കൃതജ്ഞത
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.
വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ഒപ്പമാണ് ഞാൻ ആദ്യമായി ഈ ദേവാലയത്തിൽ എത്തിയത്. അന്ന് നൊവേനയിൽ സംബന്ധിക്കണമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം എന്റെ ജീവിതം അനിശ്ചിതാവസ്ഥയിൽ പോകുന്ന സമയത്ത് ഞാൻ വീണ്ടും ഇവിടെ വന്നു. ആയൂർവേദ ഡോക്ടറായ എനിക്ക് പഠനത്തിനുശേഷം വീടിന്റെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ആദ്യം ജോലി കിട്ടി. അവിടെ ജോലി ചെയ്യുമ്പോൾ P.G ചെയ്യണമെന്ന ആഗ്രഹം എന്റെ മനസ്സിലേക്ക് കടന്നു വന്നു. അതിനായി coaching-ന് പോയെങ്കിലും ആ ശ്രമം പാതിയിൽ ഉപേക്ഷിച്ചു. അതിനുശേഷം Management സീറ്റ് അന്വേഷിച്ചു. അതും നടന്നില്ല. സ്വസഥവൃത്ത എന്ന subject നല്ലതാണെന്ന് മനസ്സിലായപ്പോൾ അതിൽ അഡ്മിഷൻ നേടുന്നതിനായി ഒത്തിരി ശ്രമിച്ചു. അപ്പോഴേക്കും ആ വർഷം ആ subject -ൽ സീറ്റ് എല്ലാം fill ആയിരുന്നു. കൂടാതെ വേറൊരു കാര്യം കൂടി അറിഞ്ഞു. അടുത്ത വർഷം മുതൽ NEET എക്സാം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അഡ്മിഷൻ ലഭിക്കുകയുളളൂവെന്നും. അടുത്ത വർഷം എക്സാം എഴുതി പാസ്സാവുക എന്നത് എന്നെ സംബന്ധിച്ചടുത്തോളം പ്രതീക്ഷ ഇല്ലാത്ത ഒരു കാര്യമായിരുന്നു. കാരണം ഡൽഹിയിൽ ജോലി കിട്ടിയതോടെ എനിക്ക് പഠിക്കുവാനുള്ള സൗകര്യം കുറവായിരുന്നു. എന്റെ duty time 12 മണിക്കൂർ ആയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ വളരെയേറെ ക്ഷീണിതയായിരിക്കും. എന്നാലും എക്സാം എഴുതുവാൻ തന്നെ തീരുമാനിച്ചു. ഉള്ള നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നതിനോട് എല്ലാവർക്കും വിയോജിപ്പ് ഉണ്ടായിരുന്നു. നാട്ടിൽ എത്തിയപ്പോൾ, ഞാൻ വീണ്ടും ഈ ദേവാലയത്തിൽ വരുകയും മൂന്ന് നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു. ആകെ ഒരു മാസം മാത്രമാണ് എനിക്ക് Prepare ചെയ്യുവാൻ ലഭിച്ചത്. അതുകൊണ്ട് റിസൾട്ട് വന്നപ്പോഴും എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു. കൗൺസലിങ് day-യിൽ രാവിലെ 8 മുതൽ ഞാൻ Call പ്രതീക്ഷിച്ചിരുന്നു. എന്നാൽ വൈകീട്ട് 6.30 ആയപ്പോഴും call വന്നില്ല. ഇനി കാര്യമില്ല എന്ന് വിചാരിച്ച് എഴുന്നേറ്റതും, എനിക്ക് കോൾ വന്നു. പിന്നെ അറിഞ്ഞത് എനിക്ക് ഞാൻ ഉദ്ദേശിച്ച subject-ൽ തന്നെ അഡ്മിഷൻ ലഭിച്ചെന്ന വാർത്തയാണ്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം കൊണ്ടുമാത്രമാണ് എനിക്ക് ഈ വലിയ അനുഗ്രഹം ലഭിച്ചതെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. അസാധ്യമെന്ന് മനുഷ്യൻ മനസ്സിൽ ഉറപ്പിക്കുന്ന കാര്യങ്ങൾ പോലും സാധ്യമാക്കുന്ന ദൈവത്തിന് നന്ദി.
കൃതജ്ഞത
നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.
എന്റെ അമ്മയ്ക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. എന്റെ അമ്മയ്ക്ക് എളി കഴക്കുന്നതുപോലെ വേദനയായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ വേദനയുള്ള ഭാഗത്തെ കിഡ്നിയുടെ പിന്നിൽ നിന്നും, കിഡ്നിയിലേക്ക് ഒരു മുഴ വളർന്നിട്ടുണ്ടെന്നറിഞ്ഞു. കാൻസറിനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു. അതോടെ ഞങ്ങൾ ഒത്തിരി വിഷമിച്ചു. വളരെ ചിലവേറിയതായിരുന്നു ഓപ്പറേഷൻ. ഞങ്ങളുടെ പുതിയ വീടിന്റെ പണി കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ലായിരുന്നു. ഞങ്ങളുടെ സമ്പാദ്യം മുഴുവനും വീടു പണിക്കായി ചെലവിട്ടതിനാൽ, സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടനുഭവിച്ച സമയമായിരുന്നു അത്. ഹോസ്പിറ്റലിൽ പോകുമ്പോഴെല്ലാം ഞാൻ കലൂർ പള്ളിയിൽ വരുകയും ഓപ്പറേഷൻ നടത്തുവാനുള്ള ഒരു വഴി കാണിച്ചു തരണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അന്തോണിസ് പുണ്യവാളൻ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും സാമ്പത്തികമായി ഒരു വഴി കാണിക്കുകയും ചെയ്തു. അമ്മയുടെ ഇടത് കിഡ്നി നീക്കം ചെയ്യുവാൻ അഡ്മിറ്റ് ചെയ്ത അന്ന് മുതൽ, ഓപ്പറേഷന്റെ വിജയത്തിനായും, ടെസ്റ്റ് റിസൾട്ടിൽ കുഴപ്പങ്ങൾ ഇല്ലാതിരിക്കുവാനും വേണ്ടി ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ തുടങ്ങി. അന്തോണിസ് പുണ്യവാളനോട് അപേക്ഷിച്ചതിന്റെ ഫലമായി ഓപ്പറേഷൻ വിജയകരമായി നടക്കുകയും, remove ചെയ്തതിൽ നിന്നുള്ള sample ടെസ്റ്റ് ചെയ്തപ്പോൾ കാൻസറിന്റെ അംശംപോലുമില്ലായെന്ന് ഡോക്ടർ പറയുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഉയർന്ന മാർക്കോടെയാണ് ഞാൻ 10th ഉം +2 ഉം പാസ്സായത്. + 2-വിന് ശേഷം കാനഡയിൽ പോയി പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ഞാൻ ആദ്യ പടിയായ IELTS Exam എഴുതുവാൻ തീരുമാനിച്ചു. ഞങ്ങളുടെ Coaching സെന്ററിൽ ഞാനായിരുന്നു Topper student. വലിയ പ്രതീക്ഷയോടെ ഞാൻ IELTS എഴുതി. എന്നാൽ എനിക്ക് ലഭിച്ച score 6 ആയിരുന്നു. പ്രതീക്ഷിച്ച score നേടുവാൻ സാധിക്കാത്തതുകൊണ്ട് ഞാൻ വളരെ നിരാശയായി. എന്റെ അമ്മയുടെ പ്രേരണയാൽ ഒരു തവണ കൂടി അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് പരീക്ഷ എഴുതി. എന്നാൽ അതിലും ലഭിച്ച score 6 തന്നെയായിരുന്നു. അങ്ങനെ Nursing എന്ന കോഴ്സ് മാറ്റി Early childhood education, SSW എന്നീ കോഴ്സുകൾക്ക് apply ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 29-ന്, ഞാൻ പ്രതീക്ഷിച്ചിരുന്ന കോളേജിൽ Early childhood education എന്ന കോഴ്സിൽ Seat full ആയി എന്ന കാരണത്താൽ എന്റെ അപേക്ഷ reject ചെയ്തു. ആ കോളേജിൽ തന്നെ SSW-ന് agency apply ചെയ്‌തെന്ന് വിശ്വസിച്ച ഞാൻ, പിന്നീട് അറിഞ്ഞു, agency ആ കോഴ്സിന് Apply ചെയ്തില്ലായെന്ന്. പ്രതീക്ഷ കൈവിടാതെ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ഓഫർ ലെറ്റർ വരാതിരുന്നതിനാൽ ഏജൻസിയുടെ Head-നെ ചെന്ന് കണ്ടിരുന്നു. വേറെ ഞാൻ Apply ചെയ്ത, രണ്ട് കോളേജിൽ, ഒന്നിന്റെ അഡ്മിഷൻ ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ എന്റെ പേര് അതിൽ ഇല്ലായെന്ന് ദുഃഖത്തോടെ ഞാൻ അറിഞ്ഞു. എന്റെ എല്ലാ പ്രതീക്ഷകളും വെറുതെയായി എന്ന്, അന്ന് എനിക്ക് തോന്നി. ആ സമയങ്ങളിൽ എന്റെ അമ്മയുടെ വാക്കുകളും അന്തോണിസ് പുണ്യവാളനോടുള്ള വിശ്വാസവും എനിക്ക് ആശ്വാസമായി. October 14-ന് ഏജൻസി പോലും Apply ചെയ്തിട്ടില്ല എന്ന് പറഞ്ഞ കോളേജിൽ എനിക്ക് SSW എന്ന കോഴ്സിന് ഓഫർ ലെറ്റർ ലഭിച്ചു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അത് കഴിഞ്ഞ് ഫീ മുതൽ വീസ വരെ ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് എന്റെ കാര്യങ്ങൾ നടന്നത്. പിന്നീട് ഞാൻ അറിഞ്ഞു, SSW കാനഡയിലെ ഏറ്റവും demanding കോഴ്സുകളിൽ ഒന്നാണെന്നും, എനിക്ക് അഡ്മിഷൻ ലഭിച്ച കോളേജ്, ഏറ്റവും മികച്ച കോളേജുകളിൽ ഒന്നാണെന്നും. ഞാൻ ആഗ്രഹിച്ചതിനെക്കാൾ ഏറെ അനുഗ്രഹങ്ങൾ ഈശോയുടെ കരങ്ങളിൽ നിന്നും നേടി തന്ന എന്റെ അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.
Leave a Reply