കൃതജ്ഞത – ഫെബ്രുവരി 20, 2018

കൃതജ്ഞത	– ഫെബ്രുവരി 20, 2018

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

ഞാൻ C.A ഫൈനൽ വിദ്യാർത്ഥിനി ആയിരുന്നു. ഒരു പ്രാവശ്യം എക്സാം എഴുതിയപ്പോൾ pass ആകണമേയെന്ന് ഇവിടെ വന്ന് പ്രാർത്ഥിച്ചെങ്കിലും പാസ്സായില്ല. പക്ഷേ ഞാൻ എന്റെ വിശ്വാസം കൈവിട്ടില്ല. രണ്ടാം പ്രാവശ്യം എക്സാം എഴുതുന്നതിന് മുമ്പായി  ഇവിടെ വന്ന് പ്രാർത്ഥിക്കുകയും പൂമാല ചാർത്താമെന്ന് നേരുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ഞാൻ എക്സാം എഴുതി. പോകുന്ന വഴി എനിക്ക് ഒരു Accident ഉണ്ടായെങ്കിലും  തളരാതെ എക്സാം എഴുതി. പല തടസ്സങ്ങളും അതിനിടയിൽ ഉണ്ടായി. അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അതെല്ലാം നേരിട്ടു. റിസൾട്ട് വന്നപ്പോൾ, എല്ലാവരും ഒരു Group എങ്കിലും പാസ്സാകുവാൻ ആഗ്രഹിക്കുമ്പോൾ ഞാൻ രണ്ട് ഗ്രൂപ്പും പാസ്സായി C.A qualify ചെയ്തുവെന്ന് മാത്രമല്ല Kottayam Region-ൽ റാങ്കും ലഭിച്ചു. ഒത്തിരിയേറെ പ്രതിസന്ധികളിൽ നിന്ന് എന്നെ കൈപിടിച്ചു ഉയർത്തിയ എന്റെ അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

Dona

 

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഹിന്ദുമതത്തിൽ ജനിച്ചതാണെങ്കിലും ഞാനും എന്റെ കുടുംബവും അന്തോണിസ് പുണ്യവാളനിൽ വിശ്വസിക്കുന്നവരാണ്. ഞാനും, ഭർത്താവും, മകളുമടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. കഴിയുന്ന ചൊവ്വാഴചകളിൽ ഞാൻ ഇവിടെ വരും. എന്റെ ഭർത്താവ് എല്ലാ ചൊവ്വാഴ്ചയും  നൊവേനയിൽ സംബന്ധിക്കുകയും പൂമാലചാർത്തുകയും ചെയ്യും. ഞങ്ങളുടെ എല്ലാ വിഷമഘട്ടങ്ങളിലും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം ലഭിക്കാറുണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ എനിക്ക് സുഖമില്ലാതെയായി. ഹോസ്പിറ്റലിൽ പോയി Detailed checkup നടത്തി. ചെറിയ ടെസ്റ്റ് മുതൽ M.R.I സ്കാൻ വരെ ചെയ്തു. ആ സമയങ്ങളിലെല്ലാം ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. Scanning റിപ്പോർട്ടിൽ Ovary-യിൽ cyst ആണെന്നും ഓപ്പറേഷൻ വേണമെന്നും Uterus remove ചെയ്യണമെന്നും അറിയിച്ചു. ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഓപ്പറേഷൻ നടന്നു. ഡിസ്ചാർജ് ആകുമ്പോൾ ഡോക്ടർ പറഞ്ഞു – Biopsy -യുടെ റിസൾട്ടിൽ പ്രശ്നമുണ്ടെങ്കിൽ വിളിക്കാമെന്ന്. ഞാൻ അന്തോണിസ് പുണ്യവാളനോട് നൊവേന ചൊല്ലി കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 18 ദിവസം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു: checkup-ന് വരുമ്പോൾ oncology doctor-നെയും കാണുവാൻ പറഞ്ഞു. അതോടെ എനിക്ക് ഭയമായി. Oncology doctor-നെ കണ്ടപ്പോൾ പറഞ്ഞു – Biopsy റിസൾട്ടിൽ വലിയ കുഴപ്പമില്ല എന്നാലും ഭാവിക്കുവേണ്ടി കീമോ തുടങ്ങാമെന്നും. ആ സമയം ഞാൻ പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ തുടങ്ങി. പിന്നെ ഡോക്ടർ Pathologist-മായി സംസാരിച്ചു. ഒരു second opinion തേടാമെന്ന് ഡോക്ടർ പറഞ്ഞു. അതിനായി 15 ദിവസങ്ങൾ വേണ്ടി വന്നു. ആ ദിനങ്ങൾ ഞാൻ എങ്ങനെയാണ്  കഴിച്ചുകൂട്ടിയെന്നത് എനിക്കും അന്തോണിസ് പുണ്യവാളനും മാത്രമേ അറിയൂ.  15 ദിവസം കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഡോക്ടർ പറഞ്ഞു: കീമോയൊന്നും വേണ്ടെന്നും രണ്ട് മാസം കൂടുമ്പോൾ Checkup നടത്തിയാൽ മതിയെന്നും. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ് ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നത്. ഈ വലിയ അനുഗ്രഹം നൽകിയ  വിശുദ്ധന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം രോഗങ്ങളാൽ വിഷമിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

കല      

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. വിവാഹശേഷമാണ് ഞാൻ കലൂർ പള്ളിയിൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തുടങ്ങിയത്. എന്റെ ഭാര്യ ചെറുപ്പം മുതലേ അന്തോണിസ് പുണ്യവാളന്റെ ഭക്തയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ബിസിനസ്സുകാരൻ ആവുകയെന്നത്‌. എന്നാൽ MBA കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ബാങ്കിൽ സ്ഥിര ജോലി ലഭിച്ചു. എല്ലാവരെയും പോലെ, ബിസിനസ്സിലും നല്ലത് എന്തുകൊണ്ടും സ്ഥിര ജോലി തന്നെയാണ് എന്നതായിരുന്നു എന്റെ മാതാപിതാക്കളുടെയും  വിശ്വാസം. അപ്പോഴും എന്റെ മനസ്സിലെ തീവ്രമായ  ആഗ്രഹം  Comfort Zone-ൽ നിന്ന് പുറത്തു കടന്ന് Risk എടുത്ത് ബിസിനസ്സ് നടത്തി മുന്നേറുവാൻ തന്നെയായിരുന്നു. വിവാഹശേഷം എന്റെ ഭാര്യയോട് ഈ ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോഴും നല്ലൊരു ബിസിനസ്സ് തുടങ്ങുവാൻ സാധിക്കുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചു. എന്നാൽ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുവാനുള്ള പണം ഞങ്ങൾക്കില്ലായിരുന്നു.      അങ്ങനെയിരിക്കെ ഞങ്ങൾ സുഹൃത്തുക്കൾ കൂടി partnership-ൽ ഒരു ബിസിനസ്സ് തുടങ്ങുവാൻ നിശ്ചയിച്ചു. Partners-ൽ ഞാനൊഴികെ ബാക്കി രണ്ടു പേർക്കും  സ്വന്തമായി  പല സ്ഥാപനങ്ങൾ ഉണ്ട്.     ഒരാളുടെ ശ്രദ്ധ ബിസിനസ്സ് വളർച്ചയ്ക്ക് വളരെ ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ജീവിത ലക്ഷ്യമായ ബിസിനസ്സിനുവേണ്ടി ഞാൻ സ്ഥിര ജോലി ഉപേക്ഷിച്ചു. Demonetization-നും അതേ തുടർന്നുള്ള പ്രശ്നങ്ങളും മൂലം,    രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ പോലും, ദൈവാനുഗ്രഹം കൊണ്ട്  ഞങ്ങളുടെ ബിസിനസ്സ് കുഴപ്പങ്ങളില്ലാതെ മുന്നോട്ട് പോയി. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, എന്റെ സുഹൃത്തുക്കൾ ഈ ബിസിനസ്സ് തുടരുവാൻ താത്പര്യമില്ലെന്ന് അറിയിച്ചു. ഒട്ടും നഷ്ട്ടം വരാത്ത രീതിയിൽ ആ ബിസിനസ്സ് ഏറ്റെടുക്കുവാൻ ആളുണ്ടെന്ന് അവർ പറഞ്ഞു. ബിസ്നസ്സിനുവേണ്ടി ജോലി പോലും ഉപേക്ഷിച്ച എനിക്ക് അത് വലിയ ഷോക്കായിരുന്നു. എന്റെ ഭാര്യ നൊവേനയ്ക്കു വരുമ്പോഴെല്ലാം പുണ്യവാളന്റെ ശക്തി തിരിച്ചറിയുവാൻ എനിക്ക് ഒരവസരം വരുമെന്ന് എപ്പോഴും പറയുമായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും  എത്രയും വേഗം പരിഹാരമുണ്ടാകുവാൻ ഞാൻ അന്തോണിസ് പുണ്യവാളനോട് മനമുരുകി പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ, ബിസിനസ്സിൽ തീരെ താത്പര്യമില്ലാതിരുന്ന പിതാവ്, എന്റെ പേരിൽ കുറച്ച് സ്ഥലം എഴുതി തന്നു. ആ സ്ഥലം വെച്ച് ലോണെടുത്ത്, എന്റെ Partners-ന്റെ shares, ഞാൻ വാങ്ങിക്കുവാൻ   തീരുമാനിച്ചു. അവർ അതിന് സമ്മതിച്ചു. ഇത്രയും നാളത്തെ കഠിനാദ്ധ്വാനംകൊണ്ട് പടുത്തുയർത്തിയ സ്ഥാപനം കൈവിട്ടുപോകാതെ,  എനിക്ക് തിരിച്ചു നൽകിയ  അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.  –         ഒരു വിശ്വാസി

Leave a Reply

Your email address will not be published.