കൃതജ്ഞത
അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ സുഹൃത്തിന്റെ മകൾക്കു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.
അലീന എന്ന പേരുള്ള ആ കുട്ടിക്ക്, ഭക്ഷണത്തിലൂടെ Poison ആയി, അത് ബ്രയിനിനെ ബാധിച്ചു. ബ്രയിനിൽ ബ്ലീഡിംങ്ങ് ആയതിനാൽ ആദ്യം കാണിച്ച ഹോസ്പിറ്റലിൽ നിന്നും മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. 18.09.2017-ന് കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പിറ്റേ ദിവസം വിവരമറിഞ്ഞ ഞാൻ 19.09.2017-ലെ നൊവേനയിൽ, 12 വയസ്സുള്ള അലീന എന്ന കുട്ടിക്കായി, പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അച്ചനോട് പറഞ്ഞിരുന്നു. അന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അവൾക്ക് ഒരു മണിക്കൂർ മാത്രമാണ് ഡോക്ടർമാർ സമയം പറഞ്ഞിരുന്നത്. അതുകൊണ്ട് സഭാപരമായ ശുശ്രൂഷകൾവരെ ചെയ്യാൻ പറഞ്ഞു. എന്നാൽ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതിന്റെ ഫലമായി മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നിരുന്ന കുട്ടിയിൽ നാലാം ദിവസം മുതൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. 25.09.2017-ൽ ഡിസ്ചാർജ് ലഭിച്ചു. ദൈനം ദിന ചെലവുകൾക്കായിപോലും ബുദ്ധിമുട്ടുന്ന അവർക്ക് ആശുപത്രിയിൽ ചെലവായ രണ്ടര ലക്ഷം രൂപ പലരിൽ നിന്നുമായി പിരിഞ്ഞുകിട്ടി. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിപറയുന്നതിനോടൊപ്പം ഇവിടെ വന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കുംവേണ്ടി അങ്ങ് മാധ്യസ്ഥം വഹിക്കണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ബാബു വർഗ്ഗീസ് ആലുവ
കൃതജ്ഞത
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി. കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് Ph .D ചെയ്യുവാനുള്ള ഒരവസരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. TOEFL പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച എനിക്ക് അധികം വൈകാതെ, U.K യിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയിലേക്ക് അഡ്മിഷൻ ലഭിച്ചു. എന്നാൽ Scholarship ഒന്നും ലഭിക്കാത്തതിനാൽ ആ Ph. D പ്രോഗ്രാമിന് എനിക്ക് ജോയിൻ ചെയ്യാൻ സാധിച്ചില്ല. ആ നിരാശയിൽ കുറച്ചു മാസങ്ങൾ ചിലവഴിച്ചെങ്കിലും ഞാൻ ഈ തീർത്ഥാടന കേന്ദ്രത്തിൽ വരുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. അധികം തമാസിയാതെ തന്നെ ഞാൻ, കൊച്ചിയിലുള്ള ഒരു കമ്പനിയിൽ Research Associate -ആയി ജോലിയിൽ പ്രവേശിച്ചു. Salary തീരെ കുറവായിരുന്നെങ്കിലും, അവിടുത്തെ റിസർച്ച് വർക്കുകൾ ഇഷ്ടപ്പെട്ടിരുന്ന ഞാൻ, വളരെ ആത്മാർത്ഥമായി തന്നെ ജോലി ചെയ്തു പോന്നു. അവിടെ ജോലിക്ക് കയറിയപ്പോൾ തന്നെ, അവർ എനിക്ക്, അവരുടെ കമ്പനിയുമായി കരാറുള്ള, ഒരു ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയാക്കി തരാമെന്ന വാഗ്ദാനവും നൽകി. കമ്പനിയിൽ ചെയ്യുന്ന റിസർച്ച് project, Ph. D വർക്കായി യൂണിവേഴ്സിറ്റിയിൽ submit ചെയ്യാമെന്നും, അവിടെ നിന്നും Ph. D നേടിയെടുക്കാമെന്നും അവർ എന്നെ വിശ്വസിപ്പിച്ചു. ഈ വർക്കിനായി ഞാൻ ഒത്തിരി ശ്രമിച്ചെങ്കിലും അതിൽ Collaborate ചെയ്തിരുന്ന Institute സഹകരിക്കാത്തതുകൊണ്ട് കാര്യങ്ങളെല്ലാം Delay ആയി. എന്റെ TOEFL-ന്റെ Validity തീരാറായി എന്ന് അവരെ ബോധ്യപ്പെടുത്തിയെങ്കിലും, Ph. D രജിസ്ട്രേഷനായുള്ള കാര്യങ്ങൾപോലും നടന്നില്ല. പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത്, എനിക്ക് Ph. D-ക്കായി നൽകിയ project വർക്ക് കമ്പനിയുടെ സ്വാർത്ഥലാഭം മാത്രം ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന്. Ph. D-യുടെ പേരിൽ അർഹതപ്പെട്ട ശമ്പളം പോലും തരാതെ 4 വർഷം എന്നെ അവിടെ ജോലി ചെയ്യിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇത് ഞാൻ മനസ്സിലാക്കിയെന്ന് അവർ അറിഞ്ഞതോടെ, എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഗുരു സ്ഥാനത്ത് ഞാൻ കണ്ട വ്യക്തിപോലും അതിനായി കൂട്ടു നിന്നു. കഴിഞ്ഞ ചൊവ്വാഴ്ച നിരാശ നിറഞ്ഞ മനസ്സോടെയാണ് ഞാൻ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിച്ചത്. എന്നാൽ അത്ഭുതമെന്ന് പറയട്ടെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ Apply ചെയ്ത Australian യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്മിഷൻ ഓഫറും, സ്കോളർഷിപ്പ് ഓഫറും വന്നു. ഞാൻ ആഗ്രഹിച്ചതുപോലെ Cancer Biology-യിൽ തന്നെ ഒരു Ph. D offer ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എനിക്ക് ഈ Ph.D പ്രോഗ്രാമിലേക്ക് selection കിട്ടുവാൻ , എന്റെ കഴിഞ്ഞ കമ്പനിയിലെ, റിസർച്ച് experience ഇടയാക്കി. ദൈവം നമ്മെ നടത്തുന്ന വഴികളെല്ലാം ദൈവ പരിപാലനയുടെ ഭാഗമാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. തുച്ഛമായ ശമ്പളത്തിൽ, ജോലി ചെയ്യിപ്പിക്കുവാൻ വേണ്ടി, കമ്പനിയിലെ മാനേജർ, എന്നെ ചതിച്ചപ്പോൾ “World Research Leader by 2025” എന്ന ലക്ഷ്യത്തോടെയുള്ള Ph. D സ്കോളർഷിപ്പ് നൽകി ദൈവം എന്നെ ഉയർത്തി. International Level-ൽ ആകെ 70 പേർ മാത്രമാണ് select ചെയ്യപ്പെട്ടത്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥ സഹായംകൊണ്ടുമാത്രമാണ് അതിലൊരാളാകുവാൻ എനിക്ക് സാധിച്ചത്. ഇത്രമേൽ ഞങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധാലുവും ഞങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന വി. അന്തോണിസിന് ഒരായിരം നന്ദി.
റോസ്മോൾ ജോൺസൺ
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി. കുട്ടിക്കാലം മുതലേ അമ്മയുടെ കൂടെ ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ. എനിക്ക് ഒരു ചേച്ചി മാത്രമാണ് ഉള്ളത്. ഒരു സഹോദരൻ ഇല്ലാത്തതിനാൽ ഞാൻ വളരെയേറെ വിഷമിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ പുണ്യവാളനെ ഒരു ജ്യേഷ്ഠനെപ്പോലെയാണ് കാണുന്നത്. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും സ്നേഹ സമ്പന്നനായ ഒരു ജ്യേഷ്ഠനായി എന്റെ അന്തോണിസ് പുണ്യവാളൻ എന്നും എന്റെ കൂടെയുണ്ട്. എന്റെ ഭർത്താവിന് ബിസിനസ്സായിരുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം. മുപ്പതുപേർ അവിടെ ജോലി ചെയ്തിരുന്നു. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ബിസിനസ്സ് തകരുവാൻ തുടങ്ങി. മൂന്ന് കോടിയോളം കടബാധ്യത വന്നു. ആ സമയത്ത് ഞാൻ വീണ്ടും Pregnant ആയി. ഞങ്ങൾക്കപ്പോൾ രണ്ട് കുട്ടികൾ ഉണ്ട്. ബിസിനസ്സ് തകർന്നതിനെക്കാളും എന്നെ വിഷമിപ്പിച്ചത് മറ്റൊരു വാർത്തയായിരുന്നു. എന്റെ ഭർത്താവിന്, ഓഫീസിലെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ ഞാൻ വല്ലാതെ തളർന്നു. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ മർദ്ധനവും, ചീത്തവാക്കുകളുമായിരുന്നു മറുപടി. ഞാൻ Pregnant ആയിരുന്നിട്ടുകൂടി, എന്നെ രണ്ട് മക്കളുടെയും മുന്നിൽവച്ച് അടിക്കുമായിരുന്നു. അപ്പോഴെല്ലാം ഞാൻ ഇവിടെ വന്ന് അന്തോണിസ് പ്രാർത്ഥിക്കുകയും അച്ചനോട് പ്രാർത്ഥന സഹായം ചോദിക്കുകയും ചെയ്തിരുന്നു. അച്ചൻ ഞങ്ങളുടെ കുടുംബത്തിനായി എന്നും പ്രാർത്ഥിച്ചിരുന്നു. Pregnancy period-ൽ ഞാൻ ഒരുപാട് ഭയപ്പെട്ടിരുന്നു. ആ കുരുന്നിനെ ജീവനോടെ ലഭിക്കുമെന്ന കാര്യംപോലും എനിക്ക് ഉറപ്പില്ലായിരുന്നു. അഥവാ ലഭിച്ചാൽ തന്നെ അവൻ മറ്റുകുട്ടികളെപോലെ ആയിരിക്കുമോ എന്ന കാര്യവും സംശയത്തിലായിരുന്നു. കുഞ്ഞ് ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബിസിനസ്സിന്റെ പതനം പൂർത്തിയായി. എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം ജയിലിലായി. സ്ഥാപനത്തിന്റെ ഒരു partner ഞാനായിരുന്നു. അതുകൊണ്ട് എന്റെ പേരിലും നിരവധി കേസുകൾ ഉണ്ടായിരുന്നു. വാടക കൊടുക്കുവാൻ സാധിക്കാത്തതിനാൽ ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. വളരെയേറെ തകർച്ചയിലൂടെ കടന്നുപോയെങ്കിലും എല്ലാം തരണം ചെയ്യുവാൻ അന്തോണിസ് പുണ്യവാളൻ എനിക്ക് ശക്തി നൽകി. ഇനി എന്തിന് ഇങ്ങനെയൊരു ജീവിതം? Divorce ചെയ്യാൻ എല്ലാവരും പറഞ്ഞു. പക്ഷേ പുണ്യവാളൻ മാത്രം പറഞ്ഞില്ല. അതുകൊണ്ട് ഞാനത് ചെയ്തില്ല. പ്രാർത്ഥനയാൽ അസാധ്യമായത് ഒന്നും ഇല്ലായെന്ന് എനിക്കറിയാമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ എന്റെ പ്രാർത്ഥന ഫലം കണ്ടു. ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ അദ്ദേഹം ഒരു പുതിയ മനുഷ്യനായി തീർന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് ഒരു ജോലിയുണ്ട്. കടങ്ങളെല്ലാം വീട്ടിതുടങ്ങിയിരിക്കുന്നു. മൂന്നാമത്തെ മകന് കുഴപ്പമൊന്നും ഇല്ല. അവൻ മറ്റ് കുട്ടികളെപ്പോലെ മിടുക്കനായിരിക്കുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, അന്ന് ആ സ്ഥാപനം പൂട്ടിയില്ലായിരുന്നെങ്കിൽ ഒരു വിവാഹമോചനത്തിലോ അല്ലെങ്കിൽ കൂട്ട ആത്മഹത്യയിലോ ഞങ്ങൾ എത്തുമായിരുന്നു. അതിൽ നിന്നെല്ലാം അന്തോണിസ് പുണ്യവാളൻ ഞങ്ങളെ രക്ഷിക്കുകയായിരുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്
പുണ്യവാളന്റെ കുഞ്ഞനിയത്തി
Leave a Reply