കൃതജ്ഞത – മാർച്ച് 6, 2018

കൃതജ്ഞത	– മാർച്ച് 6, 2018

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.    ഞാനൊരു ഓർത്തഡോക്സ് സഭാ വിശ്വാസിയാണ്. എന്റെ മകന്റേത് ഒരു Arranged marriage ആയിരുന്നു. ഒരു പൈസപോലും സ്ത്രീധനം വാങ്ങാതെ, യാതൊരു ഡിമാന്റും ഇല്ലാതെ, സാമ്പത്തികം കുറഞ്ഞ വീട്ടിൽ നിന്നും ഞങ്ങൾ വീട്ടുകാർ ആലോചിച്ചു നടത്തിയതായിരുന്നു ആ വിവാഹം. എന്നാൽ     അവൾ മറ്റുള്ളവരുമായി ഇടപഴകുകയോ, എന്തെങ്കിലും കാര്യം ചോദിച്ചാൽ മറുപടി പറയുകയോ ചെയ്തിരുന്നില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും വീട്ടിൽ  ബഹളമുണ്ടാക്കിയിരുന്നു. അവസാനം, അവളുടെ  വീട്ടുകാരുമായി സംസാരിച്ചപ്പോൾ, അവൾ  മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന കുട്ടിയാണെന്ന് അവർ തന്നെ സമ്മതിക്കുകയുണ്ടായി.   പിന്നീട് അവർ, അവളെ കൂടെ കൊണ്ടുപോകുകയും,  ചികിത്സകൾക്കു ശേഷം തിരികെ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. തുടർന്ന്  ഏതാനും മാസങ്ങൾ പ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോയി. അതിനിടയിൽ അവൾ Pregnant ആവുകയും ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.   . ആ കുഞ്ഞ് ഞങ്ങളുടെ ഓമനയായി വളർന്നു വന്നു. അവൾ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ, ആ കുഞ്ഞിനെ കരുതി  ഞങ്ങൾ സഹിച്ചിരുന്നു. ഒരു ദിവസം എന്റെ മരുമകൾ, എന്റെ ഭാര്യയുമായി നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കുകയും, അത് ചോദിച്ച മകനോട് മോശമായി രീതിയിൽ അവൾ സംസാരിച്ചപ്പോൾ അവൻ ഒന്ന് അടിക്കുകയും ചെയ്തു. അവൻ തന്നെ  അവളുടെ വീട്ടുകാരെ വിളിച്ചു വരുത്തി കാര്യങ്ങൾ തുറന്നു പറഞ്ഞു. എന്നാൽ അവർ, അവളെ ന്യായികരിച്ചുകൊണ്ട് സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്കും രോഷം അടക്കുവാൻ സാധിച്ചില്ല. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അവരെ കുറ്റപ്പെടുത്തി എന്തൊക്കെയോ പറഞ്ഞുപോയി. ഒടുവിൽ അവർ, മകളെയും കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി. ആ സംഭവത്തിനു ശേഷം എനിക്കൊന്ന് മയങ്ങുവാൻ പോലും സാധിച്ചിരുന്നില്ല. എന്റെ കൊച്ചുമോനെ ഇനി  കാണുവാനാകുമോ?  അവർ എന്നെങ്കിലും  തിരിച്ചു വരുമോ? ഇതൊന്നും എനിക്കറിയില്ലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ ആവശ്യത്തിനായി കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. അങ്ങനെയിരിക്കെ, ഒരു ഞായാറാഴ്ച എനിക്ക് ഒന്നിനും ഒരു ഉത്സാഹവുമില്ലായിരുന്നു. ഞാൻ ആകെ ദുഃഖിതനായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് കലൂർ പള്ളിയിൽ പോകണമെന്ന് തോന്നുകയും കുറേ സമയം , ഇവിടെയിരുന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയും ചെയ്തു. ആ മാസം 18-ന് ഞങ്ങളുടെ ഇടവക പള്ളിയിൽ തിരുനാൾ ആരംഭിക്കുകയായിരുന്നു. അതിനുമുമ്പായി മരുമകളെയും, കൊച്ചുമകനെയും തിരികെ ലഭിക്കുവാൻ ഞാൻ അപേക്ഷിച്ചു. അത്ഭുതമെന്ന് പറയട്ടെ, തിരുനാൾ തുടങ്ങുന്നതിന്റെ തലേദിവസം അവർ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങി വന്നു. ഇപ്പോൾ അവൾ, വളരെ സ്നേഹത്തോടെ ഞങ്ങളോട് പെരുമാറുകയും വീട്ടിലെ ജോലികളിൽ സഹകരിക്കുകയും ചെയ്യുന്നു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

       കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.  2011-ൽ ഞാൻ, Engineering പഠിക്കാൻ തമിഴ്നാട്ടിലെ ഒരു കോളേജിൽ join ചെയ്തു. ആറ് മാസം കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിൽ ഒരു മുഴ കണ്ടു. ആദ്യം നിസാരമായി കരുതിയെങ്കിലും വേദനയും, മുഴയുടെ വലുപ്പവും കൂടി കൂടി വന്നു. അവസാനം ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലുകളായ Artery-യിലും Veins –ലും,    ട്യൂമറുകൾ ഉണ്ടെന്ന് കണ്ടെത്തി.     മരുന്നുകൊണ്ട് മാറ്റുവാൻ സാധിക്കില്ലെന്നും ഓപ്പറേഷൻ വേണമെന്നും ഡോക്ടേഴ്സ് അറിയിച്ചു. പക്ഷേ ഓപ്പറേഷൻ ചെയ്യുന്നത്  വളരെ പ്രശ്നമാണെന്നും അവർ പറഞ്ഞു.         അവസാനം ഓപ്പറേഷൻ ചെയ്യാനാവാതെയും, മരുന്നുകൾ കൊണ്ട് പ്രയോജനമില്ലാതാവുകയും ചെയ്തു. പിന്നീട്, കഠിനമായ  വേദനയുടെ ദിനങ്ങളായിരുന്നു. ഓപ്പറേഷൻ ചെയ്യുവാൻ സാധിക്കാത്തതിനാൽ വേദന സഹിച്ച്‌ ഞാൻ തളർന്നുപോകുവാൻ തുടങ്ങി. എങ്കിലും വേദനയുള്ള ഭാഗങ്ങളിലെല്ലാം ബാൻഡേജ് ഇട്ട് ഞാൻ പരീക്ഷ എഴുതി.  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ,  2015-ൽ, ഒരു വിഷയത്തിനുപോലും fail ആകാതെ ഞാൻ Engineering പാസ്സായി.  Engineering മൂന്നാം വർഷം പഠിക്കുമ്പോൾ തന്നെ ഞാൻ Campus placed ആയിരുന്നു. എന്നാൽ ജോലി ചെയ്യുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അഞ്ച് മാസം training കഴിഞ്ഞപ്പോൾ രോഗം വീണ്ടും കൂടുകയും തലച്ചോറിലേക്കുള്ള Blood circulation കുറയുകയും ചെയ്തു. സഹിക്കാനാവാത്ത തലവേദന കാരണം ഓപ്പറേഷൻ നടത്തുവാൻ തന്നെ തീരുമാനിച്ചു. ഒപ്പേറഷൻ Risk ആണെന്ന് ഡോക്ടർമാർ ആദ്യമേ തന്നെ അറിയിച്ചിരുന്നു. B.P യിൽ Variation വന്നാൽ Internal bleeding ഉണ്ടാകുമെന്നും പറഞ്ഞു. ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ട് ഓപ്പറേഷന്  വിധേയമായി.   പക്ഷേ, ഓപ്പറേഷൻ കഴിഞ്ഞ്, നാലാം ദിവസം Blood Vessels പൊട്ടി bleeding ഉണ്ടാവാൻ തുടങ്ങി. പെട്ടെന്ന് തന്നെ വീണ്ടും re-open ചെയ്ത് stitch ഇട്ടു. അതിനുശേഷം വളരെ സൂക്ഷിക്കണമെന്ന് ഡോക്ടേഴ്സ് പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും വേദന തുടങ്ങി. ശരീരം തളരുവാൻ തുടങ്ങി. ഡോക്ടേഴ്സ് പറഞ്ഞു – ഞങ്ങൾക്കൊന്നും ചെയ്യുവാൻ സാധിക്കില്ലെന്ന് ആദ്യമേ പറഞ്ഞതായിരുന്നല്ലോ എന്ന്. ആശ്രയത്തിനായി ആരും ഇല്ലാതായപ്പോൾ ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുകയും കൃതജ്ഞത സമർപ്പിക്കാമെന്ന് നേരുകയും ചെയ്തു. പിന്നീട്  എല്ലാ ചൊവ്വാഴ്ചയും, ഞാൻ ഇവിടെ വന്ന് മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങി. അതിനുശേഷം ഇതുവരെ എനിക്ക്  യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല  . എന്റെ ജീവിതം തിരികെ തന്ന അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി. കൃതജ്ഞത എഴുതുവാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.                                                                അന്ന ഫിലിപ്പ്

       കൃതജ്ഞത

  പാദുവായിലെ വി. അന്തോണിസിന് നന്ദി.

വർഷങ്ങളായി കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന വിശ്വാസിയാണ് ഞാൻ. അതിന്റെ ഫലമായി നിരവധി അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ Brother-in-law-യ്ക്ക് ദുബൈയിൽ വച്ച് നടത്തിയ scanning-ൽ urinary bladder-ൽ ഒരു growth ഉണ്ടെന്നും, അത് മസിലിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും, രോഗത്തിന്റെ 3rd  സ്റ്റേജ് ആണെന്നും അവിടുത്തെ ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞ ഞങ്ങൾ മാനസികമായി തകർന്നുപോയി. അന്നുമുതൽ ഞങ്ങളെല്ലാം വി. അന്തോണിസിന്റെ മാധ്യസ്ഥം യാചിച്ച്‌ ആ കുടുംബത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നവംബർ മാസത്തിലെ അവസാന ചൊവ്വാഴ്‍ച, രോഗശാന്തി ശുശ്രൂഷയിൽ പങ്കെടുമ്പോൾ ആ കുടുംബം മാത്രമായിരുന്നു എന്റെ മനസ്സിൽ. ആ കുടുംബത്തിന്റെ സന്തോഷം നിലനിർത്തി കൊടുക്കണമേയെന്ന് ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അവളുടെ ഫോൺ വന്നു. Urine culture test നടത്തിയതിന്റെ റിസൾട്ട് നെഗറ്റീവ് ആണെന്നും ആയതിനാൽ കാൻസർ ആകുവാനുള്ള സാധ്യത ഇനി  50% മാത്രമാണെന്നും അറിഞ്ഞു. അത് ഞങ്ങൾക്കൊരു വലിയ ആശ്വാസമായി. ഉടനെ തന്നെ അവർ നാട്ടിലേക്ക് വരുകയും ഇവിടെയുള്ള Urologist -നെ കണ്ടു. സർജറി എത്രയും വേഗം നടത്തണമെന്നും Biopsy കഴിഞ്ഞാൽ മാത്രമേ തീർത്തുപറയുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ  പറഞ്ഞു. ആ ദിവസങ്ങളിലെല്ലാം ഞാനും ഞങ്ങളുടെ കുടുംബാംഗങ്ങളും ഇവിടെ വന്ന് പ്രാർത്ഥിക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഡിസംബർ 27-ന് Biopsy റിസൾട്ട് വന്നപ്പോൾ കാൻസറിന്റെ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും, Treatment നിർത്തരുതെന്ന് ഡോക്ടർ അറിയിച്ചു. അതിനുളള സൗകര്യം ദുബൈയിൽ തന്നെ ചെയ്തു തരാമെന്നും പറഞ്ഞു. അവർ അവിടെ എത്തി ചികിത്സ തുടരുകയും ചെയ്തു. ഇപ്പോൾ അവളുടെ Husband ജോലിയിൽ  rejoin ചെയ്തു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഉണ്ണിശോയിൽ നിന്നും ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം  അങ്ങേ മാധ്യസ്ഥം അപേക്ഷിക്കുന്ന എല്ലാവർക്കും അങ്ങയുടെ അത്ഭുതം അനുഭവിക്കുവാൻ ഇടവരുത്തണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഷാലി                                                                                                                                         

Leave a Reply

Your email address will not be published.