കൃതജ്ഞത- ഡിസംബർ 5, 2017

കൃതജ്ഞത- ഡിസംബർ 5, 2017

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

സാധിക്കുമ്പോഴെല്ലാം കലൂർ പള്ളിയിൽ വരുകയും ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ഞാൻ. വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. എന്റെ ഭാര്യ U.K-യിൽ നേഴ്സായി ജോലി ചെയ്യുന്നു. എന്റെ ജോലിക്കാര്യം  ശരിയാക്കുന്നതിനുവേണ്ടി, ഭാര്യ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും, Resign ചെയ്ത് ഭാര്യയുടെ ചേച്ചിയുടെ സ്ഥലത്തേക്ക് പോയി. അവിടെ ചെന്ന് ജോലിക്ക് ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് Nursing and Midwifery Council-ന്റെ ഒരു reference വരികയും അത് പുതിയ ജോലിക്ക് തടസ്സമാവുകയും ചെയ്തു. ആ സമയം ഞങ്ങൾ വി. അന്തോണിസിന്റെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് അറിയാവുന്ന ഒരു വ്യക്തിയുടെ സഹായത്താൽ ഒരു ജോലി ശരിയായി. അതിനായി Certificate of Sponsorship തരുകയും ചെയ്തു. അപ്പോഴേക്കും NMC-യുടെ പ്രാഥമിക അന്വേഷണത്തിൽ ജോലി ചെയ്യുന്നതിനുള്ള വിലക്ക് നീക്കി കിട്ടി.  പക്ഷേ പുതിയ Employer കൊടുത്ത Certificate of Sponsorship, Valid ആയിരുന്നില്ല. അത് U.K -യിൽ വന്ന പുതിയ നിയമപ്രകാരം ആയിരുന്നില്ല. അങ്ങനെ ആ വീസ Application reject ആയി. അപ്പോഴേക്കും വീസ കാലാവധി തീരാറാവുകയും എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടത് ആവശ്യമായും വന്നു. എന്തെങ്കിലും ഒരു വഴി കാണിച്ചു തരുന്നതിനായി, ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, റഫറൻസ് സംബന്ധമായ ആവശ്യത്തിനായി പഴയ Employer-റെ വിളിച്ചപ്പോൾ അവിടെ ഒരു Vacancy ഉള്ളതായി അറിയിക്കുകയും Visa renewal process എത്രയും പെട്ടെന്ന് നടത്തി തരുകയും ചെയ്തു. തത്ഫലമായി ജോലി ശരിയാവുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അതിനുശേഷം Nursing and Midwifery Council-ന്റെ  reference നിലനിൽക്കുന്നതല്ല എന്നറിയിപ്പും ലഭിച്ചു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലി   യ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതോടൊപ്പം ഇവിടെ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേയെന്ന് യാചിക്കുകയും ചെയ്യുന്നു.

ജിസ്മോൻ          

 

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഈ കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എന്റെ ഇടതു കൈ എപ്പോഴും മരവിച്ച അവസ്ഥയിലായിരുന്നു. ഒത്തിരി മരുന്നു കഴിച്ചെങ്കിലും അസുഖം മാറിയില്ല. വീട്ടിലെ നിസ്സാരമായ ജോലി പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. അങ്ങനെ ഞങ്ങൾ മറ്റൊരു ഹോസ്‌പിറ്റലിൽ പോയി. MRI ചെയ്തപ്പോഴാണ് അറിയുന്നത് എന്റെ കഴുത്തിലെ Disc ഉളളിലേക്ക് കയറി Spinal കോഡിനെ Compress ചെയ്തുകൊണ്ടിരിക്കുകയാണെന്ന്. അതിന് സർജറി അല്ലാതെ വേറെ Option ഇല്ലായെന്ന് ഡോക്ടർ പറഞ്ഞു. Spine സർജറി ആയതിനാൽ Risk ആണെന്നും പറഞ്ഞു. എന്നാൽ ഇത് ചെയ്യാതിരുന്നാൽ Spinal Code-ന് compression കൂടി Nerve Damage –ഉം,  കൈകൾക്കും, കാലുകൾക്കും തളർച്ചയും സംഭവിക്കും. അതുകൊണ്ട് എത്രയും പെട്ടെന്നു തന്നെ സർജറി ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. 65 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് സാധാരണയായി ഈ അസുഖം കാണുന്നത്. എനിക്ക് 40 വയസ്സാണുള്ളത്.   സർജറിക്കായി ഒരു ലക്ഷം രൂപ വേണ്ടിവരുമെന്ന്  ഡോക്ടർ പറഞ്ഞു. അന്നന്ന് ജോലി എടുത്ത് ആ തുകകൊണ്ട് ജീവിക്കുന്ന ഞങ്ങളെ സംബന്ധിച്ചടുത്തോളം അത് വലിയൊരു തുകയായിരുന്നു. ഞാനും, ഭർത്താവും ഒരു പെൺകുഞ്ഞും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം.    ഞങ്ങൾ കണ്ണീരോ`ടെ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ ഒരാഴ്ചകൊണ്ട് ഓപ്പറേഷന് ആവശ്യമായ തുകയെക്കാൾ കൂടുതൽ ഞങ്ങൾക്ക് പലരിൽ നിന്നും ലഭിച്ചു. ഉള്ളിലേക്ക് കയറി നിൽക്കുന്ന ഡിസ്ക് മുറിച്ചുമാറ്റി തുടയെല്ലിന്റെ ഒരു ക്ഷണം എടുത്ത് Plate വച്ച് ടൈറ്റ് ചെയ്യുന്നതാണ് ഈ ഓപ്പറേഷൻ. ഒരു Injection പോലും എടുക്കുവാൻ പേടിയുള്ള എനിക്ക് ഇത്രയും വലിയ ഓപ്പറേഷന് വിധേയയാകുവാനുള്ള ധൈര്യം വി. അന്തോണിസ് തന്നു. ഓപ്പറേഷൻ കഴിയുമ്പോൾ ശബ്ദത്തിന് കുറച്ച് വ്യത്യാസം ഉണ്ടാകുമെന്നും പറഞ്ഞു.        ഈക്കഴിഞ്ഞ ഓഗസ്റ്റ് 24-ന് സർജറി ഭംഗിയായി നടന്നു. ശബ്ദത്തിന് ഒരു വ്യതാസവും ഉണ്ടായില്ല. പറഞ്ഞിരുന്ന Amount-നേക്കാൾ കുറച്ച് മാത്രമേ ഞങ്ങൾക്ക് ചെലവായുള്ളൂ. ഇപ്പോൾ ഞാൻ ജോലിക്ക് പോയി തുടങ്ങി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നു. ഇതുപോലെ ഒത്തിരി ആവശ്യങ്ങളുമായി വരുന്ന മക്കളെ അങ്ങ് കൃപാപൂർവ്വം കടാക്ഷിക്കണമേയെന്ന് അപേക്ഷിക്കുന്നു.

മരിയ സോണി      

 

കൃതജ്ഞത

 

നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.

2003 മുതൽ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന വിശ്വാസിയാണ് ഞാൻ. പ്രാർത്ഥിച്ചതെല്ലാം അന്തോണിസ് പുണ്യവാളൻ എനിക്ക് നൽകിയിട്ടുണ്ട്.   എന്റെ ഭർത്താവ് Painting contractor ആണ്. കോൺട്രാക്ട് ജോലികൾ  കിട്ടുവാനും, ഞങ്ങളുടെ  വീടിന്റെ പണി പൂർത്തിയാകുവാനും വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ അതെല്ലാം ഞങ്ങൾക്ക് ലഭിച്ചു. അന്നൊക്കെ ഞാൻ, എനിക്കൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നെങ്കിലും അതിനായി ശ്രമിച്ചിരുന്നില്ല. PSC ഒന്നും ഞാൻ Apply പോലും ചെയ്തിരുന്നില്ല. Women’s Polytechnic-ൽ നിന്നും Diploma in Commercial Practice ഞാൻ പാസ്സായതാണ്. എന്റെ പ്രാർത്ഥനയുടെ ഫലമായി, PSC apply ചെയ്യാതെ തന്നെ Employment exchange വഴിയായി ജോലി ലഭിച്ചു. അവിടെ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ഒരു ടെസ്റ്റ് എഴുതണമെന്ന ആഗ്രഹം ഉണ്ടായി. ഞാൻ ഇവിടെ വന്ന്, അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ആദ്യത്തെ PSC ടെസ്റ്റിനായി അപേക്ഷിച്ചു. ടൈപ്പിസ്റ്റിന്റെ ഒഴിവിലേക്കായിരുന്നു ഞാൻ അപേക്ഷിച്ചത്. അന്തോണിസ് പുണ്യവാളന്റെ സഹായത്താൽ ആദ്യത്തെ പരീക്ഷയിൽ തന്നെ മുപ്പത്തിയാറമത്തെ റാങ്ക് ലഭിച്ചു. ഇപ്പോൾ കോടതിയിൽ L.D Typist ആയി ജോലി ചെയ്യുന്നു. ഞാൻ പ്രാർത്ഥിച്ചതൊക്കെ ഒരുപാട് സ്നേഹത്തോടെ എനിക്ക് സാധിച്ചു തന്ന അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.     ഇവിടെ വന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും അപേക്ഷകൾ സാധിച്ചുകൊടുക്കണമേയെന്ന് താഴ്മയായി അപേക്ഷിച്ചുകൊണ്ട്

അങ്ങയുടെ ദാസി          

Leave a Reply

Your email address will not be published.