കൃതജ്ഞത- ഡിസംബർ 26, 2017

കൃതജ്ഞത- ഡിസംബർ 26, 2017

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ ഫീയാൻസേ-ക്കുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. ഞങ്ങൾ ഓസ്ട്രേലിയിൽ പോകുന്നതിന് മുമ്പായി നടത്തിയ മെഡിക്കൽ ചെക്കപ്പിൽ അവന്റെ Chest-ന്റെ side-ൽ ഒരു ചെറിയ മുഴ ഉള്ളതായി അറിയുവാൻ സാധിച്ചു. അതിനുശേഷം  പല ടെസ്റ്റുകൾ നടത്തി.  കുഴപ്പമൊന്നും ഇല്ലായെന്നും അത് ജന്മനാ ഉള്ളതാണെന്നും കണ്ടെത്തി. എന്നിരുന്നാലും ആ മുഴ Remove ചെയ്യാൻ ഡോക്ടേഴ്സ് നിർദ്ദേശിച്ചു. Minor സർജറിയെ വേണ്ടി വരൂ എന്ന് പറഞ്ഞതിന്റെ പേരിൽ ഞങ്ങൾ നാട്ടിൽ തിരികെ വന്നതിനുശേഷം ഒരു  Famous ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. നവംബർ 3-ന് സർജറിക്ക് വിധേയനായി. വെറും മൂന്ന് മണിക്കൂർ പറഞ്ഞിരുന്ന ഓപ്പറേഷൻ ഏകദേശം 10 മണിക്കൂറോളം നീണ്ടു. അന്ന് പ്രശ്നമൊന്നും ഇല്ലായെന്ന് ഡോക്ടേഴ്സ് പറഞ്ഞെങ്കിലും അന്ന് അർദ്ധരാത്രി മുതൽ കാര്യങ്ങളെല്ലം കൂടുതൽ കുഴപ്പത്തിലായി. അവന് Internal bleeding കൂടിയെന്നും B.P ലെവലിൽ Variation ഉള്ളതായും അറിയിച്ചു. വളരെയധികം Serious condition ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ഞെട്ടലോടെയാണ് ആ വിവരം കേട്ടത്. ഒരു Minor സർജറിക്ക് വന്നയാൾ എങ്ങനെ ഇത്ര Critical Stage-ലെത്തിയെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. കൂടുതൽ തിരക്കിയപ്പോൾ ഡോക്ടേഴ്സ് തന്നെ പറഞ്ഞു; സർജറി നടക്കുന്ന സമയത്ത്, ആ മുഴ നീക്കം ചെയ്യുന്നതിന്റെ കൂടെ, ബ്രെയിനിലേക്കുള്ള ഞരമ്പ് cut ആയെന്നും, അത് പരിഹരിക്കുന്നതിനായി അപ്പോൾ തന്നെ മറ്റൊരു സർജറി ചെയ്‌തെന്നും. പിന്നീട് അവൻ മയക്കത്തിലായി. ഞങ്ങളോട് wait ചെയ്യാൻ മാത്രമാണ് അവർ പറഞ്ഞത്. അങ്ങനെയൊരു Situation-ൽ ഞങ്ങൾക്ക് അവനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുവാനും സാധിക്കില്ലായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ഇവിടെ വന്ന് അന്തോണിസ് പുണ്യവാളനോട് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും ഞാൻ ഇവിടെ വരുമ്പോൾ പുണ്യവാളനോട് പറയുമായിരുന്നു; അടുത്ത പ്രാവശ്യം വരുമ്പോൾ എനിക്ക് അങ്ങയോട്, ഒരു സന്തോഷ വാർത്ത പറയുവാൻ സാധിക്കണമേയെന്ന്. തത്ഫലമായി രണ്ടാഴ്ചയോളം അനങ്ങാതെയും ആരെയും മനസ്സിലാക്കാതെയും കിടന്നിരുന്നയാൾക്ക്, പെട്ടെന്നൊരു ദിവസം ഓർമ്മ തിരിച്ചു കിട്ടുകയും, എഴുന്നേറ്റ് ഇരിക്കുകയും ചെയ്തു. വളരെ അത്ഭുതം തോന്നിയ നിമിഷമായിരുന്നു അത്. ആരോഗ്യ പ്രശ്നങ്ങളൊന്നും കൂടാതെ, ഞങ്ങളുടെ പഴയ ആളായി അവനെ ഞങ്ങൾക്ക് തിരിച്ചു തന്ന അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി. ഇവിടെ വരുന്ന എല്ലാ മക്കളുടെയും  പ്രാർത്ഥന അങ്ങ് ശ്രവിക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട്

അഞ്ജലി, കോഴിക്കോട്                         

 

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ മൂന്ന് വയസ്സുള്ള മകന്, കഴിഞ്ഞ ഒക്ടോബർ 15-ന് പനി വരികയും 2 ദിവസം കൊണ്ട് മാറുകയും ചെയ്തു. പിന്നീട് വീണ്ടും വരികയും അത് മാറുകയും ചെയ്തു. പക്ഷേ ചുണ്ടിൽ Rash കാണുന്നുണ്ടായിരുന്നു. എന്നാൽ  പിറ്റേ ദിവസം  ഉറങ്ങി എഴുന്നേറ്റ എന്റെ മകന് നടക്കാൻ സാധിക്കാത്ത വിധം കാലുകൾ കുഴഞ്ഞ് വീണുപോയി. ഉടൻ തന്നെ ഞങ്ങൾ അവനെ ഒരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആ സമയം പനി ഇല്ലാതിരുന്നതിനാൽ എന്താണ് രോഗമെന്നത് ആർക്കും പറയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. നടത്താവുന്ന എല്ലാ ടെസ്റ്റുകളും നടത്തിയെങ്കിലും, എല്ലാ റിസൾട്ടും നെഗറ്റീവ് ആയതിനാൽ രോഗനിർണ്ണയം ആസാധ്യമായി. അന്ന് ഉച്ചയോടെ അവന് ഇരിക്കുവാൻ പോലും സാധിക്കാതെയായി. അസുഖം എന്താണെന്ന് പോലും മനസ്സിലാവുന്നില്ല. ഇനിയും അവന്റെ നില വഷളായാൽ, കാര്യങ്ങൾ ഗുരുതരമാകുമെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിക്കുകയും, കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു.    അത്ഭുതമെന്ന് പറയട്ടെ, ഞങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിച്ചതിന്റെ പിറ്റേ ദിവസം മുതൽ അവന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. രോഗനിർണ്ണയം നടത്തുവാൻ സാധിക്കാത്തതുകൊണ്ട് അവന് മരുന്നുകളൊന്നും നൽകിയിരുന്നില്ല. ഡിസ്ചാർജ് ലഭിച്ചപ്പോൾ അവൻ പിടിച്ചു നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഉപവാസവും പ്രാർത്ഥനകളും മാത്രമാണ് എന്റെ മകന് ഞങ്ങൾ നൽകിയ മരുന്ന്. ഇങ്ങനെ ഉണ്ടായ ഒരവസ്ഥയിൽ നിന്നും, യാതൊരു മരുന്നും കൂടാതെ കുട്ടി ഇത്രവേഗം പൂർവ്വസ്ഥിതിയിലെത്തിയത് വളരെ അത്ഭുതമാണെന്ന് പിന്നീട് ഞങ്ങൾ Opinion ചോദിച്ച എല്ലാ ഡോക്ടർമാരും പറഞ്ഞു. ഈ അനുഗ്രഹം വി. അന്തോണിസിന്റെ ശക്തമായ മാധ്യസ്ഥം വഴിയായി ഈശോ നൽകിയതാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്

ആലുവയിൽ നിന്നും ഒരു വിശ്വാസി                          

 

കൃതജ്ഞത

 

നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ പേര് ധന്യ. ഞാൻ ഹിന്ദുമത വിശ്വാസിയാണ്. നാല്   വർഷം മുമ്പാണ് ഞാൻ ആദ്യമായി കലൂർ പള്ളിയിൽ വരുന്നത്. പിന്നീട് പലതവണ ഞാൻ ഇവിടെ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു. അതുവരെ ഞാൻ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്നു. 2014 ജൂലൈയിൽ ജോലി resign ചെയ്ത് IELTS coaching-നായി ചേർന്നു. ഒത്തിരി ശ്രമിച്ചിട്ടും എനിക്ക് IELTS പാസ്സാവുകാൻ സാധിച്ചില്ല. വീട്ടിലെ എതിർപ്പ് കാരണം എനിക്ക് കലൂർ പള്ളിയിൽ മുടങ്ങാതെ വരുവാനും സാധിച്ചില്ല. IELTS കിട്ടാത്തതിനാലും മൂന്ന് വർഷമായി ജോലിക്ക് പോകാത്തതിനാലും, എന്നെ പലരും കളിയാക്കുവാൻ തുടങ്ങി. അവസാനം ഞാൻ നാട്ടിൽ തന്നെ ഒരു സ്ഥിര ജോലിക്കായി ശ്രമിക്കുവാൻ തുടങ്ങി. ഞാൻ ആരുമറിയാതെ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് ഈ ആവശ്യം സമർപ്പിച്ച്  പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു. ആ സമയം തന്നെ എന്റെ ഭർത്താവ് കാനഡയിൽ പോകുവാൻ apply ചെയ്തു. അന്തോണീസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതിന്റെ   ഫലമായി മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ശരിയാവുകയും ഒരാഴ്ച കൊണ്ട് 10 ലക്ഷം രൂപ arrange ചെയ്യുവാൻ സാധിക്കുകയും ചെയ്തു. നാട്ടിൽ ജോലിയൊന്നും ലഭിക്കാത്തതിനാലും,  എനിക്ക് ഒറ്റയ്ക്ക് മറ്റൊരു രാജ്യത്തിലേക്ക് പോകുവാൻ ഭയമായതിനാലും, അദ്ദേഹത്തിന്റെ കൂടെ കാനഡയിലേക്ക് പോവുകയല്ലാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.  അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലാക്കികൊണ്ടു തന്നെ ഞാൻ Application submit ചെയ്തു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ ഞാൻ Application submit ചെയ്ത അന്നു തന്നെ എനിക്ക് government മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്സ് Post-ലേക്കുള്ള Advice memo ലഭിക്കുകയും 2017, July 27-ന് തൃശൂർ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ന്യൂറോ വാർഡിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഈ ജോലി കിട്ടിയതോടെ എന്നെ ആരും കളിയാക്കാതെയായി.  സമൂഹത്തിൽ, ഒരു മാന്യത  എനിക്ക് ഈ ജോലി നേടി തന്നു. അത് ലഭിക്കുവാൻ ഇടയാക്കി തന്ന എന്റെ പ്രിയപ്പെട്ട അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

ധന്യ                           

 

Leave a Reply

Your email address will not be published.