കൃതജ്ഞത – 12.11.2019

കൃതജ്ഞത – 12.11.2019

കൃതജ്ഞത 12.11.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
വർഷങ്ങളായി, എല്ലാ ചൊവ്വാഴ്ച്ചകളിലും മുടങ്ങാതെ
ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന്
നൊവേനയിൽ സംബന്ധിക്കാറുണ്ട്. പുണ്യവാളന്റെ
മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക്
ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.
എന്റെ അച്ചൻ മദ്യത്തിന് അടിമയായിരുന്നു. എല്ലാ
ദിവസവും കുടിക്കും. അതിനെ ചൊല്ലി എന്നും വീട്ടിൽ
വഴക്കാണ്. ഒരു സമാധാനവും ഇല്ലായിരുന്നു. ഒരു
ദിവസം അച്ചൻ കുടിച്ച് വെളിവില്ലാതെ അമ്മയെ
തല്ലുകയും വീട്ടിലുള്ള സാധനങ്ങളെല്ലാം പൊട്ടിക്കുകയും
ചെയ്തു . അതേ തുടർന്ന് അമ്മ വഴക്കിട്ട് വീട്ടിൽ നിന്ന്
പോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച ഞാൻ
പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു.
അതിന്റെ ഫലമായി എന്റെ അച്ചൻ ധ്യാനത്തിനു
പോവുകയും മദ്യപാനവും പുകവലിയും നിർത്തുകയും
ചെയ്തു. ഇപ്പോൾ അവർ തമ്മിൽ യാതൊരുവിധ
പ്രശ്ങ്ങളുമില്ല. വീട്ടിൽ നല്ല സമാധാനമുണ്ട്.
വർഷങ്ങളായുള്ള മദ്യപാന ശീലം ഇത്ര പെട്ടെന്ന് മാറുമെന്ന്
ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അന്തോണിസ്
പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന്
ഒരായിരം നന്ദി യർപ്പിക്കുന്നു.

——————————————————————————————————————————————————————————————————–

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന്
നന്ദി.
എന്റെ ഭർത്താവ് വിദേശത്ത് ഹോട്ടൽ മേഖലയിൽ ജോലി
ചെയ്യുന്ന വ്യക്തിയാണ്. നാട്ടിലേക്ക് വരാൻ
ടിക്കറ്റെടുത്തിരിക്കുന്ന അവസരത്തിൽ, പതിനഞ്ചു
ദിവസത്തോളം ബാക്കി നിൽക്കെ, അദ്ദേഹത്തിന്റെ
വെരിക്കോസ് വെയിൻ പൊട്ടുകയും രക്തം കുറേ
പോകുകയും, rest എടുത്തില്ലെങ്കിൽ മുറിവ്
ഉണങ്ങുകയില്ലെന്നും പറയുകയുണ്ടായി. അതനുസരിച്ച്
ടിക്കറ്റ് തീയതി മുന്നോട്ട് മാറ്റി എടുക്കേണ്ടി വരുമെന്ന്

പറഞ്ഞിരുന്നു. വെരിക്കോസ് വെയിൻ പൊട്ടിയാൽ
ഉണങ്ങാൻ താമസമാണെന്നും അതിന്റെ പഴുപ്പ് കൂടിയാൽ
അതിനുള്ള ഓപ്പറേഷൻ നടത്തേണ്ടിവരുമെന്നും എല്ലാവരും
പറയുകയുണ്ടായി. ഞാൻ അങ്ങയുടെ സന്നിധിയിൽ വന്ന്
പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധക്കുകയും
ചെയ്തു. അതിന്റെ ഫലമായി ടിക്കറ്റെടുത്ത തീയതിയിൽ
തന്നെ എന്റെ ഭർത്താവ് തിരിച്ചെത്തുകയും ചെയ്തു.
അങ്ങ് പ്രവർത്തിച്ച അത്ഭുതമാണിതെന്ന് ഞാനും
കുടുംബവും തീർത്തും വിശ്വസിക്കുന്നു. പുണ്യവാളനിലൂടെ
ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

——————————————————————————————————————————————————————————————————–

പാദുവായിലെ വി. അന്തോണിസിന് നന്ദി.
കുട്ടിക്കാലം മുതലേ പുണ്യവാളന്റെ അടുക്കൽ വന്ന്
പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും
ചെയ്യുന്ന ഒരു വിശ്വാസിയാണ് ഞാൻ. പുണ്യവാളന്റെ
മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു.
ഞാൻ ഒരു കുറിയിൽ ചേർന്നിരുന്നു. മാസം 5000/- രൂപ
വെച്ച് അതിലേക്ക് അടക്കുമായിരുന്നു.
പഠിക്കുന്നത്തിനോടൊപ്പം part time ജോലി ചെയ്താണ് ഞാനത്
അടച്ചിരുന്നത്. 2 ലക്ഷം രൂപയുടേതാണ് കുറി. ഒരു ദിവസം
എനിക്ക് കുറി അടിച്ചു. അപ്പോൾ കുറിയിൽ ഉണ്ടായിരുന്ന
ചേച്ചി എന്നോട് ആ കാശ് കടം ചോദിച്ചു. മകന്റെ
കല്യാണമാണെന്നും അത് കഴിഞ്ഞ് തിരിച്ച് തരാമെന്നും
പറഞ്ഞു. നല്ല കാര്യമല്ലേ എന്ന് ഓർത്ത് മുഴുവൻ തുകയും
ഞാൻ ആ ചേച്ചിക്ക് കൊടുത്തു. എന്നാൽ ഒന്നര വർഷം
കഴിഞ്ഞിട്ടും അവർ പണം തന്നില്ല. സ്വന്തമായി വീടില്ലാത്ത
ഞങ്ങൾ , മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു വീട്ടിൽ
പണയത്തിനാണ്‌ താമസിച്ചിരുന്നത്. ഈ രണ്ട് ലക്ഷം രൂപ
ഞങ്ങൾക്ക് മറ്റൊരു വീട്ടിലേക്ക് മാറുവാൻ
ആവശ്യമായിരുന്നു. പലവട്ടം ചോദിച്ചെങ്കിലും അവർ
തന്നില്ല. ഇനി പണം തിരികെ ചോദിച്ചാൽ ആത്‍മഹത്യ
ചെയ്യുമെന്ന് അവർ പറഞ്ഞു. അതോടെ ഞാൻ ആകെ
വിഷമത്തിലായി. ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന്

കണ്ണീരോടെ പ്രാർത്ഥിച്ചു. ഒരു ദിവസം ആ ചേച്ചി
വീട്ടിലേക്ക് വരുകയും മുഴുവൻ തുകയും അടച്ചു
തീർക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന്
ഒരായിരം നന്ദിയർപ്പിക്കുന്നു.

Leave a Reply

Your email address will not be published.