കൃതജ്ഞത – ഫെബ്രുവരി 27, 2018

കൃതജ്ഞത	– ഫെബ്രുവരി 27, 2018

കൃതജ്ഞത

 

നന്മകളുടെ നിറകുടവും, എളിമയുടെ ദർപ്പണവുമായ അന്തോണിസ് പുണ്യവാളന് നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങൾക്കു ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു.   ഒരു ജോലിക്കുവേണ്ടി ഒരുപാടു നാളായി എന്റെ സഹോദരി ശ്രമിക്കുന്നു. അവസാനം Railway station master, post-ലേക്കുള്ള written test-ഉം ഇന്റർവ്യൂവും പാസ്സായി മെഡിക്കലിനായി എത്തിയപ്പോൾ ചെവിക്ക്, ഒരു ചെറിയ പ്രശ്‌നം കാരണം വീണ്ടും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും 100% ഇല്ലാത്തതു കാരണം ചെന്നൈയിൽ പോയി വിശദമായ ഒരു പരിശോധന നടത്തുവാൻ പറഞ്ഞു. അത് കഴിഞ്ഞ്  ആറ് മാസം കൂടുമ്പോൾ  നടത്തുന്ന ടെസ്റ്റിൽ എപ്പോഴെങ്കിലും fail ആയാൽ Post degrade ചെയ്യുമെന്നും അറിയിച്ചു .

ഏറെ നാളത്തെ പ്രാർത്ഥനയുടെയും, പരിശ്രമത്തിന്റെയും ഫലമായി കിട്ടിയ ജോലിയുടെ ഭാവി ഇങ്ങനെയായല്ലോ എന്നോർത്ത് ഞങ്ങൾ ഒത്തിരി വിഷമിച്ചു. ചെന്നൈയിൽ പോകുന്നതിന് മുമ്പായി ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. പിറ്റേ ദിവസം പരിചയമുള്ള ഒരു റെയിൽവേ ഓഫീസറനെ വിളിച്ചന്വേഷിച്ചപ്പോൾ ടെസ്റ്റ് fail ആയാലും same ഗ്രേഡുള്ള വേറെ പോസ്റ്റ് കിട്ടുമെന്ന് അറിഞ്ഞു. അങ്ങനെ ചെന്നൈയിൽ പോയി detailed ear ടെസ്റ്റ് ചെയ്തു. അത്ഭുതമെന്ന് പറയട്ടെ, അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ  യാതൊരു തടസ്സവും ഇല്ലാതെ ടെസ്റ്റ് പാസ്സാവുകയും ഒത്തിരി ആഗ്രഹിച്ച ജോലിയിൽ തന്നെ പ്രവേശിക്കുവാൻ സാധിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം ഇവിടെ അനുഗ്രഹത്തിനായി, വരുന്ന മക്കളുടെ അപേക്ഷകൾ ശ്രവിക്കണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഒരു വിശ്വാസി  

കൃതജ്ഞ

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ ജീവിതത്തിൽ അന്തോണിസ് പുണ്യവാളൻ വഴിയായി ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 5 വർഷമായി. കുഞ്ഞുങ്ങൾ ഇല്ലാത്ത ദുഃഖം ഞങ്ങളുടെ കുടുംബത്തെ വല്ലാതെ തളർത്തിയിരുന്നു. സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും ഞാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നു. ചികിത്സകൾക്കായി ധാരാളം പണം ചെലവാക്കുകയും കുറേ മരുന്നുകൾ കഴിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ മരുന്നുകളുടെ സഹായത്തോടെ ഞാൻ pregnant ആയെങ്കിലും അത് നഷ്ടപ്പെട്ടു. അതേ തുടർന്ന് നടത്തിയ പരിശോധനകളിൽ ചില കുഴപ്പങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, ഇനി ഗർഭിണിയാകുവാൻ സാധ്യതയില്ലെന്ന് ഡോക്ടർ അറിയിച്ചു. മരുന്നുകൾ എല്ലാം Stop ചെയ്യാനും ഡോക്ടർ പറഞ്ഞു.       താങ്ങാനാവാത്ത വേദനയോടെയാണ് അന്ന് ഹോസ്‌പിറ്റലിൽ നിന്നും മടങ്ങിയതെങ്കിലും, അന്തോണിസ് പുണ്യവാളൻ ഒരിക്കലും കൈവിടില്ലായെന്ന എന്ന വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 2016 ഡിസംബർ മാസം, ഇവിടെ നൊവേനയിൽ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോൾ തല കറക്കം അനുഭവപ്പെട്ടു. ആ സമയം ചില ആരോഗ്യ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. അതുകൊണ്ടാവാം തലകറക്കം ഉണ്ടായതെന്ന് കരുതി ഞാനത് കാര്യമാക്കിയില്ല. എങ്കിലും കാർഡ് ടെസ്റ്റ് നടത്തിയിരുന്നു. റിസൾട്ട് നെഗറ്റിവ് ആയിരുന്നു. ആ സമയം ഉണ്ടായിരുന്ന അസുഖം മാറുന്നതിനായി  ഡോക്ടറുമായി consult ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച  മരുന്നുകൾ കഴിക്കുന്നതിന് മുമ്പായി ഒരു ടെസ്റ്റ് കൂടി നടത്തുവാൻ ആരോ ഉള്ളിൽ നിന്നും പറയുന്നതുപോലെ തോന്നി. തുടർന്ന് വീണ്ടും ടെസ്റ്റ് ചെയ്തു. അത്ഭുതമെന്ന് പറയട്ടെ റിസൾട്ട് പോസിറ്റീവ് ആയിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥത ഒന്നുകൊണ്ടുമാത്രമാണ് ഈ വലിയ അനുഗ്രഹം ഞങ്ങൾക്ക്  ലഭിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു. അന്നേ ദിനം തന്നെ ഞങ്ങൾ കലൂർ പള്ളിയിൽ വന്ന് വിശുദ്ധനോട് നന്ദി അറിയിച്ചു. 2017 സെപ്റ്റംബർ 17-ന് ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ ദൈവം ഞങ്ങൾക്ക് നൽകി. അവൾക്ക് ഇപ്പോൾ നാല് മാസം പ്രായമായി. ഈ വലിയ അനുഗ്രഹം ഉണ്ണിശോയിൽ നിന്നും വാങ്ങിത്തന്ന അന്തോണിസ് പുണ്യവാളന് നന്ദി. ഇതുപോലെ അങ്ങേ പക്കൽ ഓടിയണയുന്ന എല്ലാവരുടെയും മേൽ കൃപകൾ ചൊരിയണമേയെന്ന് അപേക്ഷിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കുമായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ജിൻഷ ജിയോ                

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

 

എന്റെ പേര് ജിക്സൺ. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ വിവരിക്കുന്നു. 28.10.2017-ൽ , ജോലി സ്ഥലത്തുവച്ച്, വണ്ടിയിൽ നിന്നും ഗ്രാനൈറ്റ്, ഇറക്കുന്നതിനിടയിൽ ഗ്രാനൈറ്റ് ഒടിഞ്ഞ് എന്റെ കാലിൽ വീഴുകയും, കാൽ പാദം തിരിഞ്ഞു പോവുകയും ചെയ്തു. ഉടനെ തന്നെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റായി. അവിടെ നടത്തിയ പരിശോധനകളിൽ നിന്ന് കാലിലെ ഞരമ്പ് 75% മുറിഞ്ഞു പോയതായി അറിഞ്ഞു.  ഇനി ഓപ്പറേഷൻ ചെയ്‌ത് ശരിയാക്കിയാലും   നടക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. ഞാൻ അവിടെയിരുന്ന് അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി, നല്ല ട്രീറ്റ്മെന്റിനായി  എന്നെ മറ്റൊരു ഹോസ്‌പിറ്റലിലേക്ക് മാറ്റുവാൻ എന്റെ ഓഫീസിൽ   നിന്നും അറിയിച്ചു. അതനുസരിച്ച് എന്നെ മറ്റൊരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടർ, സർജറിക്കായി എന്നെ മാനസികമായി ഒരുക്കി. പിന്നീട് സർജറി കഴിഞ്ഞ്, ഒരാഴ്‌ചക്കുള്ളിൽ ഡിസ്ചാർജ് ലഭിച്ചു. എന്റെ വീട് പണി നടക്കുന്ന സമയമായിരുന്നു അത്. വീടിനകത്തുള്ള പൊടി ശ്വസിച്ച് എനിക്ക് ശ്വാസ തടസ്സം നേരിട്ടു. എന്നാൽ അന്നു തന്നെ എന്നെ ബന്ധുക്കൾ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്യുവാൻ അന്തോണിസ് പുണ്യവാളൻ സഹായിച്ചു. ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും ഓഫീസിൽ നിന്നും നൽകാമെന്ന് സമ്മതിച്ചു. അതുകൊണ്ട് തടസ്സമൊന്നും കൂടാതെ ഒരു മാസത്തിനുള്ളിൽ തന്നെ വീടുപണി പൂർത്തിയാക്കുവാൻ സാധിച്ചു. 1.12.2017-ൽ ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറി. അവിടെവച്ച് ഞാൻ നടക്കുവാൻ തുടങ്ങി. 01.02.2018-ൽ ഞാൻ ജോലിക്ക് പോയി തുടങ്ങി. ഇപ്പോൾ കുഴപ്പമൊന്നും ഇല്ലായെങ്കിലും കുറച്ചുനാൾ   ഭാരപ്പെട്ട ജോലിയൊന്നും ചെയ്യേണ്ടന്ന് മേലധികാരികൾ അറിയിച്ചു.  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

ജിക്സൺ സേവ്യർ  

 

Leave a Reply

Your email address will not be published.