കൃതജ്ഞത – ഏപ്രിൽ 17, 2018

കൃതജ്ഞത	– ഏപ്രിൽ 17, 2018

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്റെ പിതാവിന് വളരെ അപ്രതീക്ഷിതമായി 11 K.V ലൈനിൽ നിന്നും ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുകയും ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ 5 മണിക്കൂറോളം  അവിടെ കിടന്നു. Connection പുനഃസ്ഥാപിക്കുവാൻ KSEB ജീവനക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തത്തിന്റെ ശരീരത്തിന്റെ അടുത്തു കിടന്നിരുന്ന ഇരുമ്പ് കമ്പിയിലൂടെ 6,7 തവണ കൂടി ആഘാതം ഏറ്റു.    പിതാവ് തിരിച്ചെത്താതിനാൽ അന്വേഷിച്ച് ചെന്നപ്പോഴാണ് ഞങ്ങൾ ഇതറിയുന്നത്. അപ്പോൾ തന്നെ ഞങ്ങൾ അന്തോണിസ് പുണ്യവാളനെ വിളിച്ചപേക്ഷിച്ചു. അത്ഭുതമെന്ന് പറയട്ടെ, ഇത്രയും തവണ വൈദ്യുത ആഘാതമേറ്റ് കിടന്ന പിതാവിനെ ഞങ്ങൾ വിളിച്ചപ്പോൾ തന്നെ കണ്ണ് തുറന്നു. ഉടനെ തന്നെ ഞങ്ങൾ അദ്ദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചു. അവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. മുറിവുകൾ ആഴത്തിലുള്ളതാണെങ്കിലും ആന്തരികാവയവങ്ങൾക്ക് ആഘാതമേറ്റിട്ടില്ലെന്ന് ഡോക്ടടേഴ്സ് അറിയിച്ചു.           30% burn ഉണ്ടെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനിലയും, പ്രായവും കണക്കിലെടുക്കുമ്പോൾ ഇത് ഗുരുതരാവസ്ഥയാണെന്നും നന്നായി പ്രാർത്ഥിക്കണമെന്നും ഡോക്ടർ പറഞ്ഞു. വൈദ്യുത ആഘാതമേറ്റ ശരീര ഭാഗങ്ങൾ വെന്തുപോയിരുന്നു. അദ്ദേഹത്തിന്റെ മുറിവുകൾ ദിവസവും clean ചെയ്ത് മരുന്ന് വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ മൂന്ന് തവണ ഓപ്പറേഷന് വിധേയനായി. കാര്യങ്ങളെല്ലാം വീണ്ടും ഗുരുതരമായിക്കൊണ്ടിരുന്നു. എങ്കിലും വിശ്വാസം കൈവിടാതെ ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുകയും ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. 60 ദിവസം കഴിഞ്ഞപ്പോൾ അപ്പച്ചനെ അവർ ICU-വിൽ നിന്നും റൂമിലേക്ക് മാറ്റി. അതിനുശേഷം  ഒരു മാസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ലഭിക്കുകയും ചെയ്തു. ഈശോയുടെ അനുഗ്രഹത്താൽ അപ്പച്ചൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഭക്ഷണം കഴിക്കുവാനും അല്പ സമയം നടക്കുവാനും സാധിക്കുന്നുണ്ട്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ജിയോ കാക്കൂർ              

 

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധൻ, തമ്പുരാന്റെ കൈയ്യിൽ നിന്നും ഞങ്ങൾക്ക് നേടിതന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

എന്റെ പേര് സിനി എന്നാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. വിവാഹശേഷം ആറ് മാസം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ചികിത്സകൾ ആരംഭിച്ചു. ഒരുപാടുനാൾ പ്രശസ്തമായ   ആശുപത്രിയിൽ  ചികിത്സ നടത്തി. സാമ്പത്തികമായും, മാനസികമായും തകർന്നുകൊണ്ടിരുന്നതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാനും, പൂമാല ചാർത്തുവാനും ആരംഭിച്ചു. ഒരു കുഞ്ഞുമായി ഈ തിരുസന്നിധിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് നല്കണമേയെന്ന് എപ്പോഴും അപേക്ഷിച്ചുകൊണ്ടിരുന്നു. ചികിത്സകൾ കൊണ്ട് കാര്യമായ പുരോഗതി ഉണ്ടാവാത്തതിനാൽ ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചു.    എങ്കിലും ഞങ്ങൾ വിശ്വാസം കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപേക്ഷകൾ ശ്രവിക്കുന്ന എന്റെ കർത്താവ് എന്റെ ആവശ്യം നടത്തിതരുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഒൻപത് വർഷത്തെ നീണ്ട പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ഒരു കുഞ്ഞിനെ നൽകി ദൈവം ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച    അനുഗ്രഹമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഈ കത്തിലൂടെ വിശുദ്ധനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

സിനി & അജി

കോലഞ്ചേരി  

 

കൃതജ്ഞത

 

പാദുവായിലെ വിശുദ്ധ അന്തോണിസേ, കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന ഭക്തയാണ് ഞാൻ. എന്നെ അലട്ടികൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു എന്റെ ജോലി. മാനസികമായി ഒരുപാട് പ്രയാസങ്ങൾ ഇതുമൂലം ഞാൻ അനുഭവിച്ചിട്ടുണ്ട്. കുത്തുവാക്കുകൾ വളരെയധികം കേട്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം എന്നെ മോചിപ്പിച്ച്‌ എനിക്കൊരു ഗവൺമെന്റ് ജോലി നല്കി എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിന് ഞങ്ങൾ അങ്ങയോട് നന്ദിപറയുന്നു.

ഒരു വീട്, ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അതിനായി അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടും,2     ഞങ്ങൾക്ക് സ്വപ്നം പോലും കാണാനാവാത്ത വിധത്തിലുള്ള, വളരെ മനോഹരമായ വീട്, ഞങ്ങൾക്ക് പണിയുവാൻ സാധിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ   കാര്യങ്ങളെല്ലാം,  തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങൾക്ക് ലഭിക്കുകയും ഒരു വർഷം കൊണ്ട് വീടു പണി   പൂർത്തിയാവുകയും ചെയ്തു.           അന്തോണിസ് പുണ്യവാളന്റെ കൃപാ കടാക്ഷം ഒന്നുകൊണ്ടു മാത്രമാണ് ഇത് സാധ്യമായതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നു.

എന്റെ മോന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കാനഡയിലേക്ക് Higher Studies-നായി പോവുക എന്നത്. ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവൻ ആഗ്രഹിച്ച കോളേജിൽ നല്ലൊരു കോഴ്സിന് അഡ്മിഷൻ ലഭിച്ചതും കാനഡയിലേക്ക് പോകുവാൻ സാധിച്ചതും. പാദുവായിലെ വി. അന്തോണിസേ, അങ്ങ് എന്നിലും, എന്റെ കടുംബത്തിന്റെ മേലും വർഷിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

 

അങ്ങയുടെ വിനീത ദാസി     

Leave a Reply

Your email address will not be published.