Post

കൃതജ്ഞത- ഒക്ടോബർ 24, 2017

കൃതജ്ഞത   അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു നേഴ്സാണ്. 2009-ൽ Permanent Residence Status-ൽ ഞാൻ ഫാമിലിയോടൊപ്പം കാനഡയിൽ settle ചെയ്യാൻ പോയി. രണ്ട് പ്രാവശ്യം അവിടുത്തെ nursing പരീക്ഷ എഴുതിയെങ്കിലും എനിക്ക് വിജയിക്കുവാൻ സാധിച്ചില്ല. ഒരു ജോലി ലഭിക്കാത്തതിനാലും, മറ്റ് ചില കാരണങ്ങളാലും എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്റെ രണ്ട് പെൺകുട്ടികളും കാനഡയിലെ സ്കൂളിൽ പഠനം ആരംഭിച്ചതിനാൽ അവരെ അവിടെ അനുജത്തിയുടെ Family-യുടെ കൂടെ നിർത്തിയിട്ട് ഞാൻ നാട്ടിലേക്ക് തിരിച്ച്‌...

Post

കൃതജ്ഞത- ഒക്ടോബർ 17, 2017

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച വ്യക്തിയാണ്. പല ജില്ലകളിലായി 27 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്ത ഏതാനും സഹപ്രവർത്തകർക്കെതിരെ ഞാൻ അച്ചടക്ക നടപടികൾ എടുത്തതിന്റെ പേരിൽ അവരിൽ ചിലർ എനിക്ക് വിരോധികളായി മാറി. പുറമേ എന്നോട് ബഹുമാനവും അനുസരണവും അവർ കാട്ടിയിരുന്നുവെങ്കിലും എനിക്കെതിരായി വ്യാജപരാതികൾ വിജിലൻസിന് അയച്ചുകൊണ്ടിരുന്നു. എനിക്കെതിരായി 18 കള്ളക്കേസുകൾ വിജിലൻസ് മുമ്പാകെ എത്തി. തിരുവനന്തപുരത്തു നിന്നും വിജിലൻസ് ഉദ്യോഗസ്ഥർ ഞാൻ ജോലി ചെയ്ത...

Post

കൃതജ്ഞത- ഒക്ടോബർ 10, 2017

കൃതജ്ഞത   അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണീസ് പുണ്യവാളന് നന്ദി. കഴിഞ്ഞ മൂന്ന്‍  വർഷമായി എല്ലാ ചൊവ്വാഴ്ചയും,  ദിവ്യബലിയിലും, നൊവേനയിലും, ആരാധനയിലും മുടങ്ങാതെ സംബന്ധിക്കുന്ന വ്യക്തിയാണ് ഞാൻ. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി നിരവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ രണ്ട് എഞ്ചിനീയറിംഗ് കോളജുകളിൽ ജോലി ചെയ്യാൻ സാധിച്ചു. ഒരു ഗവർൺമെന്റ് ജോലി ലഭിക്കുന്നതിനായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുകയും കഴിഞ്ഞ 100 ചൊവ്വാഴ്ച്ചകളായി ഈ ആവശ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ 100 ചൊവ്വാഴ്ചകൾ പൂർത്തിയാക്കുന്നതിന് തൊട്ട് മുമ്പ്...

Post

കൃതജ്ഞത- ഒക്ടോബർ 03, 2017

കൃതജ്ഞത   പാദുവായിലെ വി. അന്തോണിസിന് ഒരായിരം നന്ദി. ഞാൻ 2016 -ൽ B.Tech ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ വ്യക്തിയാണ്. Campus Placement -ൽ ഞാൻ ആഗ്രഹിച്ച ബാങ്കിൽ എനിക്ക് ജോലി ലഭിച്ചില്ല. I.T മേഖലയിൽ ജോലി ചെയ്യാൻ എനിക്കൊരു താത്പര്യവും ഉണ്ടായിരുന്നില്ല. അതിനാൽ ഫൈനൽ എക്സാമ്സ് കഴിഞ്ഞയുടനെ ഞാൻ ബാങ്ക് കോച്ചിങ്നായി ചേർന്നു. ഒരു വർഷം Prepare ചെയ്തിട്ടും എനിക്ക് ജോലി ലഭിച്ചില്ല. ബാങ്ക് ജോലി എന്ന സ്വപ്‍നം ഉപേക്ഷിച്ചു പോകുവാനും ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ...

Post

കൃതജ്ഞത- സെപ്റ്റംബര്‍ 26, 2017

കൃതജ്ഞത   അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ പേര് അനീറ്റ. ഞാൻ ചെറുപ്പം മുതലേ അമ്മയുടെ കൂടെ ഈ ദേവാലയത്തിൽ വരുമായിരുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്.ഞാൻ ഒരു നേഴ്സാണ്. ഒത്തിരി പ്രാവശ്യം ശ്രമിച്ചതിനെ തുടർന്നാണ് എനിക്ക് IELTS score 7 ലഭിച്ചത്. തുടർന്ന്   ഞാൻ Australia-ലേക്ക് പോകുവാൻ Paper submit ചെയ്തു. അതിനുശേഷം വളരെയേറെ അലയേണ്ടി വന്നു. Paper works ചെയ്യാൻ നിരവധി തടസ്സങ്ങൾ നേരിട്ടു. ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും...

Post

കൃതജ്ഞത- സെപ്റ്റംബര്‍ 19, 2017

കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. എന്റെ പപ്പയ്ക്ക്  ലഭിച്ച അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. എപ്പോഴും കലൂർ പള്ളിയുടെ മുമ്പിൽക്കൂടി പോകാറുണ്ടെങ്കിലും പള്ളിയിൽ കയറുകയോ പ്രാർത്ഥിക്കുകയോ ചെയ്യാറില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പുണ്യവാളന്റെ നൊവേനയിൽ സംബന്ധിക്കുവാൻ തീരുമാനിച്ചു. രണ്ടാമത്തെ    നൊവേനയിൽ  പങ്കെടുത്തു കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ അപകടം വരുന്നതായിട്ട് തോന്നി. ഉടനെ തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ ആ തോന്നൽ ശരിയാണെന്ന് തോന്നുംവിധം എന്റെ...

Post

കൃതജ്ഞത- സെപ്റ്റംബര്‍ 12, 2017

കൃതജ്ഞത അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന വിശ്വാസിയാണ് ഞാൻ. എന്റെ വല്ല്യച്ചനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. വല്ല്യച്ചന് കുറച്ചു മാസങ്ങൾക്ക് മുമ്പ് തൊണ്ടയിൽ വേദന അനുഭവപ്പെട്ടിരുന്നു. ആദ്യമൊന്നും അത് കാര്യമാക്കിയില്ല. ഒടുവിൽ വേദന സഹിക്കാതായപ്പോഴാണ് എല്ലാവരോടും പറഞ്ഞത്. പിന്നീട് ഒരു ഡോക്ടറെ കാണുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. കാൻസറാകുവാൻ സാധ്യതയുള്ളതിനാൽ അതിന്റെ ടെസ്റ്റും നടത്തുവാൻ നിർദ്ദേശിച്ചു. കാൻസർ ആണെങ്കിൽ തന്നെ അത് നാവിന്റെ അടിയിലായിട്ടാണ് കാണുന്നത്. അതുകൊണ്ട്...

Post

കൃതജ്ഞത- സെപ്റ്റംബര്‍ 05, 2017

കൃതജ്ഞത . പാദുവായിലെ വി. അന്തോണിസിന് നന്ദി. 2015-ൽ Degree Pass ആയ  വ്യക്തിയാണ് ഞാൻ. അതിനുശേഷം Bank Test -നായി prepare ചെയ്തു. എന്നാൽ Exams, clear ചെയ്യുവാൻ എനിക്ക് സാധിച്ചില്ല. ചില Exams  Clear ചെയ്തെങ്കിലും, ഇന്റർവ്യൂവിൽ ഞാൻ പരാജയപ്പെട്ടു. സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ സംബന്ധിക്കുന്ന ഞാൻ, അന്തോണിസ് പുണ്യവാളന്റെ എളിയ ഭക്തനാണ്. Exams Clear ചെയ്യുവാൻ സാധിക്കാത്തതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് Employment News-ൽ Indian Navy Civilian Recruitment ശ്രദ്ധയിൽ പെട്ടത്....

Post

കൃതജ്ഞത- ഓഗസ്റ്റ് 29, 2017

കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ യാക്കോബായ സഭയിലെ ഒരംഗമാണ്. കഴിഞ്ഞ ഒൻപത് വർഷമായി കലൂർ പള്ളിയിൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്നു. ചെറുതും വലുതുമായ, ഒട്ടേറെ അനുഗ്രഹങ്ങൾ എനിക്ക്  അന്തോണിസ്  പുണ്യവാളനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഞാൻ ഒരു സർക്കാർ ജീവനക്കാരനായിരുന്നു. എന്റെ സഹോദരങ്ങൾക്ക് തൊഴിൽ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു ബസ് വാങ്ങിച്ചു കൊടുത്തു. എന്റെ ഫാദറിന്റെ പേരിലായിരുന്നു ബസ്. ഫാദറിന്റെ മരണശേഷം കാശ് എല്ലാം കൊടുത്തു തീർന്നെങ്കിലും പഴയ ഉടമസ്ഥനിൽ നിന്നും ബസ്  മറ്റാരുടെയും...

Post

കൃതജ്ഞത- ഓഗസ്റ്റ് 22, 2017

കൃതജ്ഞത   പാദുവായിലെ വി. അന്തോണിസിന് നന്ദി. ഒത്തിരി പ്രായമായിട്ടും വിവാഹജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ സാധിക്കാതെ വിഷമിക്കുകയായിരുന്നു ഞാൻ. ആലോചനകൾ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ്  ഞാൻ കലൂർ പള്ളിയിൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തീരുമാനിച്ചത്. മൂന്നാമത്തെ നൊവേന കഴിഞ്ഞപ്പോൾ തന്നെ ഒരു നല്ല വിവാഹാലോചന വന്നു. അന്ന് ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചു ‘ എന്റെ അപ്പച്ചൻ മരിച്ചു പോയതാണ്. അവിടുന്ന് എന്റെ അപ്പച്ചനെ പോലെ എനിക്ക് വേണ്ട കാര്യങ്ങളെല്ലാം ഈശോയെകൊണ്ട് നടത്തിച്ചു തരണമേയെന്ന്’. നല്ല...