കൃതജ്ഞത- ഒക്ടോബർ 24, 2017

കൃതജ്ഞത- ഒക്ടോബർ 24, 2017
കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു നേഴ്സാണ്. 2009-ൽ Permanent Residence Status-ൽ ഞാൻ ഫാമിലിയോടൊപ്പം കാനഡയിൽ settle ചെയ്യാൻ പോയി. രണ്ട് പ്രാവശ്യം അവിടുത്തെ nursing പരീക്ഷ എഴുതിയെങ്കിലും എനിക്ക് വിജയിക്കുവാൻ സാധിച്ചില്ല. ഒരു ജോലി ലഭിക്കാത്തതിനാലും, മറ്റ് ചില കാരണങ്ങളാലും എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്റെ രണ്ട് പെൺകുട്ടികളും കാനഡയിലെ സ്കൂളിൽ പഠനം ആരംഭിച്ചതിനാൽ അവരെ അവിടെ അനുജത്തിയുടെ Family-യുടെ കൂടെ നിർത്തിയിട്ട് ഞാൻ നാട്ടിലേക്ക് തിരിച്ച്‌ പോന്നു. മൂന്ന് വർഷക്കാലം നാട്ടിലും വിദേശത്തുമായി ജോലി ചെയ്തു. അപ്പോഴേക്കും എന്റെ P.R status നഷ്ടമായി. 2014 നവംബറിൽ വീണ്ടും കാനഡയിലേക്ക് പോകനായി Visa-യ്ക്ക് apply ചെയ്തു. എട്ട് മാസം കാത്തിരുന്നെങ്കിലും Visa ലഭിച്ചില്ല. അത്  എനിക്ക് വളരെ മനോവിഷമം ഉണ്ടാക്കി.   ഒടുവിൽ 2015-ൽ എറണാകുളത്തെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു.   അന്ന് മുതൽ സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും ദിവ്യബലിയിലും നൊവേനയിലും സംബന്ധിച്ച്‌ പോന്നു. കഴിഞ്ഞ ഓഗസ്റ്റ് 8- മുതൽ 5 നിയോഗങ്ങൾ സമർപ്പിച്ച്‌ മുടങ്ങാതെ ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കാൻ തീരുമാനിച്ചു. ആ 5 നിയോഗങ്ങൾ ഇവയായിരുന്നു.   കാനഡയിൽ nursing  പഠിക്കുന്ന എന്റെ മകൾ പരീക്ഷയിൽ വിജയിക്കുവാൻ, Driving License ലഭിക്കുക, ഒരു ജോലി, അവിടെ സ്വന്തമായി ഭവനം, എനിക്ക് visa.            അത്ഭുതമെന്ന് പറയട്ടെ നാലമത്തെ ചൊവ്വാഴ്ച ആയപ്പോൾ അവൾ പരീക്ഷയിൽ വിജയിച്ചുവെന്നും, Driving License  ലഭിച്ചുവെന്നും ജോലി കിട്ടിയെന്നും അറിയുവാൻ കഴിഞ്ഞു. അധികം താമാസിയാതെ സ്വന്തമായി ഒരു ഭവനം അന്തോണിസ് പുണ്യവാളൻ അവിടെ ഒരുക്കി തന്നു. എല്ലാ paper-കളും ശരിയാക്കി September 18-ന് ഞാൻ Visa-യ്ക്കായി അപേക്ഷിച്ചിരുന്നു. ഒരു Visa ലഭിക്കാൻ 25 മുതൽ 30 പ്രവൃത്തി ദിനങ്ങൾ ആവശ്യമായിരിക്കെ വെറും 16 ദിവസങ്ങൾ കൊണ്ട് എനിക്ക് Visa ലഭിച്ചു. ഒൻപത് ചൊവ്വാഴ്ച പൂർത്തിയായതിന്റെ പിറ്റേ ദിവസമായിരുന്നു  എനിക്ക് വിസ ലഭിച്ചത്.   നവംബർ 8-ന് ഞാൻ ഞാൻ കാനഡയിലേക്ക് പോവുകയാണ്. എന്റെ എല്ലാ നിയോഗങ്ങളും യേശുവിലൂടെ സാധിച്ചു തന്ന അന്തോണിസ് പുണ്യവാളന് നന്ദി.

ഫിലോമിന                       

 

കൃതജ്ഞത

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. സാധിക്കുമ്പോഴെല്ലാം അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്ന ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു വിധവയാണ് ഞാൻ. എനിക്ക് രണ്ട് പെൺകുട്ടികളാണ്. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മൂത്ത മകളുടെ ഭർത്താവ് മുഴുമദ്യപാനിയാണ്. കഴിഞ്ഞ 13 വർഷമായി എന്റെ മകളെയും, മകളുടെ മകളെയും ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. എന്റെ മകൾക്ക് ഒരു ചെറിയ ജോലി ഉണ്ട്. അതുകൊണ്ട് ദാരിദ്രത്തിലാണെങ്കിലും അവർ ജീവിച്ചു പോകുന്നു. രാവിലെ 8 മണിക്ക് ജോലിക്ക് പോകുന്ന മകൾ തിരിച്ചു വരുന്നത് വൈകീട്ട് ഏഴരയ്ക്കാണ്. ആ സമയമാകുമ്പോൾ മരുമകൻ മദ്യപിച്ച് അടിയും, പിടിയും, ബഹളവും ആരംഭിക്കും.   പിന്നീട് വെളുപ്പിന് നാലു മണിവരെ അമ്മയെയും മകളെയും ഉറക്കില്ല. കഴിഞ്ഞ 13 വർഷമായി ഒരു രാത്രി പോലും അവർ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. വാടകയ്ക്കാണ് താമസിക്കുന്നത്.     എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളെ ദേഹോപദ്രവം  ചെയ്യുമായിരുന്നു. പഠിക്കാൻ അനുവദിക്കില്ല. എപ്പോഴും T.V കാണാൻ നിർബന്ധിക്കും. അവസാനം സഹികെട്ടപ്പോഴാണ് മകൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞത്.  ഞാൻ വിഷമിക്കുമെന്ന് വിചാരിച്ച്‌ അവൾ എല്ലാം ഉള്ളിലൊതുക്കി.          അവസാനം ഞാൻ പറഞ്ഞതനുസരിച്ച് എന്റെ മകളും, കുട്ടിയും   ഇവിടെ വന്ന് പ്രാർത്ഥിക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. അത്ഭുതമെന്ന് പറയട്ടെ, അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ മരുമകന്റെ  സ്വഭാവ ദൂഷ്യവും, മദ്യപാനവും  90% മാറി. ഇപ്പോൾ വീട്ടിൽ സാമാധാനമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇപ്പോൾ ഉറങ്ങുവാൻ സാധിക്കുന്നുണ്ട് – നീണ്ട 13 വർഷത്തിനു ശേഷം. അന്തോണിസ് പുണ്യവാളൻ നൽകിയ ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

Pushpa                          

 

 കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

സാധിക്കുമ്പോഴെല്ലാം ഞാൻ ഇവിടെ വന്ന് വി. കുർബ്ബാനയിലും നൊവേനയിലും സംബന്ധിക്കാറുണ്ട്. എന്റെ ഭർത്താവ്  അഫ്ഗാനിസ്ഥാനിൽ U.S ആർമിയിൽ വളരെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യവേ പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി. ജോലി നഷ്ടപ്പെടുന്നതിന് 2 മാസം മുമ്പാണ് ഞങ്ങൾ ഒരു പുതിയ വീടിന്റെ പണി ആരംഭിച്ചത്. ഞങ്ങളുടെ സമ്പാദ്യം  ഉപയോഗിച്ചാണ്  അത് മനോഹരമായി പൂർത്തിയാക്കിയത്. ഒരു വലിയ വീട്ടിൽ അനുദിനാവശ്യങ്ങൾക്കുപ്പോലും  പണമില്ലാതെ ഞങ്ങൾ വിഷമിച്ചു. അവസാനം കൈയ്യിലുണ്ടായിരുന്ന സ്വർണ്ണം പണയംവച്ചും, വിറ്റും ഞങ്ങൾ വീട്ടുചെലവുകൾ നടത്തി. ഏകദേശം 2 വർഷത്തിനുശേഷം എന്റെ ഭർത്താവ്    കുവൈറ്റിലേക്ക് വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലിയ്ക്ക് പോയി. സ്വർണ്ണത്തിന്റെ പലിശ കെട്ടുന്നതിനും വീട്ടുചെലവിനു മാത്രമേ ശമ്പളം തികഞ്ഞിരുന്നുള്ളൂ. അങ്ങനെ 2017 ഏപ്രിൽ മാസത്തിൽ എന്റെ ഭർത്താവിന്റെ Company contract നഷ്ടപ്പെട്ട് വീണ്ടും നാട്ടിൽ തിരിച്ചെത്തി. എന്ത് ചെയ്യണമെന്നറിയാതെ ഞാനും, ഭർത്താവും അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. കൃതജ്ഞത എഴുതിയിടാമെന്നും പൂമാല ചാർത്താമെന്നും  നേർന്നു. അങ്ങനെ ഞങ്ങൾ മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങി. ഇവിടെ വായിക്കുന്ന കൃതജ്ഞതകൾ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു. ചോദിക്കുന്നതിന്റെ ഇരട്ടി അന്തോണിസ് പുണ്യവാളൻ നൽകും എന്നതിന്റെ  തെളിവാണ് എന്റെ ഭർത്താവിന് ലഭിച്ച ജോലി. അദ്ദേഹത്തിന് അഫ്ഗാനിസ്ഥാനിൽ വീണ്ടും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. പ്രതീക്ഷിക്കാത്ത സമയത്ത്   കിട്ടിയ  ഈ ജോലി അന്തോണിസ് പുണ്യവാളന്റെ ഇടപെടൽ ഒന്നുകൊണ്ട് മാത്രം ലഭിച്ചതാണെന്ന് ഞാനും കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം അങ്ങേ കാരുണ്യം യാചിച്ചു വരുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വിനു ഡിലോങ്ങ്