കൃതജ്ഞത 05.11.2019
അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
ഓർമ്മ വെച്ച നാൾ മുതൽ എന്റെ മാതാപിതാക്കൾ
അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുന്നത് കേട്ടാണ്
ഞാൻ വളർന്നത്. അന്ന് മുതൽ ഇന്നുവരെ നിരവധി
അനുഗ്രഹങ്ങൾ പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഞങ്ങൾക്ക്
ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മാസം 28-ന്, എറണാകുളത്തുവച്ച് എന്റെ അശ്രദ്ധ
മൂലം കാറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ
സ്വർണ്ണം മോഷണം പോയി. അന്ന് തന്നെ ഞങ്ങൾ പോലീസ്
സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. സംഭവ സ്ഥലത്ത്
C.C.T.V ഇല്ലാത്തതിനാൽ തിരിച്ചു കിട്ടുവാൻ Chance ഇല്ലെന്ന്
തന്നെ അവർ ഞങ്ങളോട് പറഞ്ഞു. ആ സമയം അവിടെ
ഉണ്ടായിരുന്ന ഒരു പോലീസ് ഓഫീസർ എന്നോട് പറഞ്ഞു;
സ്വന്തം ബാഗ് ഒന്ന് പരിശോധക്കുവാൻ പറഞ്ഞു. അത്
പരിശോധിപ്പോൾ സ്വർണ്ണമൊന്നും ലഭിച്ചില്ലെങ്കിലും
എനിക്ക് അന്തോണിസ് പുണ്യവാളന്റെ നൊവേന
പുസ്തകം ലഭിച്ചു. ഞാൻ പുണ്യവാളനോട്
പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതമെന്ന് പറയട്ടെ,
നഷ്ടപ്പെട്ടതിൽ ഏറ്റവും മൂല്യമുള്ള ലോക്കറ്റും മിച്ച
സ്വർണ്ണത്തിന്റെ മൂല്യമുള്ള തുകയും കഴിഞ്ഞ ചൊവ്വാഴ്ച്ച
ഞങ്ങൾക്ക് തിരിച്ച് കിട്ടി. മറ്റൊരു കേസിന്റെ investigation -ന്
ഇടയിൽ കള്ളനെ പിടികൂടുകയും ഞങ്ങളുടെ സ്വർണ്ണം
കണ്ടെടുക്കുകയും, തിരികെ ഏൽപ്പിക്കുകയും ചെയ്തു.
അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ
നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം
നന്ദിയർപ്പിക്കുന്നു.
———————————————————————————————————————————————————————————————————
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന്
നന്ദി.
എന്റെ പേര് ജിജോ. ആലപ്പുഴ സ്വദേശിയാണ്. വിവാഹം
കഴിഞ്ഞ് രണ്ട് വർഷമായപ്പോഴാണ് എന്റെ ഭാര്യ
ഗർഭിണിയായത്. ഞങ്ങൾ മാതാപിതാക്കൾ ആകുവാൻ
പോകുന്നു എന്ന വാർത്ത ഞങ്ങളുടെ കുടുംബങ്ങളെ
അതീവ സന്തോഷത്തിലാക്കി.
ഭാര്യയുടെ വീടിന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി
ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി. കുഴപ്പമൊന്നും
ഉണ്ടായിരുന്നില്ല.
എന്നാൽ പിന്നീട് Bleeding ഉണ്ടാവുകയും Abortion വേണമെന്ന്
ഡോക്ടർ പറയുകയും ചെയ്തു. ഞങ്ങൾക്ക് വളരെയധികം
വിഷമമായി. ഞങ്ങൾ പുണ്യവാളനോട് കണ്ണീരോടെ
പ്രാർത്ഥിച്ചു. Second opinion എടുത്തതിനുശേഷം മാത്രം Abortion
നടത്തിയാൽ മതിയെന്ന് ഞങ്ങൾക്ക് തോന്നി. ഡോക്ടറോട്
ഞങ്ങൾ ഈക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അതിന്
സമ്മതിക്കുകയും ചെയ്തു. ഞങ്ങൾ മറ്റൊരു
ഹോസ്പിറ്റലിൽ പോയി Scanning നടത്തി. റിസൾട്ട്
വന്നപ്പോൾ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നും Heart Beat
ഉണ്ടെന്നും അറിഞ്ഞു. പിന്നീട് അവിടെ തുടർ ചികിത്സ
നടത്തി. സെപ്റ്റംബറിൽ ഡെലിവറി ഡേറ്റ് ലഭിച്ചു. Placenta –
യുടെ Thickness കൂടുതലായതിനാൽ നോർമൽ ഡെലിവറിക്ക്
സാധ്യത കുറവാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഞങ്ങൾ
മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി
നോർമൽ ഡെലിവറിയിലൂടെ ഞങ്ങൾക്ക് ഒരാൺ കുഞ്ഞിനെ
ലഭിച്ചു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന്
ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം
നന്ദിയർപ്പിക്കുന്നു.
——————————————————————————————————————————————————————————————————–
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന്
നന്ദി.
ഞാൻ ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങിയിട്ട് ഒരു
വർഷത്തോളം ആയി. തീരാത്ത കടബാധ്യതയും, രോഗവും,
ദുഃഖങ്ങളും പേറിയായിരുന്നു എന്റെ ജീവിതം. പ്രാർത്ഥിച്ച്
പ്രാർത്ഥിച്ച് അവസാനം ഞാൻ അന്തോണിസ്
പുണ്യവാളന്റെ അടുക്കലെത്തി. എല്ലാ ചൊവ്വാഴ്ച്ചയും
ഞാൻ നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങി. ഓരോ
ആഴ്ച്ച കഴിയുന്തോറും എന്റെ കടബാധ്യതകൾ കുറഞ്ഞു
തുടങ്ങി.
ഒരു ദിവസം എന്റെ കണ്ണിന് പെട്ടെന്ന് കാഴ്ച
കുറയുകയും, ശക്തമായ തലവേദനയും, ശരീരം കുഴഞ്ഞ്
പോകുന്ന അവസ്ഥയും ഉണ്ടായി. ഡോക്ടറെ കാണിച്ചു. MRI
ചെയ്യാൻ പറഞ്ഞു. ആ സമയം ഞാൻ അന്തോണിസ്
പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. MRI –യില്‍
കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണിന്
കാഴ്ച്ചക്കുറവും തിമിരവും ഉണ്ടെന്ന് പറഞ്ഞു. ഞാൻ
പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അതിന്റെ ഫലമായി ഇപ്പോൾ കണ്ണിന് യാതൊരു
കുഴപ്പവും ഇല്ല. ഈ വലിയ അനുഗ്രഹം അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന്
ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.
Leave a Reply