കൃതജ്ഞത

കര്‍ത്താവായ യേശു ക്രിസ്തുവിനും പരിശുദ്ധ അമ്മയ്ക്കും അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീയോസിനും നന്ദിയുടെ ഒരായിരം പൂചെണ്ടുകൾ.

എല്ലാ ചൊവ്വാഴ്ച്ചയും കലൂര്‍ പള്ളിയില്‍ വന്ന് വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ഞങ്ങൾ പങ്കുകൊള്ളാറുണ്ട്. വിശുദ്ധ അന്തോണീസ്  പുണ്യാളന്‍റെ മധ്യസ്ഥ്യതാല്‍ നിരവധി അനുഗ്രഹങ്ങള്‍ എനിക്ക് ലഭി ച്ചിട്ടുണ്ട്. ഈയിടെ ലഭിച്ച ഒരു വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്‍റെ ഭര്‍ത്താവിന് ഒരു ദിവസം പെട്ടെന്ന് വയറുവേദന വരികയുണ്ടായി. ഹോസ്പിറ്റലില്‍ ചെന്ന് അള്‍ട്രാസൗണ്ട് സ്കാനില്‍ കുടലില്‍ തടി പ്പു് എന്ന് ഡോക്ടര്‍ പറഞ്ഞു . അതിനെത്തുടര്‍ന്ന് സിടി സ്കാനും നടത്തി അപ്പോൾ കുടലില്‍ പഴുപ്പുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു, അതിനാല്‍ ആന്റിബയോട്ടിക് എടുത്ത് പഴുപ്പ് മാറ്റിയതിനുശേഷം ഓപ്പറേഷൻ വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചു. ക്യാന്സറിനുള്ള സാധ്യത ഏറെയുള്ളതിനാല്‍ ഈ അവസ്ഥയില്‍ ഞങ്ങള്‍ വളരെയേറെ ആകുലപ്പെട്ടു. ഈ സമയമെല്ലാം അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീയോസിനോട് എന്‍റെ ഭര്‍ത്താവിന്‍റെ രോഗ സൗഖ്യത്തിനായി ഞങ്ങൾ മനമുരുകി നൊവേന ചൊല്ലി ഞങ്ങൾ പ്രാര്‍ത്ഥി ച്ചു. അങ്ങിനെ ആന്റിബയോട്ടിക് നിര്‍ത്തി പരിശോധന ആരംഭിച്ചപ്പോൾ എന്‍റെ ഭര്‍ത്താവിന്‍റെ വൻകുടലിലും ചെറുകുടലിലും യാതൊരുവിധ കുഴപ്പവും ഇല്ല എന്ന് ഡോക്ടര്‍ അറിയി ച്ചു. ഇത് വലിയൊരു അത്ഭുതമായിരുന്നു. വീണ്ടും  ഇത് ഉറപ്പിക്കാനായി പലവിധ ടെസ്റ്റുകള്‍ ചെയ്തു നോക്കി എന്നാല്‍ യാതൊരു കുഴപ്പവും കണ്ടില്ലാ. എന്‍റെ ഭര്‍ത്താവിനെ ചികിത്സിച്ചുകൊണ്ടിരുന്ന ഗ്യാസ്ട്രോ സര്‍ജൻ തന്നെ പറഞ്ഞു ഇത് വലിയൊരു ദൈവാനുഗ്രഹം ആണ് എന്ന്. അങ്ങിനെ വലിയൊരു ആപത്തില്‍ നിന്ന് പുണ്യവാളൻ ഞങ്ങളെ രക്ഷിച്ചു. ഈ അനുഗ്രഹം യേശുവില്‍ നിന്ന് നേടിത്തന്ന അന്തോണീസ് പുണ്യാളന് ആയിരമായിരം നന്ദി അര്‍പ്പിക്കുന്നു.

എന്ന് ഒരു വിശ്വാസി