കൃതജ്ഞത- സെപ്റ്റംബര്‍ 05, 2017

കൃതജ്ഞത- സെപ്റ്റംബര്‍ 05, 2017
കൃതജ്ഞത

.

പാദുവായിലെ വി. അന്തോണിസിന് നന്ദി.

2015-ൽ Degree Pass ആയ  വ്യക്തിയാണ് ഞാൻ. അതിനുശേഷം Bank Test -നായി prepare ചെയ്തു. എന്നാൽ Exams, clear ചെയ്യുവാൻ എനിക്ക് സാധിച്ചില്ല. ചില Exams  Clear ചെയ്തെങ്കിലും, ഇന്റർവ്യൂവിൽ ഞാൻ പരാജയപ്പെട്ടു. സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ സംബന്ധിക്കുന്ന ഞാൻ, അന്തോണിസ് പുണ്യവാളന്റെ എളിയ ഭക്തനാണ്. Exams Clear ചെയ്യുവാൻ സാധിക്കാത്തതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് Employment News-ൽ Indian Navy Civilian Recruitment ശ്രദ്ധയിൽ പെട്ടത്. 2016-ൽ അതിന് Apply ചെയ്‌തെങ്കിലും, അതിനുശേഷം recruitment സംബന്ധമായ ഒരു വിവരവും അറിഞ്ഞിരുന്നില്ല. ഏകദേശം  10 മാസത്തിനു ശേഷമാണ് Exam-ന്റെ Hall Ticket വരുന്നത്. കഴിഞ്ഞ മെയ് 3-നായിരുന്നു Exam. അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചതിനുശേഷമാണ് ഞാൻ Exam എഴുതുവാൻ പോയത്. Exam centre-ൽ എത്തിയപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ ഒരുപാട് പേർ  ഈ exam എഴുതുവാൻ എത്തിയട്ടുണ്ടെന്ന് മനസ്സിലായി. അതോടെ ജോലി ലഭിക്കുമെന്ന എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. എങ്കിലും അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ, കഴിഞ്ഞ ജൂൺ 17-ന് ഞാൻ സെലക്ട് ആയി എന്നറിയിച്ചുകൊണ്ട് ഒരു Speed Post വന്നു. കൂടാതെ 10 ദിവസത്തിനുള്ളിൽ  എല്ലാ സർട്ടിഫിക്കറ്റുകളുമായി Southern Naval Command-ൽ എത്തണമെന്ന് അറിയിച്ചിരുന്നു. അത്രയും വേഗത്തിൽ Police Verification-നും, Medical Check up-ഉം നടക്കുമോ എന്ന കാര്യം സംശയമായിരുന്നു. എന്നാൽ അന്തോണിസ് പുണ്യവാളന്റെ സഹായത്താൽ, ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും പെട്ടെന്ന് തന്നെ ശരിയാക്കുവാനും നിശ്ചിത തീയതിക്ക് മുമ്പായി അത് അവിടെ സമർപ്പിക്കുവാനും സാധിച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോൾ എനിക്ക് Appointment order ലഭിച്ചു. ഇപ്പോൾ ഞാൻ Kochi Naval Base-ൽ MTS (Multi Tasking Staff) ആയി ജോലി ചെയ്യുന്നു. ഒരു central government ജോലി നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ച ഈശോയ്ക്കും എനിക്കായി മാധ്യസ്ഥം വഹിച്ച അന്തോണിസ് പുണ്യവാളനും ഒരായിരം നന്ദിയർപ്പിക്കുന്നു.

എന്ന്

ഒരു വിശ്വാസി         

 

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു.

എന്റെ ഭർത്താവ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ അവധിക്ക് വന്ന സമയത്ത് നാക്കിൽ ചെറിയ കുരുക്കളും ഒരു തടിപ്പും കണ്ടു. ഡോക്ടറിനെ കാണിച്ചപ്പോൾ Vitamins-ന്റെ കുറവാണെന്നും പറഞ്ഞ് ഗുളിക തന്നു. കാര്യമായ കുറവൊന്നും കണ്ടില്ലെങ്കിലും തിരികെ  വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നീട് നാട്ടിൽ മടങ്ങി  വന്നപ്പോൾ ഡോക്ടറെ വീണ്ടും കണ്ടു. അദ്ദേഹം Biopsy ചെയ്യുവാൻ ആവശ്യപ്പെട്ടു. റിസൾട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. കാൻസർ ആണെന്നും എത്രയും പെട്ടെന്ന് തന്നെ ഓപ്പറേഷൻ നടത്തണമെന്നും അറിയിച്ചു.   C.T സ്കാൻ ചെയ്തപ്പോഴാണ് ഡോക്ടർ വിചാരിച്ചതിനെക്കാളും വളരെ Complicated ആണെന്ന് മനസ്സിലായത്. ഉടനെ തന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകളിൽ നിന്ന്  കഴുത്തിലേക്കും   കാൻസർ വ്യാപിച്ചിട്ടുണ്ടന്ന് കണ്ടെത്തി. തുടർന്ന് ഓപ്പറേഷൻ നടത്തി Gland മുറിച്ചു കളയേണ്ടി വന്നു. Chemo, radiation എന്നിവ ചെയ്തു. ഇതിനിടയിൽ ഞാനും, friends ഉം, relatives ഉം അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പൂമാല ചാർത്തുകയും  പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. അസുഖം മാറിയാൽ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ അത്ഭുതം സംഭവിച്ചു. ഡോക്ടർ check up ചെയ്തപ്പോൾ രോഗം പൂർണ്ണമായി എന്നറിഞ്ഞു. അന്തോണിസ് പുണ്യവാളന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ് Critical condition ആയിരിന്നിട്ടുകൂടി അതിൽ നിന്നും പൂർണ്ണ മോചനം ലഭിച്ചതെന്ന് ഞങ്ങൾ ഉറച്ച്‌ വിശ്വസിക്കുന്നു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ഫിൽഡ          

 

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ കലൂർ പള്ളിയിൽ വന്ന് തുടങ്ങിയത്. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ പ്രാർത്ഥിച്ചതെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഭർത്താവ് ദുബൈയിൽ ഒരു Private Firm-ൽ ജോലി ചെയ്തു വരികയായിരുന്നു. ജീവിതം കഷ്ടിച്ച് മുൻപോട്ട് കൊണ്ടുപോകാൻ മാത്രമുള്ള വെറും തുച്ഛമായ ശമ്പളമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അവിടെ നിന്നും ഒരു പുതിയ ജോലിയിലേക്ക് പലതവണ Interview -കൾ attend ചെയ്തിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. വീടിന്റെ ലോണും, മറ്റ് കട ബാധ്യതകളും തീർത്ത് നാട്ടിൽ എന്നെങ്കിലും തിരിച്ചെത്തണമെന്നും, ഈ ജോലിയിൽ തുടർന്നാൽ അത് ഒരിക്കലും സാധിക്കുകയില്ലെന്ന് അറിയാവുന്ന ഞങ്ങൾ പ്രതീക്ഷ കൈവിടാതെ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.  അങ്ങനെയിരിക്കെ ഒരു Semi-Government സ്ഥാപനത്തിൽ നിന്നും അദ്ദേഹത്തിനെ ഇന്റർവ്യൂവിന് വിളിച്ചു. ഒരു Start up ആയതിനാൽ എന്റെ ഭർത്താവ് ആവശ്യപ്പെട്ട ശമ്പളവും മറ്റും അവർക്ക് നൽകാനാവില്ലെന്ന്, അവർ അപ്പോൾ തന്നെ അറിയിച്ചു. വളരെ വിഷമത്തോടെയാണ് അദ്ദേഹം അന്ന് ഫ്ലാറ്റിൽ തിരിച്ചെത്തിയത്. മാനസികമായി ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചു. ആരും അടുത്തില്ലാത്തതും അദ്ദേഹത്തെ തളർത്തി.          വിശ്വാസം കൈവിടാതെ ഒൻപത് ചൊവ്വാഴ്ച അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കാമെന്നും, ഒരു ചൊവ്വാഴ്ച മുഴുവൻ, ഉപവസിച്ചുകൊണ്ട് ഈ സന്നിധിയിലിരുന്ന് പ്രാർത്ഥിക്കാമെന്നും ജോലി ലഭിച്ചാൽ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നു. ഒൻപതാമത്തെ ചൊവ്വാഴ്ച്ചയ്ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്, കമ്പനിയിൽ നിന്ന് ഒരു ഫോൺ കോൾ വരികയും ,എല്ലാ documents-ഉം ആയി അടുത്ത ദിവസം തന്നെ നേരിട്ട് വരാനും ആവശ്യപ്പെട്ടു. “അന്തോണിസ്  പുണ്യവാളൻ നമ്മളെ ഒരിക്കലും കൈവിടില്ല” എന്നാണ് അന്ന് അദ്ദേഹം ഫോണിൽ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത്. പറഞ്ഞ ശമ്പളത്തിനു തന്നെ അദ്ദേഹത്തിനെ Company സെലക്ട് ചെയ്യുകയും ചെയ്തു. ഒരുപാട് സന്തോഷത്തോടെ പഴയ ജോലിയിൽ നിന്നും resign ചെയ്ത് നാട്ടിൽ തിരിച്ചെത്തുകയും വളരെ പെട്ടെന്ന് തന്നെ പുതിയ കമ്പനിയുടെ Visa ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 6-ന് പുതിയ ജോലിയിൽ പ്രവേശിച്ചു.  ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ഒപ്പം വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ  വന്ന് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്ന എല്ലാ വിശ്വാസികൾക്കുവേണ്ടിയും, എല്ലാ വൈദീകർക്കു വേണ്ടിയും പ്രാർത്ഥിച്ചുകൊണ്ട്  –              അനിഷ ലിനേക്കർ