കൃതജ്ഞത- ഡിസംബർ 12, 2017

കൃതജ്ഞത- ഡിസംബർ 12, 2017

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ ഭാര്യ പ്ലസ് ടു അധ്യാപികയാണ്. വർഷങ്ങളായി പല സ്കൂളുകളിലും Guest Lecturer -ആയി ജോലി ചെയ്യുന്നു. സ്ഥിര ജോലിക്കായി ഒത്തിരിയേറെ ശ്രമിച്ചെങ്കിലും പലവിധ തടസ്സങ്ങൾ നിമിത്തം ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ HSA  physical science പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ 30-mw സ്ഥാനം ലഭിച്ചു. ലിസ്റ്റിന്റെ കാലാവധി നാലര വർഷം നീട്ടി കിട്ടിയിട്ടും, 27 –mw  റാങ്ക് വരെ നിയമനം നടത്തിയപ്പോഴേക്കും,   ലിസ്റ്റിന്റെ കാലാവധി തീർന്നു. Age over ആയതുകൊണ്ട് ഇനിയൊരു പരീക്ഷയ്ക്ക് അവസരം ഇല്ലായിരുന്നു. ഇക്കാലമത്രയും കലൂർ പള്ളിയിൽ വരുമ്പോഴെല്ലാം ഈ ആവശ്യം സമർപ്പിച്ചായിരുന്നു പ്രാർത്ഥിച്ചിരുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് ഒരാഴ്ച മുമ്പ്, ഇവിടെ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയാൽ, ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും 11 ഒഴിവുകൾ Provisional-ആയി റിപ്പോർട്ട് ചെയ്യുന്നതിന് ഉത്തരവ് ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു ഒഴിവുപോലും ഇല്ലാ എന്ന നിലപാടായിരുന്നു അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഒഴിവുകൾ കണ്ടെത്തുന്നതിനായി ഞങ്ങൾ പല സ്കൂളുകളിലേക്ക് പോകുകയും 14 ഒഴിവുകൾ ഉള്ളതായി തെളിവ് ലഭിക്കുകയും ചെയ്തു. അത് ഞങ്ങൾ കോടതിയിൽ ഹാജരാക്കി. കേസിൽ വിശദമായ വാദം കേട്ട് 9 ഒഴിവുകളിൽ ഉടൻ നിയമനം നടത്തുവാൻ കോടതി ഉത്തരവുണ്ടായി.  കഴിഞ്ഞ നവംബർ 7, ചൊവ്വാഴ്ച PSC -യുടെ Advice ലഭിക്കുകയും നവംബർ 14 ചൊവ്വാഴ്ച എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിൽ join ചെയ്യുകയും ചെയ്തു. ഈ വലിയ അനുഗ്രഹം വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച   എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

അവിടുത്തെ ദാസൻ              

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. എന്റെ മകൻ അമേരിക്കയിൽ Green കാർഡിനുവേണ്ടി അപേക്ഷിച്ചു. ഏകദേശം രണ്ട് വർഷമായി അതിനുവേണ്ടി ശ്രമിക്കുന്നു. അതു കിട്ടാതെ നാട്ടിൽ വരാൻ അവനു ഭയമായിരുന്നു. വന്നാൽ തിരികെ പോകാനും ഒരു പക്ഷേ സാധിക്കാതെ വരും. എല്ലാ വർഷവും രണ്ട് പ്രാവശ്യം നാട്ടിൽ വന്നിരുന്ന മകനാണ്. നാട്ടിൽ വന്നാൽ മുടങ്ങാതെ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും ചെയ്യും. തിരികെ പോകുമ്പോഴും, ഇവിടെ വന്ന്, രാത്രി മുട്ടുകുത്തി പ്രാർത്ഥിച്ചതിനു ശേഷമായിരുന്നു                    Airport-ലേക്ക് പോയിരുന്നത്.    പുതിയ പ്രസിഡന്റിന്റെ ഭരണ പരിഷ്കാരങ്ങൾ കാര്യങ്ങളെല്ലാം കുഴപ്പത്തിലാക്കി.  അങ്ങനെയിരിക്കെ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അവൻ ഞങ്ങളെ വിളിക്കുകയും കലൂർ പള്ളിയിൽ പോയി ഒൻപതാഴ്ച ദിവ്യബലിയിലും, നൊവേനയിലും, സംബന്ധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ അവൻ പറഞ്ഞതുപോലെ ചെയ്തു. ഏഴാമത്തെ ചൊവ്വാഴ്ച കലൂർ പള്ളിയിലേക്ക് ഇറങ്ങുവാൻ തുടങ്ങിയപ്പോൾ അവന്റെ ഫോൺ കോൾ വരുകയും എല്ലാം ശരിയായി എന്ന് പറയുകയും ചെയ്തു. അവൻ താമസിയാതെ നാട്ടിലേക്ക് വരും. മാതാപിതാക്കളായ ഞങ്ങൾ വല്ലപ്പോഴും മാത്രമേ ഇവിടെയ്ക്ക് വന്നിരുന്നുള്ളൂ. മകൻ കാരണം ഞങ്ങൾ ഇപ്പോൾ പൂർണ്ണ വിശ്വാസികളായി മാറി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

ലീലാമ്മ രാജൻ

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ്വ കാൻസർ രോഗം ബാധിച്ച രണ്ടര വയസ്സുള്ള christy, RCC-യിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബർ 5-ന് ആണ് അവൾക്ക് കാൻസർ ആണെന്ന് Diagnose ചെയ്തത്. അതിനുശേഷം വന്ന ഒൻപത് ചൊവ്വാഴ്ചകളിൽ മുടങ്ങാതെ നൊവേന കൂടുകയും, നിയോഗം വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തുടക്കത്തിൽ തന്നെ RCC-യിൽ നിന്നും, ഇനി വൈദ്യശാസ്ത്രത്തിന്  ഒന്നും തന്നെ ചെയ്യാനില്ല, എന്ന റിപ്പോർട്ടാണ് ലഭിച്ചത്. ആകെ അവർ ചെയ്യാമെന്ന് പറഞ്ഞത് Bone Marrow Transplantation ആണ്. കുഞ്ഞിന്റെ പ്രായവും, ഈ സർജറിയുടെ തീവ്രതയും അറിയാവുന്ന ഡോക്ടേഴ്സ് ഞങ്ങളോട് palliative chemotherapy മാത്രം ചെയ്‌താൽ മതിയെന്ന് പറഞ്ഞു. ഇപ്പോൾ 3 കോഴ്സ് കഴിഞ്ഞു. രോഗ നിർണ്ണയത്തിന്റെ ആദ്യ നാളുകളിൽ ക്ഷീണിതയായി തളർച്ചയുടെ വക്കിലെത്തിയ ആ  കുഞ്ഞ് ഇന്ന് മൂന്ന് കീമോ കഴിഞ്ഞിട്ടും ഓടി നടക്കുന്നു. അതിനുശേഷം ഒരു ടെസ്റ്റ് കൂടി നടത്തി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ആരോഗ്യ സ്ഥിതിയിൽ Improvement ഉണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചത്. cancerous blastoma-യ്ക്ക് further growth ഇല്ലെന്നും കാണുവാൻ ഇടയായി. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുകയും, പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

ഡോണിഷ ഡോണ  

Leave a Reply

Your email address will not be published.