കൃതജ്ഞത -17.09.2019

കൃതജ്ഞത -17.09.2019

 കൃതജ്ഞത                           17.09.2019

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

2016 ഒക്ടോബറിൽ എനിക്ക് പനിയും, ശരീരം മുഴുവൻ ശക്തിയായ വേദനയും ഉണ്ടായി. ഞാൻ അടുത്തുള്ള ആശുപത്രിയിൽ പോയി. അവിടെ ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോൾ കൗണ്ട് കുറവായി കണ്ടു. അവർ എന്നെ മറ്റൊരു ഹോസ്‌പിറ്റലിലേക്ക് മാറ്റി. അവിടെ വച്ച് ബോൺ മാരോ ടെസ്റ്റ് നടത്തി. അതിന്റെ റിസൾട്ട് വന്നപ്പോൾ Blood Cancer ആണെന്ന് വ്യക്തമായി. ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം അപേക്ഷിച്ച്‌ പ്രാർത്ഥിക്കുകയും ഒൻപതാഴ്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു.

അതിനുശേഷം R.C.C-യിൽ പോയി. അവിടെ ഡോക്ടർ 30% മാത്രമേ സാധ്യതയുള്ളൂ എന്നും പറഞ്ഞു. കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഒരുവനെയും അങ്ങ് കൈവിടില്ലെന്ന ഉറപ്പായ വിശ്വാസം എനിക്കുണ്ടായിരുന്നു. രണ്ട് മാസത്തെ കീമോ തെറാപ്പി ചെയ്തു. പിന്നീട് നടത്തിയ ബോൺ മാരോ ടെസ്റ്റിൽ ഡോക്ടർ നല്ല റിസൾട്ടാണെന്നും പറഞ്ഞു. അത്ഭുതകരമായ സൗഖ്യം ഉണ്ണിശോയിൽ നിന്നും എനിക്ക് നേടി തന്ന അന്തോണിസ് പുണ്യവാളന് നന്ദി.

 

വർഗീസ്സ്, മൂഴിക്കുളം                    

കൃതജ്ഞത                           17.09.2019

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ മൂന്നര വയസ്സുള്ള മകൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ എന്റെ മകൾക്ക് പനി വന്നു. അതിന്റെ മരുന്നും, ഞങ്ങൾ കൊടുത്തുകൊണ്ടിരുന്നു. എന്നാൽ ശനിയാഴ്ച്ച ആയപ്പോൾ പനി പെട്ടെന്നു കൂടുതലാകുവാൻ തുടങ്ങി. മരുന്ന് കൊടുത്തിട്ടും ഒട്ടും കുറവുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ fits വന്നു. രണ്ട് മണിക്കൂറിനിടയിൽ മൂന്ന് പ്രാവശ്യം Fits വന്നു. കുട്ടിയുടെ നില വളരെ മോശം ആണെന്നും ഇനിയും fits വന്നാൽ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്നും ഡോക്ടേഴ്സ് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ കുഞ്ഞിനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ആ സമയമെല്ലാം ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പുണ്യവാളൻ കൈവിടില്ലായെന്ന ഉത്തമ വിശ്വാസം എനിക്കുണ്ടായിരുന്നു. വിശുദ്ധന്റെ തിരുവസ്ത്രം ധരിപ്പിക്കാമെന്നും, കൃതജ്ഞത എഴുതിയിടാമെന്നും നേരുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടേഴ്സ് പറഞ്ഞു; എല്ലാം Control ആയെന്നും ഇനി പേടിക്കാനില്ലെന്നും. പിറ്റേ ദിവസം രാവിലെ തന്നെ കുഞ്ഞിന് ബോധം വന്നു. പിന്നീടുള്ള  ഓരോ മണിക്കൂറും അവൾക്ക് വന്ന പുരോഗതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

കൃതജ്ഞത                           17.09.2019

പാദുവായിലെ വി. അന്തോണിസിന് നന്ദി. വർഷങ്ങളായി, അവസരം കിട്ടുമ്പോഴെല്ലാം കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന വിശ്വാസിയാണ് ഞാൻ. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ എന്റെ മകന് ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിപറയുന്നതിനായി ഈ സാക്ഷ്യം ഇവിടെ എഴുതിയിടുന്നു. എന്റെ മകൻ ഫൈനൽ ഇയർ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് , അവന് Higher Studies-ന്, നല്ലൊരു സ്ഥാപനത്തിൽ അഡ്മിഷൻ ലഭിക്കുന്നതിനായി, നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമായിരുന്നു. ഉപരി പഠനത്തിനായി ഒന്നിലേറെ ചോയ്സുകൾ അവന് ഉണ്ടായിരുന്നു. ഇതിൽ ഏതായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങൾക്ക് കൃത്യമായ ധാരണ ഇല്ലായിരുന്നു. അതിനാൽ ദൈവത്തിന്റെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുത്തുകൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ എല്ലാ പ്രമുഖ സ്ഥാപനങ്ങളിലേക്കും, യൂണിവേഴ്സിറ്റികളിലേക്കും, Application അയക്കുകയും ചെയ്തു. മികച്ചൊരു സ്ഥാപനത്തിലേക്കുള്ള, എൻട്രൻസ് പരീക്ഷയ്ക്ക് പോകാനൊരുങ്ങുമ്പോൾ, മകന് ഒരു വാഹനാപകടം ഉണ്ടായി. എങ്കിലും പുണ്യവാളൻ കൈവിടില്ലായെന്ന പ്രതീക്ഷയിൽ ഞങ്ങൾ ആശ്വസിച്ചു. Accident ഉണ്ടായതു മൂലം പല എൻട്രൻസ് പരീക്ഷകളും, എന്റെ മകന്, എഴുതുവാൻ സാധിച്ചില്ലെങ്കിലും, ഞങ്ങൾ നല്ലൊരു അവസരം ലഭിക്കുന്നതിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു തിങ്കളാഴ്ച്ച എഴുത്തുപരീക്ഷയും, അതിൽ വിജയിച്ചാൽ അടുത്ത ചൊവ്വാഴ്ച്ച ഇന്റർവ്യൂവും നടത്തുമെന്ന് I.I.T -യിൽ നിന്നും അറിയിപ്പ് ലഭിച്ചു. എഴുത്ത് പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പായി ഞങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നു. അതിന്റെ ഫലമായി ടെസ്റ്റിൽ വിജയിക്കുകയും ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ഇന്റർവ്യൂ നടന്നത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അന്നേ ദിനം ഞാൻ ഇവിടെ വരുകയും മകനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുകയും ചെയ്തു. അവന് ധൈര്യം കൊടുക്കണേ, അവന്റെ കൂടെ ഉണ്ടായിരിക്കണമേ, അവനെക്കുറിച്ച് മതിപ്പ് തോന്നിക്കണമേ എന്നൊക്കെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.  മാതാവിന്റെയും വി. അന്തോണിസിന്റെയും മാധ്യസ്ഥ ശക്തിയാൽ ആ വലിയ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചു. ആകെ പത്ത് സീറ്റ് ഉണ്ടായിരുന്ന ആ കോഴ്‌സിന്, എന്റെ മകന് അഡ്മിഷൻ  ലഭിച്ചു. ഈ വലിയ അനുഗ്രഹം ഈശോയിൽ നിന്ന് വാങ്ങിത്തന്ന അന്തോണിസ് പുണ്യവാളന് നന്ദി.

Leave a Reply

Your email address will not be published.