കൃതജ്ഞത-നവംബർ 7, 2017

കൃതജ്ഞത-നവംബർ 7, 2017
കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ മകൻ ആൽബർട്ട് തോമസ് ഉപരിപഠനത്തിനായി ന്യൂസിലാൻഡിൽ പോയി. പഠനം പൂർത്തിയാക്കിയശേഷം ഒരു ജോലിക്ക് കയറി. ജോലി നന്നായി പോയി. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോൾ കമ്പനി, അവരുടെ Operations close ചെയ്തു. അതിനിടയ്ക്ക് മൂന്ന് മാസം ആയപ്പോൾ P.R-ന് Apply ചെയ്തുവെങ്കിലും അത് ശരിയായില്ല. അപ്പോഴേക്കും ജോലി നഷ്ടമായി. അതോടെ .PR കിട്ടുവാനുള്ള സാധ്യത ഇല്ലാതായി. P.R ലഭിക്കണമെങ്കിൽ ജോലി വേണം. ജോലി കിട്ടണമെങ്കിൽ P.R വേണം. മാനസികമായി ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ച സമയമായിരുന്നു അത്. എല്ലാറ്റിനും തടസ്സങ്ങൾ ആയിരുന്നു. അവസാനം ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം യാചിച്ച്‌ പ്രാർത്ഥിക്കുവാൻ തുടങ്ങി. ഒൻപത് ചൊവ്വാഴ്ച മുടങ്ങാതെ ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കാമെന്ന് ഞാൻ നേരുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ കഴിഞ്ഞ May 17-ന് P.R ലഭിച്ചു.   പിന്നീട്  ഒരു ജോലിക്കായി ഒത്തിരി അലഞ്ഞു. Experience ഇല്ലാത്തതിന്റെ പേരിൽ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടു. എങ്കിലും, പ്രാർത്ഥന മുടക്കിയില്ല. അതിന്റെ ഫലമായി മോന് ന്യൂസിലാൻഡ് ഗവർൺമെന്റ് ഡിപ്പാർട്മെന്റിൽ നല്ല ഒരു ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷം കഴിഞ്ഞ ഒക്ടോബർ 22-ന് മൂന്ന് മാസത്തെ Probation പൂർത്തിയാക്കുകയും   ഇൻക്രിമെന്റോടുകൂടി Permanent ആകുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

തോമസ് കുര്യൻ                                                                                                     വൈറ്റില     

 

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

Social Phobia എന്ന അസുഖം മൂലം കഴിഞ്ഞ 33 വർഷമായി ആളുകളോട് സംസാരിക്കുവാനും ഇടപഴകുവാനും സാധിക്കാത്തതുകൊണ്ട് വളരെ അസ്വസ്ഥനായിരുന്നു ഞാൻ. അതിനു വേണ്ട ചികിത്സ തുടങ്ങിയത് ഏഴ് വർഷം മുമ്പ് മാത്രമാണ്. Treatment-ന്റെ ഭാഗമായി Relaxation Technique ചെയ്യുവാൻ നിർദ്ദേശിച്ചിരുന്നു. നാല് വർഷത്തോളം നല്ല മാറ്റം പ്രകടമായിരുന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്റെ മനസ്സിനെ അസ്വസ്ഥമാക്കുവാൻ തുടങ്ങി. എനിക്ക് ഭയം കൂടി കൂടി വന്നു. സ്ഥിരമായി വ്യായമം ചെയ്തിരുന്ന എനിക്ക്, അത് പോലും ചെയ്യാൻ സാധിക്കാതെയായി. എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ മൂന്ന് വർഷത്തോളം ഞാൻ പല ഡോക്ടർമാരെയും കണ്ടിരുന്നു. ഞാൻ അന്തോണിസ്   പുണ്യവാളന്റെ അടുക്കൽ വന്ന് കഴിഞ്ഞ 8 മാസത്തോളമായി നൊവേനയിൽ സംബന്ധിക്കുന്നു. ആദ്യത്തെ 9 ആഴ്‌ച മുടങ്ങാതെ ദിവ്യബലിയിലും നൊവേനയിലും സംബന്ധിച്ചിരുന്നു.  പക്ഷേ  അപ്പോഴും, ഒരു ഭയം എന്നെ                                                                                                                അലട്ടുന്നുണ്ടായിരുന്നു. അവസാനം ഞാൻ Psychiatrist-ന്റെ അടുക്കൽ പോയി. അദ്ദേഹം എനിക്ക് മരുന്നുകൾ നിർദ്ദേശിച്ചു. ആ മരുന്നുകൾ കഴിച്ചതോടുകൂടി എന്റെ ശരീരവും മനസ്സും തളരുവാൻ തുടങ്ങി. അങ്ങനെ ഞാൻ മരുന്ന് നിർത്തി. അതിന്റെ അടുത്ത ചൊവ്വാഴ്ച ഞാൻ ഇവിടെ വന്ന് കണ്ണീരോടെ കുർബ്ബാനയിലും നൊവേനയിലും സംബന്ധിച്ചു. അസുഖം മാറിയാൽ കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം, വെള്ളിയാഴ്ച എന്നെ മൂന്ന് വർഷത്തോളമായി അലട്ടികൊണ്ടിരുന്ന ഭയം, തനിയെ വിട്ടുപോയി. അന്തോണിസ് പുണ്യവാളൻ എന്നിൽ നിന്ന് അത് നീക്കം ചെയ്തു. എനിക്കിപ്പോൾ എല്ലാ കാര്യങ്ങളും ഭയമില്ലാതെ ചെയ്യാൻ കഴിയുന്നു. ഈശോയിൽ നിന്ന് എനിക്കുവേണ്ടി മാധ്യസ്ഥം വഹിച്ച് അപേക്ഷിച്ച അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

സുബിൻ              

കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.

വിവാഹ ശേഷം എട്ട് വർഷത്തോളം ഒരു കുഞ്ഞിനുവേണ്ടി ഞങ്ങൾ കാത്തിരുന്നു. പല ആശുപത്രികളിലും Treatment-നായി പോയി. എപ്പോഴും ദൈവാനുഗ്രഹത്തിനായി ഞങ്ങൾ വി. അന്തോണിസിന്റെ മാധ്യസ്ഥ സഹായം അപേക്ഷിച്ചിരുന്നു. വിശുദ്ധനിലൂടെ  നിരവധി അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.എന്നാൽ ഒരു കുഞ്ഞിനെ ലഭിക്കുവാനുള്ള ഞങ്ങളുടെ ആഗ്രഹം മാത്രം സഫലമായില്ല. 4 പ്രാവശ്യം നഷ്ടപ്പെട്ടതിനാലും, ട്യൂബ് നീക്കം ചെയ്തതിനാലും, മുപ്പതിലേറെ പ്രായമായതിനാലും ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നും ചെലവേറിയ Treatment ചെയ്യുകയാണ് പ്രതിവിധിയെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അതിനോട് ഞങ്ങൾക്ക് അത്ര താത്പര്യം ഇല്ലായിരുന്നു.   അപ്പോഴാണ് എന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച്, അവസാന ശ്രമമെന്ന നിലയിൽ  മറ്റൊരു ഹോസ്പിറ്റലിൽ പോകുകയും Treatment ആരംഭിക്കുകയും ചെയ്തത്. അവിടെയുള്ള ഡോക്ടേഴ്സ് ഞങ്ങളോട് തീക്ഷണമായി പ്രാർത്ഥിക്കുവാൻ പറഞ്ഞിരുന്നു.  5 മാസം തുടർച്ചയായി മരുന്നുകൾ കഴിച്ചിട്ടും ഫലമില്ലാത്തതിനാൽ ഇനി അത് തുടരേണ്ട ആവശ്യമില്ലെന്ന് ഡോക്ടേഴ്സ് പറഞ്ഞു. മരുന്നുകൾ നിർത്തി 4 മാസം കഴിഞ്ഞപ്പോൾ Treatment ഒന്നും കൂടാതെ ഗർഭം ധരിക്കുകയും abortion സംഭവിക്കാതിരിക്കാനുള്ള Injection-നും മറ്റ് കാര്യങ്ങളും തുടരുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ആ മരുന്നുകളൊക്കെ ഞങ്ങൾക്ക് സൗജന്യമായി ലഭിച്ചു. Pregnancy മൂന്ന് മാസം പിന്നിട്ടപ്പോൾ ഞങ്ങൾക്ക് മറ്റൊരു പരീക്ഷണം കൂടി നേരിടേണ്ടി വന്നു. എന്റെ ഭാര്യയ്ക്ക് Chickenpox പിടിപ്പെട്ടു. എന്നാൽ  നാലാം മാസം Scanning കഴിഞ്ഞപ്പോൾ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലായെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന്, എല്ലാവരുടെയും പ്രാർത്ഥനയാൽ കഴിഞ്ഞ ജൂൺ 11-ന് പൂർണ്ണ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ  നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. കുഞ്ഞിന് “ആന്റണി” എന്ന പേര് നൽകുകയും ചെയ്തു.   പുണ്യവാള, അങ്ങേ പക്കൽ അണയുന്ന എല്ലാവർക്കും സകല അനുഗ്രഹങ്ങളും പ്രത്യേകിച്ച് കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഉണ്ണിശോയുടെ അനുഗ്രഹങ്ങൾ നേടിക്കൊടുക്കണമേയെന്ന് അപേക്ഷിക്കുന്നു.

കൃതജ്ഞതയോടെ

സാജൻ & സുജ                                                                                                        മുപ്പത്തടം    

Leave a Reply

Your email address will not be published.