കൃതജ്ഞത
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.
2016 മെയ് മുതൽ ഞങ്ങൾ New Zealand Study Visa കിട്ടുവാൻ ശ്രമിക്കുകയാണ്. ആദ്യം I.E.L.T.S എഴുതി. തോറ്റുപോയി. രണ്ടാമതും ശ്രമിച്ചു. എന്നാൽ അതിലും പരാജയപ്പെട്ടു. പിന്നീട് അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ച്, പരീക്ഷ എഴുതിയതിന്റെ ഫലമായി I.E.L.T.S പാസ്സായി. അതിനുശേഷം പോകുവാൻ ആവശ്യമായ തുകയ്ക്കായി, ലോൺ എടുക്കുവാൻ തീരുമാനിച്ചു. ഞങ്ങൾക്ക് ആകെ 4 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. എന്നാല്‍ വിചാരിച്ചതിലും കൂടുതൽ തുക ആ സ്ഥലമുപയോഗിച്ച് നേടുവാൻ സാധിച്ചു. കൂടാതെ സ്വർണ്ണം ഉണ്ടായിരുന്നത് വിൽക്കുകയും ചെയ്തു. അങ്ങനെ ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തുവെങ്കിലും Visa മാത്രം ലഭിച്ചില്ല. ആ സമയത്തായിരുന്നു Rules എല്ലാം മാറിയത്. ഡെപ്പോസിറ്റ് തുക നിക്ഷേപിച്ചിട്ട് ഏറ്റവും കുറഞ്ഞത് ആറ് മാസമെങ്കിലും ആയിരിക്കണമെന്ന് നിയമം വന്നു. 2017 ഫെബ്രുവരിയിൽ ഞങ്ങൾ New Zealand-ൽ പോകേണ്ടതായിരുന്നു. പക്ഷേ ഞങ്ങൾ ആ തുക നിക്ഷേപിച്ചിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വീണ്ടും കാത്തിരിക്കുന്നതിന് പകരമായി Canada ഒന്ന് try ചെയ്യുവാൻ എല്ലാവരും പറഞ്ഞു. അന്തോണിസ് പുണ്യവാളന്റെ 9 ദിവസത്തെ തിരുനാൾ നൊവേനയിൽ സംബന്ധിച്ചുകൊണ്ട് ആവശ്യമായ Papers കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു. കോളേജിലേയും, യൂണിവേഴ്സിറ്റിയിലേയും Transcript 25 ദിവസം കൊണ്ട് കിട്ടുമെന്ന് പറഞ്ഞത് 45 ദിവസമായിട്ടും കിട്ടിയില്ല. മാനസികമായി വളരെയേറെ തളർന്ന സമയമായിരുന്നു അത്. New Zealand-ൽ ഒരു വർഷത്തെ കോഴ്സിന് 18 ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. എന്നാൽ ഇന്ന് (03.07.2017) Canada Visa ഞങ്ങൾക്ക് പുണ്യവാളൻ ശരിയാക്കി തന്നു. 2 വർഷത്തെ Study Visa-യും 3 വർഷം Stay back ഉൾപ്പെടെ 5 വർഷത്തെ Visa വെറും 12 ലക്ഷം രൂപയ്ക്ക് ലഭിച്ചു. ഞങ്ങൾ ചോദിച്ചതിലും വലിയ കാര്യങ്ങൾ ചെയ്തു തന്നുകൊണ്ട് അന്തോണിസ് പുണ്യവാളൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു. വിശുദ്ധന് ഒരായിരം നന്ദി.
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഞാൻ ഈ കൃതജ്ഞത എഴുതുന്നത്, എന്റെ അന്തോണീസ് പുണ്യവാളൻ എനിക്ക് വേണ്ടി പിതാവായ ദൈവത്തോടും, ലോക രക്ഷകനായ ഈശോയോടും മാധ്യസ്ഥം വഹിച്ച് എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രശ്‌നം Solve ചെയ്ത് തന്നതിന് നന്ദി സൂചകമായാണ്. ഉയർന്ന ശമ്പളത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ജോലി ലഭിച്ചയാളാണ് ഞാൻ. എന്നാൽ ദൂർത്തും, മറ്റ് പലകാരണങ്ങളും കൊണ്ട് ഞാൻ വളരെ വലിയ കടബാധ്യതയിൽ അകപ്പെട്ടുപോയി. വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് താങ്ങാൻ പറ്റാവുന്നതിലധികം കടം എന്റെ തലയിൽ വന്നു വീണു. ലോൺ ആയിട്ടും, പലിശയായിട്ടും ഒരു വലിയ തുക തന്നെ ഞാൻ പല ബാങ്കുകൾക്കും, പലിശക്കാർക്കും കൊടുക്കേണ്ടതായി വന്നു. എന്റെ വരുമാനത്തിന്റെ ഇരട്ടിയിലധികം തുക ഞാൻ ഓരോ മാസവും E.M.I -യായി അടച്ചുകൊണ്ടിരുന്നു. നല്ല രീതിയിൽ ജീവിച്ച ഞാൻ ഒന്നിനും തികയാത്ത ഒരു ജീവിതം നയിക്കേണ്ടി വന്നു. പലരോടും കടം വാങ്ങേണ്ടി വന്നു. കടം വാങ്ങിച്ച പണം തിരികെ കൊടുക്കുവാൻ സാധിക്കാതെ വന്നപ്പോൾ, ഉണ്ടായിരുന്ന ഒരുപാട് നല്ല ബന്ധങ്ങൾ നഷ്ടപ്പെട്ടു. ആ അവസരത്തിൽ ഞാൻ വീണ്ടും അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തുടങ്ങി. ആദ്യമൊക്കെ വരുമ്പോൾ അതാതു മാസങ്ങളിലെ കാര്യങ്ങൾ നടക്കുവാൻ വേണ്ടി മാത്രമായിരുന്നു പ്രാർത്ഥിച്ചിരുന്നത്. ആ മാസത്തിലെ കാര്യങ്ങൾ നടക്കുകയും ചെയ്യുമായിരുന്നു. പിന്നീട് കടങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ ലഭിക്കുന്നതിനായി മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. കടങ്ങളെല്ലാം വീട്ടുവാനും കിട്ടുന്ന ശമ്പളം മിച്ചം വച്ച് ജീവിക്കുവാൻ ഒരവസരം നൽകണമേയെന്ന് കണ്ണീരോടെ അപേക്ഷിച്ചു. അതിന്റെ ഫലമായി, എന്റെ കടങ്ങളെല്ലാം വീട്ടുവാൻ ആവശ്യമായ തുക പലിശ രഹിതമായി നൽകുവാൻ M.D തീരുമാനിച്ചു. ഘട്ടം ഘട്ടമായി തിരികെ നൽകിയാൽ മതിയെന്നും അറിയിച്ചു. M.D sanction ചെയ്ത തുക കൊണ്ട് എന്റെ കടങ്ങളെല്ലാം തീർക്കുവാൻ സാധിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാന്യമായി ജീവിക്കുവാനുള്ള സാഹചര്യം എനിക്കിപ്പോൾ ലഭിച്ചിരിക്കുന്നു. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
പയസ്
കൃതജ്ഞത
അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
ഞാൻ ഒരു ഹിന്ദു മതവിശ്വാസിയാണ്. ഞാനും, അച്ഛനും, അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന് ബിസിനസ്സ് ആണ്. അമ്മ അദ്ധ്യാപികയാണ്. നല്ല രീതിയിൽ സന്തോഷമായി മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതത്തിൽ പെട്ടെന്നാണ് താളപ്പിഴകൾ ഉണ്ടായത്. അച്ഛൻ ചെയ്തുകൊണ്ടിരുന്ന ബിസിനസ്സ് ലാഭകരമല്ലാത്തതിനാൽ മറ്റൊരു ബിസിനസ്സിലേക്ക് പണം ചെലവാക്കിയതു മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് ഞങ്ങൾ വലിയ കടക്കെണിയിൽ അകപ്പെടുകയും വീടെല്ലാം വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തു. അപ്പോഴെല്ലാം ഞങ്ങൾ കലൂർ പള്ളിയിൽ വന്ന് അന്തോണിസ് പുണ്യവാളനോട് കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി അച്ഛന്റെ ബിസിനസ്സിൽ നേരിയ പുരോഗതി ഉണ്ടായി. അതുവരെ മറ്റൊരു രാജ്യത്തായിരുന്ന അച്ഛൻ നാട്ടിലേക്ക് മടങ്ങി വരാൻ പോവുകയാണെന്ന വിവരം ഞങ്ങളെ അത്യധികം സന്തോഷിപ്പിച്ചു. ഇത്രയേറെ സന്തോഷിച്ചെങ്കിലും എന്തോ വലിയൊരു ആപത്ത് വരുവാനിരിക്കുന്നുവെന്ന് മനസ്സ് പറയുന്നതുപോലെ തോന്നി. ആപത്തുകൾ ഇല്ലാതെ രക്ഷിക്കണമേയെന്ന് ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കോളജിൽ നിന്നും മടങ്ങി വരുമ്പോൾ എനിക്കും അമ്മയ്ക്കും ഒരു accident ഉണ്ടായി. ഞങ്ങളുടെ വണ്ടി ഒരു K.S.R.T.C ബസ്സിൽ തട്ടി മറിയുകയും, ഞങ്ങൾ ബസ്സിന്റെ അടിയിൽ പോവുകയും ചെയ്തു. എന്നാൽ അന്തോണിസ് പുണ്യവാളന്റെ സഹായംകൊണ്ട് അത്ഭുതകരമായി ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഇത് പുണ്യവാളന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. വി. അന്തോണിസിന് നിറമിഴികളോടെ നന്ദിയർപ്പിക്കുന്നു.
ലക്ഷ്മി