കൃതജ്ഞത – ഫെബ്രുവരി 6, 2018

കൃതജ്ഞത	– ഫെബ്രുവരി 6, 2018

കൃതജ്ഞത

 

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

2007-ൽ, ഞാനൊരു ജോലിക്കുവേണ്ടിയാണ് ഇടുക്കിയിൽ നിന്നും വി. അന്തോണിസിന്റെ അനുഗ്രഹം കൊണ്ടു നിറഞ്ഞ എറണാകുളത്തേക്ക് വന്നത്. അന്നു മുതൽ ഇന്നുവരെയുള്ള ,എന്റെ ജീവിതത്തിലെ, എല്ലാ അനുഗ്രഹങ്ങളും, എനിക്ക് ലഭിച്ചത് വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെയാണ്. അതിൽ ഏറ്റവും നിർണ്ണായകമായ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കാനും എന്റെ വിശ്വാസം എല്ലാവരുടെയും മുന്നിൽ ഏറ്റുപറയുവാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹയർ സെക്കൻഡറി ടീച്ചർ, ജോലിക്കായി ഞാൻ ഒത്തിരി നാളായി കാത്തിരിക്കുന്നു. അതിനായി പരിശ്രമിക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ എപ്പോഴും ആശങ്കയായിരുന്നു. കാരണം ഒരു കാർഷിക കുടുംബത്തിൽ ജനിച്ച, സാധാരണ സ്‌കൂളിലും കോളേജിലും  പഠിച്ച എനിക്ക്,  കഷ്ടിച്ച്‌ ജയിക്കുവാനുള്ള   മാർക്കേ ഗ്രജുവേറ്റിനും, പോസ്റ്റ് ഗ്രജുവേറ്റിനും ഉണ്ടായിരുന്നുള്ളൂ. നല്ല മാർക്കുമായി പുറത്തുവരുന്ന ഇപ്പോഴത്തെ കുട്ടികളെവച്ചു നോക്കുമ്പോൾ എനിക്ക് H.S.S.T എന്നത് ഒരു സ്വപനം മാത്രമായിരുന്നു. എങ്കിലും ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കുകയും കണ്ണീരോടെ പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. HSST പരീക്ഷയ്ക്ക് ഒരാഴ്‌ച മുമ്പ് ഇവിടെ വന്ന് പ്രാർത്ഥിച്ചു പുറത്തിറങ്ങിയപ്പോൾ വിവരിക്കാനാവാത്ത  ഒരു സന്തോഷം എനിക്ക് അനുഭവപ്പെട്ടു. പൂർണ്ണ വിശ്വാസത്തോടെയായിരുന്നു   ഞാൻ പരീക്ഷ എഴുതിയത്. റിസൾട്ട് വന്നപ്പോൾ  എഴുത്തു പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് എനിക്കായിരുന്നു. അധികം താമസിയാതെ ഒരു ഹയർ സെക്കന്ററി ടീച്ചറായി ഞാൻ ജോലിയിൽ പ്രവേശിച്ചു. അഗതികൾക്ക് അത്താണിയായ വി. അന്തോണിസിന് ഒരായിരം നന്ദി.

Jinesh Mathew
Areeparambil  ,
Ayyappankovil P.O
Marykulam                                                                                                                                                                                                                  Idukki

 

കൃതജ്ഞത

അപേക്ഷിക്കുന്നവരെ ഉപക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു സർക്കാർ ജോലിക്കാരൻ ആണ്.  കഴിഞ്ഞ ആറ്  വർഷമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ ലോൺ കുടിശ്ശിക പോലും  അടച്ചിരുന്നില്ല.  മുന്നോട്ട് ജീവിക്കുവാൻ ഒരു മാർഗ്ഗവും കാണിതിരുന്ന സമയത്താണ് കലൂർ പള്ളിയെക്കുറിച്ച് ഒരു സുഹൃത്ത് പറയുന്നത്. അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചാൽ താങ്കളുടെ എല്ലാ പ്രശ്നവും മാറുമെന്ന് സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു. ഞാൻ ഒരു ക്രിസ്ത്യാനി ആണെങ്കിലും ഒരു തരത്തിലുള്ള വിശ്വാസവും എനിക്ക് ഉണ്ടായിരുന്നില്ല. പണവും, സ്വാധീനവും, ബന്ധങ്ങളും ഉണ്ടെങ്കിൽ എന്തും നേടാമെന്നായിരുന്നു എന്റെ തോന്നൽ. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസോടെ ഞാൻ നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ജോലിയും നഷ്ടപ്പെട്ടു. സഹപ്രവർത്തകരിൽ ചിലർ നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് എനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന് പിന്നീട് മനസ്സിലായി.         ഞാൻ ആകെ വിഷമത്തിലായി.  പിന്നീട് പരീക്ഷണങ്ങളുടെ ദിവസങ്ങൾ ആയിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരുന്നത്. പക്ഷേ, എല്ലാ പരീക്ഷണങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ദൈവം എന്നെ രക്ഷിച്ചു. ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; ഈശോ കൂടെ ഇല്ലെങ്കിൽ ഒന്നും നിലനിൽക്കില്ലാ എന്ന സത്യം. ജോലിക്കാര്യത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ല. എല്ലാവരും എന്നെ പലതും പറഞ്ഞ് ഒഴിവാക്കി. എന്റെ നല്ല കാലത്തിൽ ഞാൻ സഹായിച്ചവർ ആരും തന്നെ എന്നെ തിരിഞ്ഞു നോക്കിയില്ല. എന്റെ പതനം മനസ്സിലാക്കിയവർ എന്നെ കൈയ്യൊഴിഞ്ഞു. സമൂഹത്തിൽ ഞാൻ ഒറ്റപ്പെട്ടു. പക്ഷേ ഓരോ ദിവസം കഴിയുന്തോറും എനിക്ക് ദൈവത്തിലും, വിശുദ്ധനിലുമുള്ള വിശ്വാസം  വർദ്ധിച്ചുകൊണ്ടിരുന്നു. മുടങ്ങാതെ ഇവിടെ വന്ന് പ്രാർത്ഥിച്ച്‌, അനുഗ്രഹത്തിനായി പ്രത്യാശയോടെ കാത്തിരുന്നു. അത്ഭുതമെന്ന് അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ, എല്ലാ തടസ്സങ്ങളും മാറി കഴിഞ്ഞ നവംബർ 17-ന് എനിക്ക് ജോലിയിൽ പ്രവേശിക്കുവാൻ കഴിഞ്ഞു.       വിശുദ്ധനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ഒരു വിശ്വാസി                                                  

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. കഴിഞ്ഞ 25  വർഷമായി  സാധിക്കുമ്പോഴെല്ലാം കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന ഒരു ഭക്തയാണ് ഞാൻ. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ സാമ്പത്തികമായി അത്ര ഉയർച്ച ഇല്ലാതിരുന്ന ഒരു കുടുംബമായിട്ടും ഒരു നല്ല കുടുംബത്തിലേക്ക്  വിവാഹം കഴിച്ചു പോകുവാനുള്ള  ഭാഗ്യം എനിക്ക് ലഭിച്ചു. ഞാനും, ഭർത്താവും, കുഞ്ഞും അടങ്ങുന്നതാണ് എന്റെ കുടുംബം. ഞങ്ങൾ ലണ്ടനിലാണ് താമസിക്കുന്നത്. അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് ഇവിടെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ജോലി ലഭിച്ചു. കുഞ്ഞ് ചെറുതായതിനാൽ ഞങ്ങളുടെ മാതാപിതാക്കൾ മാറി മാറി ആയിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്.    അങ്ങനെയിരിക്കെ, കഴിഞ്ഞ നവംബർ 13-ന് അച്ഛന് നെഞ്ചു വേദന അനുഭവപ്പെട്ടു. ഞാൻ അത് കണ്ടതുകൊണ്ട്, കൃത്യ സമയത്ത് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാൻ സാധിച്ചു. ഉടനെ തന്നെ മറ്റൊരു അറ്റാക്കിന് സാധ്യതയുള്ളതിനാൽ പെട്ടെന്ന് തന്നെ Bypass സർജറി നടത്തണമെന്ന് ഡോക്ടർ അറിയിച്ചു. Visiting Visa-യിൽ വന്നതുകൊണ്ട് ആശുപത്രിയിൽ നിന്ന്  അവർ bill തന്നു.   ഇൻഷുറൻസ് തീർന്നതിന്റെ പിറ്റേ ദിവസമായിരുന്നു അച്ഛനെ അഡ്മിറ്റ് ചെയ്തത്. വളരെ വലിയൊരു തുകയായിരുന്നു അവർ ചോദിച്ചത്. എങ്കിലും സർജറിയും, Treatment-ഉം മുടങ്ങില്ലായെന്ന് അവർ ഉറപ്പ് തന്നു. തടസ്സങ്ങളൊന്നുമില്ലാതെ സർജറി നടന്നു. ഒരാഴ്ചകൊണ്ട് വീട്ടിലെത്തുകയും ചെയ്തു. പക്ഷേ അച്ഛൻ നടക്കുവാൻ തുടങ്ങിയപ്പോൾ കിതപ്പ് അനുഭവപ്പെടാൻ തുടങ്ങി. അച്ഛനെ വീണ്ടും അഡ്മിറ്റ് ചെയ്തു. Lungs-ൽ  fluid നിറഞ്ഞതായിരുന്നു കാരണം. ആദ്യം അവർ drain ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പിന്നെയും Fluid കണ്ടു. അപ്പോഴേക്കും sodium level കുറയുകയും potassium ലെവൽ കൂടുകയും ചെയ്തു.  അതോടെ kidney, proper function അല്ലാതെയായി. അത് പരിഹരിക്കുവാൻ Gentle dialysis ആരംഭിച്ചു. കൂടാതെ bypass-നായി രണ്ട് കാലിലും നീളത്തിൽ മുറിവുണ്ടായിരുന്നു. അത് ഇൻഫെക്ഷനായി വീണ്ടും stitch ഇടേണ്ടി വന്നു. അത് കഴിഞ്ഞ് chest-ലെ fluid നീക്കം ചെയ്യുവാൻ മറ്റൊരു സർജറി വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു.  എന്നാൽ ക്രിസ്മസ് സമയം ആയതിനാൽ സർജറി നടത്തുവാൻ സാധിക്കാതെ വന്നു. Visa കാലാവധി തീരുവാനും സമയമായി. വളരെയേറെ പ്രതിസന്ധിയിലായ ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി സർജറി നടക്കുകയും ഡിസ്ചാർജ് ലഭിക്കുകയും ചെയ്തു. കൃത്യ സമയത്തു  തന്നെ ഞങ്ങൾക്ക് നാട്ടിലേക്ക് വരുവാൻ സാധിക്കുകയും ചെയ്തു. മൂന്ന് മാസമായി വളരെയേറെ പ്രശ്നങ്ങളിലൂടെയാണ് ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്.  വളരെയേറെ യാതനകൾ എന്റെ അച്ഛൻ അനുഭവിച്ചു .അതൊക്കെ അതിജീവിച്ച് മുന്നേറുവാൻ സാധിച്ചത് അന്തോണീസ് പുണ്യവാളന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.   ഇവിടെ വന്ന് പ്രാർത്ഥികക്കുന്ന എല്ലാ മക്കൾക്കും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം ലഭിക്കട്ടെ എന്ന് ഹൃദയമുരുകി അപേക്ഷിച്ചുകൊണ്ട് –      ഒരു വിശ്വാസി

Leave a Reply

Your email address will not be published.