കൃതജ്ഞത- ജനുവരി 09, 2018

കൃതജ്ഞത- ജനുവരി 09, 2018

കൃതജ്ഞത

 

അത്ഭുതപ്രവർത്തകനായ വി. അന്തോണിസിന് നന്ദി.

കഴിഞ്ഞ 27 വർഷമായി, ഈ ദൈവാലയത്തിൽ  വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ.  ഈ കാലങ്ങളിലൊക്കെയും വിശുദ്ധന്റെ മാധ്യസ്ഥതയാൽ ചെറുതും വലുതുമായ ഒത്തിരി അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. ഇതിൽ ഞങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞ് 19 വർഷമായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഒത്തിരി ചികിത്സകൾ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള കാരണമൊന്നും വൈദ്യശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ എല്ലാ ചികിത്സകളും ഉപേക്ഷിച്ച്‌ സകല പ്രതീക്ഷകളും പിതാവായ ദൈവത്തിൽ അർപ്പിച്ചുകൊണ്ട് അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി വിശ്വാസം കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഈ കാലയളവിൽ പുണ്യവാളന്റെ പ്രത്യേക അനുഗ്രഹത്താൽ നിരാശരാകാതെ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെട്ട് ജീവിതം നയിക്കാൻ ഞങ്ങൾക്ക് സാധിക്കുകയും ചെയ്തു. ഒത്തിരി സുഹൃത്തുക്കൾ ഞങ്ങൾക്കുവേണ്ടി അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.  ഈ പ്രതിസന്ധി ഘട്ടത്തിലും അവിടുത്തെ പ്രത്യേക അനുഗ്രഹത്താൽ എനിക്ക് രണ്ട് പ്രാവശ്യം പാദുവായിലെ പുണ്യവാളന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന പള്ളിയിൽ വലിയ സാമ്പത്തിക ചിലവുകളൊന്നും കൂടാതെ പോകുവാനും പ്രാർത്ഥിക്കുവാനും അവസരം ലഭിച്ചു. വർഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി നൊവേനയിൽ തുടർന്നും പങ്കെടുത്ത് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കൂടാതെ നൊവേനയിൽ പങ്കെടുത്ത ദിവസങ്ങളിൽ ഇവിടുത്തെ നിത്യാരാധന ചാപ്പലിരുന്നു പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോഴെല്ലാം ” നീ ദൈവത്തിന്റെ സമയത്തിനായി ഒരുങ്ങുക” എന്ന് ആരോ മനസ്സിൽ പറയുന്നതുപോലെ തോന്നിയിരുന്നു.  അത്ഭുതമെന്ന് പറയട്ടെ, അങ്ങനെ 2015-ൽ യാതൊരു ചികിത്സയും കൂടാതെ മംഗലവാർത്തയുടെ അനുസ്മരണ ആഴ്ചയിൽ എന്റെ ഭാര്യ                  ഗർഭിണിയായി. 2016 ഡിസംബർ 8, പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിൽ 19 വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. ദൈവാനുഗ്രഹത്താൽ പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

അങ്കിത് ജോസഫ്, കോട്ടയം                                   

കൃതജ്ഞത

 

നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഹിന്ദു നായർ സമുദായത്തിൽപ്പെട്ട യുവതിയാണ്. എന്റെ ഹൈസ്‌കൂൾ കാലം  മുതൽ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.  വിവാഹശേഷം 15 വർഷത്തോളം ഞങ്ങൾ വിദേശത്തായിരുന്നു. തിരികെ വന്നപ്പോൾ തന്നെ നാട്ടിൽ ടീച്ചറായി ജോലി ലഭിച്ചു. എന്റെ മകൾക്ക് B.D.S-ന് അഡ്മിഷൻ കിട്ടി. അങ്ങനെ നിരവധി അനുഗ്രഹങ്ങൾ വിശുദ്ധനിലൂടെ ലഭിച്ചു. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബർ 11 രാവിലെ ,      എന്റെ ഭർത്താവിന് ക്ഷീണം തോന്നിയതുകൊണ്ടു  കുറച്ചു നേരം കൂടി കിടന്നു. ഇടത് കൈയ്യ്ക്ക് വേദനയുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വേദന കൂടുകയും വിയർക്കുവാനും തുടങ്ങി. Heart-attack-ന്റെ ലക്ഷണമാണെന്ന് മനസ്സിലായി. അതുകൊണ്ട് ഉടനെ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു. Angiogram ചെയ്തപ്പോൾ മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് മനസ്സിലായി. ഒരു ബ്ലോക്ക് 98% ഉം,     മറ്റു രണ്ടെണ്ണം 30% ഉം 50% ഉം ആയിരുന്നു. സമയത്തിന് എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കുവാൻ സാധിച്ചു. പെട്ടെന്ന് തന്നെ Angioplasty ചെയ്ത് Stent ഇട്ടു. പക്ഷേ B.P കുറഞ്ഞ് 20-30 ആവുകയും, thick block ആയതുകൊണ്ട് Stent ഇടുവാൻ ബുദ്ധിമുട്ടാവുകയും ചെയ്തു. Cardiac arrest വരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവസാനം Stent ഇടുവാനും, ജീവൻ രക്ഷിക്കുവാനും സാധിച്ചു.      ഈ വലിയ അനുഗ്രഹം,  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യേശു നാഥനിൽ നിന്നും ലഭിച്ചതാണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. അങ്ങയിൽ വിശ്വസിക്കുന്ന എല്ലാവരിലും കൃപ ചൊരിയണമേയെന്ന് അപേക്ഷിച്ചുകൊണ്ട്

രാജു ഗോപാൽ & ശ്രീലത

 

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങളുടെ ഒരു സുഹൃത്തിന് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. എറണാകുളത്തെ ഒരു  ആശുപത്രിയിൽ, ഇക്കഴിഞ്ഞ ജൂലൈയ് മാസത്തിൽ സുഹൃത്തിന് ഒരു Major സർജറി ഉണ്ടായിരുന്നു. സർജറിയുടെ ഇടയിൽ ബ്ലീഡിങ് ഉണ്ടായി. B.P താഴ്ന്നു പോയി. അവസാനം വെന്റിലെറ്ററിലേക്ക് മാറ്റി. Critical condition-നിലാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഒന്നും മനസിലായില്ല. പിന്നീട്  കൂടുതൽ അന്വേഷിച്ചപ്പോൾ സർജറിയുടെ ഇടയിൽ വന്ന കൈപിഴയാണ് കാരണമെന്ന് മനസ്സിലായി.    എന്നാൽ ഇതിന് സർജന്റെ ജൂനിയർ പറഞ്ഞ മറുപടിയായിരുന്നു ഞങ്ങളെ കൂടുതൽ വിഷമത്തിലാക്കിയത്. അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ ചികിത്സ കഴിഞ്ഞ് ഇവിടെ നിന്ന് ഇറങ്ങുമ്പോൾ വല്ല പാണ്ടി ലോറി ഇടിച്ചാലും ഇതു തന്നെയല്ലേ അവസ്ഥ എന്ന്”. സുഹൃത്തിന്റെ അമ്മയോട് അയിരുന്നു അയാൾ ഇത് പറഞ്ഞത്.     പിന്നീട്, കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ അവർ, 48 മണിക്കൂറിനുള്ളിൽ അടുത്ത സർജറി ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റി. പക്ഷേ പനി മാറുന്നുണ്ടായിരുന്നില്ല. അതേക്കുറിച്ച് ഡോക്ടർമാരോട് പറഞ്ഞപ്പോൾ അവർ അത് നിസ്സാരവത്കരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പനിയുടെ യഥാർത്ഥ കാരണം കണ്ടെത്തിയത്. Internal stitch infected ആയി പൊട്ടി പോയിരുന്നു. അങ്ങനെ  വീണ്ടും അവൻ  വെന്റിലേറ്ററിലായി. 38 വയസ്സ് മാത്രം പ്രായം. മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ. എന്ത് ചെയ്യണമെന്ന് ആർക്കും ഒരുപിടിയും ഇല്ലായിരുന്നു. അവസാനം ഞങ്ങൾ എല്ലാവരും ഇവിടെ വന്ന് പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. ചെന്നൈയിലുള്ള അവരുടെ family friend ആയ ഡോക്ടറിനോട് കാര്യങ്ങൾ പറയുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ചെന്നൈയിലേക്ക് സുഹൃത്തിനെ മാറ്റുകയും ചെയ്തു. പിന്നീടുള്ള രണ്ട് മാസം നടത്തിയ  തുടർച്ചയായ ചികിത്സയിലൂടെ  ഞങ്ങളുടെ സുഹൃത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. മനുഷ്യജീവിതം പുല്ലുപോലെ കാണുന്ന, ഉത്തരവാദിത്വമില്ലാത്ത ആളുകളുടെ ഇടയിൽ നമുക്ക് ദൈവം മാത്രമേ ആശ്രയമുള്ളൂ. അന്തോണിസ് പുണ്യവാളന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമാണ് ഞങ്ങളുടെ സുഹൃത്തിനെ തിരികെ ലഭിച്ചത്. ഹോസ്പിറ്റലായിരുന്ന സമയത്ത് അവസരം കിട്ടുമ്പോഴെല്ലാം സുഹൃത്തിന്റെ ഭാര്യയും ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നു. ഇനി ഒരിക്കൽക്കൂടി ചെന്നൈയിലേക്ക് പോകണം. ഒരു ട്യൂബ് കൂടി remove ചെയ്യാനുണ്ട്. ചിലപ്പോൾ അത് തനിയെ പോകും. അതിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

Leave a Reply

Your email address will not be published.