കൃതജ്ഞത- ജനുവരി 30, 2018

കൃതജ്ഞത- ജനുവരി 30, 2018

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ച്‌ പ്രാർത്ഥിച്ചതിന്റെ ഫലമായി   ലഭിച്ചതാണ് ഞങ്ങളുടെ രണ്ട് കുഞ്ഞു മക്കൾ. അതിൽ ഒരാൾക്ക് പെട്ടെന്നൊരു ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നീട് അവൻ സംസാരിക്കുമ്പോൾ നാവ് കുഴഞ്ഞുപോവുകയും നടക്കുമ്പോൾ കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് pneumonia ആണെന്നാണ്. ഡിസ്ചാർജ് ആയിട്ടും കുഞ്ഞിന്റെ നിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. Medicine-ന്റെ effect ആണെന്നാണ് ഡോക്ടർ പറഞ്ഞത്. Treatment-ൽ തൃപ്‌തി തോന്നാത്തതുകൊണ്ട് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. പിന്നീട് ICU -വിലേക്കും. Bacterial infection ആണെന്ന് പറഞ്ഞ് treatment ആരംഭിച്ചു. അപ്പോഴെക്കെ ഞങ്ങൾ നൊവേന ചൊല്ലി അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവിടെ നിന്ന്  ഡിസ്ചാർജ് ലഭിച്ചപ്പോഴും കുഞ്ഞിന്റെ നിലയിൽ കാര്യമായ മാറ്റം ഉണ്ടായില്ല. സംസാര ശേഷിയും, ബലവും ലഭിക്കുവാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്ന് അവിടെയുള്ള ഡോക്ടർ പറഞ്ഞു.       അവസാനം ഞങ്ങൾ AIMS-ൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ injection ആരംഭിക്കുവാൻ പോവുകയാണെന്നും  അത് പിടിച്ചു കിട്ടിയാൽ രക്ഷപ്പെട്ടുവെന്നും ഇല്ലായെങ്കിൽ ഒന്നും പറയുവാൻ സാധിക്കില്ലെന്നും ഡോക്ടർ അറിയിച്ചു. തകർന്ന മനസ്സോടെയാണ് ആ ദിവസങ്ങൾ ഞങ്ങൾ തള്ളി നീക്കിയത് എന്നാലും വിശ്വാസത്തോടെ ഉപവസിച്ച്‌ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച കുഞ്ഞായതുകൊണ്ട് അവിടുത്തെ തിരുവസ്ത്രം അണിഞ്ഞ്  ഒൻപതാഴ്ച കുർബ്ബാനയിലും നൊവേനയിലും സംബന്ധിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി ഡിസ്ചാർജ് ആയി വീട്ടിൽ വന്നതിനുശേഷം അവൻ ഒട്ടും പ്രതീക്ഷിക്കാതെ  സംസാരിക്കുവാനും നടക്കുവാനും  തുടങ്ങി. Next review-വിൽ ഡോക്ടർ തന്നെ പറഞ്ഞു”ഇവൻ ഇത്ര പെട്ടെന്ന് recover ആകുമെന്ന് കരുതിയില്ല എന്ന്”.  വെറും മൂന്ന് മാസം കൊണ്ട് അവന് പുണ്യവാളന്റെ തിരുവസ്ത്രം ധരിച്ച് കുർബ്ബാനയിലും നൊവേനയിലും സംബന്ധിക്കുവാൻ സാധിച്ചു. ഈ വലിയ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

ഷിനി സാജു               

 

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഡിഗ്രി  അവസാന വർഷം എനിക്ക് Campus placement -ൽ Wipro -യിൽ ജോലി ലഭിച്ചു.  അവരുടെ നിർദ്ദേശമനുസരിച്ച്‌ ഒരു വർഷത്തോളം ഞാൻ ജോലിക്കായി കാത്തിരുന്നു. 2017 മാർച്ച് 30-ന് എല്ലാ Joining formalities – ഉം കഴിഞ്ഞപ്പോൾ ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയിൽ  നിന്നും  ഒരു സർട്ടിഫിക്കറ്റ് കൂടെ കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു. Chennai-യിൽ നിന്ന് എന്തിനാണ് അവർ ആ സർട്ടിഫിക്കറ്റ് വാങ്ങിക്കുവാൻ ആവശ്യപ്പെട്ടതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അവർ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് എനിക്ക്   യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ചില്ല. അവസാനം ആ ജോലി നഷ്ടപ്പെട്ടു. എന്റെ ഒരു വർഷം വെറുതെ പോയി. അങ്ങനെ ഞാൻ P.G ചെയ്യാൻ തീരുമാനിച്ചു. അതിനായി ഓസ്ട്രേലിയ തിരഞ്ഞെടുത്തു. IELTS മുതൽ ബാങ്ക് ലോൺ വരെയുള്ള കാര്യങ്ങളിൽ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. എല്ലാം വളരെ ഭംഗിയായി നടന്നു. ആ സമയങ്ങളിൽ എന്റെ കൂട്ടുകാർ ഒത്തിരി കഷ്ടപ്പെടുന്നതു ഞാൻ കണ്ടു. ഓസ്ട്രേലിയയിൽ പോകുവാൻ വേണ്ടിയായിരിക്കും, Wipro -യിലെ ജോലി നഷ്ടപ്പെട്ടതെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു. 2017 ഒക്ടോബറിൽ ഞാൻ Visa application submit ചെയ്തു. ഞങ്ങളുടെ ഏജൻസിയിൽ നിന്നും 400 – കുട്ടികൾ പുറത്തേക്ക് പോയ വർഷമായിരുന്നു അത്. അതിൽ എന്റെ മാത്രം Rejection ആണെന്ന് അറിഞ്ഞു. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. ഞാൻ ഒരുപാട് നേരം ഇവിടെ വന്നിരുന്നു. 30 ലക്ഷം കൊടുത്ത് പഠിക്കുവാൻ ഒരുങ്ങിയത്, എല്ലാം ഒറ്റ ദിവസം കൊണ്ട്        ഇല്ലാതായപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു. എങ്കിലും വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു തവണ Rejection വന്നതുകൊണ്ട് വീണ്ടും Apply ചെയ്യുന്നത് Risk ആണെന്ന് എല്ലാ consultancy -യും പറഞ്ഞു. അങ്ങനെ ഓസ്ട്രേലിയ എന്ന സ്വപ്നം അവിടെ അവസാനിച്ചു. അപ്പോഴാണ് London പഠനത്തെക്കുറിച്ച് അറിഞ്ഞത്. ആദ്യമൊക്കെ  അതിനെക്കുറിച്ച് കേട്ടിരുന്നെങ്കിലും ഞാൻ അത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഞാൻ Application submit ചെയ്തു. എനിക്ക് Scholarship ലഭിച്ചു. അതുകൊണ്ട് വെറും 5 ലക്ഷമായിരുന്നു എന്റെ പഠന ചെലവ്. അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഇത്രയും ചെറിയ തുകയിൽ എനിക്ക് London യൂണിവേഴ്സിറ്റിയിൽ നിന്നും P.G ലഭിക്കും. ഇവിടെ വന്ന് പ്രാർത്ഥിച്ചതിനുശേഷം ഞാൻ Visa application submit ചെയ്തു. എന്റെ പ്രാർത്ഥന വെറുതെയായില്ല. മൂന്ന് ദിവസം കൊണ്ട് Visa ലഭിച്ചു. 30 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ചെലവ് കുറച്ച് ദൈവം എന്നെ അനുഗ്രഹിച്ചു. 2018 ജനുവരി 25-ന് ഞാൻ ലണ്ടനിൽ എത്തി. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

കൃതജ്ഞത 

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാനും എന്റെ കുടുംബവും വർഷങ്ങളായി അന്തോണിസ് പുണ്യവാളന്റെ വിശ്വാസികളാണ്.  നാട്ടിലുള്ളപ്പോഴൊക്കെ കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കാറുണ്ട്. ഞാൻ NIT യിൽ നിന്നും B.Tech-ഉം IIT -യിൽ നിന്നും M.Tech-ഉം പാസ്സായ ഒരാളാണ്. എങ്കിലും ഇതുവരെ ജോലിയൊന്നും ശരിയായില്ല. എന്റെ കൂടെ പഠിച്ചവർക്കെല്ലാം പല കമ്പനികളിൽ Placement ലഭിച്ചു.  എന്നോട് ബാങ്കിലോ അതുപോലുള്ള സ്ഥാപനങ്ങളിലോ ജോലി നോക്കുവാൻ എല്ലാവരും പറഞ്ഞു. എന്തു തന്നെ സംഭവിച്ചാലും എനിക്ക് താത്പര്യമില്ലാത്ത, ഞാൻ പഠിച്ച വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യില്ലായെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് ഒരുപാട് ആഗ്രഹമുള്ള മേഖലയിൽ ജോലി ലഭിക്കുവാൻ  അന്തോണിസ് പുണ്യവാളനോട്, ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിനായി ഞാൻ, Resume അയക്കുകയും ഇന്റർവ്യൂവിനു വേണ്ടി പഠിക്കുകയും ചെയ്തു. Fresher ആയതുകൊണ്ടും experience ഇല്ലാത്തതുകൊണ്ടും എനിക്ക് ഇന്റർവ്യൂ call ഒന്നും ലഭിച്ചില്ല. എങ്കിലും ഞാൻ വിശ്വാസം കൈവിടാതെ പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. ഒടുവിൽ Bangalore -ലുള്ള സുഹൃത്തുക്കളുടെ കൂടെ താമസിച്ച്   അവിടെയുള്ള കമ്പനികളിലേക്ക് Resume അയച്ചു കൊടുത്തു. ജനുവരി 11 -ന് Bangalore-ലെ ഒരു വലിയ കമ്പനിയിൽ നിന്നും ഇന്റർവ്യൂവിനായി വിളിച്ചു. ഇന്റർവ്യൂവിന് ശേഷം ഒരാഴ്ചക്കുള്ളിൽ വിവരം അറിയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ 4 ദിവസം കഴിഞ്ഞപ്പോൾ എന്നെ Select ചെയ്തതായി അറിയിപ്പ് ലഭിച്ചു. എനിക്ക് വളരെയധികം സന്തോഷവും സമാധാനവും തോന്നി.  കാരണം അതുപോലൊരു കമ്പനിയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത എനിക്ക് ഒരു ജോലി ലഭിച്ചത് അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ടു മാത്രമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എന്റെ Career-ന്റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ അവസരം ഒരുക്കി തന്ന അന്തോണിസ് പുണ്യവാളന് ഞാനും എന്റെ കുടുംബവും നന്ദിയർപ്പിക്കുന്നു.                                ഇവിടെ വന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാ  ഭക്തരിലും അനുഗ്രഹങ്ങൾ ചൊരിയണമേയെന്ന് അപേക്ഷിച്ചുകൊണ്ട്

ഒരു വിശ്വാസി                   

                                               

Leave a Reply

Your email address will not be published.