കൃതജ്ഞത – ഫെബ്രുവരി 13, 2018

കൃതജ്ഞത	– ഫെബ്രുവരി 13, 2018

കൃതജ്ഞത

 

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ അനുജത്തിക്ക് ലഭിച്ച രോഗസൗഖ്യത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. 2017 ജൂലൈയ് 22 -ന്  എന്റെ അനുജത്തി ജിനു തോമസ് (38) ബ്രെയിൻ ട്യുമർ സർജറിക്ക് വിധേയമായി. അവളുടെ സർജറി വളരെ പ്രയാസമേറിയതായിരുന്നു.  അത് ഡോക്ടർമാർ തലേ ദിവസം ഞങ്ങളെ അറിയിച്ചു. “പ്രാർത്ഥിക്കുക”  എന്ന് മാത്രം ഡോക്ടേഴ്സ് ഞങ്ങളോട് പറഞ്ഞു. അവളെ നേരിട്ട് അറിയാവുന്നവരും അല്ലാത്തവരും ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് പ്രാർത്ഥിച്ചു. 10 മണിക്കൂർ നീണ്ട സർജറി ആയിരുന്നു അവളുടേത്. ആ സമയം  ഞങ്ങൾ കലൂർ പള്ളിയിൽ വന്ന്  വി. അന്തോണിസിനോട് കണ്ണുനീരോടെ പ്രാർത്ഥിച്ചു – അവൾക്ക് പൂർണ്ണ സൗഖ്യം നൽകണമെന്നും,  ഒരു അംഗഭംഗവും കൂടാതെ ആരോഗ്യവതിയായി കുടുംബത്തെ നോക്കുവാനുമുള്ള ശക്തി ലഭിക്കണമെന്നും. അത്ഭുതമെന്നു പറയട്ടെ ഡോക്ടർമാർ പോലും പറയുന്നു “Miracle” ആണ്‌ സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ ഒന്നുമില്ലാതെ ആ മുഴകൾ നീക്കുവാൻ ദൈവം അവരെ സഹായിച്ചു. ഒരു കുഴപ്പവും കൂടാതെ അവളെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പിന്നീട് ഡോക്ടേഴ്സ് അറിയിച്ചു – ഇനി ഒരു മുഴ കൂടി ഉണ്ടെന്ന്. അത് ആദ്യത്തെ അത്രയും serious അല്ല. എങ്കിലും അതുകൂടി നീക്കം ചെയ്യണമെന്ന് അവർ പറഞ്ഞു അത് 2017, ഓഗസ്റ്റ് 9-ന് നീക്കം ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ആ രണ്ട് സർജറിയും വിജയകരമായി. മൂന്ന് മാസം കൂടുമ്പോൾ Scanning ഉം Checkup -ഉം ഉണ്ട്. ഇപ്പോൾ അവളുടെ കുഞ്ഞുങ്ങളുടെ കാര്യം നോക്കുവാനും, കുടുംബത്തിലെ കാര്യങ്ങൾ നോക്കുവാനുമുള്ള ശക്തിയും, ആരോഗ്യവും, ആയുസ്സും കൊടുത്ത് ദൈവം അവളെ വഴി നടത്തുന്നു.    ഞാൻ വി. അന്തോണിസിന്റെ അടുക്കൽ വന്ന് പറഞ്ഞ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം, എന്റെ പുണ്യവാളൻ, ഒരു രക്ഷിതാവും, സഹോദരനുമായി നിന്ന് നടത്തി തന്നിട്ടുണ്ട്. ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ ജിനുവിനെ രോഗങ്ങൾ ഒന്നും അലട്ടാതെ, സന്തോഷത്തോടും സമാധനാത്തോടും കൂടി അവളുടെ  കുടുംബത്തെ നോക്കുവാനുള്ള കൃപ നൽകണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്……

ജിൻസി മനോജ് 

കൃതജ്ഞത

 

അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന കലൂരിലെ വി. അന്തോണിസിന് നന്ദി.

കഴിഞ്ഞ കുറേ മാസങ്ങളായി കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന ഒരു ഭക്തയാണ് ഞാൻ. ഗൾഫിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവിന്, ശമ്പളം കൃത്യമല്ലാതെ വരികയും Credit card-ന്റെ ബാധ്യത കൂടിവരികയും, കാര്യങ്ങളെല്ലാം കൂടുതൽ Complicated ആവുകയും ചെയ്തു.  തുടർന്ന് ജോലി resign ചെയ്ത് നാട്ടിലേക്ക് മടങ്ങി വന്നു. ആ സമയങ്ങളിൽ ഞങ്ങൾ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിച്ച് പ്രാർത്ഥിച്ചു. പിന്നീട് വിസിറ്റിംഗ് വീസയിൽ വീണ്ടും വിദേശത്തേക്ക് പോയി. അവിടെ സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ ജോലിയൊന്നും കണ്ടെത്താനായില്ല. അവസാനം കൃതജ്ഞത സമർപ്പിക്കാമെന്ന് നേർന്നുകൊണ്ട്, വീസ കാലാവധി തീരുന്ന അവസാനത്തെ ദിവസം ഒരു  ഇന്റർവ്യൂവിന് പോവുകയും ആ ജോലി ലഭിക്കുകയും ചെയ്തു. ശമ്പളം വളരെ കുറഞ്ഞ ജോലിയായതിനാൽ കൃതജ്ഞത എഴുതുവാൻ ശ്രമിക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ ആശങ്കകൾ നിറഞ്ഞിരുന്നു. ജോലി ഭാരവും, കുറഞ്ഞ ശമ്പളവും, ബാധ്യതകളും എല്ലാം കൂടി  ഞങ്ങളുടെ ജീവിതം വഴിമുട്ടിച്ചു. എങ്കിലും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം കൊണ്ട് ലഭിച്ചത്, എത്ര ചെറുതായാലും, അതുകൊണ്ട് നേട്ടമുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചു.      ഓരോ ചൊവ്വാഴ്‌ചയും നൊവേന കഴിഞ്ഞ് കലൂർ പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങളുടെ ജീവിതം എങ്ങനെയോ  കുറവുകൾ ഇല്ലാതെ മുന്നോട്ട് പോകുന്നതായി മനസ്സിലായി. മുറുകിയ കെട്ടുകളെല്ലാം അന്തോണിസ് പുണ്യവാളൻ,  ഓരോ ചൊവ്വാഴ്ചയും അഴിക്കുന്നതായി എനിക്ക് തോന്നി. സങ്കടങ്ങൾ കൂടുതൽ സഹിക്കാനാവാതെ വരുമ്പോൾ ചൊവ്വാഴ്ചയല്ലാത്ത ദിവസങ്ങളിലും ഞാൻ ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. അന്തോണിസ് പുണ്യവാളന്റെ സ്നേഹം എന്റെ കുടുംബം മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അതെല്ലാം. ദുഃഖത്തിന്റെ വലിയ കണ്ണീർ പുഴയിൽ നിന്നും വിശുദ്ധൻ എന്റെ ഭർത്താവിനെ അനുഗ്രഹിച്ചത് ദുബൈയിൽ ഒരു ഗവൺമെന്റ് ജോലി നൽകിയായിരുന്നു. ഉയർന്ന ശമ്പളത്തിൽ, 05/02/2018 -ൽ എന്റെ ഭർത്താവ് ജോലിയിൽ പ്രവേശിച്ചു. ദുഃഖങ്ങൾ സന്തോഷത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തന്ന, അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന കലൂരിലെ   അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

രേഖ      

 

കൃതജ്ഞത

നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞ് ജനിച്ചതിനു ശേഷം, പല പല കാരണങ്ങളാൽ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങളായിരുന്നു. അഞ്ചു വർഷത്തോളം ഞാൻ പിടിച്ചു നിന്നു. എന്നാൽ രണ്ട് വർഷം മുമ്പ് എന്നോടും, ഭർത്താവിനോടും. കുഞ്ഞിനോടും അവിടെ നിന്നും മാറി താമസിക്കുവാൻ നിർബന്ധിച്ചു. മനഃപൂർവ്വം ആരെയും വേദനിപ്പിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ലായെന്ന് ഉറപ്പുള്ളതുകൊണ്ടും എല്ലാവരെയും വിട്ടുപിരിഞ്ഞ് മറ്റൊരു വീട്ടിൽ താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് ഇല്ലാത്തതിനാലും, ഒരു തീരുമാനം എടുക്കുവാൻ സാധിച്ചില്ല.      ആ സമയത്തായിരുന്നു ഞാൻ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങിയത്. എന്നിട്ടും തീരുമാനത്തിലെത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. അപ്പോഴാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞത് – ആൺകുട്ടി ഉള്ളവർക്കേ തറവാട് കൊടുക്കുകയുള്ളൂ… അതിനാൽ ഇവിടെ നിന്ന് മാറണമെന്ന്. അത് കേട്ടപ്പോൾ ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല. ഒരു വ്യക്തിയെ പിടിച്ചുനിർത്തുവാനും,   തിരികെ മടക്കി കൊണ്ടുവരുവാനും  പ്രേരിപ്പിക്കുന്ന  വിധത്തിലുള്ള  യാതൊരു ബന്ധവും അവിടെയുള്ളവർക്ക്, ഞങ്ങളോട് ഇല്ലെന്ന് മനസ്സിലായതിനാൽ,    ഇനി  ഒരിക്കലും വരില്ലായെന്ന്  നിശ്ചയിച്ചുകൊണ്ട്  അവിടെ നിന്നും ഞങ്ങൾ ഇറങ്ങി.  മാറി താമസിച്ചതിനുശേഷം എനിക്ക് പ്രാർത്ഥിക്കുവാൻ കൂടുതൽ സമയം കിട്ടി. അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ട്  ഒരു വീട് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങൾ ഞങ്ങൾ തുടങ്ങി. ഇതിനിടയിൽ കഴിഞ്ഞ ജനുവരിയിൽ ഞാൻ വീണ്ടും Pregnant ആയി. പക്ഷേ  ഇനി എല്ലാ ആഴ്ചയും കലൂർ പള്ളിയിൽ വരുവാനും, അന്തോണിസ് പുണ്യവാളനെ കാണുവാനും സാധിക്കില്ലല്ലോ എന്ന് ഓർത്ത് ഞാൻ വിഷമിച്ചു. എന്നാൽ പിന്നീടങ്ങോട്ട് നടന്ന എല്ലാ കാര്യങ്ങളും സത്യമാണോ, അതോ സ്വപ്നമാണോ എന്ന് വിശ്വസിക്കുവാൻ പറ്റുന്നതല്ലായിരുന്നു. Rest ആയതുകൊണ്ട് ഞാൻ വീട്ടിലിരുന്ന് നൊവേന ചൊല്ലി പ്രാർത്ഥിക്കുവാൻ തുടങ്ങി.  എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കണമെങ്കിൽ ഭർത്താവിന്റെ വീട്ടുകാരോട് നിരുപാധികം ക്ഷമിക്കണമെന്നും, അവരുമായി സംസാരിക്കണമെന്നും  തോന്നിയതിനാൽ ഞങ്ങൾ അങ്ങനെ  തന്നെ ചെയ്തു. സെപ്റ്റംബർ മാസമായപ്പോൾ എന്റെ പപ്പ വഴി ഒരു ഫ്ലാറ്റിനെക്കുറിച്ച് അറിഞ്ഞു. അത് കലൂർ പള്ളിയുടെ അടുത്തായതിനാൽ, ആ ഫ്ലാറ്റ് സ്വന്തമാക്കുവാൻ ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചു. ഒക്ടോബർ 6-ന് ആരോഗ്യമുള്ള ഒരാൺ കുഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച കുഞ്ഞായതുകൊണ്ട്  അവന് ആന്റണി എന്ന പേരും നൽകി. ഒക്ടോബർ 19-ന് കലൂരിലെ ഞങ്ങളുടെ പുതിയ ഫ്ലാറ്റിന്റെ Agreement എഴുതി. കഴിഞ്ഞ ഡിസംബർ മുതൽ ഞങ്ങൾ അവിടെ താമസിച്ചു തുടങ്ങി. ഇത്രയും വലിയ അനുഗ്രഹങ്ങൾ ഈശോയിൽ നിന്ന് ഞങ്ങൾക്കായി നേടിത്തന്ന അന്തോണിസ് പുണ്യവാളന് ഹൃദയം നിറഞ്ഞ നന്ദിയർപ്പിക്കുന്നു.

Leave a Reply

Your email address will not be published.