കൃതജ്ഞത- ഒക്ടോബർ 31, 2017

കൃതജ്ഞത- ഒക്ടോബർ 31, 2017
കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദിയുടെ ഒരായിരം നറുമലരുകൾ.
കോട്ടയം ജില്ലയിലെ പാലാരൂപതയിൽപ്പെട്ട ഒരു കത്തോലിക്ക വിശ്വാസിയാണ് ഞാൻ. 2004-ൽ കൊച്ചിയിലേക്ക് ട്രാൻസ്ഫറായി വന്നതിനു ശേഷമാണ് കലൂർ പള്ളിയെക്കുറിച്ചും, ഇവിടെ വിശ്വാസികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അറിയാൻ ഇടയായതും. 2010-ൽ ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് തിരികെ പോകുന്നതുവരെ ഞാൻ എല്ലാ ചൊവ്വാഴ്‌ചയും മുടങ്ങാതെ വിശുദ്ധന്റെ അടുക്കൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ എനിക്കും എന്റെ കുടുംബത്തിനും അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹങ്ങൾ ഒട്ടനവധി ആണ്. സ്വന്തമായി നല്ലൊരു വീട്, ഭാര്യയ്ക്ക് സർക്കാർ ജോലി, രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്ന ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് എന്നിങ്ങനെ നിരവധി അനുഗ്രഹങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഞങ്ങളുടെ മകൻ, സ്പോർട്സ് Activities -ന്റെ ഭാഗമായി ഓടുമ്പോൾ Muscle Injury ഉണ്ടാവുകയും അത് acute renal failure ആയി രൂപപ്പെടുകയും ഉടനെ തന്നെ ICU വിലേക്ക് മാറ്റി. മകന്റെ രണ്ട് കിഡ്നിയും പ്രവർത്തന രഹിതമാണെന്നുള്ള സത്യം മനസ്സിലാക്കിയ എനിക്ക് വിളിച്ചപേക്ഷിക്കുവാൻ അന്തോണിസ് പുണ്യവാളനല്ലാതെ മറ്റാരുമില്ലായിരുന്നു. ICU-വിൽ വച്ച് മകനെ കണ്ടതോടെ എന്റെ മനോനില തകർന്നു. പ്രാർത്ഥനാ സഹായത്തിനായി കലൂർ പള്ളിയിലേക്ക്e-mail അയച്ചു. അതിന് മറുപടിയും ലഭിച്ചു. പിന്നീടങ്ങോട്ട് സംഭവിച്ചതെല്ലാം അത്ഭുതമായിരുന്നു. തുടർച്ചയായി haemodialysis ചെയ്തുകൊണ്ടിരുന്ന എന്റെ മകന് ഇനി അതിന്റെ ആവശ്യം ഇല്ലായെന്നും Kidney പ്രവർത്തിച്ചു തുടങ്ങിയെന്നും ഡോക്ടർ അറിയിച്ചു. രണ്ടാഴ്ച കൂടി ഹോസ്‌പിറ്റലിൽ തങ്ങുകയും ദിവസവും 5-6 ലിറ്റർ വെള്ളം കുടിച്ച് കിഡ്‌നിയുടെ പ്രവർത്തനം ഉറപ്പ് വരുത്തുകയും ചെയ്തശേഷം ഈക്കഴിഞ്ഞ ഒക്ടോബർ 12-ന് Discharge -ആയി വീട്ടിൽ എത്തുകയും ചെയ്തു. ഞങ്ങളുടെ മകന്റെ ജീവൻ തിരിച്ചു കിട്ടിയത് വി. അന്തോണിസിന്റെ മാധ്യശക്തികൊണ്ടാണെന്ന് ഞാനും കുടുംബവും ഉറച്ച് വിശ്വസിക്കുകയും അത് ഇവിടെ പരസ്യമായി സാക്ഷ്യപെടുത്തുകയും ചെയ്യുന്നു. അന്തോണിസ് പുണ്യവാളനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്
ഒരു വിശ്വാസി

 

കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.
എന്റെ പേര്‌ ആന്റണി റിച്ചാർഡ്. ഞാൻ സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് കുർബ്ബാനയിലും, ആരാധനയിലും നൊവേനയിലും പങ്കുകൊള്ളുന്ന വ്യക്തിയാണ്.
കഴിഞ്ഞ ഒക്ടോബർ 10-ന് ഞാൻ ഇറ്റലിയിലെ Bologna എന്ന സ്ഥലത്ത് ജോലി സംബന്ധമായി ആയിരുന്നു. ഓഫീസിൽ നിന്നും എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ പോയ restaurant-ൽ വച്ച് ഞാൻ എന്റെ Passport-ഉം permit of stay-ഉം മറ്റെല്ലാ Documents-ഉം അടങ്ങുന്ന ബാഗ് മറന്നു വെച്ചു. 5 മണിക്കൂർ ശേഷമാണ് ഞാൻ അറിയുന്നത് ആ restaurant ഉച്ചയ്ക്ക് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന്. എനിക്കാണെങ്കിൽ അന്ന് രാത്രി Milan-നിലേക്ക് പോകേണ്ടതും പിറ്റേ ദിവസം ഇന്ത്യയിലേക്ക് മടങ്ങേണ്ടതുമാണ്. ഞാൻ ഓടിപ്പോയി restaurant-ൽ നോക്കി. അടഞ്ഞു കിടന്നിരുന്ന restaurant-നു മുന്നിൽ ഒരു പേര് മാത്രമേ ഉളളൂ. Contact ചെയ്യാനായി അഡ്രസ്സോ, ഫോൺ നമ്പറോ ഇല്ലായിരുന്നു. Internet-ൽ search ചെയ്ത് കണ്ടെത്തിയ ഫോൺ നമ്പർ വർക്ക് ചെയ്തിരുന്നില്ല. ആകെ വിഷമിച്ച ഞാൻ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ അവരും അന്തോണിസ് പുണ്യവാളനോട് നൊവേനചൊല്ലി പ്രാർത്ഥിക്കുവാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ കോൾ വന്നു. ഒരു bag കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് എന്റെ കമ്പനിയുടെ ഡയറക്ടറാണ് വിളിച്ചത്. ഒരു അത്ഭുതം നടന്നതുകൊണ്ട് മാത്രമാണ് ആ ബാഗ് ലഭിച്ചത്. ഞാൻ പങ്കെടുക്കേണ്ട meeting-ൽ എന്നെ കൂടാതെ അതിൽ പങ്കെടുക്കുവാൻ പോയവർ meeting തുടങ്ങുവാൻ വൈകിയതുകൊണ്ട് കുറച്ച് സമയം പുറത്തിറങ്ങി നിന്നപ്പോൾ അവിടെ ഒരു നോട്ടീസ് ബോർഡിൽ ആ restaurant നടത്തുന്ന കമ്പനിയുടെ ഫോൺ നമ്പർ അവർ കണ്ടു. അവർ ഉടനെ തന്നെ ആ കമ്പനിയിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. അവർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് restaurant തുറന്നു നോക്കുകയും ആ ബാഗ് കണ്ടെത്തുകയും അത് തിരികെ തരുകയും ചെയ്തു. എന്റെ ജീവിത്തിലെ എല്ലാ പ്രാധാനപ്പെട്ട കാര്യങ്ങളും അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ നടന്നതാണ്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യേശുവിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിച്ചുകൊണ്ട്
Antony Richard

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. .
വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. B.Tech. കഴിഞ്ഞ് വിദേശത്ത് ഉപരി പഠനത്തിനായി ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. IELTS coaching centre പള്ളിക്ക് അടുത്തായതിനാൽ ഞാൻ ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. ഒൻപത് ചൊവ്വാഴ്ച മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി IELTS പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ സാധിച്ചു. അതോടെ എന്റെ വിശ്വാസം വർദ്ധിച്ചു. തുടർന്നും, ഞാൻ ഇവിടെ വരുകയും ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് ഏത് രാജ്യത്ത് പോകണമെന്ന കാര്യത്തിലായി സംശയം. അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചതിനു ശേഷം ഓസ്‌ട്രേലിയലേക്ക് പോകുവാൻ നിശ്ചയിച്ചു. വിശുദ്ധന്റെ മാധ്യസ്ഥതയാൽ അവിടെ, ഉന്നതനിലാവാരമുള്ള university-യിൽ നിന്നും Masters Degree-യ്ക്ക് പ്രവേശനം ലഭിച്ചു. പക്ഷേ അതിനായി ഒരു വലിയ തുക ബാങ്കിൽ Deposit കാണിക്കണമായിരുന്നു. ഒരു ലോണിനായി ബാങ്കിനെ സമീപിച്ചു. എന്നാൽ ഞങ്ങളുടെ സ്ഥലത്തിന്റെ ഒരു ചെറിയ പ്രശ്‌നം പറഞ്ഞ് Legal adviser ലോൺ നിഷേധിച്ചു. University-യിൽ നിന്ന് പണമടയ്ക്കുന്നതിന്റെ തീയതി വരുകയും bank loan കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഞാനും എന്റെ കുടുംബവും മാനസികമായി ഒത്തിരി തളർന്നുപോയി. അങ്ങനെ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ തുടങ്ങുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി ബാങ്ക് മാനേജർ വേറൊരു Legal adviser വയ്ക്കുകയും അതുവഴിയായി ബങ്ക് ലോൺ പാസ്സാവുകയും ചെയ്തു. തുടർന്നുള്ള കാര്യങ്ങൾ തടസ്സമൊന്നും ഇല്ലാതെ പൂർത്തിയാക്കുവാൻ സാധിച്ചു. വളരെ പെട്ടെന്നു തന്നെ Visa ലഭിക്കുകയും ചെയ്തു. ഇത്രയേറെ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് വാങ്ങിതന്ന അന്തോണിസ് പുണ്യവാളന് നന്ദി. കൂടാതെ ഇവിടെ വരുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകളും സമർപ്പിക്കുന്നു.
ഷാരോൺ