‍ഐ സ്ക്യാനിന്ന് വിധേയയാക്കി. സ്‌ക്യാൻ റിസള്‍ട്ട് വന്നപ്പോൾ അമ്മയ്ക്ക് ക്യാൻസർ ആണോ എന്ന് സംശയമെന്നും അതിന്‍റെ ചെറിയൊരു ലക്ഷണം കാണുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ ഫസ്റ്റ് ബയോപ്സി ടെസ്റ്റ് നടത്തി. ടെസ്റ്റ് കഴിഞ്ഞു റിസള്‍ട്ട് വന്നപ്പോൾ യൂട്രസിന് ചുറ്റും ബ്ലഡ് ക്ലോട്ടിംഗ് ഴ ഉണ്ടെന്നും മുഴയ്ക്കു ചുറ്റും നീര്‍ദോഷം പോലെ വെള്ളം കെട്ടിക്കിടക്കുകയാണ് എന്നും ഡോക്ടര്‍ അറിയി ച്ചു. ഞാൻ അന്തോണീസ് പുണ്യാളന്‍റെ നടയില്‍ വന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുകയും 9 നൊവേന മുടങ്ങാതെ കൂടികൊള്ളാമെന്ന നേര്‍ച്ച നേരുകയും ചെയ്തു. ഡോക്ടര്‍ക്ക് ഫൈനൽ റിപ്പോർട്ട് കിട്ടാത്തതുകൊണ്ട് സർജറി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു ബയോപ്സി ടെസ്റ്റ് കൂടെ ചെയ്യുമെന്നും അതില്‍ എന്തെങ്കിലും വേരിയേഷൻ ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ മറ്റൊരു ഓപ്പറേഷൻ കൂടെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. അത്ഭുതമെന്നു പറയട്ടെ അമ്മയുടെ ബയോപ്സി ടെസ്റ്റ് റിസള്‍ട്ട് ക്യാൻസർ നെഗറ്റീവാണെന്നും യാതൊരുവിധ പ്രോബ്ലം ഇല്ലന്നും ഡോക്ടര്‍ ഫൈനല്‍ റിപ്പോർട്ട് എഴുതി.
ഇതെല്ലാം കഴിഞ്ഞ് അവര്‍ അമ്മയുടെ ഫിലോപ്പിയൻ ട്യൂബ്, ഓവറി, യൂട്രസ് എന്നിവ മേജര്‍ ബയോപ്സി ടെസ്റ്റിന് അയ ച്ചു. പിന്നെ ഞങ്ങള്‍ക്ക് അതായിരുന്നു ടെൻഷൻ. അമ്മയ്ക്ക് ഇതിലും ഒരു കുഴപ്പവും ഇല്ലെങ്കില്‍ 100 മെഴുകുതിരി ക ത്തിക്കാമെന്നും കൃതജ്ഞത എഴുതി ഇടാം എന്നും നേര്‍ന്നതിന്‍റെ ഫലമായി എന്‍റെ അമ്മയ്ക്ക് മേജര്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. പുണ്യാളന്‍റെ മുൻപില്‍ വന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായിട്ടാണ് എന്‍റെ അമ്മയ്ക്ക് ഇത്രയും വലിയൊരു അനുഗ്രഹം ലഭിച്ചതെന്ന് ഞാനും കുടുംബവും ഉറച്ചു വിശ്വസിക്കുന്നു. അമ്മയ്ക്ക് ഇനിയും മുൻ പോട്ടു ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന് അങ്ങയുടെ വിശ്വസ്ത ദാസി