കൃതജ്ഞത – മെയ് 15, 2018

കൃതജ്ഞത	– മെയ് 15, 2018

കൃതജ്ഞത                                           29/05/2018

 

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ വിവാഹം 2016-ൽ ആയിരുന്നു. വിവാഹത്തിന് മുൻപ് ഏകദേശം 5 വർഷക്കാലം ഒരുപാട് Exams എഴുതി ഞാൻ ജോലിക്ക് ശ്രമിച്ചിരുന്നു. എനിക്കൊരു ജോലി ലഭിക്കുക എന്നത്,  എന്റെ വീട്ടുകാരുടെ വലിയൊരു ആഗ്രഹമായിരുന്നു. വിവാഹശേഷം ഭർത്താവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെ ഞാൻ വീണ്ടും Exams എഴുതി, ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ഭർത്താവും, അദ്ദേഹത്തിന്റെ പിതാവും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നവരാണ്. അവരും എനിക്കു വേണ്ടി പ്രാർത്ഥിച്ചു. വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ Pregnant ആയി. പിന്നീട് ചില പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് Complete bed rest നിർദ്ദേശിക്കപ്പെട്ടു. കുഞ്ഞിന്  കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാൻ വേണ്ടി ഞങ്ങൾ  അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.   ആ സമയത്ത്, ഞാൻ നേരത്തെ എഴുതിയ ഒരു എക്സാമിൽ വിജയിച്ചതായി അറിയിപ്പ് വന്നു. പിന്നീട് Certification Verification-ന് വേണ്ടി, ബാംഗ്ലൂരിൽ പോകേണ്ടതായി വന്നു. അതും ഡോക്ടർ Complete Bed Rest നിർദ്ദേശിച്ചിട്ടുള്ള സമയത്ത്. ദീർഘദൂര യാത്രയായതിനാൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതിനുശേഷം ബാംഗ്ലൂരിലേക്ക് പോയി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ അവിടെ പോയി മടങ്ങി വരാൻ സാധിച്ചു. 2018 ജനുവരിയിൽ ഞാൻ, ആരോഗ്യമുള്ള ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് 45 ദിവസമായപ്പോൾ, നേരത്തെ നടന്ന Certificate Verification-ന്റെ തുടർച്ചയായി തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. ആ യാത്രയിലും അന്തോണിസ് പുണ്യവാളൻ കാത്തു. അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമായി എനിക്ക് Central Government സർവീസിൽ ജോലി ലഭിച്ചു. കുഞ്ഞിന് മൂന്ന് മാസമായപ്പോൾ ഞാൻ ജോലിയിൽ പ്രവേശിച്ചു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി.

 

അവിടുത്തെ ദാസി

 

കൃതജ്ഞത                                                   29/05/2018

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.                                              ഞാൻ ഒരു നഴ്‌സാണ്. കഴിഞ്ഞ രണ്ട് വർഷമായി IELTS പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ജോലി ചെയ്തുകൊണ്ട് പഠിക്കുവാൻ സാധിക്കാതെ വന്നപ്പോൾ   Resign ചെയ്തിട്ടാണ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. നാലു Modules-നും 7 ലഭിച്ചാൽ മാത്രമേ European രാജ്യങ്ങളിൽ നഴ്‌സായി ജോലി ചെയ്യാൻ കഴിയുകയുള്ളൂ. ആദ്യ തവണ എഴുതിയപ്പോൾ രണ്ടെണ്ണത്തിന് 6.5-ഉം രണ്ടെണ്ണത്തിന് 7-ഉം ലഭിച്ചു. മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് അത് വലിയ Score തന്നെയായിരുന്നു. അപ്പോൾ ഞാനും എന്റെ വീട്ടുകാരും വിചാരിച്ചു, ഇനിയും നന്നായി Prepare ചെയ്താൽ ഉറപ്പായും score 7  ലഭിക്കുമെന്ന്. ഞാൻ വീണ്ടും പഠിച്ചു. പരീക്ഷ എഴുതി. പക്ഷേ നിരാശയായിരുന്നു ഫലം. 3 എണ്ണത്തിന്  7 കിട്ടിയെങ്കിലും writing-ന് ലഭിച്ച score 6 മാത്രമായിരുന്നു. എങ്കിലും എല്ലാവരും എന്നെ support ചെയ്തു. ഞാൻ വീണ്ടും എഴുതി. ഏകദേശം ഒന്നര വർഷത്തോളം ഞാൻ ഇതിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടു. ആറ്‌ പ്രാവശ്യം എഴുതിയെങ്കിലും ഞാൻ പരാജയപ്പെട്ടു. Career-ലും വലിയ Gap ആയി. തുടർന്ന് ബന്ധുക്കളും അയൽക്കാരുമൊക്കെ എന്നെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. ജോലിക്ക് പോകുവാൻ മടിയായിട്ടാണ് ഞാൻ ഇങ്ങനെ വീട്ടിൽ നിൽക്കുന്നതെന്ന് എല്ലാവരും പറഞ്ഞു. പരീക്ഷ എഴുതുവാൻ 12,000/- രൂപയും പഠിക്കുവാൻ വേറെ ചെലവുകളും ഉള്ളതിനാൽ പഠനം തുടരുവാൻ ബുദ്ധിമുട്ടായിരുന്നു. Gap വന്നതുകൊണ്ട് ഗൾഫ് രാജ്യങ്ങളിലേക്കും പോകുവാൻ സാധിക്കാത്ത സ്ഥിതിയായി. എനിക്ക് ജോലി ഇല്ലാത്തതിനാൽ എന്നെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന എന്റെ കുടുംബം പട്ടിണിയിലായി. അങ്ങനെ  ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്ന സമയത്താണ് ഞാൻ കലൂർ പള്ളിയിൽ വരുന്നത്. ഇവിടെ കൃതജ്ഞതകൾ വായിക്കുന്നത് കേട്ടപ്പോൾ എന്നിൽ, വീണ്ടും പ്രതീക്ഷ ഉണർന്നു. ഒൻപതാഴ്ച നൊവേനയിൽ സംബന്ധിക്കാമെന്നും എന്നെ കൈവിടല്ലേയെന്നും ഉള്ളുരുകി പ്രാർത്ഥിച്ചു. ആറാമത്തെ ആഴ്ച ആയപ്പോൾ ഞാൻ Exam എഴുതി. റിസൾട്ട് വന്നപ്പോൾ എനിക്ക് ഒരു 7.5-ഉം ബാക്കിയുള്ളതിനെല്ലാം 7-ഉം ഉണ്ടായിരുന്നു. ഒൻപതാമത്തെ ആഴ്ച ആയപ്പോഴേക്കും U.K യിലേക്കുള്ള ഇന്റർവ്യൂവിൽ ഞാൻ പാസ്സായി ഓഫർ ലെറ്ററും ലഭിച്ചു. Free recruitment ആയതിനാൽ ഒരു രൂപ പൈസ പോലും  മുടക്കില്ലാതെ പോകാമെന്നു മാത്രമല്ല എക്സാമിനു വേണ്ടി ചെലവാക്കിയ തുക Refund-ഉം ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി.

JEENA

 

Leave a Reply

Your email address will not be published.