കൃതജ്ഞത 21.01.2020

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. വർഷങ്ങളായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. എന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്നും ഒരു തുക എനിക്ക് നഷ്ടമായി. കഴിഞ്ഞ നവംബർ 11-ന് എനിക്ക് ഒരു കോൾ വരുകയുണ്ടായി. ബാങ്കിൽ നിന്നും Verification-നു വേണ്ടി വിളിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഞാൻ ഇൻഷുറൻസ് cancel ചെയ്യുവാൻ ബാങ്കിൽ പറഞ്ഞിരുന്നു. അതാണെന്ന് കരുതി, ഞാൻ എല്ലാ വിവരങ്ങളും അവർക്ക് കൈമാറി. അന്ന് രാത്രി ഞാൻ ഈ വിവരം എന്റെ മോനോട് പറഞ്ഞു. അവൻ ബാലൻസ് ചെക്ക് ചെയ്‌തപ്പോൾ എന്റെ അക്കൗണ്ടിൽ നിന്നും പണം
നഷ്ടപ്പെട്ടു എന്ന് മനസ്സിലായി. അന്ന് രാത്രി തന്നെ ഞങ്ങൾ കാർഡ് ബ്ലോക്ക് ചെയ്യുകയും പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പോലീസുകാർ പറഞ്ഞതനുസരിച്ച് നഷ്ടപ്പെട്ട തുക തിരികെ കിട്ടുവാൻ സാധ്യത ഇല്ലായിരുന്നു. അന്ന് രാത്രി ഞങ്ങൾ പുണ്യവാളനോട് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങൾ ആയിരുന്നു. നമ്മുടെ നാട്ടിൽ നിന്നും പുറത്തു നിന്നും ഒരുപാട് പേർ തുണച്ചു. അതുകൊണ്ട് എന്റെ കാർഡ് ഉപയോഗിച്ച് വാങ്ങിയ material ബ്ലോക്ക് ചെയ്യുവാൻ സാധിച്ചു. ഒപ്പം എന്റെ പണം refund ചെയ്യുവാൻ കഴിയുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.


കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഒത്തിരി സങ്കടങ്ങളിൽ നിന്നും എന്നെയും എന്റെ മകളെയും രക്ഷിച്ചത്അ ന്തോണിസ് പുണ്യവാളൻ ആണ്. എന്റെ മകൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, ഫൈനൽ എക്സാമിൽ 4 വിഷയങ്ങൾക്ക് തോറ്റ് പോയി. അവൾ ഒരു Average വിദ്യാർത്ഥി ആണെങ്കിലും ആദ്യമായിട്ടായിരുന്നു അത്രയും വിഷയങ്ങൾക്ക് തോറ്റത്. ഞങ്ങളുടെ ശ്രദ്ധക്കുറവും പ്രാർത്ഥനയില്ലായ്മയും അതിനൊരു കാരണമായിരുന്നു. കുട്ടിയെ CBSE സിലബസ്സിൽ നിന്ന് മാറ്റുവാനും, State സിലബസ്സിൽ ചേർക്കുവാനും മകൾക്ക് ബുദ്ധിയില്ലെന്നും മറ്റും സ്‌കൂൾ അധികൃതർ പറഞ്ഞു. ഒരു അവസരം കൂടി നൽകുവാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് സമ്മതിച്ചില്ല. അപ്പോഴാണ് എന്റെ കൂട്ടുകാരി, അന്തോണിസ് പുണ്യവാളന്റെ അടുക്കൽപോയി പ്രാർത്ഥിക്കുവാൻ പറയുന്നത്. ഞാൻ മകളുമായി വന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയും, നൊവേനയിൽ സംബന്ധിക്കുകയും, പൂമാല ചാർത്തുകയും ചെയ്തു. എന്നെകൊണ്ട് സാധിക്കുന്നിടത്തോളം കാലം ഞാൻ പുണ്യവാളന്റെ സന്നിധിയിൽ വരാം എന്ന്‌ നേർന്നുകൊണ്ട് ഇവിടെ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് ഒരു call വന്നു. അത് സ്‌കൂളിൽ നിന്നായിരുന്നു. റീ ടെസ്റ്റിനായി വരുവാൻ അവർ പറഞ്ഞു. തുടർന്ന് റീ ടെസ്റ്റ് നടത്തി. അവൾ അതിൽ വിജയിക്കുകയും പിന്നീട് പത്താം ക്ലാസ് പരീക്ഷയിൽ പാസ്സാവുകയും ചെയ്തു. ഈ വലിയ സന്തോഷം ഞങ്ങളുടെ ജീവിതത്തിൽ നൽകിയ അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.


കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എറണാകുളം നഗരത്തിൽ ജോലിക്കായി വന്ന അന്ന് മുതൽ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും, നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്നുണ്ട്. തത്ഫലമായി നിരവധി അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ സഹോദരൻ ഒരു മുഴുമദ്യപാനിയായിരുന്നു. ആദ്യം ചെറിയ അളവിൽ കുടിച്ചു തുടങ്ങി. പിന്നീട് മുഴു കൂടിയനായി മാറി. മദ്യപാനം മൂലം ചേട്ടന്റെ, കേന്ദ്ര സർക്കാർ ജോലിയും, സമ്പാദ്യമായി ഉണ്ടായിരുന്ന ലക്ഷ കണക്കിന് രൂപയും നഷ്ടപ്പെട്ടു. മദ്യപിക്കുവാൻ ചേട്ടന് എന്നും കാരണങ്ങൾ ഉണ്ടായിരുന്നു. ചേട്ടന്റെ അഭിപ്രായത്തിൽ വീട്ടുകാർ മോശക്കാരും, മദ്യപ സംഘത്തിലെ അംഗങ്ങൾ മികച്ചവരും ആയിരുന്നു. നിരന്തരമായ മദ്യപാനം മൂലം ചേട്ടന് കരൾ രോഗവും, കുടൽ രോഗവും പിടിപ്പെട്ടു. അവസാനം മനോരോഗിയെപ്പോലെ നാട്ടിലെങ്ങും അലയുവാൻ തുടങ്ങി. മദ്യപാനത്തിൽ നിന്ന് മുക്തി ലഭിക്കുവാൻ 4 തവണ വിവിധ ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഞാൻ ഈ പള്ളിയിൽ വന്ന അന്ന് മുതൽ ഞാൻ ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അതിന്റെ ഫലമായി ചില വ്യത്യാസങ്ങൾ ചേട്ടനിൽ കണ്ടിരുന്നു. ചികിത്സയ്ക്കായി ചേട്ടൻ തയ്യാറായി. ഏകദേശം രണ്ട് വർഷത്തോളം നീണ്ട പ്രാർത്ഥനയ്ക്കും ചികിത്സയ്ക്കും ശേഷം ചേട്ടൻ പുതിയൊരു മനുഷ്യനായി മാറി. മദ്യപാനം പൂർണ്ണമായും നിർത്തിയതുകൊണ്ട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുവാൻ സാധിച്ചു. ഇപ്പോൾ ഒരു ചെറിയ ജോലിക്ക് പോയി തുടങ്ങി. ഈ ദൈവാലയത്തിൽ വന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന ആരെയും പുണ്യവാളൻ കൈവിടില്ലെന്ന സത്യം എന്റെ ജീവിതത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.