കൃതജ്ഞത
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. നാളുകൾ ഏറെയായി, കടബാധ്യതകൾ നിമിത്തം, ഞങ്ങൾക്ക് കുടുംബ സമാധാനം നഷ്ടപ്പെട്ടിട്ട്. വീട്ടിൽ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം. അതിലുപരി ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനമില്ല. ഞങ്ങളുടെ കൈവശമുള്ള സ്ഥലത്ത് ഒരു ഭവനം പോലും നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥ. വെറും രണ്ടര സെന്റ് സ്ഥലമായതിനാൽ ഒരു ലോൺ പോലും കിട്ടിയില്ല. അങ്ങനെ ഞങ്ങൾ ആ സ്ഥലം വിൽക്കുവാൻ തീരുമാനിച്ചു. സ്ഥലം നോക്കുവാൻ വരുന്നവർ ആരും തന്നെ അത് വാങ്ങിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചില്ല. സ്ഥല വിൽപ്പനയ്ക്കായി ഞാനും കുടുംബവും ഒരുപാട് പ്രയത്നിച്ചു. ഒരു ഫലവും കണ്ടില്ല. ഞങ്ങൾ ആകെ വിഷമിച്ചിരുന്ന അവസ്ഥ. എങ്കിലും ഈശോയുടെ കരുണയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുകയും ഒൻപതാഴ്ച്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ അത്രയും നാൾ വിൽപ്പന നടക്കാതിരുന്ന ആ സ്ഥലം വാങ്ങിക്കുവാൻ ഒരാൾ വന്നു. അയാൾ പണ്ട് ആ സ്ഥലം നോക്കുവാൻ വന്നിട്ട് താത്‌പര്യമില്ലാതെ മടങ്ങിപ്പോയതായിരുന്നു. അയാൾ സ്ഥലം വാങ്ങുവാൻ സമ്മതിച്ചു. അസാധ്യമെന്ന് ഞങ്ങൾ കരുതിയ ഈക്കാര്യം സാധ്യമാക്കി തന്ന അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ കുറേ മാസങ്ങളായി കലൂർ പള്ളിയിൽ വരുകയും ചൊവ്വാഴ്ച്ച നടക്കുന്ന നൊവേനയിൽ പങ്കുകൊള്ളുകയും ചെയ്യുന്ന ഒരു വിശ്വാസിയാണ്. പെട്ടെന്നനാണ് എനിക്ക് ത്വക്ക്സം ബന്ധമായ ഒരു രോഗം പിടിപ്പെട്ടത്. തുടർന്ന് പല ഡോക്ടർമാരെയും കാണിച്ചുവെങ്കിലും കാര്യമായ കുറവ് ഉണ്ടായില്ല. ആ സമയങ്ങളിലെല്ലാം ഞാൻ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കണ്ട ഡോക്ടർ അത് കീറണമെന്നും ഇല്ലെങ്കിൽ മറ്റ് പല ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുമെന്നും പറഞ്ഞു. അത്ഏകദേശം പഴുത്ത അവസ്ഥയിലായിരുന്നു. വല്ലാത്ത ദുർഗന്ധം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അവിടെ അഡ്മിറ്റ്ആ കുവാനോ, അവർ പറയുന്ന ചികിത്സ നടത്തുവാനോ, ഉള്ള സാമ്പത്തികം ഇല്ലായിരുന്നു. അന്ന് ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയും കൃതജ്ഞത സമർപ്പിക്കാമെന്ന് നേരുകയും ചെയ്തു. അന്ന് തന്നെ ഞാൻ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നുകൊണ്ട് മാറ്റാമെന്ന് പറഞ്ഞു.ഇപ്പോൾ അസുഖം പൂർണ്ണമായും ഭേദമായി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.