കൃതജ്ഞത- ജനുവരി 16, 2018

കൃതജ്ഞത- ജനുവരി 16, 2018

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ചെറുപ്പം മുതലേ വി. അന്തോണിസിന്റെ മാധ്യസ്ഥതയിൽ ആശ്രയിക്കുകയും, അതിനാൽ തന്നെ ഒത്തിരി അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്ത ഒരു വിശ്വാസിയാണ് ഞാൻ. 2016 നവംബറിൽ നടത്തിയ  scan-ൽ എന്റെ right ovary-യിൽ 3.8 c.m size-ൽ ഒരു cyst കണ്ടെത്തി. എന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയമായതിനാൽ ഫിയാൻസേയോട്  കാര്യങ്ങളെല്ലാം തുറന്ന് പറയുകയും ഞങ്ങളൊരുമിച്ച്‌  കലൂർ പള്ളിയിൽ വരുകയും വി. അന്തോണിസിന്റെ മാധ്യസ്ഥം യാചിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഏപ്രിലിൽ നടത്തിയ scan-ൽ cyst-ന്റെ  size-ന് വ്യത്യാസം ഇല്ലാത്തതുകൊണ്ട് പിന്നീട് മരുന്നൊന്നും കഴിച്ചില്ല.        2017 മെയ് 14, ഞങ്ങളുടെ   വിവാഹ ശേഷം ഞാൻ Husband-ന്റെ കൂടെ വിദേശത്തേക്ക് പോയി. അവിടെ എത്തി കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു വയറു വേദന വരുകയും സ്കാൻ ചെയ്തപ്പോൾ right ovary-യിൽ cyst 7 c.m ആയി കണ്ടു. Torsion സംഭവിച്ചതുകൊണ്ട്, Emergency Surgery വേണ്ടി വരുമെന്നതിനാൽ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. ഇവിടെ വന്നതിനു ശേഷം ഞങ്ങൾ എല്ലാ ദിവസവും അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ എന്റെ Ovary-യിലെ cyst cancerous ആണെന്നാണ് പറഞ്ഞത്. അത് വയറിലേക്കും Spread ആയിട്ടുണ്ടെന്നും രണ്ട് Ovary-യും Uterus-ഉം remove ചെയ്യണമെന്നും കീമോ തുടങ്ങണമെന്നും ഡോക്ടർ പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറ്‌ മാസം പോലും ആയിട്ടില്ലായിരുന്നു. ആ സാഹചര്യത്തിൽ ഞങ്ങൾക്ക് അതൊന്നും ആലോചിക്കുവാൻ പോലും സാധിക്കില്ലായിരുന്നു. അന്ന് രാത്രി ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അച്ചനെ കണ്ട് തലയിൽ കൈവച്ച് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “Left ovary” ക്കും uterus-നും കുഴപ്പമില്ലാതിരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്നായിരുന്നു”. ഞങ്ങൾ അതുപോലെ തന്നെ ചെയ്തു. പിറ്റേ ദിവസം ഒരു second opinion-നു വേണ്ടി മറ്റൊരു ഹോസ്പിറ്റലിൽ പോവുകയും അവരുടെ Observation-നിൽ cyst spread ആയിട്ടില്ലെന്നും, Left ovary-യും Uterus-ഉം safe ആണെന്നും കണ്ടു. ഇവിടുത്തെ അച്ചൻ പറഞ്ഞതനുസരിച്ച്‌ 2017 ഡിസംബർ 26-ന് പുണ്യവാളന്റെ തിരുവസ്ത്രം ധരിച്ച്   കുർബ്ബാനയും നൊവേനയും കൂടിയ ശേഷം, പിറ്റേ ദിവസം സർജറിയിലൂടെ right ovary പൂർണ്ണമായും നീക്കം ചെയ്തു.      3rd stage കാൻസർ എന്ന് പറഞ്ഞിരുന്നത് വെറും Borderline മാത്രമായി മാറി. അപേക്ഷിച്ചപ്പോളൊന്നും ഞങ്ങളെ കൈവിടാതെ കാത്തു പരിപാലിച്ച , കൃതസമയത്ത് ചികിത്സയും, സൗകര്യങ്ങളും ഒരുക്കി തരുകയും, തന്റെ അത്ഭുത ശക്തിയാൽ ഞങ്ങളെ പരിപാലിക്കുകയും ചെയ്ത അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.

അമ്പിളി ബേബി, ജോർജ് മാത്യു

കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് നാളുകൾ കഴിഞ്ഞിട്ടും, ഒരു കുഞ്ഞിനെ ലഭിക്കാത്തതിനാൽ Gynecologist-നെ കണ്ടു. സ്കാൻ ചെയ്തപ്പോൾ POLYCYSTIC OVARIAN DISEASE ആണെന്ന് പറഞ്ഞു. പിന്നീട് ചികിത്സ ആരംഭിച്ചു. ഒരു വർഷത്തോളം അത് തുടർന്നു. അതിനുശേഷം pregnant ആയി. പക്ഷേ fetal pole absent ആണെന്ന് പറഞ്ഞ് മൂന്ന് പ്രാവശ്യം സ്കാൻ ചെയ്തപ്പോഴും ലഭിച്ചത് Same റിസൾട്ട് തന്നെയായിരുന്നു. Abort ചെയ്യണമെന്ന്  ഡോക്ടർ പറഞ്ഞു. പിന്നീട് ഞങ്ങൾ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിച്ച ശേഷം മറ്റൊരു ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു. എന്നിട്ടും റിസൾട്ട് same ആയിരുന്നു. ആ ഡോക്ടർ പറഞ്ഞതും Abort ചെയ്യണമെന്നായിരുന്നു. അങ്ങനെ അത് നഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ എല്ലാ ചൊവ്വാഴ്ചയും ഇവിടെ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു തുടങ്ങി.   മറ്റൊരു ഹോസ്പിറ്റലിൽ treatment-ഉം ആരംഭിച്ചു. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും Pregnant ആയി. സ്കാൻ ചെയ്തപ്പോൾ Twins ആണെന്ന് മനസ്സിലായി. ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. Pregnancy period-ൽ ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. 31 weeks ആയപ്പോൾ സ്കാൻ ചെയ്തു. B.P കൂടുതലായതിനാൽ ഓപ്പറേഷൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തു. Preterm ആയതുകൊണ്ടും, Birth weight കുറവായതുകൊണ്ടും കുഞ്ഞുങ്ങളെ NICU-വിലേക്ക് മാറ്റി. കുട്ടികളെ  തിരിച്ചു കിട്ടുവാൻ സാധ്യത കുറവാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഞങ്ങൾ ആ സമയത്തും അന്തോണിസ് പുണ്യവാളനോട് നൊവേന ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി രണ്ട് കുഞ്ഞുങ്ങളെയും യാതൊരുവിധ  ആപത്തും കൂടാതെ തിരിച്ചു കിട്ടി. അന്നു മുതൽ ഇന്നു വരെ അന്തോണിസ് പുണ്യവാളൻ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തു രക്ഷിച്ചു. ഇന്ന് അവർക്ക് 1 വയസ്സ് ആയി. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ രണ്ട് കുഞ്ഞിനെ നൽകി ദൈവം ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

Sebin & Neetha                    

 

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ ലഭിച്ച വിശ്വാസിയാണ് ഞാൻ. കഴിഞ്ഞ 8 വർഷമായി ദുബൈയിൽ നഴ്സായി ജോലി ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിൽ ഞാൻ ദുബൈയിൽ നിന്നും ജോലി resign ചെയ്ത് നാട്ടിൽ വന്നു. അതിനുശേഷം കാനഡയിൽ പോകുവാനുള്ള processing തുടങ്ങി. വീസ apply ചെയ്തു കഴിഞ്ഞ ശേഷം ഏജൻസിക്കാർ പറഞ്ഞു. 80% വീസ reject ആകുവാനാണ് സാധ്യതയെന്ന്. General Nurse ആയതും  9 വർഷത്തിനു മേൽ Educational Gap ഉള്ളതുമായിരുന്നു കാരണം. ഞാൻ അത്രയും നാൾ നടത്തിയ പ്രയത്നമെല്ലാം വെറുതെയായിപ്പോയി എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു. എങ്കിലും വിശ്വാസം കൈവിടാതെ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും ഒൻപതാഴ്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. ഞങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് എന്റെ സർട്ടിഫിക്കറ്റിൽ ആയിരുന്നു. ആറ് ആഴ്ചയായിരുന്നു Visa Processing time. എന്നാൽ എന്റെ വീസ വെറും മൂന്ന് ആഴ്ചകൊണ്ട് ലഭിച്ചു. ഞങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും ആദ്യം വീസ ലഭിച്ചത് എനിക്കായിരുന്നു. കഴിഞ്ഞ നവംബർ 26 -ന് ഞാൻ കാനഡയിൽ എത്തി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.           

ഒരു വിശ്വാസി    

Leave a Reply

Your email address will not be published.