കൃതജ്ഞത	– ഏപ്രിൽ 17, 2018
Post

കൃതജ്ഞത – ഏപ്രിൽ 17, 2018

കൃതജ്ഞത   അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്റെ പിതാവിന് വളരെ അപ്രതീക്ഷിതമായി 11 K.V ലൈനിൽ നിന്നും ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുകയും ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ 5 മണിക്കൂറോളം  അവിടെ കിടന്നു. Connection പുനഃസ്ഥാപിക്കുവാൻ KSEB ജീവനക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തത്തിന്റെ ശരീരത്തിന്റെ അടുത്തു കിടന്നിരുന്ന ഇരുമ്പ് കമ്പിയിലൂടെ 6,7 തവണ കൂടി ആഘാതം...

കൃതജ്ഞത	– ഏപ്രിൽ 03, 2018
Post

കൃതജ്ഞത – ഏപ്രിൽ 03, 2018

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ഡിഗ്രി ചെയ്തത് മുബൈയിലായിരുന്നു. അത് കഴിഞ്ഞ് അവിടെ തന്നെ ഒരു Advertising ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ മഞ്ഞപ്പിത്തം ബാധിക്കുകയും അതു കൂടുതലാകുകയും ചെയ്തു. എന്റെ അമ്മ ഇവിടെ വന്നു പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. തത്ഫലമായി ഞാൻ സുഖം പ്രാപിച്ചു. എന്നാൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ടെസ്റ്റ് വേണ്ടി വന്നതിനാൽ ആ                    ജോലിയിൽ എനിക്ക് തുടരുവാൻ സാധിച്ചില്ല....

കൃതജ്ഞത	– മാർച്ച് 20, 2018
Post

കൃതജ്ഞത – മാർച്ച് 20, 2018

കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു വ്യക്തിയാണ്. എന്റെ കോളജ് കാലഘട്ടം മുതൽ തന്നെ അന്തോണിസ് പുണ്യവാളന്റെ വിശ്വാസിയാണ്. പല വിഷമഘട്ടത്തിലും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഒരേയൊരു സഹോദരിക്ക് ഇപ്പോൾ 49 വയസ്സുണ്ട്. അവിവാഹിതയാണ്. കുറച്ച്‌ മാസങ്ങൾക്ക് മുമ്പ് ചേച്ചിയുടെ വലത് കാലിന്റെ മുട്ടിന് താഴെയായി ഒരു മുഴ കാണപ്പെടുകയും ആഴ്ചകൾകൊണ്ട് ആ...

കൃതജ്ഞത	– മാർച്ച് 13, 2018
Post

കൃതജ്ഞത – മാർച്ച് 13, 2018

കൃതജ്ഞത നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി. ഞാൻ ഒരു CSI വിശ്വാസിയാണ്. ആറ് വർഷം നീണ്ടു നിന്ന ചികിത്സകൾക്കു ശേഷം               2017-ൽ അന്തോണിസ് പുണ്യവാളനോട് മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാനൊരു കുട്ടിയെ ഗർഭം ധരിച്ചു.  Pregnant ആയതിനുശേഷം എനിക്ക് എപ്പോഴും ശാരീരിക അസ്വസ്ഥതകൾ ആയിരുന്നു. കിടക്കുവാൻ പോലും വളരെ ബുദ്ധിമുട്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം എനിക്ക് ഉറക്കം കുറവായിരുന്നു. ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല.   ആകെ 15 മിനിറ്റ് മാത്രമായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. എല്ലാം Pregnancy related...

കൃതജ്ഞത	– മാർച്ച് 6, 2018
Post

കൃതജ്ഞത – മാർച്ച് 6, 2018

കൃതജ്ഞത അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.    ഞാനൊരു ഓർത്തഡോക്സ് സഭാ വിശ്വാസിയാണ്. എന്റെ മകന്റേത് ഒരു Arranged marriage ആയിരുന്നു. ഒരു പൈസപോലും സ്ത്രീധനം വാങ്ങാതെ, യാതൊരു ഡിമാന്റും ഇല്ലാതെ, സാമ്പത്തികം കുറഞ്ഞ വീട്ടിൽ നിന്നും ഞങ്ങൾ വീട്ടുകാർ ആലോചിച്ചു നടത്തിയതായിരുന്നു ആ വിവാഹം. എന്നാൽ     അവൾ മറ്റുള്ളവരുമായി ഇടപഴകുകയോ, എന്തെങ്കിലും കാര്യം ചോദിച്ചാൽ മറുപടി പറയുകയോ ചെയ്തിരുന്നില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും വീട്ടിൽ  ബഹളമുണ്ടാക്കിയിരുന്നു. അവസാനം, അവളുടെ  വീട്ടുകാരുമായി സംസാരിച്ചപ്പോൾ, അവൾ  മാനസിക രോഗത്തിന്...

കൃതജ്ഞത	– ഫെബ്രുവരി 27, 2018
Post

കൃതജ്ഞത – ഫെബ്രുവരി 27, 2018

കൃതജ്ഞത   നന്മകളുടെ നിറകുടവും, എളിമയുടെ ദർപ്പണവുമായ അന്തോണിസ് പുണ്യവാളന് നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങൾക്കു ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു.   ഒരു ജോലിക്കുവേണ്ടി ഒരുപാടു നാളായി എന്റെ സഹോദരി ശ്രമിക്കുന്നു. അവസാനം Railway station master, post-ലേക്കുള്ള written test-ഉം ഇന്റർവ്യൂവും പാസ്സായി മെഡിക്കലിനായി എത്തിയപ്പോൾ ചെവിക്ക്, ഒരു ചെറിയ പ്രശ്‌നം കാരണം വീണ്ടും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും 100% ഇല്ലാത്തതു കാരണം ചെന്നൈയിൽ പോയി വിശദമായ ഒരു...

കൃതജ്ഞത	– ഫെബ്രുവരി 20, 2018
Post

കൃതജ്ഞത – ഫെബ്രുവരി 20, 2018

കൃതജ്ഞത   അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി. ഞാൻ C.A ഫൈനൽ വിദ്യാർത്ഥിനി ആയിരുന്നു. ഒരു പ്രാവശ്യം എക്സാം എഴുതിയപ്പോൾ pass ആകണമേയെന്ന് ഇവിടെ വന്ന് പ്രാർത്ഥിച്ചെങ്കിലും പാസ്സായില്ല. പക്ഷേ ഞാൻ എന്റെ വിശ്വാസം കൈവിട്ടില്ല. രണ്ടാം പ്രാവശ്യം എക്സാം എഴുതുന്നതിന് മുമ്പായി  ഇവിടെ വന്ന് പ്രാർത്ഥിക്കുകയും പൂമാല ചാർത്താമെന്ന് നേരുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ഞാൻ എക്സാം എഴുതി. പോകുന്ന വഴി എനിക്ക് ഒരു Accident ഉണ്ടായെങ്കിലും  തളരാതെ എക്സാം എഴുതി. പല...

കൃതജ്ഞത	– ഫെബ്രുവരി 13, 2018
Post

കൃതജ്ഞത – ഫെബ്രുവരി 13, 2018

കൃതജ്ഞത   അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ അനുജത്തിക്ക് ലഭിച്ച രോഗസൗഖ്യത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. 2017 ജൂലൈയ് 22 -ന്  എന്റെ അനുജത്തി ജിനു തോമസ് (38) ബ്രെയിൻ ട്യുമർ സർജറിക്ക് വിധേയമായി. അവളുടെ സർജറി വളരെ പ്രയാസമേറിയതായിരുന്നു.  അത് ഡോക്ടർമാർ തലേ ദിവസം ഞങ്ങളെ അറിയിച്ചു. “പ്രാർത്ഥിക്കുക”  എന്ന് മാത്രം ഡോക്ടേഴ്സ് ഞങ്ങളോട് പറഞ്ഞു. അവളെ നേരിട്ട് അറിയാവുന്നവരും അല്ലാത്തവരും ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് പ്രാർത്ഥിച്ചു. 10 മണിക്കൂർ...

കൃതജ്ഞത	– ഫെബ്രുവരി 6, 2018
Post

കൃതജ്ഞത – ഫെബ്രുവരി 6, 2018

കൃതജ്ഞത   അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. 2007-ൽ, ഞാനൊരു ജോലിക്കുവേണ്ടിയാണ് ഇടുക്കിയിൽ നിന്നും വി. അന്തോണിസിന്റെ അനുഗ്രഹം കൊണ്ടു നിറഞ്ഞ എറണാകുളത്തേക്ക് വന്നത്. അന്നു മുതൽ ഇന്നുവരെയുള്ള ,എന്റെ ജീവിതത്തിലെ, എല്ലാ അനുഗ്രഹങ്ങളും, എനിക്ക് ലഭിച്ചത് വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെയാണ്. അതിൽ ഏറ്റവും നിർണ്ണായകമായ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കാനും എന്റെ വിശ്വാസം എല്ലാവരുടെയും മുന്നിൽ ഏറ്റുപറയുവാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹയർ സെക്കൻഡറി ടീച്ചർ, ജോലിക്കായി ഞാൻ ഒത്തിരി നാളായി കാത്തിരിക്കുന്നു. അതിനായി പരിശ്രമിക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ...

കൃതജ്ഞത- ജനുവരി 30, 2018
Post

കൃതജ്ഞത- ജനുവരി 30, 2018

കൃതജ്ഞത പാദുവായിലെ വി. അന്തോണിസിന് നന്ദി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ച്‌ പ്രാർത്ഥിച്ചതിന്റെ ഫലമായി   ലഭിച്ചതാണ് ഞങ്ങളുടെ രണ്ട് കുഞ്ഞു മക്കൾ. അതിൽ ഒരാൾക്ക് പെട്ടെന്നൊരു ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നീട് അവൻ സംസാരിക്കുമ്പോൾ നാവ് കുഴഞ്ഞുപോവുകയും നടക്കുമ്പോൾ കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് pneumonia ആണെന്നാണ്. ഡിസ്ചാർജ് ആയിട്ടും കുഞ്ഞിന്റെ നിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. Medicine-ന്റെ effect ആണെന്നാണ് ഡോക്ടർ പറഞ്ഞത്. Treatment-ൽ തൃപ്‌തി തോന്നാത്തതുകൊണ്ട് മറ്റൊരു ഹോസ്പിറ്റലിലേക്ക്...