കൃതജ്ഞത – മാർച്ച് 13, 2018

കൃതജ്ഞത	– മാർച്ച് 13, 2018

കൃതജ്ഞത

നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു CSI വിശ്വാസിയാണ്. ആറ് വർഷം നീണ്ടു നിന്ന ചികിത്സകൾക്കു ശേഷം               2017-ൽ അന്തോണിസ് പുണ്യവാളനോട് മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാനൊരു കുട്ടിയെ ഗർഭം ധരിച്ചു.  Pregnant ആയതിനുശേഷം എനിക്ക് എപ്പോഴും ശാരീരിക അസ്വസ്ഥതകൾ ആയിരുന്നു. കിടക്കുവാൻ പോലും വളരെ ബുദ്ധിമുട്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം എനിക്ക് ഉറക്കം കുറവായിരുന്നു. ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല.   ആകെ 15 മിനിറ്റ് മാത്രമായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. എല്ലാം Pregnancy related ആയിരിക്കും എന്നാണ് കരുതിയത്.    അഞ്ച് മാസം കഴിഞ്ഞപ്പോൾ എന്റെ കഴുത്തിൽ ഒരു മുഴ കണ്ടു. ഡോക്ടറിനെ കാണുകയും,  തുടർന്ന് നടത്തിയ ടെസ്റ്റിൽ നിന്ന് അത് കാൻസർ ആണെന്ന് അറിയുകയും ചെയ്തു. എന്റെ കാലിൽ Blood clot വന്നു. വളരെ നീരും, വേദനയും ആയിരുന്നു. എനിക്ക് നടക്കുവാനോ, കാല് സ്വന്തമായി ഉയർത്തി കട്ടിലിൽ വയ്ക്കുവാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവിടെവച്ച് ഞാൻ, ദൈവത്തിന്റെ ഇടപെടൽ കണ്ടു. ഒരുപാട് ഡോക്ടർമാരും, നഴ്സുമാരും എന്നെ സഹായിച്ചു. പക്ഷേ,    ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന കാര്യത്തിൽ,  അവർക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.      എങ്കിലും ഞാൻ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. Chemo അല്ലാതെ, ആറ് മാസം മുമ്പ് കണ്ടുപിടിച്ച Immunotherapy എന്ന ചികിത്സ ആരംഭിച്ചു. അത് work ചെയ്യുമെന്ന പ്രതീക്ഷ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ആദ്യത്തെ treatment-ൽ തന്നെ എന്റെ കഴുത്തിലെ മുഴ പോയി. വലിയ Side effects ഒന്നും ഇല്ലാതെ Treatment മുന്നോട്ട് പോയി. മൂന്ന് മാസം കഴിഞ്ഞ് നടത്തിയ Scanning-ൽ വളരെയധികം Improvement കണ്ടു. അധികം താമയിയാതെ ഞാൻ പൂർവ്വ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങി വന്നു. അതുകൊണ്ട് എനിക്ക് നാട്ടിൽ വരുവാനും കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുവാനും സാധിച്ചു. Treatment ആരംഭിക്കുന്നതിന് മുമ്പായി എനിക്ക് എന്റെ കുട്ടിയെ നഷ്ടപ്പെട്ടിരുന്നു. ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം, വിശുദ്ധന്റെ മാധ്യസ്ഥതയാൽ  ലഭിച്ച    വലിയ സൗഖ്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്യുന്നു.

സിർലി ജീവൻ

U.S.A    

 

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞാനും ഭർത്താവും ഖത്തറിൽ ആയിരുന്നു.  ഓസ്ട്രേലിയയിലേക്ക് Migrate ചെയ്യാൻ, ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചിരുന്നു. അതിനായി അവിടെ ഒരു ഏജൻസിയെ സമീപിക്കുകയും ചെയ്തു. അവർ ഞങ്ങൾക്കു വേണ്ടി paper വർക്കുകൾ നീക്കി. ദൈവകൃപയാൽ ഞങ്ങളെ, Australian Government, Visa Apply ചെയ്യാൻ ക്ഷണിച്ചു. ആ സമയം ഞാൻ Pregnant ആയിരുന്നു. 2016, നവംബറിൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ ദൈവം നൽകി. കുഞ്ഞിനെയും ഞങ്ങൾ Visa, Application-നിൽ ഉൾപ്പടുത്തി. അതുവരെ എല്ലാം ഭംഗിയായി നടന്നു. തുടർന്ന് ഒരുപാട് നാൾ, ഞങ്ങൾ പ്രതീക്ഷിക്കാത്ത വിധം താമസമുണ്ടായി. അത് Government-ൽ നിന്നുള്ള Verification കാരണമാണെന്ന് ഏജൻസി പറഞ്ഞു. അങ്ങനെയിരിക്കെ 2017, ജൂൺ 20-ന് ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയിലേക്ക് Australian High commission-ൽ നിന്ന് കോൾ വന്നു. എന്റെ job verification കോൾ ആയിരുന്നു അത്. ആ   കോൾ ലഭിച്ച ഓഫീസർ  അവരുമായി സംസാരിച്ചു. അതിനുശേഷം എനിക്ക് ലഭിച്ചത് ഔദ്യോഗികമായ ഒരു കത്തായിരുന്നു. എന്റെ job verification-ൽ അവർ തൃപ്തരല്ല എന്നതായിരുന്നു സാരാംശം. മാത്രമല്ല ഞാൻ അവരെ തെറ്റായ documents കൊടുത്തു കബളിപ്പിക്കുവാൻ ശ്രമിച്ചതായി അവർ സംശയിക്കുന്നുവെന്നും കത്തിലുണ്ടായിരുന്നു. മറുപടിക്കായി അവർ എനിക്ക് 28 ദിവസം നൽകി. ഞാൻ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിച്ചില്ലെങ്കിൽ Application reject ആകുമെന്ന് മാത്രമല്ല  മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിലേക്കുള്ള എന്റെ  എല്ലാവിധ visa application-നുകളും Ban ചെയ്യുമെന്ന അവസ്ഥയുമായി. അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതിനുശേഷം ഞാൻ വീണ്ടും പഴയ കമ്പനിയിലേക്ക് പോയി ആവശ്യമായ documents collect ചെയ്ത് submit ചെയ്തു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ Police clearance സർട്ടിഫിക്കറ്റ് submit ചെയ്യാൻ immigration department ആവശ്യപ്പെട്ടു. അതോടെ ഞങ്ങൾക്ക്   വീണ്ടും  പ്രതീക്ഷ  കൈവന്നു. ഞങ്ങൾ കൂടുതൽ സമയം  പ്രാർത്ഥനയിൽ അഭയപ്പെട്ടു അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ച്‌ പ്രാർത്ഥിച്ചതിന്റെ ഫലമായി 2018 ജനുവരി 2-ന് ഞങ്ങൾക്ക് P.R ലഭിച്ചു. ഞാൻ submit ചെയ്ത എല്ലാ documents-ഉം Genuine ആണെന്ന് അവർക്ക് ബോധ്യപ്പെട്ടു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.       .

Teena                     

          കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.

ഞാൻ അന്തോണിസ് പുണ്യവാളന്റെ ഭക്തയാണ്. നാളുകളേറെയായി ഒരു വിദേശ ജോലിക്കായി  ശ്രമിക്കുന്നു.     2016-ൽ എനിക്ക് വിദേശത്ത് ജോലി ലഭിച്ചു. പക്ഷേ medical unfit ആയതുകാരണം പോകുവാൻ സാധിച്ചില്ല. എന്റെ chest X ray-യിൽ ഒരു Spot ഉണ്ടായതു കാരണമാണ് മെഡിക്കൽ Unfit ആയത്. അതിനുശേഷം, ഞാൻ പല ഡോക്ടേഴ്സിനെ കാണുകയും X ray എടുക്കുകയും ചെയ്തു. എല്ലാവരുടെയും മറുപടി ഒന്നായിരുന്നു.  കുട്ടിക്കാലത്ത് വന്ന എന്തോ Infection-ന്റെ spot ആണെന്നും,  അത് ഇനി ഒരിക്കലും മാറുകയില്ലെന്നും,  ഇങ്ങനെ X ray-യിൽ           Spot ഉള്ളവർ ആരും തന്നെ മെഡിക്കലിൽ Fit ആകില്ലായെന്നും പറഞ്ഞു.  എങ്കിലും ഞാൻ കലൂർ പള്ളിയിൽ വന്ന് അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പിന്നീട് ഖത്തറിൽ എനിക്കൊരു ജോലി ശരിയായി. പക്ഷേ നാട്ടിൽ മെഡിക്കൽ ചെയ്തപ്പോൾ അവരും ഈ Spot കാരണം മെഡിക്കൽ നൽകുവാൻ  സാധിക്കില്ലെന്നും  ഒരു blank മുദ്രപത്രത്തിൽ sign ചെയ്തു കൊടുത്താൽ മെഡിക്കൽ തരാമെന്നും പറഞ്ഞു. അവിടെ പോയി മെഡിക്കൽ ചെയ്തിട്ട് പ്രശ്‌നം വന്നാൽ എന്റെ സ്വന്തം risk-ലാണ് പോയതെന്ന് കാണിക്കുവാൻ വേണ്ടിയായിരുന്നു ഇത്. എനിക്ക് പരിചയമുള്ളവർ എല്ലാവരും തന്നെ എന്തിനാണ് ഇത്രയും Risk എടുത്ത് പോകുന്നതെന്ന് ചോദിച്ചു? എങ്കിലും ഞാൻ തീരുമാനം മാറ്റിയില്ല. അന്തോണിസ് പുണ്യവാളൻ എന്റെ പ്രാർത്ഥന കേൾക്കുമെന്ന് എനിക്കുറപ്പായിരുന്നു.     ഖത്തറിൽ എത്തി, മെഡിക്കൽ ചെയ്തു. Chest X-ray-യുടെ റിപ്പോർട്ട് ഇതുവരെ ആരും പറയാത്തത് ആയിരുന്നു. X-ray-യിൽ കണ്ടിരുന്ന Spot, Blood vessel-ന്റെ ending ആണെന്ന് അവർ പറഞ്ഞു.  Fully normal ആയ റിപ്പോർട്ട് ആയിരുന്നു. അതുകൊണ്ട് എന്റെ മെഡിക്കലിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.   അടുത്ത ദിവസം തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി.

നിജി രാജൻ

പത്തനംതിട്ട