കൃതജ്ഞത – ഏപ്രിൽ 03, 2018

കൃതജ്ഞത	– ഏപ്രിൽ 03, 2018

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ഡിഗ്രി ചെയ്തത് മുബൈയിലായിരുന്നു. അത് കഴിഞ്ഞ് അവിടെ തന്നെ ഒരു Advertising ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ മഞ്ഞപ്പിത്തം ബാധിക്കുകയും അതു കൂടുതലാകുകയും ചെയ്തു. എന്റെ അമ്മ ഇവിടെ വന്നു പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. തത്ഫലമായി ഞാൻ സുഖം പ്രാപിച്ചു. എന്നാൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ടെസ്റ്റ് വേണ്ടി വന്നതിനാൽ ആ                    ജോലിയിൽ എനിക്ക് തുടരുവാൻ സാധിച്ചില്ല. പിന്നീട് ഒരു ജോലിയിലും സ്ഥിരമായി തുടരുവാൻ സാധിച്ചില്ല. അവസരം കിട്ടുമ്പോഴെല്ലാം ഞാൻ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.   ഉപരിപഠനത്തിന് വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ആ വർഷത്തെ intake സമയം അവസാനിച്ചുവെന്നും, ഉദ്ദേശിക്കുന്ന കോഴ്സിന് അഡ്മിഷൻ ലഭിക്കുവാൻ സാധ്യതയില്ലെന്നും പല ഏജൻസിയിൽ നിന്നും അറിയിച്ചു. എന്നാൽ ഞാൻ ആഗ്രഹിച്ച കോഴ്‌സിന് ആ വർഷം തന്നെ അഡിമിഷൻ ശരിയായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന സമയമായിരുന്നു. അതുകൊണ്ട് ഒരു ലോണിനായി ശ്രമിക്കുവാൻ തുടങ്ങി. തടസ്സങ്ങളുണ്ടായെങ്കിലും ലോൺ പാസ്സായി. അവസാനം ഫീസ് അടച്ചു വന്നപ്പോഴേക്കും കോഴ്സ് ആരംഭിക്കുകയും visa-ക്ക് apply ചെയ്യാനുള്ള സമയപരിധി കഴിയുകയും ചെയ്തിരുന്നു. അതിനാൽ visa ലഭിക്കുവാനുള്ള സാധ്യത കുറവായിരുന്നു. ആ സമയങ്ങളിൽ ഞാൻ ഇവിടെ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ മുടങ്ങാതെ സംബന്ധിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി visa ലഭിച്ചു. 2016 ഒക്ടോബർ 15-ന്, Higher studies-നായി ഞാൻ പാരീസിൽ എത്തി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

Dinu Eaglear Thomas

 

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ വി.   അന്തോണിസിന് നന്ദി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് എനിക്ക് കാലുവേദന അനുഭവപ്പെടുമായിരുന്നു. ആദ്യമൊന്നും അത് കാര്യമാക്കിയിരുന്നില്ല. ദിവസങ്ങൾക്കകം എനിക്ക് നടുവേദനയും വന്നു. അവസാനം എഴുന്നേൽക്കുവാനോ, നടക്കുവാനോ സാധിക്കാതെയായി. അങ്ങനെ ഞാൻ ഡോക്ടറെ കാണുകയും മരുന്നു കഴിക്കുകയും ചെയ്തു. പക്ഷേ യാതൊരു കുറവും ഉണ്ടായില്ല. വീണ്ടും മറ്റൊരു ഡോക്ടറെ കണ്ടു. അപ്പോഴും മാറ്റമൊന്നും ഉണ്ടായില്ല. കൂടാതെ നടുവിന് വളവും വന്നു. അവസാനം വീൽ ചെയറിലായി. നടുവിന്റെ ഞരമ്പ് ജാമാണെന്നും,  കാലിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കുറവാണെന്നും അതുകൊണ്ടാണ് ഈ വിധം വേദനയെന്നും ഡോക്ടേഴ്സ് പറഞ്ഞു. പല ചികിത്സകൾ നടത്തിയിട്ടും, അസുഖം മാറുന്നത് പോയിട്ട്,  വേദനയ്ക്ക് ശമനംപോലും ഉണ്ടായില്ല. കഠിനമായ വേദന കാരണം രാത്രി ഉറങ്ങുവാൻ സാധിച്ചിരുന്നില്ല. എന്റെ ബലം ക്ഷയിച്ചു തുടങ്ങിരുന്നു. ഞാൻ തളർന്നുപോകുമോ എന്നുപോലും ഭയപ്പെട്ടു. അങ്ങനെ വിഷമിച്ചു നിൽക്കുന്ന അവസ്ഥയിലാണ് എന്റെ ചേട്ടൻ മകൾ എനിക്കുവേണ്ടി ഇവിടെ അപേക്ഷ സമർപ്പിച്ചത്. അത്ഭുതമെന്ന് പറയട്ടെ, പിറ്റേ ദിവസം തന്നെ ഒരു വൈദ്യനെക്കുറിച്ച് അറിയുവാൻ സാധിച്ചു.      എന്റെ നടുവിന്റെ ഞരമ്പ് ജാമാണെന്നും നടുവ് ഒരു വശത്തേക്ക് ചരിഞ്ഞുപോയെന്നും വൈദ്യരും പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വീണ്ടും ഭയമായി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. വൈദ്യർ ചികിത്സ ആരംഭിച്ചു. നടുവിന് ബെൽറ്റ് ഇട്ട് വലിച്ച്‌ ചരിവ് നേരെയാക്കി.  കിഴിയും കുഴമ്പും കൊണ്ട് വേദന മാറുകയും നടക്കുവാനും ഇരിക്കുവാനും സാധിക്കുകയും ചെയ്തു. പക്ഷേ ചികിത്സ കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ബലക്കുറവ് അനുഭവപ്പെട്ടു. വീണ്ടും നടക്കുവാൻ സാധിക്കാതെയായി. തളർന്നുപോകുമെന്ന ചിന്ത വീണ്ടും വന്നു തുടങ്ങി. എന്നാൽ ആ അവസ്ഥയിൽ തന്നെ ഞാൻ നൊവേനയിൽ സംബന്ധിക്കുവാൻ തീരുമാനിച്ചു. ആദ്യത്തെ നൊവേനയിലും ആരാധനയിലും ഞാൻ കണ്ണീരോടെയാണ് സംബന്ധിച്ചത്. അത്ഭുതമെന്ന് പറയട്ടെ, നൊവേന കഴിഞ്ഞ് ഇവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ ബലമില്ലാതിരുന്ന കാലിന് ബലം കിട്ടുകയും, വേദന മാറുകയും ചെയ്തു. പിന്നീട് ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല.         അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യേശുവിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ക്രിസ്റ്റീന

കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എനിക്ക് തമ്പുരാനിൽ നിന്നും അന്തോണിസ് പുണ്യവാളൻ നേടിത്തന്ന  വലിയ അനുഗ്രഹമാണ് ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. ഞാൻ ഒരു യാക്കോബായ വിശ്വാസിയാണ്. ബിസിനസ്സ് തകർന്നതിനാൽ സാമ്പത്തികമായി ഞങ്ങൾ പിന്നിലാണ്. എന്റെ മകൾ പുറത്തു പോയാൽ മാത്രമേ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുകയുള്ളൂവെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. താമസിക്കുന്ന വീടിന് ലോൺ എടുത്തിട്ടുണ്ട്. അത് അടക്കുവാനും ഞങ്ങൾക്ക് സാധിക്കുന്നില്ല. എന്റെ മകൾ B.Com പൂർത്തിയാക്കിയാണ്. തുടർന്ന് പഠിക്കണമെങ്കിൽ വിദ്യാഭ്യാസം വളരെ ചിലവേറിയതാണ്. കാനഡയാണ് ചിലവ് കുറഞ്ഞ സ്ഥലം. ആയതിനാൽ അവിടെ പോകാമെന്ന് മകൾ തീരുമാനിച്ചു.   ഞാനും മകളും കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒൻപത് ചൊവ്വാഴ്ച നൊവേന കൂടാമെന്നും മകൾ നേർന്നു. കോളേജ് select ചെയ്തു. കോഴ്സ് select ചെയ്തു. എന്നാൽ ഓഫർ ലെറ്റർ കിട്ടണമെങ്കിൽ 1st  സെമസ്റ്റർ ഫീസ് മുഴുവനും അടക്കണം. അതിനുള്ള തുക ഞങ്ങളുടെ കൈയ്യിൽ ഇല്ലായിരുന്നു. ഞങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. കുറച്ചു പണം കസിൻസിന്റെ അടുക്കൽ ചോദിക്കാമെന്ന് വിചാരിച്ചു. അത്ഭുതമെന്ന് പറയട്ടെ അവർ മുഴുവൻ തുകയും നൽകി ഞങ്ങളെ സഹായിച്ചു. ഓഫർ ലെറ്റർ കിട്ടി എന്നാൽ Visa apply ചെയ്യണമെങ്കിൽ Living expense തുക അടയ്ക്കണം. അതിന് എന്തുചെയ്യുമെന്ന് ഓർത്ത് ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു..  അത്ഭുതമെന്ന് പറയട്ടെ, ഒൻപത് നൊവേന തീരുന്നതിന് മുമ്പായി ആ തുക ശരിയാകുകയും, visa ലഭിക്കുകയും ചെയ്തു. ഓഫർ ലെറ്റർ കിട്ടിയതും, വിസ ലഭിച്ചതും,  മകൾ പോയതും എല്ലാം ചൊവ്വാഴ്ചകളിൽ ആയിരുന്നു. കഴിഞ്ഞ ജനുവരി 10-ന് അവിടെ ഒരു ജോലി ലഭിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രമാണ് ഞങ്ങളുടെ  കുടുംബം രക്ഷപ്പെട്ടതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.   വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

ദിനു                          

 

Leave a Reply

Your email address will not be published.